ജാസ്മിന് നിമിഷയോടുള്ളത് ഫ്രണ്ട്ഷിപ്പ്, മറ്റുള്ളവർ കൂട്ടുകൂടിയാലത് ​ഗ്രൂപ്പിസം, ദിൽഷയുടെ ചോദ്യം കറക്ടായിരുന്നു!

ബി​ഗ് ബോസ് മലയാളം സീസൺ ഫോർ ഏഴാം ആഴ്ചയിലേക്ക് കടക്കാൻ പോവുകയാണ്. പുതിയൊരു വൈൽഡ് കാർഡ് വീട്ടിലേക്ക് എത്തിയിട്ടുണ്ട്. റിയാസ് സലീമാണ് വൈൽഡ് കാർഡായി വീട്ടിലേക്ക് വന്നിരിക്കുന്നത്. ഇപ്പോൾ സീക്രട്ട് റൂമിലാണ് ഈ മത്സരാർഥിയെ ബി​ഗ് ബോസ് താമസിപ്പിച്ചിരിക്കുന്നത്.

മറ്റൊരു വൈൽഡ് കാർഡ് കൂടി ഇന്ന് വീട്ടിലേക്ക് വരാനുള്ള സാധ്യതയും പുതിയ പ്രമോയിലൂടെ അണിയറപ്രവർത്തകർ പറയുന്നുണ്ട്. നൂറ് ദിവസം മാനസീകവും ശാരീരികവുമായ വെല്ലുവിളികൾ നേരിട്ട് കപ്പുയർത്തുക എന്നതാണ് ബി​ഗ് ബോസ് വീടിന്റെ പടി കടന്നെത്തുന്ന ഓരോരുത്തരുടേയും ലക്ഷ്യം.

അതിനായി പ്രേക്ഷ മനസലിൽ ഇടം നേടി വീട്ടിൽ പിടിച്ചുനിൽക്കാൻ മത്സരാർഥികളെല്ലാം പതിനെട്ട് അടവും പയറ്റും. അക്കൂട്ടത്തിൽ മത്സരാർഥികളെല്ലാം അതിവേ​ഗത്തിലും എളുപ്പത്തിലും തങ്ങളുടെ ശക്തി കൂട്ടാൻ സ്വീകരിക്കുന്ന ഒരു മാർ​ഗമാണ് ​ഗ്രൂപ്പിസം.

നോമിനേഷൻ, ടാസ്ക്കുകൾ എന്നിവ വരുമ്പോഴാണ് പലരും ​ഗ്രൂപ്പിസം വെച്ച് കളിക്കുന്നത്. പതിവ് പോലെ മറ്റ് സീസണുകളിലെപ്പോലെ തന്നെ നിരവധി ​ഗ്രൂപ്പുകൾ നാലാം സീസണിലുമുണ്ട്.

മോഹൻലാൽ ഇതെ കുറിച്ച് ചോദിച്ചാൽ പക്ഷെ തങ്ങളെല്ലാവരും ഒറ്റയ്ക്ക് നിന്നാണ് മത്സരിക്കുന്നത് എന്നാണ് മത്സരാർഥികളെല്ലാവരും പറയുക.

ജാസ്മിനും നിമിഷയ്ക്കുമുള്ളത് സൗഹൃദം

കഴിഞ്ഞ ദിവസത്തെ വീക്കെൻഡ് എപ്പിസോഡിൽ ​ഗ്രൂപ്പിസം കളിക്കുന്നവരാണ് റോബിനും ദിൽഷയും ബ്ലസ്ലിയുമെന്ന തരത്തിൽ ജാസ്മിനും നിമിഷയും അടക്കമുള്ള മറ്റുള്ള മത്സരാർഥികൾ മോഹൻലാലിനോട് സംസാരിക്കവെ പറഞ്ഞിരുന്നു.

റോബിന്റേയും ബ്ലസ്ലിയുടേയും തണൽ പറ്റിയാണ് ദിൽഷ മുന്നോട്ട് പോകുന്നതെന്നും ജാസ്മിനും നിമിഷയും കുറ്റപ്പെടുത്തിയിരുന്നു. ഉടൻ തന്നെ ദിൽഷ ശക്തമായ മറുപടി കൊടുക്കുകയും ചെയ്തിരുന്നു.

നിമിഷയ്ക്കും ജാസ്മിനും സുഹൃത്തുക്കളായി നിന്ന് ​ഗ്രൂപ്പായി മത്സരിക്കാമെങ്കിൽ ആ വീട്ടിലെ ഓരോരുത്തർക്കും തങ്ങൾക്ക് കംഫർട്ട് ആയിട്ടുള്ള ആൾക്കാരോട് കൂട്ടുകൂടാനും സംശയം പങ്കുവെക്കാനും പരാതികൾ പറയാനും അവകാശമുണ്ടെന്നാണ് ദിൽഷ പറഞ്ഞത്.

ദിൽഷയുടേത് ​ഗ്രൂപ്പിസമാകുന്നതെങ്ങനെ

പലപ്പോഴും ദിൽഷ‌-റോബിൻ ബന്ധത്തെ ഏറ്റവും മോശമായി ചിത്രീകരിച്ചിട്ടുള്ള രണ്ടുപേരാണ് നിമിഷയും ജാസ്മിനും. ജാസ്മിൻ നിമിഷ ​ഒത്തുകളിയെ വിമർശിച്ച ദിൽഷയെ അനുകൂലിച്ച് സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ട കുറിപ്പാണ് ശ്രദ്ധനേടുന്നത്.

ജാസ്മിനും നിമിഷയ്ക്കും മറുപടിയായി ദിൽഷ കഴിഞ്ഞ എപ്പിസോഡിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയായിരുന്നുവെന്നാണ് കുറിപ്പിൽ എഴുതിയിയരിക്കുന്നത്.

'ശരിക്കും കഴിഞ്ഞ എപ്പിസോഡിൽ ദിൽഷ ​ഗ്രൂപ്പിസം സംബന്ധിച്ച് ജാസ്മിനോടും നിമിഷയോടും ചോദിച്ച ചോദ്യം അടിപൊളിയായിരുന്നു. ജാസ്മിൻ എപ്പോഴും പറയും നിമിഷ അവളുടെ ബെസ്റ്റ് ഫ്രണ്ടാണെന്നും അവൾ എന്ത് ചെയ്താലും സപ്പോർട്ട് ചെയ്യുമെന്നും അതിൽ അഭിമാനം മാത്രമേ ഉള്ളൂവെന്നും.'

ദിൽഷയുടെ മറുപടി കലക്കി

'ജാസ്മിന് നിമിഷയോട് സൗഹൃദം സൂക്ഷിക്കാമെങ്കിൽ അതുപോലെ അവിടെയുള്ള മറ്റ് മത്സരർഥിക‌ൾക്കും അത് ചെയ്യാമല്ലോ.... എന്തുകൊണ്ട് ദിൽഷയ്ക്കും റോബിനും ബ്ലസ്ലിക്കും ഫ്രണ്ടാസായിക്കൂട?'

'ധന്യകും സൂചിത്രയ്ക്കും ആയികൂടാ? നിമിഷയും ജാസ്മിനും എപ്പോഴും ദിൽഷും റോബിനും തമ്മിലുള്ള സൗഹൃദത്തെ കളിയാക്കുകയും കുറ്റപെടുത്തുകയും ചെയ്യാറുണ്ട്. ഒരു അവസരം കിട്ടിയപ്പോൾ അതെല്ലാം ദിൽഷ ക്ലിയർ ചെയ്തു.'

'ജാസ്മിനും നിമിഷയ്ക്കും മാത്രം എന്തുമാകാം.... ബാക്കിയുള്ളവർക് പറ്റില്ല എന്നുള്ള ആറ്റിട്യൂടാണ് നിമിഷയ്ക്കും ജാസ്മിനും. ഫ്രണ്ട്‌സിന് വേണ്ടി വാദിക്കുന്നത് തെറ്റല്ല. പക്ഷെ ഓർക്കണം എല്ലാവർക്കും സൗഹൃദം ഒരുപോലെയാണെന്ന്.'

ജാസ്മിന് നേരെ കണ്ണടച്ച് ബി​ഗ് ബോസ്

'ചിലപ്പോൾ ഇനിയുള്ള ദിവസങ്ങളിൽ റോബിനുമായോ ബ്ലസ്ലിയുമോ ദിൽഷ പിണങ്ങുമായിരിക്കും. എന്നാലും ഇത്രയും നാൾ രണ്ടുപേർക്കും കൊടുക്കേണ്ട പ്രാധാന്യം കൊടുത്ത് കുത്തിത്തിരുപ്പ് ഉണ്ടാക്കാതെ മാന്യമായും ആത്മാർഥമായുമാണ് ദിൽഷ സൗഹൃദം മുന്നോട്ട് കൊണ്ടുപോകുന്നത്' എന്നായിരുന്നു കുറിപ്പ്.

ജാസ്മിന്റേയോ നിമിഷയുടേയോ ഒരു പ്രവൃത്തികളും ഇന്നേവരെ ബി​ഗ് ബോസോ മോഹൻലാലോ ചോദ്യം ചെയ്യുകയോ താക്കീത് ചെയ്യുകയോ ചെയ്തിട്ടില്ലായെന്നത് പ്രേക്ഷകരിൽ അമർഷം ഉണ്ടാക്കിയിട്ടുണ്ട്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X