'ആ സംഭവം അവന്റെ കയ്യില്‍ നിന്നും പോയി'; ബ്ലെസ്‌ലിയെക്കുറിച്ച് ദില്‍ഷ ലാലേട്ടനോട് പറഞ്ഞത്

ബിഗ് ബോസ് മലയാളം സീസണ്‍ 4-ന്റെ ഗ്രാന്‍ഡ് ഫിനാലെ അടുത്തുകഴിഞ്ഞു. മത്സരം അതിന്റെ അവസാനഘട്ടത്തിലാണ്. ഈവാരം നടക്കുന്ന എലിമിനേഷനോടെ ഫൈനല്‍ ഫൈവ് ആരൊക്കെയാണെന്നറിയാന്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

ഇന്നലെ ലാലേട്ടന്‍ വന്നപ്പോള്‍ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ജയിലില്‍ കിടക്കാനും നോമിനേഷനുള്ള അവസരങ്ങളുമെല്ലാം കഴിഞ്ഞതായും മത്സരം അവസാനിക്കാറായെന്നും ലാലേട്ടന്‍ മത്സരാര്‍ത്ഥികളോട് പറഞ്ഞിരുന്നു. പരസ്പരം മനസ്സുതുറക്കാനുള്ള ഒരവസരം കൂടി ലാലേട്ടന്‍ മത്സരാര്‍ത്ഥികള്‍ക്ക് കൊടുത്തിരുന്നു. ലക്ഷ്മിപ്രിയ കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങളുടെ പേരില്‍ റിയാസിനോട് മാപ്പ് ചോദിച്ചതും തിരിച്ച് റിയാസ് പ്രതികരിച്ചതുമെല്ലാം പ്രേക്ഷകര്‍ കണ്ടുകഴിഞ്ഞു.

dilsha

അതിനിടെ ദില്‍ഷയോടും ലാലേട്ടന്‍ ഇക്കാര്യം ചോദിച്ചിരുന്നു. ഹൗസില്‍ ദില്‍ഷയുടെ സുഹൃത്തായ ബ്ലെസ്‌ലിയുടെ പെര്‍ഫോമന്‍സിനെക്കുറിച്ചായിരുന്നു ലാലേട്ടന്റെ ചോദ്യം. കഴിഞ്ഞയാഴ്ച ലക്ഷ്മിപ്രിയയോട് ബ്ലെസ്‌ലി പറഞ്ഞ ചില കാര്യങ്ങള്‍ സൂചിപ്പിച്ചായിരുന്നു ലാലേട്ടന്റെ ചോദ്യം.

ആ സംഭവം അവന്റെ കയ്യില്‍ നിന്നും പോയി എന്നായിരുന്നു ദില്‍ഷയുടെ മറുപടി. 'അവന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചുപോയതായി എനിക്കു തോന്നി. കഴിഞ്ഞ ദിവസം അവന്‍ ലക്ഷ്മിപ്രിയയെക്കുറിച്ച് പറഞ്ഞതെല്ലാം കേട്ടിട്ട് ആ സംഭവം അവന്റെ കയ്യില്‍ നിന്നും പോയതായാണ് തോന്നുന്നത്. ഇപ്പോള്‍ വേറെ ലെവലിലേക്കാണ് പോയ്‌ക്കൊണ്ടിരിക്കുന്നത്. കുറച്ചു ദിവസത്തേക്ക് നിന്റെ കണക്കുകൂട്ടലുകളൊക്കെ മാറ്റിവെച്ച് ഒരു സാധാരണമനുഷ്യനായി പെരുമാറാന്‍ ഞാന്‍ അവനോട് പറഞ്ഞു.' ദില്‍ഷ പറയുന്നു.

blesslee

തനിക്ക് മാറ്റം വന്നിട്ടുണ്ടെന്നാണ് ബ്ലെസ്‌ലി പറയുന്നത്. 'ഞാന്‍ ഒരു കൊമേഡിയനില്‍ നിന്നും വില്ലനായി മാറിയെന്ന് തോന്നുന്നു. കുറച്ചു വാക്കുകള്‍ എന്റെ കയ്യില്‍ നിന്നും പോയതായിട്ട് എനിക്കു തോന്നിയിരുന്നു. ഇതുവരെയുണ്ടായ സംഭവങ്ങള്‍ വെച്ചിട്ടാണ് ഞാന്‍ അങ്ങനെ പറഞ്ഞത്. പക്ഷെ, ചേച്ചി പറയുന്നു അങ്ങനെയല്ലെന്ന്. അങ്ങനെയെങ്കില്‍ എനിക്കു യാതൊരു കുഴപ്പവുമില്ല. ബ്ലെസ്‌ലി പറഞ്ഞു.

തന്റെ പേര് മുഴുവന്‍ പറഞ്ഞ് ലക്ഷ്മിപ്രിയ ഹൗസില്‍ വര്‍ഗ്ഗീയ കാര്‍ഡ് പുറത്തെടുത്തിരിക്കുകയാണെന്ന് ബെസ്‌ലി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. എന്നാല്‍ ലക്ഷ്മിപ്രിയ ഇത് നിഷേധിച്ചു. ഈ സംഭവമാണ് ഇപ്പോള്‍ ചര്‍ച്ചയായത്. ഇതിനിടെ ഫൈനല്‍ ഫൈവിലേക്ക് സെയ്ഫായി ബ്ലെസ്‌ലിയും എത്തിച്ചേര്‍ന്നിട്ടുണ്ട്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X