റോബിനോടുള്ള പ്രണയം കണ്ണുകളില്‍ ഒളിപ്പിച്ച് ദില്‍ഷ; എന്നെ മനുഷ്യാ എന്ന് വിളിക്കുന്നത് വലിയ ഇഷ്ടമാണെന്ന് റോബിന്‍

പ്രേക്ഷകരില്‍ ആകാംക്ഷയുണര്‍ത്തി വളരെ രസകരമായി മുന്നേറുകയാണ് ബിഗ് ബോസ് സീസണ്‍ 4. കഴിഞ്ഞ മറ്റേത് സീസണേക്കാളും പ്രചാരവും പ്രേക്ഷകസ്വീകാര്യതയും ലഭിച്ച സീസണാണ് ഇത്തവണത്തേത്. വാശിയേറിയ പോരാട്ടങ്ങളുടെയും മത്സരവീര്യത്തിന്റെയും തുടര്‍ക്കഥയാവുകയാണ് ബിഗ് ബോസ്. മലയാളി ഇന്നുവരെ കാണാത്ത കളികളുമായി സംഗതി കളറായി തന്നെ മുന്നോട്ടുപോവുകയാണ് ഈ റിയാലിറ്റി ഷോ.

മത്സരത്തിന്റെയും കളിവിരുതിന്റെയും കഥ മാത്രമല്ല ബിഗ് ബോസ്. ഇണക്കങ്ങളും പിണക്കങ്ങളും നല്ല സൗഹൃദങ്ങളും പ്രണയങ്ങളും ഈ വീട്ടില്‍ സംഭവിക്കുന്നുണ്ട്. 100 ദിവസത്തില്‍ പകുതി ദൂരം പിന്നിട്ട മത്സരാര്‍ത്ഥികളില്‍ പലരും പ്രേക്ഷകരുടെ ഇഷ്ടഭാജനങ്ങളായി മാറിക്കഴിഞ്ഞു.

ദില്‍ഷയും റോബിനും

ഇത്തവണത്തെ സീസണില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്ത കോംബോ ആയിരുന്നു ദില്‍ഷ-റോബിന്‍ കൂട്ടുകെട്ട്. ഷോയില്‍ വന്ന് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ റോബിന്‍ തന്റെ പ്രണയം ദില്‍ഷയോട് തുറന്നുപറഞ്ഞെങ്കിലും ഒരു സുഹൃത്തായി മാത്രമേ കാണാന്‍ സാധിക്കൂ എന്നായിരുന്നു ദില്‍ഷയുടെ മറുപടി. എന്നാല്‍ പോകെപ്പോകെ ദില്‍ഷയുടെ മനസ്സ് മാറുന്നത് പ്രേക്ഷകന് കാണാന്‍ സാധിച്ചു. എല്ലാ കാര്യങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്ന ഉറ്റസുഹൃത്തുക്കളെപ്പോലെയാണ് ഇപ്പോള്‍ ഇരുവരും. ഇതിനിടയില്‍ ദില്‍ഷയ്ക്ക് റോബിനോട് പ്രണയം തോന്നിയോ എന്നും സ്വാഭാവികമായും സംശയിക്കാം.

കഴിഞ്ഞ ദിവസം ജയിലില്‍ പോയ റോബിനെ അടുത്തു പോയി കണ്ട് ദില്‍ഷ കുറേ നേരം സംസാരിച്ചിരുന്നു. കഴിഞ്ഞ ദിവസം ക്യാപ്റ്റന്‍സി ടാസ്‌ക്കിനിടെ ബ്ലെസ്‌ലി ഉമ്മ വെച്ച ബോര്‍ഡില്‍ ദില്‍ഷയും ഉമ്മവെച്ചോ, ഓവര്‍ലാപ്പായോ എന്ന് വലിയ ആകാംക്ഷയോടെയായിരുന്നു റോബിന്റെ ചോദ്യം. എന്നാല്‍ ചിരിച്ചുകൊണ്ട് ഇല്ല എന്നു പറഞ്ഞ് കളം വിടുകയായിരുന്നു ദില്‍ഷ.

കോഴിക്കോട് നിന്ന് കൊട്ടേഷന്‍ കിട്ടുമോ?

ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം തന്റെ അസാന്നിദ്ധ്യത്തില്‍ നടന്ന കാര്യങ്ങളെക്കുറിച്ച് ചോദിക്കുകയാണ് ഇപ്പോള്‍ റോബിന്‍. അതിനിടയില്‍ ബെസ്‌ലിയുടെ കാര്യവും കടന്നുവരുന്നുണ്ട്. ദില്‍ഷ ബ്ലെസ്‌ലിയുമായി അകലം പാലിച്ചാണ് നിന്നിരുന്നതെങ്കില്‍ ഇപ്പോള്‍ ബ്ലെസ്‌ലി തിരിച്ചും അങ്ങനെ തന്നെയാണെന്ന് പറയുകയാണ് ദില്‍ഷ.

ഹൗസിനുള്ളിലെ എല്ലാവര്‍ക്കും അക്കാര്യം മനസ്സിലായിരുന്നു. പക്ഷെ, അതെനിക്ക് മാത്രം തോന്നിയില്ല. അതെന്തായിരിക്കുമെന്ന് ചോദിക്കുകയാണ് ദില്‍ഷ. ഇതുകണ്ട് അര്‍ജ്ജുന്‍ റെഡ്ഡി സ്‌റ്റൈലില്‍ പുറകോട്ട് ചാഞ്ഞിരുന്ന് ദില്‍ഷയെ തന്നെ നോക്കി ചിരിക്കുകയാണ് റോബിന്‍.

പുറത്തിറങ്ങിയില്‍ കോഴിക്കോട്ടുള്ള ദില്‍ഷയുടെ ആരാധകന്‍ എനിക്ക് കൊട്ടേഷന്‍ തരുമോ എന്നാണ് റോബിന്റെ സംശയം. ദില്‍ഷയോട് അത് തുറന്നുപറയുന്നുമുണ്ട്. അതിനെന്താ, കോഴിക്കോട്ടേക്ക് വരാതിരുന്നാല്‍ പോരേ, ദില്‍ഷ മറുപടി പറയുന്നു.

കണ്ണുകളില്‍ പ്രണയം ഒളിപ്പിക്കുന്നു

അതുപോലെ തന്നെയും റോബിന്റെ ആരാധകര്‍ എന്തെങ്കിലും ചെയ്യുമോ എന്ന് തിരിച്ചു ചോദിക്കുകയാണ് ദില്‍ഷ. എനിക്ക് അങ്ങനെ ഫാന്‍സ് ഒന്നുമില്ല. ഉള്ളതെല്ലാം സാധാരണ ആളുകളാണ്. ആരും ഒന്നും ചെയ്യാന്‍ പോകുന്നില്ലെന്ന് ധൈര്യമായി പറയുകയാണ് റോബിന്‍.

ഇരുവര്‍ക്കും പലതും പറയണമെന്നുണ്ടെങ്കിലും ചുറ്റും ക്യാമറകളുള്ളതിനാല്‍ അധികം സംസാരിക്കാതെ കണ്ണുകള്‍ കൊണ്ട് സംസാരിക്കുകയാണ് ദില്‍ഷയും റോബിനും. ഈ വിഷയത്തെക്കുറിച്ച് പരസ്യമായി സംസാരിക്കാന്‍ ഇരുവരും ആഗ്രഹിക്കുന്നില്ല എന്ന് തോന്നുന്നു.

അതിനിടയില്‍ റോണ്‍സണ്‍ ദില്‍ഷ ഉണ്ടാക്കിയ ചപ്പാത്തിയെ പ്രശംസിച്ച് സംസാരിക്കുകയാണ്. ദില്‍ഷയെ കെട്ടുന്നവന്റെ ഭാഗ്യം എന്ന ഒരു ഡയലോഗും കൂടി അതിനിടയില്‍ കാച്ചുന്നുണ്ട്.

ദില്‍ഷ തന്നെ ഇടയ്ക്കിടെ മനുഷ്യാ എന്ന് വിളിക്കുന്നത് വലിയ ഇഷ്ടമാണെന്ന് തുറന്നുപറയുകയാണ് റോബിന്‍. ബാക്കിയുള്ളവര്‍ മൃഗം എന്നാണോ വിളിക്കുന്നതെന്ന് ഉടനെ തന്നെ തിരിച്ചു ചോദിക്കുകയാണ് ദില്‍ഷ. സൈക്കോ എന്നാണ് യഥാര്‍ത്ഥത്തില്‍ വിളിക്കേണ്ടത്. സൈക്കോ എന്ന് ഇനി മുതല്‍ വിളിക്കട്ടേ എന്ന് ദില്‍ഷ ചോദിക്കുന്നു. നിനക്കിഷ്ടമുള്ളത് വിളിക്കാമെന്ന് റോബിന്‍ തിരിച്ചു പറയുകയാണ്.

അഭിപ്രായം അറിയാന്‍ ആകാംക്ഷ

അതേസമയം താന്‍ വലിയ ആകാംക്ഷയിലാണെന്ന് തുറന്നുപറയുകയാണ് റോബിന്‍. പുറത്തെ ആളുകള്‍ക്ക് എന്നെക്കുറിച്ച് എന്താണ് അഭിപ്രായമെന്നറിയാന്‍ വലിയ ആകാംക്ഷയുണ്ട്. നിങ്ങള്‍ക്കെല്ലാം അതിനെക്കുറിച്ചറിയാം. എന്റെ ആദ്യത്തെ അനുഭവമാണിത്. അതിനായി കാത്തിരിക്കുകയാണെന്നും റോബിന്‍ പറയുന്നു.

മാര്‍ച്ച് 27-ന് ആരംഭിച്ച ബിഗ് ബോസ് സീസണ്‍ 4-ല്‍ ഇപ്പോള്‍ 12 മത്സരാര്‍ത്ഥികളാണുള്ളത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളായി വന്ന വിനയ് മാധവ്, റിയാസ് സലീം എന്നിവരെ കൂടാതെ ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍, ദില്‍ഷ, ബ്ലെസ്‌ലി, സൂരജ്, അഖില്‍, സുചിത്ര, ലക്ഷ്മിപ്രിയ, ധന്യ, ജാസ്മിന്‍ എന്നിവരാണ് ഇപ്പോള്‍ ഹൗസിലുള്ളത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X