For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'റോബിൻ വിഷയത്തിൽ എനിക്കൊന്നും പറയാനില്ല'; വൈറൽ വീഡിയോയ്ക്ക് ശേഷം ആദ്യമായി പ്രതികരിച്ച് ദിൽഷ!

  |

  ബി​ഗ് ബോസ് സീസൺ ഫോർ അവസാനിച്ചപ്പോൾ‌ വിജയിയായത് ദിൽഷ പ്രസന്നനായിരുന്നു. ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലുള്ള സപ്പോർട്ടാണ് ദിൽഷയ്ക്ക് സീസൺ ഫോർ ​​ഗ്രാന്റ് ഫിനാലെയോട് അടുത്തപ്പോൾ ദിൽഷയ്ക്ക് ലഭിച്ചത്. വീടിനുള്ളിൽ‌ വെച്ച് വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു ദിൽഷയും റോബിനും.

  ഒപ്പം ബ്ലെസ്ലിയും ഉണ്ടാകാറുണ്ട്. ഇവർ മൂന്നുപേരുടേയും സൗഹൃദം കാണുമ്പോൾ തന്നെ പ്രേക്ഷകർക്ക് വലിയ സന്തോഷവും പോസിറ്റിവിറ്റിയുമായിരുന്നു. പിന്നീട് എഴുപതാം ദിവസം റിയാസിനെ കൈയ്യേറ്റം ചെയ്തതിന്റെ പേരിൽ റോബിൻ പുറത്തായതോടെയാണ് കാര്യങ്ങൾ മാറി മറിഞ്ഞത്.

  Also Read: 'പെൺകുട്ടികളുടെ ഭാവിവെച്ച് കളിച്ചു, 16 വയസ് ​മൂത്തയാളെ വിവാഹം ചെയ്യുന്നത് അബദ്ധം'; സയേഷയും ആര്യയും നേരിട്ടത്!

  റോബിൻ പോയതോടെ റോബിന് പ്രണയമുള്ള ദിൽഷയ്ക്കായി ആരാധകരുടെ പിന്തുണ. റോബിൻ പുറത്തായപ്പോൾ റോബിനെ പുറത്താക്കിയവരോട് പകരം വീട്ടിയതും ദിൽഷയും ബ്ലെസ്ലിയും ചേർന്നായിരുന്നു. റോബിൻ തനിക്ക് ദിൽഷയോട് പ്രണയമുണ്ടെന്ന് ഹൗസിനുള്ളിൽ‌ വെച്ച് പലപ്പോഴായി മറ്റ് മത്സരാർഥികളോട് പറഞ്ഞിരുന്നു.

  അതെ ചൊല്ലി ലവ് ട്രാക്ക് നടക്കുന്നുവെന്ന് കാണിച്ച് റിയാസ് അടക്കമുള്ളവർ പലപ്പോഴും വലിയ ചർച്ചകൾ വീട്ടിൽ നടത്തുകയും ചെയ്തിരുന്നു. റോബിൻ പുറത്ത് വന്ന ശേഷം പങ്കെടുത്ത അഭിമുഖങ്ങളിലെല്ലാം ദിൽഷയ്ക്ക് തന്നോട് തിരിച്ചും പ്രണയം തോന്നിയാൽ താൻ തീർച്ചയായും ദിൽഷയെ വിവാഹം ചെയ്യുമെന്ന് റോബിൻ ആവർത്തിച്ച് പറഞ്ഞിരുന്നു.

  Also Read: 'ഇതിനും ഒരു മനസ് വേണം, കണ്ടപ്പോൾ കണ്ണുനിറഞ്ഞുപോയി'; അപ്പച്ചിയുടെ വർഷങ്ങളായുള്ള ആ​ഗ്രഹം സഫലമാക്കി അഹാന!

  പുറത്തിറങ്ങിയ ശേഷം റോബിൻ-ദിൽഷ പ്രണയം സോഷ്യൽമീഡിയ അടക്കം വലിയ രീതിയിൽ ചർച്ച ചെയ്തിരുന്നു. പക്ഷെ പുറത്തിറങ്ങി കുറച്ച് കഴിഞ്ഞപ്പോഴേക്കും ഇരുവരും ഫ്രണ്ട്ഷിപ്പ് പോലും തങ്ങളിനി തുടരാൻ ആ​ഗ്രഹിക്കുന്നില്ലെന്ന് പറയുകയാണ് ചെയ്ത‌ത്. അത് ആരാധകർക്കും വലിയൊരു ആഘാതമായിരുന്നു.

  തനിക്ക് കുറച്ച് സമയം വേണമെന്നും അതിന് ശേഷം മാത്രമെ വിവാഹത്തെ കുറിച്ച് ചിന്തിക്കാൻ കഴിയുവെന്ന് ദിൽഷ റോബിനോട് പറഞ്ഞിരുന്നുവെന്നും പക്ഷെ റോബിൻ അത് സമ്മതിക്കാതിരുന്നതിനാലാണ് ആ ബന്ധം മുന്നോട്ട് കൊണ്ടുപോകേണ്ടതില്ലെന്ന് ദിൽഷ തീരുമാനിച്ചത് എന്നാണ് ദിൽഷയുടെ സഹോദരിമാർ‌ പറഞ്ഞത്.

  തുടക്കത്തിൽ ഒരു വർഷം ദിൽഷയ്ക്ക് സമയം അനുവദിച്ച റോബിൻ പിന്നീട് വിളിച്ച് അത്രപോലും തനിക്ക് സമയം അനുവദിക്കാനാവില്ലെന്നും താൻ ഇത് അവസാനിപ്പിക്കുകയാണെന്ന് പറയുകയുമായിരുന്നുവെന്ന് ദിൽഷയുടെ സഹോദരിമാർ അടുത്തിടെ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കി.

  ദിൽഷയ്ക്ക് പലതവണ വലിയ രീതിയിൽ സൈബർ ബുള്ളിയിങ് നേരിട്ടപ്പോഴും റോബിൻ ഒരിക്കൽ പോലും ദിൽഷയെ സപ്പോർട്ട് ചെയ്ത് ഒന്നും സംസാരിച്ചിരുന്നില്ലെന്നും അടുത്തിടെ ദിൽഷയുടെ സഹോദരിമാർ വെളിപ്പെടുത്തിയിരുന്നു.

  ദിൽഷയുടെ സഹോദരിമാർ‌ ദിൽഷയ്ക്ക് എന്താണ് സംഭവിച്ചതെന്ന് വിശദമായി പറഞ്ഞ് പങ്കുവെച്ച വീഡിയോ വൈറലായിരുന്നു. റോബിനും ദിൽഷ വിഷയത്തിൽ പ്രതികരിച്ച് രം​ഗത്തെത്തിയിരുന്നു.

  ദിൽഷയുമായി തനിക്കിപ്പോൾ സൗഹൃദമൊന്നുമില്ലെന്നും അതുകൊണ്ട് തന്നെ ഇനി ആരും ദിൽഷയേയോ ദിൽഷയുടെ കുടുംബത്തേയോ സോഷ്യൽമീഡിയ ഫൈറ്റിലൂടെ അധിക്ഷേപിക്കരുത് എന്നുമാണ് റോബിൻ‌ വീഡിയോയിലൂടെ പറഞ്ഞത്. ഈ സംഭവത്തിൽ ഇപ്പോൾ ദിൽഷയും തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്.

  റോബിൻ വിഷയത്തിൽ തനിക്കിനി ഒന്നും പറയാനില്ലെന്നാണ് ദിൽഷ ഫിമിലി ബീറ്റ് മലയാളത്തോട് സംസാരിക്കവെ പറഞ്ഞത്. ഡാൻസ്, ഉദ്ഘാടനം, ഷോകൾ എന്നിവയെല്ലാമായി ദിൽഷയും കരിയറിൽ തിരക്കിലാണ്. റോബിൻ സിനിമയിൽ അരങ്ങേറാനുള്ള തയ്യാറെടുപ്പിലാണ്. മാത്രമല്ല അടുത്തിടെ തന്റെ വിവാഹ​ത്തെ കുറിച്ചും റോബിൻ പ്രതികരിച്ചിരുന്നു.

  മോഡലും നടിയുമായ ആരതി പൊടിയുമായി പ്രണയത്തിലാണെന്നും വരുന്ന ഫെബ്രുവരിയിൽ വിവാഹമുണ്ടാകുമെന്നുമാണ് റോബിൻ പറഞ്ഞത്. അടുത്തിടെയാണ് ഒരു അഭിമുഖത്തിൽ വെച്ചാണ് ആരതിയും റോബിനും പരിചയപ്പെട്ടത്.

  പിന്നീട് ആ പരിചയം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ഇതുവരെയുള്ള ബി​ഗ് ബോസ് സീസണുമായി താരതമ്യപ്പെടുത്തുമ്പോൾ ഏറ്റവും കൂടുതൽ ഫാൻസുള്ള മത്സാർഥി റോബിനാണ്.

  Read more about: bigg boss
  English summary
  bigg boss malayalam season 4: dilsha first response after robin viral video
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X