'എത്ര കൂട്ടിയിട്ടും കാര്യമില്ല, നിനക്കുള്ളത് തേടി വരും'; വീക്കിലി ടാസ്ക്കിന് ശേഷം ബ്ലസ്ലിയോട് ദിൽഷ!
ബിഗ് ബോസ് മലയാളം സീസൺ ഫോറിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ടുപേരാണ് ദിൽഷയും ബ്ലസ്ലിയും. ഇരുവരും നല്ല സുഹൃത്തുക്കൾ കൂടിയാണ്. വന്ന ആഴ്ച തന്നെ തനിക്ക് വീട്ടിൽ ക്രഷ് തോന്നിയ വ്യക്തി ദിൽഷയാണെന്ന് ബ്ലസ്ലി പറഞ്ഞിരുന്നു. ശേഷം ദിൽഷയോട് ബ്ലസ്ലി പ്രണയാഭ്യർഥന നടത്തുകയും ചെയ്തു.
എന്നാൽ വയസിൽ തന്നേക്കാൾ ചെറുതാണ് ബ്ലസ്ലി എന്നതിനാൽ ദിൽഷ പ്രണയാഭ്യർഥന സ്വീകരിക്കാൻ തയ്യാറായില്ല. ദിൽഷ തിരിച്ച് പ്രണയിച്ചില്ലെങ്കിലും തനിക്ക് പ്രശ്നമില്ലെന്നും മനസിൽ തോന്നിയ ഇഷ്ടം വെളിപ്പെടുത്തിയെന്നെ ഉള്ളൂവെന്നും ബ്ലസ്ലി വ്യക്തമാക്കി.
ശേഷം ഇരുവരും നല്ല സുഹൃത്തുക്കളാണ്. പരസ്പരം വിലയിരുത്തുകയും തെറ്റുകൾ തിരുത്തി കൊടുക്കുകയുമെല്ലാം ബ്ലസ്ലിയും ദിൽഷയും ചെയ്യാറുണ്ട്. ഇപ്പോൾ ഇരുവരും തമ്മിലുള്ള ഒരു സംഭാഷണത്തിന്റെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്.
ബ്ലസ്ലി എത്ര കണക്ക് കൂട്ടിയിട്ടും കാര്യമില്ലെന്നും അവസാനം എല്ലാം ബ്ലസ്ലിയുടെ തലയിൽ തന്നെ വന്നുവീഴുമെന്നുമാണ് ദിൽഷ ബ്ലസ്ലിയോട് പറയുന്നത്.
ജയിൽ നോമിനേഷനിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളെ കുറിച്ചും വീക്കിലി ടാസ്ക്കിനെ കുറിച്ചും ഇരുവരും ചർച്ച ചെയ്യുന്നതിനിടെയാണ് ദിൽഷ ബ്ലസ്ലിയെ കുറിച്ച് ഇങ്ങനെ പറഞ്ഞത്.

പതിവായി സ്ഥിരം നോമിനേഷനിൽ വരുന്ന വ്യക്തികളിൽ ഒരാളാണ് ബ്ലസ്ലി. ഗ്രൂപ്പിസത്തിന്റെ ഭാഗമായിട്ടാണ് ക്യാപ്റ്റൻസി ടാസ്ക്കിൽ ഉൾപ്പെടുത്താതെ പതിവായി ജയിൽ നോമിനേഷനിലേക്ക് മാത്രം ബ്ലസ്ലിയുടെ പേര് നിർദേശിക്കുന്നത്.
കഴിഞ്ഞ ആഴ്ചയിലും ജയിൽ നോമിനേഷനിലേക്ക് ബ്ലസ്ലിയുടെ പേരുണ്ടായിരുന്നു. പക്ഷെ ജയിലിൽ കിടക്കുന്നതിന് പകരം ടാസ്ക്കിൽ കളിച്ച് ജയിച്ച് ജയിലിൽ കിടക്കാതെ ബ്ലസ്ലി രക്ഷപ്പെട്ടു.
ഇപ്രാവശ്യം തനിക്ക് ജയിൽ നോമിനേഷൻ ലഭിക്കും എന്നതിൽ സംശയമില്ലെന്നും അത് പ്രതീക്ഷിച്ച് തന്നെയാണ് ഇരിക്കുന്നതെന്നും ജയിൽ ടാസ്ക്കിൽ ജയിക്കാനാണ് ഇനിയുള്ള തീരുമാനമെന്നും ദിൽഷയോട് ബ്ലസ്ലി പറയുന്നതും വീഡിയോയിൽ കാണാം. ആറാം ആഴ്ച വിലയിരുത്തികൊണ്ട് ബ്ലസ്ലിയോട് ദിൽഷ പറഞ്ഞത് ഇങ്ങനെയായിരുന്നു.... 'അങ്ങനെ ഈ വീക്കിലെ വീക്കിലി ടാസ്ക്കും കഴിഞ്ഞു.'

'നീ ആരെ നോമിനേഷനിൽ പറയുമെന്ന് ആലോചിച്ച് കൺഫ്യൂഷനിലാണ്. പക്ഷെ വീട്ടിലുള്ള മറ്റുള്ളവരെല്ലാം നിന്റെ പേര് ജയിൽ നോമിനേഷന് പറയാൻ നേരത്തെ തീരുമാനിച്ച് കഴിഞ്ഞു.'
'അതുകൊണ്ട് നീ എത്ര കൂട്ടിയിട്ടും കാര്യമില്ല. നിനക്കുള്ളത് തേടി വരും. ഞാൻ ആരെയും കോപ്പിയടിച്ച് നോമിനേറ്റ് ചെയ്യാറില്ല. ഞാൻ സ്വന്തമായി ആലോചിച്ച് വിലയിരുത്തിയിട്ട് മാത്രമെ പേരുകൾ പറയൂ...' ദിൽഷ വിശദീകരിച്ചു.
ഇത്തവണ വീക്കിലി ടാസ്ക്കിൽ വലിയ പ്രകടനങ്ങൾ കാഴ്ചവെക്കാൻ സാധിക്കാതെ പുറത്തുപോയ രണ്ട് മത്സരാർഥികളായിരുന്നു റോബിനും ബ്ലസ്ലിയും.
അതേസമയം വീക്കിലി ടാസ്ക്കിൽ വിജയിച്ചത് റോൺസണും ജാസ്മിനും നിമിഷയുമായിരുന്നു. മാത്രമല്ല നിമിഷയെ വിജയിയാക്കിയതിൽ പിഴവുണ്ടെന്ന് പ്രേക്ഷകരും ചൂണ്ടി കാണിച്ചിരുന്നു.
Recommended Video

നിമിഷ വിധി പ്രഖ്യാപിക്കും വരെ പിരമിഡ് വീഴുമെന്നതിനാൽ പിടിച്ച് താങ്ങുകൊടുത്ത് നിൽക്കുകയായിരുന്നുവെന്നും സൂരജിന്റേത് തെറ്റായ വിധി പ്രഖ്യാപനമായിരുന്നുവെന്നുമാണ് പ്രേക്ഷകർ പറയുന്നത്.
വീക്കിലി ടാസ്ക്ക് ശക്തിയും ബുദ്ധിയും ഒരുപോലെ പ്രയോഗിക്കേണ്ട ഗെയിമായിരുന്നതിനാൽ നിരവധി പേർക്ക് പരിക്ക് പറ്റിയിരുന്നു. അഖിൽ, ധന്യ തുടങ്ങിയവർക്കാണ് ഏറ്റവും അധികം പരിക്കേറ്റത്. ഇത്തവണ വീടിന് പുറത്ത് പോകാനുള്ളവരുടെ നോമിനേഷൻ പട്ടികയിലും ബ്ലസ്ലിയും ദിൽഷയും റോബിനുമുണ്ട്.
നിമിഷ ഈ ആഴ്ച പുറത്താകാൻ സാധ്യതയുള്ളതായും പ്രേക്ഷകർ വിലയിരുത്തുന്നുണ്ട്. സീക്രട്ട് റൂമിൽ താമസിച്ച വിവരവും അവിടെ കണ്ട കാര്യങ്ങളും നിമിഷ വീട്ടിലെ മറ്റ് മത്സരാർഥികളോട് തുറന്ന് പറഞ്ഞതാണ് പുറത്താകാനുള്ള കാരണമായി പ്രേക്ഷകർ പറയുന്നത്.


Click it and Unblock the Notifications