'ഞാനായിരിക്കും ഫസ്റ്റ് നേടുക.... പക്ഷെ നീ ടോപ്പ് ഫൈവിൽ എനിക്കൊപ്പം വേണം'; ബ്ലെസ്ലിയോട് ദിൽഷ!

അവശേഷിച്ചിരുന്ന ഏഴ് പേരിൽ നിന്ന് റോൺസൺ കൂടി പുറത്തായി എന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഈ ആഴ്ച ഡബിൾ എവിക്ഷൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. പക്ഷെ ഒരാൾ മാത്രമാണ് വീട്ടിൽ നിന്നും പുറത്തായത്. ബാക്കി ആറ് പേരാണ് ഇപ്പോൾ വീട്ടിനുള്ളിൽ ഉള്ളത്. ഇവരിൽ നിന്നും ഒരാൾ കൂടി പുറത്താകും.

ശേഷം അവശേഷിക്കുന്ന അ‍ഞ്ച് പേർ ഫിനാലെയിലേക്ക് പോകും. ഇനിയുള്ള ആറ് പേരിൽ ആരായിരിക്കും പുറത്ത് പോവുക എന്നത് പ്രേക്ഷകരും പ്രവചിക്കാൻ തുടങ്ങിയിട്ടുണ്ട്.

ചിലർ സൂരജിന്റെ പേരാണ് പറയുന്നത്. വന്ന ദിവസം മുതൽ സൂരജ് അഖിലിനൊപ്പം നിന്ന് നോമിനേഷനിൽ നിന്നും രക്ഷപ്പെട്ട് പോവുകയായിരുന്നുവെന്നാണ് പ്രേക്ഷകർ പറയുന്നത്.

മാത്രമല്ല ക്യാപ്റ്റൻസി പോലും സുചിത്രയും അഖിലും പോയപ്പോൾ ലഭിച്ചതാണെന്നും പ്രത്യേകിച്ച് ഒന്നും തന്നെ ചെയ്യാത്തതിനാൽ ടോപ്പ് ഫൈവിൽ എത്താനുളള അർഹത സൂരജിനില്ലെന്നും പ്രേക്ഷകർ പറയുന്നു. സൂരജ് വീട്ടിൽ 91 ദിവസം തികച്ചെങ്കിൽ അത് ഭാ​ഗ്യവും വീട്ടിലെ മത്സരാർഥികൾ സൂരജിനെ ഒരു മത്സരാർഥിയായി പരി​ഗണിക്കാത്തത് കൊണ്ടാണെന്നും പ്രേക്ഷകർ പറയുന്നു.

പതിമൂന്നാം ആഴ്ചയിലെ നോമിനേഷൻ അവസാന നോമിനേഷനാണെന്ന് അറിയാമായിരുന്നിട്ടും സൂരജിന്റെ പേര് നോമിനേഷനിലേക്ക് പറഞ്ഞത് റിയാസ് മാത്രമാണ്. റോൺസണിന് അവസരം കിട്ടിയിട്ടും സേഫ് ​ഗെയിം കളിച്ചതിനാൽ സൂരജ് പതിമൂന്നാം ആഴ്ചയിലെ നോമിനേഷനിൽ നിന്നും രക്ഷപ്പെട്ടു.

ഞാനായിരിക്കും ഫസ്റ്റ് നേടുക....

അതേസമയം ഏറ്റവും അർഹതയുള്ള മത്സാർഥി കപ്പുയർത്തണമെന്നാണ് പ്രേക്ഷകർ പറയുന്നത്. അതേസമയം മത്സരാർഥികളും ടോപ്പ് ഫൈവിൽ ആരെല്ലാമെത്തുമെന്ന ചർച്ച നടത്തുകയും ഊഹാപോഹങ്ങൾ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.

അക്കൂട്ടത്തിൽ ദിൽഷ ബ്ലെസ്ലിയോട് പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്. താൻ വിജയിയാകുമെന്നാണ് ​ദിൽഷ ബ്ലെസ്ലിയോട് പറയുന്നത്. 'നീ എവിക്ടായി പോകാൻ പാടില്ല. ഇവിടെ തന്നെ വേണം.'

'ടോപ്പ് ഫൈവിൽ ഉണ്ടാകണം. ഫസ്റ്റ് വിട്ട് തരില്ല. അത് ഞാൻ തന്നെയായിരിക്കും. പക്ഷെ നീ ടോപ്പ് ഫൈവിൽ വേണം. ഞാൻ പ്രതീക്ഷ ടോപ്പ് ഫൈവിലെ മൂന്ന് പേര് ഡോ.റോബിനും നീയും ഞാനുമായിരുന്നു. അതിൽ റോബിൻ ഡോക്ടർ ഇല്ല' ദിൽഷ പറയുന്നു.

നീ ടോപ്പ് ഫൈവിൽ എനിക്കൊപ്പം വേണം

ടിക്കറ്റ് ടു ഫിനാലെ വിജയിച്ച ശേഷം വിജയി താനായിരിക്കുമെന്ന ആത്മവിശ്വാസം ദിൽഷയ്ക്ക് വന്നിട്ടുണ്ട്. അത് ഇടയ്ക്കിടെ ബ്ലെസ്ലിയോട് സംസാരിക്കുമ്പോൾ ദിൽഷ പറയുകയും ചെയ്യുന്നുണ്ട്.

റോബിൻ പുറത്താകുന്നത് വരെ ദിൽഷ വലിയ ​ഗെയിമൊന്നും അവിടെ ​കളിച്ചിരുന്നില്ല. ദിൽഷ കണ്ടന്റ് സൃഷ്ടിച്ചിരുന്നത് ബ്ലെസ്ലിക്കും റോബിനും ഒപ്പം നടന്നായിരുന്നു. റോബിൻ മുന്നിൽ നിൽക്കുന്നതിനാൽ ദിൽഷ മത്സരത്തിൽ സജഡീവമായിരുന്നോ എന്ന് പോലും പ്രേക്ഷകർക്ക് മനസിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല.

റോബിൻ പോയ ശേഷം മുന്നിലെ തടസം മാറിയത് പോലെ കളത്തിലറങ്ങി ദിൽഷ കളിച്ച് തുടങ്ങി. അമ്പത് ദിവസം പിന്നിട്ട ശേഷമാണ് വീട്ടിൽ ദിൽഷയ്ക്കൊരു മേൽവിലാസമുണ്ടായത്.

ഫിനാലെ സ്വപ്നങ്ങളുമായി ദിൽഷ

ഇപ്പോൾ വീട്ടിൽ അവശേഷിക്കുന്ന മത്സരാർഥികളിൽ ദിൽഷയ്ക്കും ബ്ലെസ്ലിക്കുമാണ് ആരാധകർ ഏറെയും. ഇരുവരും ടിക്കറ്റ് ടു ഫിനാലെ കിട്ടിയില്ലെങ്കിലും ഫൈനലിൽ ഉണ്ടാകുമായിരുന്നു. റോബിൻ പോയശേഷമാണ് ദിൽഷയ്ക്ക് പിന്തുണ കൂടിയത്.

കാരണം റോബിൻ ദിൽഷയോട് പ്രണയം പറഞ്ഞിരുന്നു. അതിനാൽ തന്നെ റോബിനോടുള്ള ഇഷ്ടം തന്നെ റോബിന്റെ ആരാധകർക്ക് ദിൽഷയോടുമുണ്ട്. റോബിന് നേടാൻ കഴിയാത്ത കപ്പ് ദിൽഷയിലൂടെ നേടുക എന്നതാണ് ആരാധകർ ഉദ്ദേശിക്കുന്നത്.

റോബിൻ വീട്ടിലുണ്ടായിരുന്നപ്പോൾ റോബിനും ബ്ലെസ്ലിക്കുമായിരുന്നു പ്രേക്ഷക പിന്തുണ കൂടുതൽ. മാത്രമല്ല വെറുത്ത് വെറുത്ത് അവസാനം റിയാസിനെ ബി​ഗ് ബോസിലെ ഒരു വിഭാ​ഗം പ്രേക്ഷകർ സ്നേഹിച്ച് തുടങ്ങിയിട്ടുണ്ട്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X