നിന്റെ തലയ്ക്ക് എന്താണ് ഭ്രാന്തുണ്ടോ? പുറത്ത് പോവുമെന്ന് ഉറപ്പിച്ച ദില്‍ഷയോട് റോബിന്‍, ഇഷ്ടമായെന്ന് ആരാധകരും
റോബിനും ദില്‍ഷയും പ്രണയത്തിലാവുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ബിഗ് ബോസിലെ ലവ് ട്രാക്ക് എന്ന് എല്ലാവരും കരുതി. ചിലര്‍ ഇരുവര്‍ക്കും വേണ്ടി സ്വയംവര പുഷ്പാഞ്ജലി വരെ നടത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ നല്ല സുഹൃത്തുക്കളാണ് ദില്‍ഷയും റോബിനും. ഈ ആഴ്ച പുറത്ത് പോവുമോ എന്ന ആശങ്കയിലാണ് ദില്‍ഷ.
വൈല്‍ഡ് കാര്‍ഡിലൂടെ അകത്ത് പ്രവേശിച്ച റിയാസിന്റെ വാക്കുകളില്‍ നിന്നും തനിക്ക് പുറത്ത് നെഗറ്റീവ് ഇമേജ് ആണ് ഉള്ളതെന്ന് ദില്‍ഷ മനസിലാക്കി. ഇത് മുന്‍നിര്‍ത്തി റോബിനോട് സംസാരിച്ചെങ്കിലും നടക്കാന്‍ പോവുന്ന കാര്യങ്ങള്‍ അദ്ദേഹം മനസിലാക്കി കൊടുത്തു. ഇതോടെ ആരാധകരും സന്തോഷത്തിലായി. താരങ്ങളുടെ സംഭാഷണമിങ്ങനെയാണ്..

'ഈ പ്രാവിശ്യം ഞാനായിരിക്കും പുറത്താവുക എന്നാണ് ദില്‍ഷ റോബിനോട് പറഞ്ഞത്. അതല്ല ഞാനായിരിക്കുമെന്ന് റോബിനും പറഞ്ഞു'. പിന്നാലെ നീയങ്ങനെ പറയാന്‍ കാരണമെന്താണെന്നും റോബിന്‍ ചോദിച്ചു. 'എന്റെ കാര്യം ഭയങ്കര നെഗറ്റീവായിട്ടാണ് പുറത്ത് പോയി കൊണ്ടിരിക്കുന്നതെന്ന് റിയാസ് പറഞ്ഞില്ലേന്നായി' ദില്‍ഷ.
നിന്റെ തലയ്ക്ക് എന്താണ് ഭ്രാന്തുണ്ടോ? നിനക്ക് കുറച്ചെങ്കിലും ബോധമുണ്ടെന്ന് ഞാന്‍ കരുതി. പുറത്ത് കണ്ടുവെന്ന കാര്യം ഇവിടെ വന്ന് പറയാന്‍ റിയാസിന് ഒരു അവകാശവുമില്ലെന്ന് റോബിന്‍ ഉറപ്പിച്ച് പറഞ്ഞു.

എന്നാല്‍ ദില്‍ഷ വീടിനകത്ത് ഒരു ഷാഡോ ആയി നില്‍ക്കുകയാണെന്നും പുറത്ത് അതൊരു നെഗറ്റീവായിട്ടാണ് പോവുന്നത്. നീ തന്നെ ഒന്ന് ആലോചിച്ച് നോക്കാനാണ് റിയാസ് പറഞ്ഞുവെന്ന് ദില്‍ഷ വീണ്ടും സൂചിപ്പിച്ചു. പക്ഷേ അവന് ഇതിനകത്തുള്ള നമ്മുടെ സംസാരത്തെ കുറിച്ച് മാത്രമേ പറയാന്‍ അധികാരമുള്ളു. പുറത്ത് നടക്കുന്ന കാര്യം ഒരിക്കലും ഇവിടെ പറയാന്‍ പാടില്ല. അപ്പോള്‍ നീയൊന്ന് ചിന്തിച്ച് നോക്ക്. റോബിന്‍ പുറത്ത് ഇങ്ങനെയാണെന്ന് അവനിത് വരെ പറയാത്തത് എന്തുകൊണ്ടാവും? ഞാനത് വിശ്വസിക്കത്തില്ലെന്ന് അവനറിയാം.

നീ വിശ്വസിക്കുമെന്നും അത് മനസിലിട്ട് വലുതാക്കി കൊണ്ട് നടക്കുമെന്ന് അവന് അറിയാം. അയ്യേ നീ ഇത്രയേ ഉള്ളോ. നിന്നെ ഇഷ്ടപ്പെടുന്നവരൊക്കെ ഈ പെണ്ണിന് വേണ്ടിയാണോ വോട്ട് ചെയ്തതെന്ന് ചിന്തിക്കുന്നുണ്ടാവും ഇപ്പോള്‍. ഈ പ്രാവിശ്യം നീ പോവുമെന്ന് പറഞ്ഞാല്‍ അവര്‍ക്കൊക്കെ എന്ത് തോന്നുമെന്നും റോബിന്‍ ദില്‍ഷയോട് ചോദിക്കുന്നു. ഇതോടെ അതുവരെ മനസില്‍ കൊണ്ട് നടന്ന പ്രശ്‌നങ്ങളൊക്കെ ദില്‍ഷ ഒഴിവാക്കി.
Recommended Video

അതേ സമയം ദില്‍ഷയെയും റോബിനെയും കുറിച്ച് നിരവധി കമന്റുകളാണ് വരുന്നത്. ഇപ്പോള്‍ താരങ്ങളുടെ സംസാരം വളരെ മനോഹരമായി മാറുകയാണ്. ഒരിക്കലും ദില്‍ഷയും റോബിനും ആരുടെയും കുറ്റം സംസാരിക്കാറില്ല. റോബിന്‍ പറഞ്ഞു നീ പോവില്ലെന്നെങ്കില്‍ പിന്നെ നീ പേടിക്കണ്ട. റോബിന്‍ പറഞ്ഞാല്‍ പിന്നെ ഞങ്ങള്‍ അത് ഏറ്റെടുക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. ഇവരുടെ കോംബോ പോലെ ഈ ബിഗ് ബോസില്‍ ആരുമില്ല. എത്ര മനോഹരമായിട്ടാണഅ ഇവര്‍ സംസാരിക്കുന്നത്. കാണാനും കേള്‍ക്കാനും നല്ല രസമുണ്ട് തുടങ്ങി നിരവധി കമന്റുകളാണ് വരുന്നത്.


Click it and Unblock the Notifications