twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ഞാന്‍ നല്ലൊരു കുട്ടിയായതിനാല്‍ ആര്‍ക്കും ഇഷ്ടം തോന്നും, അത് അവരുടെ തെറ്റല്ല'; അമ്മ വിഷമിക്കരുതെന്ന് ദില്‍ഷ

    'ഞാന്‍ നല്ലൊരു കുട്ടിയായതിനാല്‍ ആര്‍ക്കും ഇഷ്ടം തോന്നും, അത് അവരുടെ തെറ്റല്ല'; അമ്മ വിഷമിക്കരുതെന്ന് ദില്‍ഷ

    |

    ആവേശകരമായി മുന്നേറുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4. മത്സരാര്‍ത്ഥികളുടെ എണ്ണം എട്ടു പേരിലേക്ക് ചുരുങ്ങിയതോടെ ഇനി ഫൈനല്‍ ഫൈവിലേക്കെത്താന്‍ അധികദൂരമില്ല. ആരൊക്കെ മുന്നേറും, ആര് ടൈറ്റില്‍ വിന്നറാകും എന്ന ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ബിഗ് ബോസിന്റെ പ്രേക്ഷകരെല്ലാം തന്നെ. മലയാളികള്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത വാശിയേറിയ പോരാട്ടമാണ് ബിഗ് ബോസില്‍ തുടരുന്നത്.

    ഇന്ന് മോണിങ് ടാസ്‌ക്കില്‍ ഓരോ മത്സരാര്‍ത്ഥിയും വീട്ടിലേക്ക് വിളിച്ച് കുശലം ചോദിക്കുന്ന സംഭവമായിരുന്നു ക്രിയേറ്റ് ചെയ്തത്. ഓരോരുത്തരും ആദ്യം അവസരം കിട്ടിയാല്‍ ആരെ വിളിക്കും, എന്തൊക്കെ വിശേഷങ്ങള്‍ പങ്കിടുമെന്നാണ് പറയേണ്ടിയിരുന്നത്. അതില്‍ ദില്‍ഷയുടെ സംസാരം ശ്രദ്ധേയമായി.

    അമ്മയെ വിളിക്കും

    ഫോണ്‍ കിട്ടിയാല്‍ ആദ്യം വിളിക്കുക തന്റെ അമ്മയെയായിരിക്കും എന്ന് പറയുകയാണ് ദില്‍ഷ. എല്ലാ കാര്യങ്ങളും ഇപ്പോള്‍ പറയാന്‍ നേരമില്ലെങ്കിലും പിന്നീട് ഹൗസില്‍ നിന്ന് വെളിയിലിറങ്ങിയ ശേഷം ഒരാഴ്ച കൊണ്ട് പറഞ്ഞു തീര്‍ക്കാമെന്ന് സമാധാനിപ്പിക്കുകയാണ്. എന്റെ വിശേഷങ്ങളെല്ലാം കേട്ടില്ലെങ്കില്‍ അമ്മയ്ക്ക് സമാധാനമുണ്ടാകില്ലെന്ന് പറയുകയാണ് ദില്‍ഷ.

    ഞാന്‍ ഇവിടെ വളരെ നന്നായി കളിയ്ക്കുന്നുണ്ട്. എന്നെക്കുറിച്ച് ഓര്‍ത്ത് അമ്മ സങ്കടപ്പെടുകയേ വേണ്ട. അമ്മ ഏറ്റവും കൂടുതല്‍ വിഷമിക്കുന്നത് എന്ത് കാര്യത്തിനാണെന്ന് എനിക്ക് നന്നായറിയാം. അമ്മ കരഞ്ഞിരിക്കുന്നതും എന്തിനെക്കുറിച്ചാണെന്ന് എനിക്കറിയാം. ഇങ്ങനെയൊരു സംഭവം പുറത്തുവരുമ്പോള്‍ അമ്മ വിഷമിക്കുമെന്ന് എനിക്ക് മനസ്സിലാക്കാന്‍ സാധിക്കും. ഞാനും അതേക്കുറിച്ചോര്‍ത്താണ് ഇവിടെ ഏറ്റവും കൂടുതല്‍ കരഞ്ഞിട്ടുള്ളത്.

     'കണ്ണനാണെ സത്യം, റോബിനെ കല്യാണം കഴിക്കാൻ ഇഷ്ടപ്പെടുന്നില്ല'; ദിൽഷ പറഞ്ഞത് വെളിപ്പെടുത്തി ജാസ്മിൻ! 'കണ്ണനാണെ സത്യം, റോബിനെ കല്യാണം കഴിക്കാൻ ഇഷ്ടപ്പെടുന്നില്ല'; ദിൽഷ പറഞ്ഞത് വെളിപ്പെടുത്തി ജാസ്മിൻ!

    പ്രപ്പോസലുകള്‍

    എന്നെ ഇവിടെ രണ്ടു പേര്‍ പ്രപ്പോസ് ചെയ്തത് അമ്മ കണ്ടുകാണും. എന്നാല്‍ അതൊരു തെറ്റായ കാര്യമല്ല. മനുഷ്യന് സ്വാഭാവികമായി തോന്നുന്ന ഒരു കാര്യമാണത്. എനിക്കവരോട് അങ്ങനെ ചെയ്യാന്‍ പാടില്ലെന്ന് തിരിച്ച് പറയാന്‍ പറ്റില്ല.

    അവര്‍ ചെയ്തത് തെറ്റല്ലെന്നും അത് അവര്‍ എന്നോടുള്ള ഇഷ്ടം കൊണ്ടുമാണ് ചെയ്തതെന്നും പറയുകയാണ് ദില്‍ഷ. ഞാന്‍ നല്ലൊരു കുട്ടിയായത് കൊണ്ട് ആര്‍ക്കും എന്നോട് ഇഷ്ടം തോന്നും. എനിക്ക് പെട്ടെന്ന് ഒരാളെ ഇഷ്ടപ്പെടാന്‍ സാധിക്കില്ലെന്ന് അമ്മയ്ക്ക് നന്നായി അറിയാം. അവര്‍ ചെയ്തത് തെറ്റായി തോന്നിയിട്ടില്ല. അവര്‍ അങ്ങനെ പറഞ്ഞപ്പോള്‍ എന്റെ മറുപടി എന്താണെന്ന് അമ്മ കേട്ടിട്ടുണ്ടാകും. അവരെ ഞാന്‍ ബഹുമാനിക്കുന്നു.

    സുഹൃത്തുക്കളാണ്

    അവരെ ഒഴിവാക്കി ഇവിടെ ജീവിക്കാന്‍ എനിക്ക് പറ്റില്ല. കാരണം ഇത്ര വലിയൊരു വീട്ടില്‍ വളരെ കുറച്ചുപേരോടൊപ്പം ജീവിക്കുമ്പോള്‍ എല്ലാ ദിവസവും അവരെ കാണുന്നതല്ലേ, എങ്ങനെ അവരോട് സംസാരിക്കാതെ ഒഴിവായി നടക്കാനാകും?

    എന്റെ സുഹൃത്തുക്കളായിട്ടും നിര്‍ഭാഗ്യവശാല്‍ ഞാന്‍ തിരഞ്ഞെടുത്തതും ഇങ്ങനെയുള്ള രണ്ട് പേരെയായിരുന്നു. ഇഷ്ടം തുറന്നുപറഞ്ഞു എന്നതുകൊണ്ട് മാത്രം അവരുമായുള്ള ഫ്രണ്ട്ഷിപ്പ് എനിക്ക് അറുത്ത് മുറിച്ച് കളയാന്‍ പറ്റില്ല. പക്ഷെ, ഞാന്‍ പറയാനുള്ള കാര്യങ്ങളെല്ലാം അവരോട് പറഞ്ഞിട്ടുണ്ട്. അവര്‍ അത് മനസ്സിലാക്കിയിട്ടുണ്ട്. ഇപ്പോള്‍ എന്താണ് എന്റെ നിലപാട് എന്നും അവര്‍ക്കറിയാം. അമ്മ അതിലൊന്നും വിഷമിക്കേണ്ടതില്ല.

     'ഞാന്‍ വാശിക്കാരിയാണ്'; ബാപ്പയോടും അമ്മയോടും സഹോദരിമാരോടും പിന്നീട് മിണ്ടിയിട്ടേ ഇല്ലെന്ന് ലക്ഷ്മിപ്രിയ 'ഞാന്‍ വാശിക്കാരിയാണ്'; ബാപ്പയോടും അമ്മയോടും സഹോദരിമാരോടും പിന്നീട് മിണ്ടിയിട്ടേ ഇല്ലെന്ന് ലക്ഷ്മിപ്രിയ

    സഹതാപം മാത്രം

    ഇതിനിടെ ബ്ലെസ്‌ലിയുമായുള്ള കാന്‍ഡില്‍ ലൈറ്റ് ഡിന്നറിനെക്കുറിച്ചും ദില്‍ഷ പറയുന്നുണ്ട്. അത് ഇങ്ങനെയൊക്കെ ആയിത്തീരുമെന്ന് ഞാന്‍ വിചാരിച്ചിരുന്നില്ല. അന്ന് അവന് നേരാംവണ്ണം ഭക്ഷണം കഴിയ്ക്കാന്‍ പോലും പറ്റിയില്ല. അവന്റെ ഇരിപ്പും മുഖത്തെ എക്‌സ്പ്രഷനുമെല്ലാം കണ്ട് എനിക്ക് തന്നെ വല്ലാതായെന്ന് ദില്‍ഷ പറയുന്നു. ഇതുകേട്ടപ്പോള്‍ ബ്ലെസ്‌ലിക്ക് സങ്കടം വന്ന് കണ്ണുകള്‍ തുടക്കുന്നത് കാണാമായിരുന്നു.

    പിന്നെ ഗെയിമിന്റെ ഭാഗമായി ആരെങ്കിലും എന്തെങ്കിലുമൊക്കെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് സീരിയസായി എടുക്കേണ്ട. അമ്മയ്ക്ക് എന്നെ നന്നായി അറിയാമല്ലോ. ഞാന്‍ ഞാനായി തന്നെയാണ് ഇവിടെ ഇരിക്കുന്നത്.

    ഇതുവരെ ഞാന്‍ ഒരാളോടും ദേഷ്യപ്പെട്ട് സംസാരിച്ചിട്ടില്ല. പക്ഷെ, ഹൗസില്‍ വന്നതിന് ശേഷം അങ്ങനെയുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷെ, അവരോട് അതെല്ലാം പറഞ്ഞുതീര്‍ക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്.

    സൂരജിനെ ഫൈനല്‍ ഫൈവ് എത്തിക്കണേ; റോണ്‍സനും റിയാസും ലക്ഷ്മിപ്രിയയുമടക്കം അഖിലിന്റെ പ്രവചനംസൂരജിനെ ഫൈനല്‍ ഫൈവ് എത്തിക്കണേ; റോണ്‍സനും റിയാസും ലക്ഷ്മിപ്രിയയുമടക്കം അഖിലിന്റെ പ്രവചനം

    Recommended Video

    Dr. Robin About Jasmine | ജീവനെപ്പോലെ സ്നേഹിച്ച ആ ചെടിച്ചട്ടി പൊട്ടിയപ്പോൾ | *Interview | FilmiBeat
    പിറന്നാളിന് ഉടുപ്പ് മസ്റ്റാണ്

    ഈ ജൂണ്‍ 25ന് എന്റെ പിറന്നാളാണ്. ഞാന്‍ ഹൗസിലുണ്ടെങ്കില്‍ എനിക്കുള്ള പിറന്നാള്‍ ഉടുപ്പ് അയച്ച് തരണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ് ദില്‍ഷ ഹൗസില്‍ നിന്ന് പുറത്തുവന്ന ശേഷം നമുക്കെല്ലാം കൂടി പിറന്നാള്‍ അടിച്ചുപൊളിക്കാമെന്നും ദില്‍ഷ പറയുന്നു. വീട്ടിലെ എല്ലാവരോടും അന്വേഷണം പറയണം.

    അമ്മയെ എനിക്ക് ഒരുപാട് മിസ് ചെയ്യുന്നുണ്ട്. എങ്കിലും ഇടയ്ക്ക് ലക്ഷ്മിചേച്ചി ചോര് വാരി തരാറുള്ളതുകൊണ്ട് അമ്മയുടെ ഒരു ഫീല്‍ എനിക്ക് കിട്ടാറുണ്ടെന്നും പറഞ്ഞ് അവസാനിപ്പിക്കുകയാണ് ദില്‍ഷ.

    മാര്‍ച്ച് 27-ന് ആരംഭിച്ച ബിഗ് ബോസ് മലയാളം സീസണ്‍ 4-ല്‍ ഇനി എട്ട് മത്സരാര്‍ത്ഥികളാണ് അവശേഷിക്കുന്നത്. ധന്യ മേരി വര്‍ഗ്ഗീസ്, സൂരജ്, റോണ്‍സണ്‍, റിയാസ് സലീം, വിനയ് മാധവ്, ദില്‍ഷ, ലക്ഷ്മിപ്രിയ, ബ്ലെസ്‌ലി എന്നിവരാണ് ഹൗസിനുള്ളില്‍ തുടരുന്നത്.

    Read more about: bigg boss robin
    English summary
    Bigg Boss Malayalam Season 4: Dilsha opens up about her friendship with Robin and Blesslee
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X