'ഞാൻ ഷാഡോയാണെന്നാണ് റിയാസ് പറഞ്ഞ് നടക്കുന്നത്, ഇനി ഞാൻ അത് അനുവദിക്കില്ല'; കലിപ്പിൽ ദിൽഷ

ബി​ഗ് ബോസ് മലയാളം സീസൺ ഫോറിലെ ശക്തരായ മത്സരാർഥികളിൽ ഒരാളാണ് ദിൽഷ പ്രസന്നൻ. നന്നായി ​ഗെയിം കളിക്കുകയും ഒരു തവണ ഹൗസിൽ ദിൽഷ ക്യാപ്റ്റനാവുകയുമെല്ലാം ചെയ്തിരുന്നു. മറ്റൊരു മത്സരാർഥിയായ റോബിൻ ദിൽഷയോട് പ്രണയം പറഞ്ഞ ശേഷം വലിയ രീതിയിൽ വീട്ടിലുള്ളവർ ദിൽഷയെ വിമർശിക്കുകയും കളിയാക്കുകയുമെല്ലാം ചെയ്തിരുന്നു.

വീട്ടിൽ ദിൽഷ ഏറ്റവും കൂടുതൽ സൗഹൃദം കൊണ്ടുനടക്കുന്നത് റോബിനോടും ബ്ലെസ്ലിയോടുമാണ്. ഇവർക്കൊപ്പമാണ് കൂടുതൽ സമയം ചെലവഴിക്കുന്നത്.

bigg boss malayalam season 4,  bigg boss malayalam, bigg boss malayalam news, dilsha robin, ബിഗ് ബോസ് മലയാളം സീസൺ 4, ബിഗ് ബോസ് മലയാളം, ബിഗ് ബോസ് മലയാളം വാർത്ത, ദിൽഷ റോബിൻ

എന്നാൽ ഇത് ഇഷ്ടപ്പെടാത്ത മറ്റ് മത്സരാർഥികൾ ദിൽഷ റോബിന്റെ ഷാഡോയാണെന്ന് പറയുകയുണ്ടായി. കൂടാതെ റോബിനുമായി മറ്റ് മത്സരാർഥികൾ തർക്കുമ്പോൾ ദിൽഷയുടെ പേരും അനാവശ്യമായി ചർച്ച ചെയ്യപ്പെടാറുണ്ട്. കഴിഞ്ഞ ദിവസം ക്യാപ്റ്റൻസി ടാസ്ക്കിൽ റിയാസ് ബാലിശമായ കാര്യങ്ങൾ നിരത്തി പ്രശ്നങ്ങൾ ഉണ്ടാക്കിയപ്പോൾ ദിൽഷ അതിനെ ചോദ്യം ചെയ്തിരുന്നു.

അപ്പോഴും റോബിന്റെ പേരിനൊപ്പം ദിൽഷയെ ചേർത്ത് കളിയാക്കുകയാണ് റിയാസ് ചെയ്തത്. മാത്രമല്ല റോബിനുമായുള്ള സൗഹൃദം ദിൽഷയ്ക്ക് പുറത്ത് ചീത്തപേരാണ് നൽകിയിരിക്കുന്നതെന്നും റിയാസ് പറഞ്ഞിരുന്നു.

പ്രശ്നങ്ങൾ ഉണ്ടാക്കാനും വഴക്കിടാനും അനാവശ്യമായി തന്റെ പേര് വീട്ടിലുള്ളവർ ഉപയോ​ഗിക്കുന്നതിനെതിരെ വാണിങ് നൽകാൻ ഒരുങ്ങുകയാണ് ദിൽഷ. ഇത് സംബന്ധിച്ച് ദിൽഷ ലക്ഷ്മിപ്രിയയോടും റോബിനോടും ചർച്ചയും നടത്തിയിരുന്നു. ഇരുവരോടുമായി ദിൽഷ പറഞ്ഞത് ഇങ്ങനെയായിരുന്നു.

'എന്റെ പേര് പലപ്പോഴും എല്ലാവരും പ്രശ്നങ്ങളിൽ വലിച്ചിടുന്നുണ്ട്. ഇനി അത് ഞാൻ‌ അനുവദിക്കില്ല. അത്തരം ഒരു സംഭവം ഇനി ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ഞാൻ എല്ലാവരോടും പറയാൻ പോവുകയാണ്. ഞാൻ റോബിന്റെ ഷാഡോയാണെന്നാണ് റിയാസ് പലപ്പോഴായി പറഞ്ഞിട്ടുള്ളത്.'

bigg boss malayalam season 4,  bigg boss malayalam, bigg boss malayalam news, dilsha robin, ബിഗ് ബോസ് മലയാളം സീസൺ 4, ബിഗ് ബോസ് മലയാളം, ബിഗ് ബോസ് മലയാളം വാർത്ത, ദിൽഷ റോബിൻ

'റോബിനോട് വഴക്ക് കൂടാൻ എല്ലാവരും എന്റെ പേര് ഉപയോ​ഗിക്കുന്നത് അനുവദിക്കാൻ കഴിയില്ലെന്ന്' ദിൽഷ പറഞ്ഞു. ലക്ഷ്മിപ്രിയയും ദിൽഷയുടെ തീരുമാനത്തെ അനുകൂലിച്ചു. ക്യാപ്റ്റൻസി ടാസ്ക്കിൽ റിയാസ്, റോബിൻ, ബ്ലെസ്ലി എന്നിവരാണ് മത്സരിച്ചത്.

അവസാനം വിജയം നേടിയത് ബ്ലെസ്ലിയായിരുന്നു. റോബിനെ സഹായിക്കുന്നവരുടെ ടീമിലായിരുന്നു ദിൽഷ. ഇതോടെയാണ് റിയാസ്-റോബിൻ പ്രശ്നങ്ങൾ വീണ്ടും ആരംഭിച്ചത്. അതേസമയം ഈ ആഴ്ച പുറത്താകുന്നവരുടെ പട്ടികയിൽ നിന്ന് ബ്ലെസ്ലി സേവായിട്ടുണ്ട്.

വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാലാണ് ബ്ലെസ്ലി അടുത്ത ആഴ്ചയിലേക്ക് സെലക്ടായതായി അറിയിച്ചത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X