ഒടുവില്‍ ബിഗ് ബോസിലെ പ്രണയം സത്യമായി; ഡോക്ടറോട് കൂടുതല്‍ സ്‌നേഹമെന്ന് ദില്‍ഷ

ബിഗ് ബോസിന്റെ പുതിയ സീസണില്‍ ഒരു ലവ് സ്ട്രാറ്റര്‍ജി ഉണ്ടാവുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ഒന്നാം സീസണില്‍ പേളി- ശ്രീനിഷ് ബന്ധം വിവാഹം വരെ എത്തിയതിനാല്‍ ഇത്തവണയും അങ്ങനെ ഒന്ന് ഉണ്ടാവുമോ എന്ന പ്രതീക്ഷകളുണ്ട്. ആദ്യം മുതല്‍ ഡോക്ടര്‍ റോബിനും ദില്‍ഷയും തമ്മിലൊരു ലവ് സ്ട്രാറ്റര്‍ജിയ്ക്ക് സാധ്യതയുണ്ടെന്നാണ് പറഞ്ഞിരുന്നത്. ഇടയില്‍ കയറി ദില്‍ഷയോട് ക്രഷ് തോന്നുകയാണെന്ന് ബ്ലെസ്ലി പറഞ്ഞതോടെ അത് അവസാനിക്കുകയും ചെയ്തു.

എന്നാല്‍ ഡോക്ടറും ദില്‍ഷയും ചേര്‍ന്ന് പുതിയൊരു സൗഹൃദത്തിന് തുടക്കം കുറിച്ചതിനെ പറ്റിയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ സംസാരം. വീക്ക്‌ലി ടാസ്‌കിനിടെ വ്യായമം ചെയ്ത് കൊണ്ടിരിക്കുന്ന ഡോക്‌റും ദില്‍ഷയും ബ്ലെസ്ലിയും തമ്മിലുള്ള സംഭാഷണത്തിലൂടെയാണ് ഇക്കാര്യം പുറത്ത് വന്നിരിക്കുന്നത്.

നിക്ക് ഡോക്ടറെയാണ് കൂടുതല്‍ ഇഷ്ടം. ഡോക്ടറെ സപ്പോര്‍ട്ട് ചെയ്യാന്‍ എനിക്ക് തോന്നി

ഡോക്ടറെ സപ്പോര്‍ട്ട് ചെയ്‌തോ എന്നും ചോദിച്ചാണ് ബ്ലെസ്ലി ദില്‍ഷയുടെ അടുത്ത് എത്തിയത്. 'എനിക്ക് ഡോക്ടറെയാണ് കൂടുതല്‍ ഇഷ്ടം. ഡോക്ടറെ സപ്പോര്‍ട്ട് ചെയ്യാന്‍ എനിക്ക് തോന്നി' എന്നും ദില്‍ഷ പറഞ്ഞു, അപ്പോള്‍ ഞാന്‍ പറഞ്ഞത് ശരിയാണല്ലോ എന്നായി ബ്ലെസ്ലി. ഇത് നമുക്കങ് തുടര്‍ന്ന് കൊണ്ട് പോവാം എന്നാണ് ദില്‍ഷ ഡോക്ടര്‍ റോബിനോടായി പറയുന്നത്. അത്രയേ ഉള്ളുവെന്ന് ബ്ലെസ്ലി പറയുന്നുണ്ടെങ്കിലും 'ഡോക്ടര്‍ മറ്റൊരാളുടെ മുന്നില്‍ തല താഴ്ത്തുന്നത് എനിക്ക് ഇഷ്ടമല്ലന്ന്' ദില്‍ഷ പറയുന്നു. എനിക്കും അങ്ങനെ തന്നെയാണെന്ന് തനിക്കും. ദില്‍ഷയെ ആരെങ്കിലും പറയുന്നത് എനിക്കും ഇഷ്ടമല്ലെന്ന് റോബിനും സൂചിപ്പിച്ചു. അവളുടെ അടുത്ത് പോയി പ്രകോപിപ്പിക്കാന്‍ നിനക്ക് യാതൊരു അവകാശവുമില്ലെന്നും റോബിന്‍ ബ്ലെസ്ലിയോട് പറഞ്ഞു. അതില്ല. അത് തെളിയിക്കാനാണ് താന്‍ നോക്കിയതെന്നും പറഞ്ഞ് ബ്ലെസ്ലി അവിടെ നിന്നും മാറി പോവുകയാണ്.

ബ്ലെസ്ലിയെ പറ്റിക്കാന്‍ വേണ്ടി റോബിനും ദില്‍ഷയും ചേര്‍ന്ന് നടത്തിയ പ്രാങ്ക് ആണോ

അതേ സമയം മുന്‍കൂട്ടി പ്ലാന്‍ ചെയ്തത് പ്രകാരം ബ്ലെസ്ലിയെ പറ്റിക്കാന്‍ വേണ്ടി റോബിനും ദില്‍ഷയും ചേര്‍ന്ന് നടത്തിയ പ്രാങ്ക് ആണോ ഇതെന്ന സംശയമുണ്ട്. മുന്‍പ് പ്രൊപ്പോസ് ചെയ്യാനായി വന്ന ഡോക്ടറോട് തനിക്ക് പ്രണയമില്ലല്ലോ, സുഹൃത്തുക്കളെ പോലെ അല്ലേ എന്ന് ദില്‍ഷ ചോദിച്ചിരുന്നു. അങ്ങനെയാണെന്നും ഇനിയും അതുപോലെ തുടരാം എന്ന് റോബിന്‍ പറയുകയും ചെയ്തു. അതിന് ശേഷമാണ് ഇരുവരും തമ്മില്‍ കൂടുതലായി അടുക്കുന്നത്.

പല ടാസ്‌കുകളിലും ജോലികളിലുമൊക്കെ റോബിനും ദില്‍ഷയും ഒരുമിച്ച് വരുന്നു

പല ടാസ്‌കുകളിലും ജോലികളിലുമൊക്കെ റോബിനും ദില്‍ഷയും ഒരുമിച്ച് വരുന്നത് പ്രേക്ഷകരും ശ്രദ്ധിച്ചിരുന്നു. ഇതിനിടയില്‍ ബ്ലെസ്ലിയും ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ രണ്ടാളും ബ്ലെസ്ലിയെ മാറ്റി നിര്‍ത്തിയിരിക്കുകയാണ്. മുന്‍പ് ദില്‍ഷയെ പ്രൊപ്പോസ് ചെയ്ത് ബ്ലെസ്ലി വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. നിന്നെ ഒരു സഹോദരനെ പോലെയാണ് കാണുന്നതെന്നും തന്നെക്കാളും പ്രായം കുറവാണെന്നും ഒക്കെ പറഞ്ഞ് ദില്‍ഷ പ്രശ്‌നം അവസാനിപ്പിച്ചിരുന്നു.

യഥാര്‍ഥ ജീവിതത്തിലേക്ക് ആ പ്രണയം എത്തുമോ എന്ന സംശയവും ചിലര്‍ മുന്നോട്ട് വെക്കുന്നുണ്ട്.

നിലവില്‍ ഡോക്ടര്‍ റോബിനും ദില്‍ഷയും തമ്മില്‍ ലവ് സ്്ട്രാറ്റര്‍ജി ആരംഭിച്ചോ എന്ന സംശയത്തിലാണ് ആരാധകര്‍. റോബിന്റെ പേരില്‍ തുടങ്ങിയ ഫാന്‍സ് പേജുകളിലൂടെ ഈ വീഡിയോ വൈറലായി കൊണ്ടിരിക്കുകയാണ്. അങ്ങനെ അവര്‍ ഒന്നിക്കുകയാണെന്നും അവസാനം വരെ എത്തുന്നത് വരെ രണ്ടാളും ഉണ്ടായേക്കും എന്നുള്ള സൂചനകള്‍ ആരാധകര്‍ കാണിക്കുന്നുണ്ട്. മാത്രമല്ല യഥാര്‍ഥ ജീവിതത്തിലേക്ക് ആ പ്രണയം എത്തുമോ എന്ന സംശയവും ചിലര്‍ മുന്നോട്ട് വെക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X