'നീ പുറത്തായാൽ എന്നെ കെട്ടിപിടിക്കുകയോ ഉമ്മ വെക്കുകയോ ചെയ്യരുത്'; ബ്ലെസ്ലി പുറത്താകാൻ ദിൽഷ ആ​ഗ്രഹിക്കുന്നു?

ബി​ഗ് ബോസ് സീസൺ ഫോറിൽ ഏറ്റവും നല്ല സുഹൃത്തുക്കളായി പ്രേക്ഷകർ വിലയിരുത്തിയ കോമ്പോയാണ് റോബിൻ-ദിൽഷ-ബ്ലെസ്ലി. മൂന്ന് പേരും ദിൽഷയോടുള്ള പ്രണയത്തിന്റെ പേരിൽ കൂട്ടായവരാണ്. ഇവരുടെ വീഡിയോകൾ കാണാനും പ്രേക്ഷകർക്ക് താൽപര്യമാണ്.

മൂവർ സംഘത്തിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടി ജനപ്രിയനായി നിന്നിരുന്ന റോബിൻ പുറത്തായതോടെ ദിൽഷയും ബ്ലെസ്ലിയുമാണ് സുഹൃത്തുക്കൾ. റോബിനോട് തുറന്ന് പറഞ്ഞിട്ടില്ലെങ്കിലും ദിൽഷയുടെ ഉള്ളിന്റെ ഉള്ളിൽ റോബിനോട് പ്രണയമുണ്ടെന്നാണ് പ്രേക്ഷകർ പറയുന്നത്.

റോബിൻ പറഞ്ഞപ്പോലെ തന്നെ ബ്ലെസ്ലിയും ദിൽഷയോട് പ്രണയം പറഞ്ഞിരുന്നു. പക്ഷെ പ്രായം കുറവാണെന്നതിനാൽ ദിൽഷ അത് നിരസിച്ചു.

പക്ഷെ ഇരുവരും ഇപ്പോഴും നല്ല സൗഹൃദത്തിലാണ്. അതേസമയം റോബിൻ പോയശേഷം ബ്ലെസ്ലിയെ ഉപയോ​ഗിച്ച് ദിൽഷ ​ഗെയിം കളിക്കുകയാണെന്ന് പ്രേക്ഷകർക്ക് അഭിപ്രായമുണ്ട്. റോബിനോടൊപ്പം ഒഴുക്കിൽ സഞ്ചരിക്കുന്ന ഇലപോലെയായിരുന്ന ദിൽഷ ഇപ്പോൾ റിയാസ് അടക്കമുള്ളവരെ ഉന്നംവെച്ച് കളിക്കാനും റോബിൻ ഫാൻസിന്റെ വോട്ട് സമ്പാദിക്കാനും ശ്രമിക്കുന്നുണ്ട്.

അതേസമയം ദിൽഷ തന്നെ ഉപയോ​ഗിക്കുകയാണെന്നും തന്റെ ​ഗെയിമിനെ അത് ബാധിക്കുന്നുണ്ടെന്നും ബ്ലെസ്ലിയുടെ പ്രവൃത്തികളിൽ നിന്നും വ്യക്തമാണ്.

എന്നെ കെട്ടിപിടിക്കുകയോ ഉമ്മ വെക്കുകയോ ചെയ്യരുത്

വളരെ ഇന്റലിജന്റായി ടാസ്ക്കുകൾ കളിച്ചിരുന്ന വ്യക്തിയാണ് ബ്ലെസ്ലി ഇപ്പോൾ പക്ഷെ കളി കൈയ്യിൽ നിന്നും പോകുന്ന വക്കിലാണ് ബ്ലെസ്ലിയുള്ളത്.

ഫിനാലെ അടുക്കാറായിയെന്നും എല്ലാവരും പരമാവധി ഒറ്റയ്ക്ക് കളിക്കണമെന്നും മോഹൻലാൽ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയതിന് ശേഷം ബ്ലെസ്ലി മാറി ചിന്തിക്കാനും ദിൽഷയിൽ നിന്ന് ​ഗ്യാപ്പിടാനും ശ്രമിക്കുന്നുണ്ട്.

എന്നാൽ ഈ ആഴ്ച ബ്ലെസ്ലി പുറത്താകുമെന്ന പ്രതീക്ഷയും ദിൽഷയ്ക്കുണ്ട്. കാരണം. ബ്ലെസ്ലി ഏകദേശം പുറത്തായി എന്നുള്ള തരത്തിലാണ് ദിൽഷയുടെ സംസാരവും സെന്റിമെന്റ്സ് പിടിച്ചുള്ള ശരീരഭാഷയും.

ബ്ലെസ്ലിയോട് പുറത്ത്പോകുമ്പോൾ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് വരെ ദിൽഷ സംസാരിക്കുന്നുണ്ട്.

ബ്ലെസ്ലി പുറത്താകാൻ ദിൽഷ ആ​ഗ്രഹിക്കുന്നു?

'ഞാൻ ഏകാന്തത ഇടയ്ക്കൊക്കെ വീട്ടിൽ വെച്ച് അനുഭവിക്കുന്നുണ്ട്. നിങ്ങളൊക്കെ പോയാൽ ഞാൻ വീട്ടിൽ ഒറ്റയ്ക്കാകും. എടാ... നീ പോകുമ്പോ അപർണയെ കെട്ടിപിടിച്ച് ഉമ്മവെച്ചപോലെ എന്നെ കെട്ടിപിടിക്കുകയോ ഉമ്മ വെക്കുകയോ ചെയ്യരുത്... ‍ഞാൻ കരയും....' എന്നാണ് ബ്ലെസ്ലിയോട് ദിൽഷ പറയുന്നത്.

താൻ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നും അപർണയെ ചേച്ചിയെപ്പോലെ കണ്ടതുകൊണ്ട് മാത്രമാണ് അങ്ങനെ ചെയ്തത്. നീ ആരുമല്ലലോ.... എന്നാണ് ബ്ലെസ്ലി ദിൽഷയ്ക്ക് മറുപടി നൽകിയത്.

കഴിഞ്ഞ ദിവസം മുതൽ ബ്ലെസ്ലി പുറത്താകണമെന്ന് ആ​ഗ്രഹിക്കുന്നതുപോലെയാണ് ദിൽഷ സംസാരിക്കുന്നത്. അതേസമയം വീഡിയോ വൈറലായതോടെ ദിൽഷയ്ക്കെതിരെ ബ്ലെസ്ലി ആരാധകർ രം​ഗത്തെത്തിയിട്ടുണ്ട്.

റോബിന്റെ വോട്ടുകൾ ദിൽഷയ്ക്ക്

ബ്ലെസ്ലി പുറത്താകുമെന്ന് മനകോട്ട കെട്ടേണ്ടതില്ലെന്നും സീസൺ ഫോറിന്റെ വിന്നർ ബെസ്ലിയായിരിക്കുമെന്നുമെല്ലാമാണ് വീഡിയോയ്ക്ക് കമന്റായി വരുന്നത്. ദിൽഷയും ധന്യയും ഈ ആഴ്ചയിലെ എവിക്ഷൻ പ്രക്രിയയിൽ നിന്നും മുക്തി നേടിയിരുന്നു.

ലക്ഷ്മിപ്രിയയും സേഫാണെന്ന് കഴിഞ്ഞ ദിവസം മോഹൻലാൽ അറിയിച്ചിരുന്നു. അതേസമയം അഖിൽ പുറത്താകുമെന്നാണ് റിപ്പോർട്ടുകൾ വരുന്നത്.

റോബിൻ പുറത്തായപ്പോൾ റിയാസിനെ പുറത്താക്കാൻ വോട്ട് സ്പ്ലിറ്റിങ് നടന്നതിനാലാണ് അഖിൽ പുറത്തായതെന്നും റിപ്പോർട്ടുകളുണ്ട്. ബ്ലെസ്ലി, റോൺസൺ, വിനയ്, സൂരജ്, അഖിൽ, റിയാസ് എന്നിവരാണ് ഇനി നോമിനേഷൻ പട്ടികയിൽ അവശേഷിക്കുന്നവർ.

ഫൈനൽ ഫൈവിൽ ആരെല്ലാം

പതിനൊന്നാം ആഴ്ച അവസാനിക്കുന്നതോടെ മത്സരങ്ങൾ കടുക്കാനാണ് സാധ്യത. ഇനിയുള്ള ദിവസങ്ങളിൽ ബുദ്ധിയും ശക്തിയും ഉപയോ​ഗിച്ച് കളിച്ചില്ലെങ്കിൽ ഫൈനൽ ഫൈവിൽ എത്തുക പ്രയാസമായിരിക്കും.

ജനപിന്തുണ വെച്ച് നോക്കുമ്പോൾ ബ്ലെസ്ലി ഉറപ്പായും ഫൈനൽ ഫൈവിൽ ഉണ്ടാകും. റിയാസാണ് ബ്ലെസ്ലിക്ക് എതിരെ നിൽക്കുന്ന മറ്റൊരു ശക്തനായ മത്സരാർഥി.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X