വിന്നറാവാന്‍ ദില്‍ഷയ്ക്കാണ് അര്‍ഹതയുള്ളത്; 95% നീതിപൂര്‍വ്വം കളിച്ചത് ദില്‍ഷ മാത്രം, ഗെയിം വിലയിരുത്തലിങ്ങനെ

ഗ്രാന്‍ഡ് ഫിനാലെയിലേക്ക് ദിവസങ്ങള്‍ മാത്രം അവശേഷിക്കവേ ബിഗ് ബോസിനുള്ളില്‍ ഗംഭീര മത്സരമാണ് നടക്കുന്നത്. ടൈറ്റില്‍ വിന്നറിലേക്കുള്ള ദൂരം മൂന്ന് ദിവസമായി അവശേഷിക്കുകയാണ്. അതേ സമയം വിന്നറാവാനുള്ള എല്ലാ യോഗ്യതകളും ദില്‍ഷയ്ക്കാണെന്ന് ഉറപ്പിച്ച് പറയുകയാണ് ആരാധകരിപ്പോള്‍.

നിലവില്‍ പുറത്ത് വരുന്ന വിവരമനുസരിച്ച് ഏറ്റവും കൂടുതല്‍ വോട്ട് ലഭിക്കാന്‍ സാധ്യത ദില്‍ഷയ്ക്കാണ്. റോബിന്‍ ഫാന്‍സിന്റെ സപ്പോര്‍ട്ടാണെന്ന് ചിലര്‍ പറഞ്ഞാലും നൂറ് ദിവസത്തെ ദില്‍ഷയുടെ ഗെയിം വിലയിരുത്തി കൊണ്ടാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്താന്‍ സാധിച്ചത്.

നല്ല വശങ്ങളും ഉള്ള ഒരു സാധാരണ പെണ്‍കുട്ടിയാണ് ദില്‍ഷ

ഈ സീസണിലെ ഒരു മികച്ച മത്സരാര്‍ഥി എന്നതിലുപരി മികച്ച ഒരു പേഴ്‌സണാലിറ്റി കൂടിയാണ് ദില്‍ഷ. കുറച്ച് പോരായ്മകളും അതിലേറെ നല്ല വശങ്ങളും ഉള്ള ഒരു സാധാരണ പെണ്‍കുട്ടിയാണ് ദില്‍ഷയെന്ന് ആരാധകര്‍ പറയുന്നു. ആദ്യ ആഴ്ചകളില്‍ വീട്ടിലുണ്ടോന്ന് പോലും തോന്നിപ്പിക്കുന്ന തരം ഒതുങ്ങി പോയി.

എങ്കിലും പേടകം ടാസ്‌കില്‍ 14 മണിക്കൂര്‍ ചിലവഴിച്ച്, ക്യാപ്റ്റന്‍സി ടാസ്‌കില്‍ അവസരം നേടി. അതില്‍ ഒന്നാമത് എത്തി ആദ്യ വനിതാ ക്യാപ്റ്റന്‍ ആയി മാറിയാണ് ദില്‍ഷ തിരിച്ച് വരവ് നടത്തിയത്..

സ്വന്തം ഫ്രണ്ട്‌സിന്റെ അടുത്ത പോലും തരംതിരിവ് കാണിച്ചിട്ടില്ല

പിന്നീട് അങ്ങോട്ട് അധികം ടാസ്‌കുകള്‍ ചെയ്യാൻ കാര്യമായ അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. രണ്ട് തവണ ദില്‍ഷ ജയിലില്‍ പോയത് ജയില്‍ ടാസ്‌ക് നേരിടാതെയാണ്. എങ്കിലും കിട്ടിയ വീക്കിലി ടാസ്‌കിലൊക്കെ മികച്ച പ്രകടനം കാഴ്ച വച്ചു. 5 വട്ടം ക്യാപ്റ്റന്‍സി നോമിനേഷന്‍ ലഭിച്ചു. ജയില്‍ ടാസ്‌കിലൊക്കെ ദില്‍ഷയുടെ നോമിനേഷന്‍ 95% നീതിപൂര്‍ണം ആയിരിക്കും.

സ്വന്തം ഫ്രണ്ട്‌സിന്റെ അടുത്ത പോലും തരംതിരിവ് കാണിച്ചിട്ടില്ല. ദില്‍ഷയ്ക്ക് തെറ്റ് എന്ന് തോന്നിയ ഇടത്തെല്ലാം നല്ല രീതിയില്‍ പ്രതികരിച്ചിട്ടുണ്ട്. (ആ വീട്ടില്‍ നടന്ന ആദ്യ വലിയ വഴക്ക് പോലും ദില്‍ഷ പ്രതികരിച്ചതിന്റെ ഫലമായി ഉണ്ടായതാണ്.)

 എപ്പോഴും ദില്‍ഷയ്ക്ക് നിലപാടുകള്‍ ഉണ്ടായിരുന്നു

എപ്പോഴും ദില്‍ഷയ്ക്ക് നിലപാടുകള്‍ ഉണ്ടായിരുന്നു. അതു വളരെ വ്യക്തമായും സത്യമായും ആരെയും പേടിക്കാതെ തുറന്നു പറഞ്ഞിട്ടുമുണ്ട്. ചിലതില്‍ അവള്‍ തെറ്റായിരുന്നു. എന്നാല്‍ കൂടുതല്‍ സമയവും അവള്‍ ശരി തന്നെ ആയിരുന്നു.

ദില്‍ഷയുടെ ഏറ്റവും നല്ല ക്വാളിറ്റി 'അവള്‍ വളരെ പോസിറ്റീവ് ആണെന്നുള്ളതാണ്'. ആരെ കുറിച്ചും അധികം കുറ്റം പറയാതെ പാട്ടും പാടി തുള്ളി ചാടി കഥയും പറഞ്ഞാണ് 90% സമയവും ദില്‍ഷയെ കാണാറുള്ളത്.

റോബിനെയോ ബ്ലെസ്ലിയെയോ ആര്‍ക്ക് മുന്നിലും അവള്‍ ഒറ്റ് കൊടുത്തിട്ടില്ല

ആദ്യം മുതല്‍ ഇതുവരെയും ഒട്ടും മാറ്റമില്ലാതെ തുടരാന്‍ ദില്‍ഷയ്ക്ക് സാധിച്ചിട്ടുണ്ട്. ഒരു പാവം എന്നതാണ് പുള്ളികാരിയുടെ സ്ഥായി ഭാവം.
സ്വന്തം ചിന്താഗതികളോ തീരുമാനങ്ങളോ മറ്റുള്ളവരില്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കാറില്ല. പിന്നെ ഉള്ള ഏറ്റവും നല്ല ക്വാളിറ്റി ആണ് 'സൗഹൃദത്തിന്റെ കാര്യത്തില്‍ വളരെ സത്യസന്ധയാണ്'.

റോബിനെയോ ബ്ലെസ്ലിയെയോ ആര്‍ക്ക് മുന്നിലും അവള്‍ ഒറ്റ് കൊടുത്തിട്ടില്ല. അവള്‍ക്ക് ദോഷമാകുമെന്ന് പറഞ്ഞിട്ടും ആ ഫ്രണ്ട്ഷിപ് അവള്‍ തുടര്‍ന്നു. കാരണം അവള്‍ക്ക അവളുടെ മനസിനെയും നിലപാടുകളെയും വിശ്വാസം ഉണ്ടായിരുന്നു.

Recommended Video

ദില്‍ഷക്ക് കപ്പ് ഉറപ്പ്, കേരള ജനത പ്രതികരിക്കുന്നു | Bigg Boss Finale Audience Prediction | *VOX
വിന്നറാവാന്‍ ദില്‍ഷയ്ക്ക് അര്‍ഹത ഇല്ലെന്ന് പറയുന്നതില്‍ ഒരു കഴമ്പുമില്ല

വിന്നറാവാന്‍ ദില്‍ഷയ്ക്ക് അര്‍ഹത ഇല്ലെന്ന് പറയുന്നതില്‍ ഒരു കഴമ്പുമില്ല. മറിച്ചു അവള്‍ ഏറ്റവും അര്‍ഹത ഉള്ളവള്‍ ആണെന്നാണ് ഓരോ ദിവസത്തെ പ്രകടനത്തിലൂടെ തെളിയിച്ചിരിക്കുകയാണ്. ടിക്കറ്റ് ടു ഫിനാലെ വിന്നറായി, തുടര്‍ച്ച ആയി മൂന്നു ടാസ്‌കുകളിലെ ബെസ്റ്റ് പെര്‍ഫോമറാണ്, ലാസ്റ്റ് വീക്ക്‌ലി ടാസ്‌കിലും വിജയിച്ചത് ദില്‍ഷയാണ്. അങ്ങനെ എല്ലാം പരിശോധിച്ച് നോക്കിയാല്‍ തന്നെ ഏറ്റവും മികച്ച രീതിയില്‍ നിന്നത് ദില്‍ഷയാണെന്ന് ഉറപ്പിച്ച് പറയാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X