For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഏറെ വേദന സഹിച്ചാണ് ഡോക്ടര്‍ ഇവിടെ നിന്നത്, അത് ആലോചിക്കുമ്പോഴാണ് കൂടുതല്‍ വിഷമം

  |

  നിരവധി നാടകീയ സംഭവങ്ങളണ് കഴിഞ്ഞ വാരം ഹൗസില്‍ സംഭവിച്ചത്. സിനിമ കഥയെ വെല്ലുന്ന സംഭവങ്ങളായിരുന്നു ഹൗസില്‍ അരങ്ങേറിയത്. ജാസ്മിന്റെ ഇറങ്ങിപ്പോക്കും അതിന് ശേഷമുള്ള റോബിന്റെ എവിക്ഷനും പ്രേക്ഷകരേയും മത്സരാര്‍ത്ഥികളേയും ഒരുപോലെ ഞെട്ടിച്ചിരുന്നു.

  ജാസ്മിന്‍ പുറത്ത് പോയതിന് പിന്നാലെ തന്നെ റോബിനേയും എവിക്ട് ചെയ്യുകയായിരുന്നു. ഇനിയും താരങ്ങളുടെ പെട്ടെന്നുള്ള പടിയിറക്കം സൃഷ്ടിച്ച ഞെട്ടലില്‍ നിന്ന് ഹൗസ് അംഗങ്ങള്‍ പുറത്ത് വന്നിട്ടില്ല.

  Also Read: പ്രിയ സുഹൃത്ത് പിരിഞ്ഞ് പോയത് സഹിക്കാനാവുന്നില്ല; പൊട്ടിക്കരഞ്ഞ് റോബിനോട് സംസാരിച്ച് ദിൽഷ

  ഡോക്ടര്‍ പോയതെ ദില്‍ഷയെ വല്ലാതെ തളര്‍ത്തിയിട്ടുണ്ട്. പൊട്ടിക്കരഞ്ഞ് കൊണ്ടാണ് ഡോക്ടറിനെ യാത്രയാക്കിയത്. ഇപ്പോഴിതാ ഡോക്‌റിനെ കുറിച്ച് വാചാലയാവുകയാണ് ദില്‍ഷ. ബ്ലെസ്ലിയോടാണ് മനസ് തുറന്നത്. ഒത്തിരി മോഹവുമായി എത്തിയ ആളാണെന്നും ഏറെ വേദന സഹിച്ചാണ് ഹൗസില്‍ നിന്നതെന്നും ദില്‍ഷ ബ്ലെസ്ലിയോട് പറഞ്ഞു. കൂടാതെ ഡോക്ടറിന്റെ ഒരു രഹസ്യം തനിക്ക് അറിയാമെന്നും ദില്‍ഷ പറയുന്നുണ്ട് ഇവരുടെ സംഭാഷണത്തോടെയാണ് വാരാന്ത്യം എപ്പിസോഡ് ആരംഭിച്ചത്.

  ദില്‍ഷയുടെ വാക്കുകള്‍ ഇങ്ങനെ...'എപ്പഴും ഞാന്‍ പറയും ദേഷ്യം വരുമ്പോള്‍ ഒന്ന് കണ്‍ട്രോള്‍ ചെയ്യെന്ന്. എത്ര ആഗ്രഹങ്ങളുമായിട്ട് വന്ന മനുഷ്യനാണെന്നറിയോ. എത്ര വേദനകള്‍ സഹിച്ചിട്ടാ ഇവിടെ നിന്നതെന്നറിയോ നിനക്ക്.

  Also Read:പ്രിയ സുഹൃത്ത് പിരിഞ്ഞ് പോയത് സഹിക്കാനാവുന്നില്ല; പൊട്ടിക്കരഞ്ഞ് റോബിനോട് സംസാരിച്ച് ദിൽഷ

  നിങ്ങള്‍ക്ക് ആര്‍ക്കും അറിയാത്ത അദ്ദേഹത്തിന്റെ ഒരുകാര്യം എനിക്കറിയാം. അതൊക്കെ ആലോചിക്കുമ്പോഴാണ് എനിക്ക് കൂടുതല്‍ വിഷമം ആകുന്നത്', എന്നാണ് ദില്‍ഷ പറയുന്നത്.

  ആരോഗ്യപരമായ എന്തെങ്കിലും പ്രശ്‌നം ആണോ എന്ന് ബ്ലെസ്ലി ചോദിച്ചെങ്കിലും കാര്യം പറയാന്‍ ദില്‍ഷ കൂട്ടാക്കിയില്ല.

  ദില്‍ഷയും ബ്ലെസ്ലിയും റോബിന്‍ ഡോക്ടറിനെ കുറിച്ച് പറയുമ്പോള്‍ മറുവശത്ത് റോബിന്‍ പോയതിന്റെ സങ്കടം പങ്കുവെയ്ക്കുകയാണ് റിയാസ്. തനിക്ക് കുറ്റബോധം തോന്നുന്നു എന്നാണ് റിയാസ് പറയുന്നത്.റോണ്‍സണോട് റിയാസ് ഇക്കാര്യം പറയുന്നത്.

  ഇതെല്ലാം ഗെയിമിന്റെ ഭാഗമാണെന്ന് പറഞ്ഞ് ആശ്വസിപ്പിക്കുകയാണ് റോണ്‍സണ്‍. 'ഒരാള്‍ എവിക്ട് ആയിപ്പോയാല്‍ അത്രയെ ഉള്ളൂ. ഇതിപ്പോള്‍ ജീവിതകാലം മുഴുവനും ഒരു നിരാശ ഉണ്ടാകില്ലേ അവനെ പോലൊരാള്‍ക്ക്.

  Also Read:സിംഗപ്പൂരിൽ നിന്നും ഡോക്ടർ റോബിനെ കാണാനെത്തി കുഞ്ഞ് ആരാധിക

  അതിന് കാരണം ഞാനാണ്. ജനങ്ങള്‍ വോട്ട് നല്‍കി പുറത്താക്കുകയാണെങ്കില്‍ വിഷയമില്ല. അവന് ജീവിത കാലം മുഴുവനും എന്നോട് ദേഷ്യം തോന്നില്ലേ', എന്നാണ് റോബിനെ കുറിച്ച് റിയാസ് പറയുന്നത്.

  ദില്‍ഷ, ലക്ഷ്മി പ്രിയ, ധന്യ, അഖില്‍, സൂരജ്, വിനയ്, റിയാസ്, റോണ്‍സണ്‍ എന്നിങ്ങനെ 9 പേരാണ് ഹൗസിലുള്ളത്. ജാസ്മിനും റോബിനും പോയതോടെ ബ്ലെസ്ലി, ദില്‍ഷ, ലക്ഷ്മി പ്രിയ, ധന്യ, റിയാസ് എന്നിവര്‍ ഹൗസില്‍ ആക്ടീവ് ആയിട്ടുണ്ട്. റോബിനേയും ജാസ്മിനേയും ചുറ്റിപ്പറ്റി പോയിരുന്ന ഗെയിം ഇനി മറ്റൊരു രീതിയിലാവും മുന്നോട്ട് സഞ്ചരിക്കുക.

  അതേസമയം, ഷോയിൽ നിന്നും പുറത്തായ റോബിന് വൻ സ്വീകരണമാണ് നാട്ടിൽ ലഭിച്ചത്. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ഇന്നേ വരെ ഒരു മത്സരാർഥിക്കും ലഭിക്കാത്തത് പ്രേക്ഷക പിന്തുണയാണ് റോബിന് ലഭിച്ചത്.

  ഇതിലെല്ലാം താൻ സന്തോഷവാനാണെന്നും ബിഗ് ബോസ് സീസൺ ഫോർ വിജയിച്ചില്ലെങ്കിലും മൂന്നരക്കോടി ജനങ്ങളുടെ ഹൃദയത്തിൽ ഇടം നേടാൻ സാധിച്ചത് വലിയ കാര്യമായി കാണുന്നുവെന്നും റോബിൻ പറഞ്ഞു.

  Read more about: bigg boss malayalam season 4
  English summary
  Bigg Boss Malayalam Season 4 Dilsha Opens Up About Doctor Robin 's issue
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X