ഓഫീസിലെ പ്രണയം റോബിനോട് തുറന്ന് പറഞ്ഞ് ദില്‍ഷ, ഇതൊരു മുന്നറിയിപ്പാണെന്ന് ആരാധകര്‍...

ബിഗ് ബോസ് സീസണ്‍ 4 അഞ്ചാം ആഴ്ചയിലേയ്ക്ക് കടന്നിരിക്കുകയാണ്. സംഭവബഹുലമായിട്ടാണ് ഷോ മുന്നോട്ട് പോവുന്നത്. 17 മത്സരാര്‍ത്ഥികളുമായി ആരംഭിച്ച ഷോയില്‍ ഇപ്പോള്‍ നിലവില്‍14 പേരാണുള്ളത്. ഒരാഴ്ച പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് തന്നെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ മണികണ്ഠന്‍ പുറത്ത് പോവുകയായിരുന്നു. ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്നാണ് ക്വിറ്റ് ചെയ്തത്. അശ്വിന്‍ ആയിരുന്നു ഏറ്റവും ഒടുവില്‍ പുറത്ത് പോയത്.

ഷോ മനസ്സിലാക്കി ഹൗസില്‍ എത്തിയ മത്സരാര്‍ത്ഥികള്‍ തങ്ങളുടെ പദ്ധതിയുമായി മുന്നോട്ട് പോവുകയാണ്. ബിഗ്‌ബോസ് മത്സരം കടുപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണുകളില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് ടാസ്‌ക്കുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ബുദ്ധിയും ശക്തിയും ഒരുപോലെ ഉപയോഗിച്ച് കളിക്കുന്ന ഗെയിമാണ് ഇക്കുറി ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്ക് നല്‍കിയിരിക്കുന്നത്. നല്ല രീതിയില്‍ തന്നെ മത്സരാര്‍ത്ഥികള്‍ കളിക്കുന്നുമുണ്ട്.

  ദില്‍ഷ-റോബിന്‍,

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബിഗ് ബോസ് ഹൗസിന് അകത്തു പുറത്തും ചര്‍ച്ചയാവുന്ന പേരുകളാണ് ഡോക്ടര്‍ റോബിന്റേയും ദില്‍ഷയുടേയും. ഷോ ആരംഭിച്ചതിന് പിന്നാലെ തന്നെ സീസണ്‍ 4 ലെ പ്രണയ ജോഡികള്‍ ഇവര്‍ ആയിരിക്കുമെന്നുള്ള കിംവദന്തികള്‍ പ്രചരിച്ചിരുന്നു. ഹൗസിനുള്ളിലും ഇത് ചര്‍ച്ചയായിരുന്നു. എന്നാല്‍ ആദ്യ ദിവസങ്ങളില്‍ ഇരുവരും അധികം സംസാരിക്കുകയോ അടുത്ത് ഇടപെടുകയോ ചെയ്തില്ല. കൂടാതെ അങ്ങനെ ഒരു ലവ് ട്രാക്ക് ഉണ്ടാവില്ലെന്ന് ദില്‍ഷ തീര്‍ത്തും പറഞ്ഞിരുന്നു. ഇപ്പോഴിത ഇരുവരുടേയും പേരുകള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. മോഹന്‍ലാല്‍ എത്തിയ വാരാന്ത്യം എപ്പിസോഡില്‍ റോബിനെ സപ്പോര്‍ട്ട് ചെയ്ത് ദില്‍ഷ രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും റോബിന്‍- ദില്‍ഷ പേരുകള്‍ ചര്‍ച്ചയായത്. എന്നാല്‍ ദില്‍ഷയ്ക്കും നല്ല പേടിയുണ്ട്. ഡോക്ടറിനോട് തന്നെ പ്രണയിക്കരുതെന്ന് വീണ്ടും ആവര്‍ത്തിച്ചിട്ടുണ്ട്.

ഓഫീസിലെ ക്രഷ്

ഡോക്ടര്‍-ദില്‍ഷ പേരുകള്‍ ചര്‍ച്ചയാകുമ്പോള്‍ തന്നോട് പ്രണയാഭ്യര്‍ത്ഥന നടത്തിയവരെ കുറിച്ച് പറയുകയാണ് ദില്‍ഷ. പ്രണയാഭ്യര്‍ത്ഥന നടത്തിയവര്‍ക്കെല്ലാം പെട്ടെന്ന് വിവാഹം കഴിക്കണമെന്നാണ് ആഗ്രഹം. എന്നാല്‍ തനിക്ക് അതിന് കഴിയില്ലെന്നാണ ദില്‍ഷ പറയുന്നത്.

ദില്‍ഷയുടെ വാക്കുകള്‍ ഇങ്ങനെ.

ഇതിനോടൊപ്പമാണ് ഓഫീസില്‍ നടന്ന ഒരു സംഭവത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ദില്‍ഷയുടെ വാക്കുകള്‍ ഇങ്ങനെ... 'ഓഫീസില്‍ പ്രണയനൈരാശ്യത്തില്‍ ഇരുന്ന ഒരാളെ സമാധാനിപ്പിക്കാന്‍ പോയതാണ്. അവസാനം അത് എന്റെ തലയില്‍ ആയി. ആരും തന്നെ ഇതുപോലെ സ്‌നേഹിച്ചിട്ടില്ലെന്ന് പറഞ്ഞ് പിന്നാലെ നടന്ന് ശല്യപ്പെടുത്തി. ഓഫീസിലും ബുദ്ധിമുട്ടിക്കാന്‍ തുടങ്ങി. ഇത് കൂടിയായപ്പോള്‍ അയാള്‍ക്കെതിരെ
പരാതി കൊടുത്തു. അതോടെ അയാളുടെ പണി പോയെന്നും' ദില്‍ഷ പറഞ്ഞു. ഇത് ഡോക്ടറിനുള്ള ദില്‍ഷയുടെ മുന്നറിയിപ്പാണെന്നാണ് പ്രേക്ഷകരുടെ കണ്ടെത്തല്‍. എന്നാല്‍ തന്റെ ഭാഗത്ത് നിന്ന് അങ്ങനെയൊന്നും ഉണ്ടാകില്ലെന്ന് റോബിന്‍ വാക്ക് കൊടുത്തിട്ടുണ്ട്.

Recommended Video

എന്റെ കളി ഇങ്ങനെയാണ്.. അശ്വിന്റെ ആദ്യ പ്രതികരണം | Filmibeat Malayalam
 സ്‌ക്രീന്‍ സ്‌പെയിസ്

അതേസമയം റോബിനോടുള്ള ദില്‍ഷയുടെ പെട്ടെന്നുള്ള അടുപ്പം ഹൗസില്‍ മറ്റൊരു ചര്‍ച്ചയ്ക്കും വഴിവെച്ചിട്ടുണ്ട്. സ്‌ക്രീന്‍ സ്‌പെയിസ് ലഭിക്കാന്‍ വേണ്ടി ഇരുവരും ഒന്നിച്ച് നില്‍ക്കുകയാണെന്നാണ് ഡെയ്‌സിയുടെ കണ്ടെത്തല്‍. ജാസ്മിനോടും നിമിഷയോടുമാണ് ഇക്കാര്യം പറഞ്ഞത്. ദില്‍ഷയെ തെറ്റിദ്ധരിപ്പിക്കുന്നത് റോബിന്‍ ആണെന്നാണ് പൊതുവെയുള്ള സംസാരമെങ്കിലും ചിലപ്പോള്‍ അത് നേരെ മറിച്ചാവാമെന്നും ഡെയ്‌സി പറയുന്നു. ഇതിനെ ശരിവെക്കുന്ന തരത്തിലായിരുന്നു നിമിഷയുടെ പ്രതികരണം. തുടക്കം മുതലെ ഡോക്ടറുമായി ഇവര്‍ക്ക് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു ഇവര്‍ നാലു പേരും തമ്മിലുളള പ്രശ്‌നം ഹൗസിന് അകത്തും പുറത്തും ചര്‍ച്ചയാണ്. നിമിഷയുടെ പാവ വിശ്വാസ വഞ്ചനയിലൂടെ സ്വന്തമാക്കിയതോടെയാണ് ഇവര്‍ തെറ്റുന്നത്. ഡെയ്‌സിയും നിമിഷയും ഡോക്ടറുമായി ചെറിയ അടുപ്പമുണ്ടെങ്കിലും ജാസ്മിന്‍ അകന്ന് നില്‍ക്കുകയാണ്. കിട്ടുന്ന അവസരങ്ങളിലെല്ലാം ഇരുവരും തമ്മില്‍ മുഖാമുഖം എത്താറുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X