For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എന്റെ ഗെയിം റിയലാണ്'; ഹൗസിനുള്ളില്‍ എല്ലാവര്‍ക്കും വേണ്ടി പ്രതികരിച്ചിട്ടുണ്ടെന്ന് ദില്‍ഷ

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 4-ന്റെ അവസാനഘട്ടത്തില്‍ എത്തിനില്‍ക്കുകയാണ്. ഫൈനല്‍ ഫൈവിലേക്ക് ആരൊക്കെയെത്തുമെന്ന് ഇന്നത്തെ എപ്പിസോഡ് കഴിയുമ്പോള്‍ പ്രേക്ഷകര്‍ക്ക് അറിയാന്‍ സാധിക്കും. സ്വപ്‌നതുല്യമായ ആ ഗ്രാന്‍ഡ് ഫിനാലെയിലേക്ക് ഏതൊക്കെ മത്സരാര്‍ത്ഥികളെത്തുമെന്ന ആകാംക്ഷയിലാണ് ബിഗ് ബോസ് പ്രേക്ഷകരെല്ലാം തന്നെ.

  ഈ വാരത്തെ വീക്ക്‌ലി ടാസ്‌ക്കുകളെല്ലാം കഴിഞ്ഞ പശ്ചാത്തലത്തില്‍ മത്സരാര്‍ത്ഥികള്‍ പരസ്പരം അങ്ങോട്ടുമിങ്ങോട്ടും ചോദിക്കാനുള്ള ചോദ്യങ്ങള്‍ ചോദിക്കുകയും അവയ്‌ക്കെല്ലാം ഉത്തരം നല്‍കുകയും ചെയ്യുകയാണ്.

  റിയാസും ധന്യയും ലക്ഷ്മിപ്രിയയുമാണ് ദില്‍ഷയോട് പ്രധാനമായും ചോദ്യങ്ങള്‍ ചോദിക്കുന്നത്. ഈ ഹൗസില്‍ വന്നശേഷം ഏറ്റവുമധികം പ്രശ്‌നങ്ങളില്‍ ഇടപെട്ടവരാണ് ബ്ലെസ്‌ലിയും റോബിനും. അവരുമായി മാത്രം സൗഹൃദം പങ്കുവെച്ചാലേ കൂടുതല്‍ ശ്രദ്ധ കിട്ടൂ എന്ന തോന്നലുണ്ടോ എന്നാണ് റിയാസിന്റെ ചോദ്യം. അങ്ങനെ മുന്നിലെത്തി അവസാനമാകുമ്പോഴേക്കും കുറച്ച് ശ്രദ്ധിച്ചാല്‍ ടോപ്പിലെത്താം എന്ന ധാരണ ദില്‍ഷയ്ക്കുണ്ടായിരുന്നുവോ എന്നും കൂടി റിയാസ് ചോദിക്കുന്നു.

  ഇങ്ങനെ ക്യൂട്ട് ആയി നടന്നാല്‍ കുറേ ഫാന്‍സ് കിട്ടും എന്നാണോ വിചാരം, ഒരിടത്തും അഭിപ്രായം പറയാത്തവരെ ആളുകള്‍ക്കിഷ്ടമല്ലെന്നായിരുന്നു ബ്ലെസ്‌ലിയുടെ മുന വെച്ചുള്ള സംസാരം. ലക്ഷ്മിച്ചേച്ചി സ്‌നേഹനാടകം എന്ന് പറയാറുണ്ടായിരുന്നെങ്കിലും കുറച്ചുകഴിയുമ്പോള്‍ എന്റെയടുത്ത് വന്ന് സംസാരിക്കുന്ന ദില്‍ഷയാണ് ശരിക്കും പ്രേമനാടകം കളിക്കുന്നത് എന്ന് തോന്നിയിട്ടുണ്ടെന്നായിരുന്നു ബ്ലെസ്‌ലി പറഞ്ഞത്.

  കല്യാണം കഴിഞ്ഞ് എന്നും കരച്ചിലും സങ്കടവും; ലക്ഷ്മിപ്രിയയ്ക്ക് വിഷാദരോഗമായിരുന്നുവെന്ന് ഭര്‍ത്താവ് ജയേഷ്

  ബിഗ് ബോസില്‍ വന്നശേഷം ദില്‍ഷ സമൂഹത്തിന് കൊടുക്കുന്ന സന്ദേശം എന്തെന്നായിരുന്നു ലക്ഷ്മിപ്രിയയുടെ ചോദ്യം. സേഫ് സോണിലായ ശേഷമാണോ ദില്‍ഷ സംസാരിക്കാന്‍ തുടങ്ങിയതെന്ന് ചോദിക്കുകയാണ് ലക്ഷ്മിപ്രിയ.

  റോബിന്‍ പോയതില്‍ ഇപ്പോള്‍ ശരിക്കും സന്തോഷിക്കുന്നില്ലേ ? ഇപ്പോള്‍ ദില്‍ഷയ്ക്ക് കുറച്ചുകൂടി വിസിബിലിറ്റി കിട്ടി എന്നു തോന്നുന്നുണ്ടോ? മുന്‍പുണ്ടായിരുന്ന പോലെ പോയിരുന്നെങ്കില്‍ നേരത്തെ തന്നെ ദില്‍ഷ ഔട്ടായേനെ എന്ന് പറയുകയാണ് റിയാസ്. ദില്‍ഷയുടെ പേഴ്‌സണാലിറ്റി പുറത്തുവരാന്‍ റോബിന്‍ പോയതില്‍ സന്തോഷിക്കുന്നുണ്ടോ എന്ന് ചോദിക്കുകയാണ് റിയാസ്.

  അന്യദൈവങ്ങളെ ആരാധിച്ചിട്ടല്ലേ? പപ്പയുടെ മരണത്തിലും ക്രൂരമായി ചിന്തിച്ചവരുണ്ടെന്ന് ഗായിക റിമി ടോമി

  ദില്‍ഷയുടെ മറുപടി ഇങ്ങനെയായിരുന്നു:' ഞാന്‍ ഇവിടെ വരുമ്പോള്‍ ആരൊക്കെയാണ് മത്സരാര്‍ത്ഥികള്‍ എന്ന് അറിയില്ലായിരുന്നു. ബ്ലെസ്‌ലി ആരാണെന്നോ അവന്റെ ഫോളോവേഴ്‌സിന്റെ എണ്ണമോ പോലും എനിക്കറിയില്ലായിരുന്നു. റോബിന്റെ ഒരു വീഡിയോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണ്ട പരിചയം മാത്രമേ എനിക്കുള്ളൂ. അതല്ലാതെ അദ്ദേഹത്തെക്കുറിച്ച് എനിക്ക് അറിയുകയേ ഇല്ല.

  ഇവിടെ എല്ലാവര്‍ക്കും പ്രിയപ്പെട്ടവരായ ആളുകള്‍ ഉണ്ട്. അതുപോലെ എനിക്കുമുണ്ട്. പരസ്പരം സംസാരിക്കാനും ഞാനുമായി റിലേറ്റ് ചെയ്യാനും സാധിച്ച രണ്ടു പേരാണ് ബ്ലെസ്‌ലിയും റോബിനും. അവരുടെ ഗെയിം കളിക്കുന്നത് അവര്‍ തന്നെയാണ്. അല്ലാതെ, അവരോട് എങ്ങനെ കളിക്കണം എന്ന് പറഞ്ഞുകൊടുക്കയല്ല എന്റെ ഡ്യൂട്ടി. അവരുടെ ഗെയിം അവര്‍ക്ക് വിട്ടു കൊടുത്തിരിക്കുകയാണ്.

  പക്ഷെ, വ്യക്തിപരമായി എനിക്ക് എന്തെങ്കിലും പ്രശ്‌നം തോന്നിയിട്ടുണ്ടെങ്കില്‍ ഞാന്‍ അതവരോട് രണ്ടുപേരോടും നേരിട്ട് സംസാരിച്ചിട്ടുണ്ട്. എന്റെ ഗെയിം സ്ട്രാറ്റജി വേറെയാണ്. ഞാനിവിടെ റിയലായി നില്‍ക്കാനാണ് ഇഷ്ടപ്പെടുന്നത്. എന്നോട് അവര്‍ രണ്ടുപേരും ഫെയ്ക്ക് ആകാന്‍ പറഞ്ഞിട്ടില്ല. എനിക്ക് കളിയ്ക്കാനുള്ള സ്‌പേസ് അവര്‍ തന്നിട്ടുണ്ട്. എന്റെ കളികള്‍ ഞാനും കളിയ്ക്കുന്നുണ്ട്. അത് റിയലായിട്ട് മാത്രമാണ്.

  മുസ്ലിം പെണ്‍കുട്ടിയുമായിട്ടുള്ള വിവാഹം സംഘര്‍ഷമായിരുന്നോ? താന്‍ വ്യക്തികളെയാണ് നോക്കുന്നതെന്ന് ദേവ് മോഹന്‍

  ഇവിടെ നിന്ന ദിവസങ്ങളില്‍ ഞാന്‍ റോബിനും ബ്ലെസ്‌ലിയ്ക്കും വേണ്ടി മാത്രമല്ല സംസാരിച്ചിരിക്കുന്നത്. ജാസ്മിന് വേണ്ടിയും ലക്ഷ്മിപ്രിയയ്ക്ക് വേണ്ടിയും ഞാന്‍ ഇവിടെ ശബ്ദമുയര്‍ത്തിയിട്ടുണ്ട്. ജാസ്മിന്‍ എന്റെ സുഹൃത്താണ്. പക്ഷെ, ജാസ്മിന്‍ ഒരുപാട് കാര്യങ്ങള്‍ ഇവിടെ തിരിച്ചു ചെയ്തിട്ടുണ്ട്. അതെല്ലാം ഞാന്‍ നേരിട്ട് കണ്ടതാണ്. അതിനെ സപ്പോര്‍ട്ട് ചെയ്യുന്നില്ല.

  എത്ര ദിവസം നിന്നാലും എങ്ങനെ നില്‍ക്കണമെന്നത് എന്റെ ഇഷ്ടമാണ്. അത് ജനങ്ങള്‍ക്ക് ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍ ഞാന്‍ ഇവിടെ തുടരും. അല്ലെങ്കില്‍ വേണ്ട, ഇതാണ് ഗെയിം പ്ലാനെന്ന് വ്യക്തമാക്കുകയാണ് ദില്‍ഷ.

  Read more about: bigg boss robin
  English summary
  Bigg Boss Malayalam Season 4: Dilsha opens up about her friendship with Blesslee and Robin
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X