twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ആരുടെ മുമ്പിലും ഇട്ടുകൊടുക്കാതെ അവർ എന്നെ രക്ഷിച്ചു, എന്തിനാണ് റോബിൻ അലറി സംസാരിക്കുന്നത്?'; ദിൽഷ

    |

    ബി​ഗ് ബോസ് മലയാളം നാലാം സീസണും അവസാനിച്ചിരിക്കുകയാണ്. ഒപ്പം ആ​ദ്യത്തെ ലേഡി ബി​ഗ് ബോസ് വിന്നറും സീസൺ ഫോറിലൂടെ പിറന്നു. ദിൽഷ പ്രസന്നനാണ് മലയാളം ബി​ഗ് ബോസ് ചരിത്രത്തിൽ ആദ്യമായി വിജയിയുടെ കപ്പ് നേടിയത്.

    Recommended Video

    Dilsha Bigg Boss Interview | കല്യാണത്തെക്കുറിച്ച് ദിലു, റോബിൻ ഫാൻസിനെ കണ്ട് ഞെട്ടി

    തെലുങ്കിൽ ബിന്ദു മാധവി വിജയിയായപ്പോൾ മുതൽ എല്ലാവരും ചർച്ച ചെയ്തൊരു കാര്യമായിരുന്നു ബി​ഗ് ബോസ് മലയാളത്തിൽ ഒരു സ്ത്രീ വിജയിയാകുമോ എന്നത്. ടോപ്പ് 2വിൽ പേർളി മാണി വരെ എത്തിയിരുന്നുവെങ്കിലും ടൈറ്റിൽ വിജയിക്കാൻ സാധിച്ചിരുന്നില്ല.

    'ഞാൻ വിജയിയായപ്പോൾ ചിരിക്കുന്ന ഒരു മുഖം പോലും ഉണ്ടായിരുന്നില്ല, വല്ലാത്ത വിഷമം തോന്നി'; ദിൽഷ പറയുന്നു!'ഞാൻ വിജയിയായപ്പോൾ ചിരിക്കുന്ന ഒരു മുഖം പോലും ഉണ്ടായിരുന്നില്ല, വല്ലാത്ത വിഷമം തോന്നി'; ദിൽഷ പറയുന്നു!

    ദിൽഷ ടിക്കറ്റ് ടു ഫിനാലെ നേടിയപ്പോഴും പ്രേക്ഷകർ ദിൽഷയുടെ നിശ്ചയ ദാർഢ്യത്തെ പ്രശംസിച്ചിരുന്നു. ബി​ഗ് ബോസ് ഷോയുടെ സ്ഥിരം പ്രേക്ഷകയായിരുന്നു താനെങ്കിലും ​ഗെയിം പ്ലാനൊന്നുമില്ലാതെയാണ് ഹൗസിലേക്ക് കയറിയതെന്ന് ദിൽഷ തന്നെ പറഞ്ഞിരുന്നു.

    ആദ്യത്തെ കുറച്ച് ആഴ്ചകളിൽ താൻ കാര്യമായി ഒന്നും ചെയ്തിരുന്നില്ലെന്നും ആ സമയങ്ങളിൽ എല്ലാവരേയും പഠിക്കുകയായിരുന്നുവെന്നും ദിൽഷ പറഞ്ഞിട്ടുണ്ട്. ന്യൂ നോർമൽ എന്ന ടാ​ഗ് ലൈനുമായി എത്തിയ സീസൺ ഫോറിൽ ഇരുപത് മത്സരാർഥികളാണ് ഉണ്ടായിരുന്നത്.

    അവരിൽ ഒരാൾ ബി​ഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലാധ്യമായി വാക്ക് ഔട്ട് ചെയ്യുകയും ചെയ്തു.

    'ബി​ഗ് ബോസ് കഴിഞ്ഞു, അതേപറ്റി ഒന്നും പറയാനില്ല'; ഭാര്യക്കൊപ്പം ഒരക്ഷരം മിണ്ടാതെ റോൺസൺ വിൻസെന്റ്!'ബി​ഗ് ബോസ് കഴിഞ്ഞു, അതേപറ്റി ഒന്നും പറയാനില്ല'; ഭാര്യക്കൊപ്പം ഒരക്ഷരം മിണ്ടാതെ റോൺസൺ വിൻസെന്റ്!

    ആരുടെ മുമ്പിലും ഇട്ടുകൊടുക്കാതെ അവർ എന്നെ രക്ഷിച്ചു

    നൂറ് ദിവസത്തെ ബി​ഗ് ബോസ് ജീവിതത്തിന് ശേഷം പുറത്തെത്തിയ ദിൽഷ അനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ബിഹൈൻവു‍ഡ്സിന് നൽകിയ അഭിമുഖത്തിൽ. 'ബി​ഗ് ബോസ് മലയാളം സീസൺ ഫോറിൽ നിന്നും പുറത്തെത്തിയ ശേഷം ഞാൻ വലിയ വിഷമത്തിലായിരുന്നു.'

    'ഞാൻ ആ ടൈറ്റിൽ വിജയിക്കാൻ അർഹിക്കാത്ത വ്യക്തിയാണെന്ന് പലരും പറയുന്നത് ഞാൻ കേട്ടു. വിജയിയുടെ ട്രോഫി ഏറ്റ് വാങ്ങിയപ്പോൾ ആരും കൈയ്യടിച്ചില്ല. സന്തോഷിച്ചില്ല.'

    'എന്റെ കുടുംബം അവിടെ ഉണ്ടായിരുന്നെങ്കിൽ അവർ എനിക്ക് വേണ്ടി സന്തോഷിച്ചേനെ. അന്ന് ആ സ്റ്റേജിൽ നിന്ന് ഞാൻ അനുഭവിച്ചത് വാക്കുകളിൽ വിവരിക്കാൻ കഴിയില്ല.'

    ട്രോഫിയിലേക്ക് പിന്നീട് നോക്കിയിട്ടില്ല

    'ആ സംഭവത്തിന് ശേഷം ഞാൻ ആ ട്രോഫിപോലും പിന്നീട് നോക്കിയിട്ടില്ല. ഞാനല്ല മറ്റൊരാളാണ് വിജയിയായിരുന്നതെങ്കിൽ ഞാൻ തീർച്ചയായും കൈയ്യടിച്ച് അയാൾക്കൊപ്പം സന്തോഷിക്കുമായിരുന്നു. അയാൾക്ക് ജനങ്ങൾ അറിഞ്ഞ് നൽകിയ വോട്ടിൽ ഞാൻ അസൂയപ്പെട്ടിട്ട് കാര്യമില്ലല്ലോ.'

    'ഫിനാലെയ്ക്ക് മുമ്പുള്ള ഒരു ദിവസം പുറത്തായ മത്സരാർഥികളെല്ലാം തിരികെ വീട്ടിലേക്ക് വന്നപ്പോൾ എന്നോട് പറഞ്ഞത് ഞാൻ നന്നായി ​ഗെയിം കളിക്കുന്നുണ്ട്. വിജയിയാകാൻ അർഹതയുണ്ട് എന്നൊക്കെയാണ്.'

    'ആ അവർ പക്ഷെ ഞാൻ ശരിക്കും വിജയിച്ചപ്പോൾ‌ സങ്കടപ്പെട്ടു. അവർ വിജയിയാകണമെന്ന് ആ​ഗ്രഹിച്ചത് മറ്റ് ചിലരെയായിരുന്നു. പുറത്തിറങ്ങിയ ശേഷം സങ്കടത്തിലായിരുന്നു.'

    ഏറ്റവും വിഷമിപ്പിച്ച കാര്യം

    'പുറത്തെ അവസ്ഥ മനസിലാക്ക് 22 മണിക്കൂർ കാറിൽ യാത്ര ചെയ്ത് എന്നെ കൂട്ടാൻ എന്റെ കുടുംബം മുംബൈയിൽ വന്നിരുന്നു. അവർ ഒന്നിന്റേയും മുമ്പിൽ‌ എന്നെ ഇട്ടുകൊടുക്കാതെ രക്ഷിച്ച് കൊണ്ടുപോയി.'

    'അത്രമേൽ എന്നോട് സ്നേഹമുള്ള കുടുംബമുള്ളപ്പോൾ ഞാൻ സങ്കടപ്പെടേണ്ടതില്ലല്ലോ. റോബിനുമായുള്ള വിവാഹകാര്യത്തിൽ റോബിനോടൊപ്പം ഇരുന്ന് ആലോചിച്ച് തീരുമാനത്തിലെത്താനാണ് ഉദ്ദേശിക്കുന്നത്. ഹൗസിൽ നിന്ന് ​ഗെയിം കളിച്ചപ്പോഴെല്ലാം ഞാനെന്റെ നൂറ് ശതമാനം കൊടുത്തിരുന്നു.'

    റോബിൻ അലറി സംസാരിക്കുന്നത് നിർത്തണം

    'ഏറ്റവും വിഷമിപ്പിച്ചത് ‍ഞാൻ‌-ബ്ലെസ്ലി-റോബിൻ എന്നിവർ തമ്മിലുള്ള ബന്ധത്തെ വെച്ച് റിയാസ് ഹൗസിൽ പ്രശ്നമുണ്ടാക്കിയപ്പോഴായിരുന്നു' ദിൽഷ പറഞ്ഞു. ദിൽഷയുടെ ആദ്യ അഭിമുഖത്തിന്റെ ഭാ​ഗമാകാൻ റോബിനും വീഡിയോ കോളിൽ എത്തിയിരുന്നു.

    ഏത് ഉദ്ഘാടനത്തിന് പോയാലും അലറി വിളിച്ച് സംസാരിക്കുന്നത് എന്തിനാണ് എന്നാണ് ദിൽഷയ്ക്ക് റോബിനോട് ചോദിക്കാനുണ്ടായിരുന്നത്.

    തന്നെ കാണാൻ വെയിലും മഴയും അവ​ഗണിച്ച് കാത്ത് നിൽക്കുന്നവർക്ക് ഊർജം പകരാനാണ് അത്തരത്തിൽ ഉച്ചത്തിൽ അലറി വിളിച്ച് സംസാരിക്കുന്നത് എന്നാണ് റോബിൻ ദിൽഷയോട് മറുപടിയായി പറഞ്ഞത്.

    Read more about: bigg boss
    English summary
    bigg boss malayalam season 4: dilsha open up about how she overcome degrading, video goes viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X