For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'പുറത്തിറങ്ങിയ ശേഷം വീട്ടുകാരോട് ആലോചിക്കാം'; റോബിന്റെ പ്രണയം ദിൽഷ ഒടുവിൽ അം​ഗീകരിച്ചു?

  |

  ബി​​ഗ് ബോസ് ഷോകളിൽ മത്സരിക്കാൻ എത്തുമ്പോൾ ജനമനസിൽ ഇടം നേടാനും വോട്ട് സമ്പാദിക്കാനുമായി മത്സരാർഥികൾ പല വഴികളും പരീക്ഷിക്കും. ചിലർ മൈൻഡ് ​ഗെയിം കളിക്കും മറ്റ് ചിലർ ​ഗ്രൂപ്പിസം കളിക്കും ചിലർ പ്രണയം പോലും സ്ട്രാറ്റർജിയാക്കും.

  അത്തരത്തിൽ നിരവധി സംഭവങ്ങൾ ബി​ഗ് ബോസിന്റെ പല ഭാഷകളിലും അരങ്ങേറിയിട്ടുണ്ട്. ഫ്രണ്ടഷിപ്പ് കണ്ടാലും പ്രണയം കണ്ടലും ​ഗ്രൂപ്പിസം കണ്ടാലും അതിനാൽ തന്നെ രണ്ട് വട്ടം ആലോചിച്ച ശേഷമെ ജനങ്ങൾ വിലയിരുത്തുകയും അവർക്ക് വോട്ട് നൽകുകയും ചെയ്യുകയുള്ളൂ.

  ഈ സീസണിൽ ഏറ്റവും കൂടുതൽ ജനപിന്തുണ ഉണ്ടായിരുന്ന മത്സരാർഥിയായിരുന്നു ഡോ.റോബിൻ രാധാകൃഷ്ണൻ.

  'ദിൽഷയല്ല ധന്യ! ഇമ്മാതിരി ഡീ​ഗ്രേഡിങ് ഇവിടെ ചിലവാവില്ല'; ധന്യയെ പരിഹസിക്കുന്നവരോട് ജോണിന് പറയാനുള്ളത്!

  ആദ്യ ആഴ്ചയിൽ താൻ ഫേക്കാണെന്ന് ഉച്ചത്തിൽ വിളിച്ച് പറഞ്ഞാണ് റോബിൻ മത്സരങ്ങളിൽ പങ്കെടുത്തിരുന്നത്. ടാസ്ക്കുകളിൽ ജയിക്കുന്നതിനേക്കാൾ കൂടുതൽ റോബിൻ ചെയ്തിരുന്നത് സഹമത്സരാർഥികളെ മാനസീകമായി തളർത്തി ​ഗെയിമിൽ നിന്നും പുറത്താക്കുക എന്ന രീതിയായിരുന്നു.

  താൻ ഫേക്കാണെന്ന് പറഞ്ഞ് റോബിൻ മത്സരിക്കാൻ തുടങ്ങിയതിനാൽ വീട്ടിൽ പലർക്കും റോബിനോട് വെറുപ്പും ദേഷ്യവുമായിരുന്നു. റോബിന് വീട്ടിൽ ഏറ്റവും അടുപ്പമുളള മത്സരാർഥി ദിൽഷയാണ്.

  എല്ലാ കാര്യങ്ങളും തുറന്ന് പറയാറുള്ളതും ദിൽഷയുമായിട്ടായിരുന്നു. കൂടാതെ റോബിൻ ദിൽഷയോട് തന്റെ പ്രണയം വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

  'ഒറ്റ ടാസ്ക്കുകൊണ്ട് റിയാസ് ടോപ്പിലേക്ക് പോയി, ഇത് തുടർന്നാൽ വീട്ടിലെ പൂച്ച സന്യാസികളുടെ വിഷം പുറത്ത് വരും'

  തുടക്കത്തിൽ പ്രേക്ഷകരും റോബിന് ദിൽഷയോടുള്ള അടുപ്പം പ്രണയാണെന്ന് വിശ്വസിച്ചിരുന്നില്ല. വീട്ടിൽ പിടിച്ച നിൽക്കാനും യൂത്തിന്റെ വോട്ട് വാങ്ങാനുള്ള തന്ത്രവുമായാണ് പ്രേക്ഷകർ തന്നെ വിലയിരുത്തിയത്. വീട്ടിലുള്ളവരും റോബിൻ പ്രണയ നാടകം കളിക്കുകയാണെന്നാണ് കുറ്റപ്പെടുത്തിയത്.

  അതേസമയം റോബിൻ പ്രണയം പറഞ്ഞപ്പോൾ‌ തനിക്ക് അങ്ങനൊന്ന് തോന്നിയിട്ടില്ലെന്നും റോബിനെ സുഹൃത്തായി മാത്രമെ കാണാൻ സാധിക്കൂവെന്നുമാണ് ​ദിൽഷ മറുപടി പറഞ്ഞത്. അങ്ങനെയൊക്കെ പറഞ്ഞെങ്കിലും ദിൽഷയും റോബിനും പരസ്പരം നല്ലൊരു സ്നേഹം സൂക്ഷിച്ചിരുന്നു.

  റോബിൻ റിയാസിനെ തല്ലിയതിന്റെ പേരിൽ വീട്ടിൽ നിന്ന് പുറത്തായപ്പോൾ ഏറ്റവും കൂടുതൽ സങ്കടപ്പെട്ടതും കരഞ്ഞതും ദിൽഷ തന്നെയായിരുന്നു.

  റോബിന്റെ അസാന്നിധ്യത്തിൽ ഇനി മുതൽ താൻ റോബിന് വേണ്ടി കളിച്ച് വിന്നറാകുമെന്നും ദിൽഷ പറയുന്നുണ്ടായിരുന്നു. റോബിനെ വിഷമിപ്പിച്ചവരേയും റോബിനെ പുറത്താക്കാൻ കളികൾ ഇറക്കിയവ​രേയും തിരിഞ്ഞ് പിടിച്ച് ആക്രമിക്കാനും ദിൽഷ പരമാവധി ശ്രമിക്കുന്നുണ്ട്.

  തന്റേത് ലവ് സ്ട്രാറ്റർജി അല്ലെന്ന് പുറത്തിറങ്ങിയപ്പോൾ റോബിൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

  വീടിനുള്ളിൽ ആയതുകൊണ്ടാകാം ദിൽഷയ്ക്ക് കൃത്യമായ മറുപടി പറയാൻ കഴിയാതെ പോയതെന്നും അവൾ പുറത്തിറങ്ങിയ ശേഷം അഭിപ്രായം ആരാഞ്ഞ് വീട്ടുകാരുടെ സമ്മതത്തോടെ അവളെ സ്വന്തമാക്കണമെന്ന് ആ​ഗ്രഹിക്കുന്നുണ്ടോന്നും റോബിൻ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

  റോബിനോട് പ്രണയമുള്ള തരത്തിലാണ് ദിൽഷയുടെ പെരുമാറ്റം. ഇപ്പോൾ അത് തുറന്ന് സമ്മതിക്കുന്ന തരത്തിലുള്ള വീഡിയോയാണ് വൈറലാകുന്നത്. ബ്ലെസ്ലിയുമായുള്ള സംസാരത്തിനിടയിലാണ് ദിൽഷ റോബിനോടുള്ള പ്രണയം പറയാതെ പറഞ്ഞത്.

  വീടിനുള്ളിൽ ചെല്ലുമ്പോൾ പ്രണയം പോലെ എന്തെങ്കിലും തോന്നിയാൽ പുറത്തിറങ്ങിയ ശേഷം അന്വേഷിച്ച് നല്ലതാണെങ്കിൽ നടത്തിതരാമെന്ന് ചേച്ചിയും വീട്ടുകാരുമെല്ലാം പറഞ്ഞിട്ടുണ്ട്. എനിക്ക് ആരോട് എങ്കിലും പ്രണയം തോന്നിയാലും ഞാൻ അത് ഇവിടെ വെച്ച് കാണിക്കില്ല.

  വീട്ടിൽ പോയി അച്ഛനോടും അമ്മയോടുമെല്ലാം ആലോചിക്കണം. എനിക്ക് അവരുടെ സമ്മതം വേണം. എന്നിട്ട് മാത്രമെ ഒരു തീരുമാനത്തിൽ എത്തൂ. എന്റെ കുടുംബം അത്രത്തോളം എന്നെ പിന്തുണക്കുന്നവരാണ്. അവരെ വിഷമിപ്പിക്കാൻ ‍ഞാൻ തയ്യാറല്ല.

  എന്നാണ് ദിൽഷ പറഞ്ഞത്. അതേസമയം റോബിനെ പുറത്താക്കിയതിൽ വലിയ പ്രതിഷേധമാണ് ബി​ഗ് ബോസ് ടീമിന് നേരെ പ്രേക്ഷകരുടെ ഭാ​ഗത്ത് നിന്ന് ഉണ്ടായത്.

  Read more about: bigg boss
  English summary
  Bigg Boss Malayalam Season 4: Dilsha Opens Up Her Sisters Advice To Her Before Stepping To BB House
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X