ഇങ്ങനെ നാണംകെട്ട് നില്‍ക്കാന്‍ ഞാനില്ല; ത്രീകോണ പ്രണയമാണെങ്കില്‍ എനിക്ക് വോട്ട് തരണ്ട, പൊട്ടിത്തെറിച്ച് ദിൽഷ

ബിഗ് ബോസിലൊരു പ്രണയം ഉണ്ടാവണമെന്നാണ് എല്ലാവരും ആഗ്രഹിക്കാറുള്ളത്. തുടക്കത്തില്‍ തന്നെ ദില്‍ഷയോടുള്ള ഇഷ്ടം വ്യക്തമാക്കി റോബിനും ബ്ലെസ്ലിയും വന്നു. റോബിന്‍ നേരിട്ട് ഇഷ്ടം പറഞ്ഞില്ലെങ്കിലും അങ്ങനെയാണ് പെരുമാറുന്നത്. നല്ലൊരു സുഹൃത്താണ് റോബിനെന്ന് ദില്‍ഷയും പറയുന്നു. ബ്ലെസ്ലി പലപ്പോഴും ഇഷ്ടം പറഞ്ഞപ്പോള്‍ ദില്‍ഷ സഹോദരനാക്കി മാറ്റി. എന്നാല്‍ പുതിയതായി വന്ന മത്സരാര്‍ഥികള്‍ വീട്ടിലെ ത്രീകോണ പ്രണയത്തെ കുറിച്ച് സംസാരിച്ചത് ദില്‍ഷയെ ചൊടിപ്പിച്ചു.

റോബിനും റിയാസും തമ്മിലുണ്ടായ വഴക്കിനിടയിലാണ് ത്രീകോണ പ്രണയകഥയുടെ കാര്യം ഉയര്‍ന്ന് വരുന്നത്. ഇത് കേട്ട് ദേഷ്യത്തോടെ വന്ന ദില്‍ഷ അതിനെതിരെ വാദിക്കുകയും തര്‍ക്കിക്കുകയും ചെയ്തു. താനിവിടെ പ്രണയനാടകം കളിച്ചല്ല നില്‍ക്കുന്നതെന്നും അതിന്റെ ആവശ്യമില്ലെന്നുമാണ് ദില്‍ഷയുടെ വാദം.

ഞാന്‍ പ്രണയമാണെന്ന് പറയുന്നത് എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ

ക്യാമറയുടെ മുന്നില്‍ വന്ന് ഇതിനുള്ള വിശദീകരണവും ദില്‍ഷ നല്‍കി. താനിവിടെ പ്രണയനാടകത്തിലൂടെ നില്‍ക്കുകയാണെന്ന് തോന്നിയാല്‍ ആരും എനിക്ക് വോട്ട് ചെയ്യരുത് എന്നും മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്നും താരം പറഞ്ഞു. ഇതേ കാര്യം പറയുകയാണെങ്കില്‍ താന്‍ ഈ ഷോ യില്‍ നിന്ന് തന്നെ ഇറങ്ങി പോവുമെന്നൊക്കെ പറഞ്ഞ് ദില്‍ഷ പൊട്ടിത്തെറിച്ചു.

ബ്ലെസ്ലി തനിക്ക് സഹോദരനാണെന്നും റോബിന്‍ തനിക്ക് ആത്മാര്‍ഥ സുഹൃത്താണെന്നുമാണ് ദില്‍ഷ പറയുന്നത്. ഇവരോട് ഞാന്‍ പ്രണയമാണെന്ന് പറയുന്നത് എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോന്നാണ് ദില്‍ഷ റിയാസിനോട് ചോദിച്ചത്. നാളെ ഞാന്‍ ഔട്ടായി പോവുകയാണെങ്കിലും നല്ല അന്തസോടെ ഔട്ടായി പോകാനുള്ള ഗഡ്‌സ് എനിക്കുണ്ടെന്നും ദില്‍ഷ പറഞ്ഞു.

ആര്‍ക്ക് ആരോടാണ് ഇഷ്ടമുള്ളതെന്ന് വിഷയം അല്ല

ഈ വിഷയത്തില്‍ പ്രതികരണം രേഖപ്പെടുത്തി ആരാധകരും എത്തി. 'ആര്‍ക്ക് ആരോടാണ് ഇഷ്ടമുള്ളതെന്ന് വിഷയം അല്ല. ദില്‍ഷ ഇത്രയും ഹേറ്റ് വരേണ്ട ഒരു മത്സരാര്‍ഥിയല്ല. ആദ്യ ആഴ്ചയില്‍ ജാസ്മിന്‍ ആണ് ഡോക്ടറിന് ഇങ്ങനൊരു ലവ് ട്രാക്ക് ഇടാന്‍ പ്ലാന്‍ ഉണ്ടെന്ന് ദില്‍ഷയോട് പറയുന്നത്. അതില്‍ പിന്നെ അവള് റോബിനോട് പലപ്പോഴായി നോ പറഞ്ഞിട്ടുണ്ട്.

ബ്ലെസ്ലി ആണേല്‍ ഓപ്പണ്‍ ആയി പത്ത് തവണയെങ്കിലും ഇഷ്ടമാണെന്ന് അവളോട് പറഞ്ഞിട്ടുണ്ട്. ഓരോ തവണ പറയുമ്പോഴും അവളത് ബ്രദര്‍ ആയി കാണുന്നു എന്നും പറഞ്ഞു ഡീല്‍ ചെയ്യാറുണ്ട്. ഇതെല്ലാം പോരാഞ്ഞു ലാലേട്ടന്‍ എല്ലാ വീക്കിലും വന്ന് ഇവരെ വിളിച്ചു ചോദിക്കും.

12 പേരുള്ള വീട്ടില്‍ ദില്‍ഷ അവരെ അവോയിഡ് ചെയ്യണം എന്നാണോ എല്ലാവരും പറയുന്നത്

ഈ സമയത്തൊക്കെ ഒരു റിലേഷന്‍ഷിപ്പ് ഇല്ലെന്ന് ഉറപ്പു വരുത്താന്‍ ശ്രമിക്കുന്ന ദില്‍ഷയെ ആണ് നമ്മള്‍ കാണുന്നത്. എന്താണ് ചെയ്യേണ്ടത്. ജാസ്മിന് അപര്‍ണയോട് ക്രഷ് എന്നുള്ളത് ആര്‍ക്കും ഒരു വിഷയമേ അല്ല. കാരണം ഇന്നും സ്ത്രീ, പുരുഷന്‍ ഒരുമിച്ചു സുഹൃത്തുക്കള്‍ ആകുന്നതു ആര്‍ക്കും ദഹിക്കില്ല..

12 പേരുള്ള വീട്ടില്‍ ദില്‍ഷ അവരെ അവോയിഡ് ചെയ്യണം എന്നാണോ എല്ലാവരും പറയുന്നത്. ജാസ്മിന് നിമിഷയും സൂരജിന് അഖിലും പോലെയല്ലേ ദില്‍ഷയ്ക്ക് അവര്‍. മാന്യമായോ എത്ര തവണ നോ പറഞ്ഞിട്ടുണ്ട്. ലാലേട്ടന്റെ മുന്‍പില്‍ വെച്ച് കഴിഞ്ഞ ദിവസവും അവള് വിശദീകരിച്ചതാണ്.

Recommended Video

പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു | Ronson's Wife Dr Neeraja Interview
റിയാസ് ഒരു ടിപ്പിക്കല്‍ മൈന്‍ഡ് ഉള്ള വ്യക്തിയാണെന്ന്

പക്ഷേ ഇതിനെ മറ്റൊരു കണ്ണില്‍ കൂടെയേ ഫെമിനിസ്റ്റായ റിയാസിന് പോലും കാണാന്‍ സാധിച്ചതുള്ളു. ഇന്ന് നിമിഷയോടും ജാസ്മിനോടും പറയുന്നുണ്ടായിരുന്നു 'ദില്‍ഷ' റോബിനോടും ബ്ലെസ്ലിയോടും മാത്രമേ മിണ്ടുന്നുള്ളു എന്ന്. അയാളോട് അധികം മിണ്ടിയില്ലെന്നും. അതെന്താ അവള്‍ മിണ്ടുന്നത് മാത്രം ഇത്ര പ്രശ്‌നം ആയി തോന്നിയതും ബാക്കി ഉള്ളവരുടെ കാര്യം പറയാത്തതും?

ഇതില്‍ നിന്ന് വ്യക്തമാകും റിയാസ് ഒരു ടിപ്പിക്കല്‍ മൈന്‍ഡ് ഉള്ള വ്യക്തിയാണെന്ന്. അയാള്‍ക്ക് അവള്‍ സംസാരിക്കുന്നത് മാത്രം പോയിന്റ് ഔട്ട് ചെയ്തു കാണിച്ച് അവളുടെ പോക്ക് ശരി അല്ലെന്ന് വരുത്തി തീര്‍ക്കണം! ആര്‍ഗുമെന്റിന്റെ ഇടയില്‍ റോബിന്‍ വന്ന് ആശ്വസിപ്പിച്ചോളും എന്നൊക്കെ പറഞ്ഞത് വളരെ ചീപ്പ് ആയി തോന്നിയെന്നും ആരാധകര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X