'അടിച്ച് പിരിഞ്ഞിട്ടില്ല...', ട്രോഫി റോബിന് സമ്മാനിച്ച് ദിൽഷ, 'വിജയം ഞാൻ അർഹിക്കുന്നു'ണ്ടെന്നും താരം!

ബി​ഗ് ബോസ് മലയാളം സീസൺ ഫോർ സമാപിച്ചിരിക്കുകയാണ്. ദിൽഷ പ്രസന്നനാണ് സീസൺ ഫോർ ടൈറ്റിൽ വിജയിച്ചത്. രണ്ടും മൂന്നും സ്ഥാനങ്ങളിൽ ബ്ലെസ്ലിയും റിയാസുമെത്തി. അമ്പത് ലക്ഷം രൂപയും ട്രോഫിയുമാണ് ഒന്നാം സ്ഥാനത്തെത്തിയ ദിൽഷയ്ക്ക് ലഭിച്ചത്.

ബ്ലെസ്ലിയും ദിൽഷയും തമ്മിൽ അവസാന ദിവസങ്ങളിൽ കടുത്ത പോരാട്ടമാണ് നടന്നത്. അതിനാൽ തന്നെ നേരിയ വോട്ട് വ്യത്യാസത്തിലാണ് ദിൽഷ വിജയിയായത്. പക്ഷെ ദിൽഷ വിജയിയായതിനോട് യോജിപ്പില്ലാത്തവരാണ് പ്രേക്ഷകരിൽ ഏറെപ്പേരും.

കാരണം നേരത്തെ മത്സരത്തിൽ നിന്നും പുറത്താക്കപ്പെട്ട റോബിന്റെ സ്വാധീനംകൊണ്ട് മാത്രമാണ് ദിൽഷ ജയിച്ചതെന്നാണ് പ്രേക്ഷകർ പറയുന്നത്. സഹമത്സരാർഥി റിയാസിനെ കൈയ്യേറ്റം ചെയ്തതിന്റെ പേരിലാണ് റോബിൻ പത്താം ആഴ്ചയിൽ ഹൗസിൽ നിന്നും പുറത്തായത്.

വലിയ ഫാൻ ബേസ് ചുരുങ്ങിയ ദിവസംകൊണ്ട് റോബിന് നേടിയെടുക്കാൻ സാധിച്ചിരുന്നു. ശേഷം പുറത്തിറങ്ങിയ റോബിനോട് ദിൽഷ വിജയിക്കുമോയെന്ന് ചോ​ദിച്ചപ്പോൾ ദിൽഷ ജയിച്ച് കാണാൻ ആ​ഗ്രഹമുണ്ടെന്നും പക്ഷെ എന്റെ ഫ്രണ്ടായതിനാൽ വോട്ട് ചെയ്യണമെന്ന് പറയില്ലെന്നുമാണ് റോബിൻ പറഞ്ഞത്.

'അടിച്ച് പിരിഞ്ഞിട്ടില്ല...'

ദിൽഷയുടെ മത്സരം കണ്ട് ഇഷ്ടപ്പെട്ടാൽ വോട്ട് ചെയ്യാമെന്നും റോബിൻ ഫാൻസിനോട് പറഞ്ഞിരുന്നു. പക്ഷെ ഹൗസിലേക്ക് രണ്ടാമത് ഫൈനലിസ്റ്റുകളെ സന്ദർശിക്കാൻ പോയി വന്നശേഷം തന്റെ എല്ലാ ആരാധകരോടും ദിൽഷയ്ക്ക് വോട്ട് ചെയ്യണമെന്നാണ് റോബിൻ പറഞ്ഞത്.

അതുവരെ വോട്ടിങിൽ പിന്നിലായിരുന്ന ദിൽഷ റോബിൻ ഫാൻസ് പിന്തുണയ്ക്കാൻ തുടങ്ങിയതോടെ മുന്നിലേക്ക് എത്തി. അതിന് മുമ്പ് വോട്ടിങിൽ മുന്നിലുണ്ടായിരുന്നത് ബ്ലെസ്ലിയായിരുന്നു.

ദിൽഷ ഇപ്പോൾ നേടിയത് അർഹിക്കാത്ത വിജയമാണെന്ന കുറിപ്പുകളാണ് ദിൽഷയെ അഭിനന്ദിച്ചുള്ള കുറിപ്പുകളെക്കാൾ സോഷ്യൽമീഡിയയിൽ കൂടുതൽ.

ട്രോഫി റോബിന് സമ്മാനിച്ച് ദിൽഷ

ഫൈനൽ കഴിഞ്ഞ ശേഷം ബ്ലെസ്ലി അടക്കമുള്ള താരങ്ങൾ സോഷ്യൽമീഡിയയിൽ സജീവമായിരുന്നു. പക്ഷെ ദിൽഷ മാത്രം സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ടില്ല. സോഷ്യൽമീഡിയയിലും മറ്റുമായി നിറയുന്ന ഡീ​​​​ഗ്രേഡിങ് കാരണമാണ് ദിൽഷ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടാത്തതെന്നും ചിലർ കമന്റ് ചെയ്തു.

റോബിൻ പുറത്ത് ചെയ്ത പ്രവൃത്തികൾ തിരിച്ചറിഞ്ഞതിനാലാണ് ദിൽഷയെ എവിടേയും ഒരു നന്ദി പ്രകടനത്തിന് പോലും വരാത്തത് എന്നാണ് മറ്റ് ചിലർ കമന്റ് ചെയ്തത്. ഇത്തരം എല്ലാ കമന്റുകൾക്കും മറുപടിയുമായി എത്തിയിരിക്കുകയാണ് ദിൽഷ ഇപ്പോൾ.

'വിജയം ഞാൻ അർഹിക്കുന്നു'

ഒപ്പം റോബിനോടൊപ്പം ട്രോഫിയുമേന്തി നിൽക്കുന്ന ചിത്രങ്ങളും ദിൽഷ പങ്കുവെച്ചു. ദിൽഷയ്ക്കും കുടുംബത്തിനുമൊപ്പം ആഹ്ലാ​ദം പങ്കുവെച്ച ശേഷമാണ് റോബിനും മടങ്ങിയത്.

ഇരുവരും ഒരുമിച്ച് നിന്ന് വിജയം ആഘോഷിക്കുന്ന ചിത്രങ്ങൾ ദിൽറോബ് ഫാൻസ് ആഘോഷമാക്കുകയാണ്. 'എല്ലാവരോടും ഒരുപാട് നന്ദിയുണ്ട്. എന്റെ നൂറ് ദിവസത്തെ അധ്വാനമാണ് ഈ ട്രോഫി.'

'കുറച്ച് വൈകിയാണ് നിങ്ങളോട് സന്തോഷം പങ്കുവെക്കാൻ ഞാൻ വന്നിരിക്കുന്നത്. ഫിനാലെ തിരക്കിലായിരുന്നു. കൂടാതെ ഫോണും നഷ്ടപ്പെട്ടു. ഒരുപാട് കമന്റ്സുകളും മറ്റും ഞാൻ കണ്ടു. എല്ലാം എന്നെ ഒരുപാട് സന്തോഷിപ്പിച്ചു. ഡീ​ഗ്രേഡിങ് ഞാൻ പ്രതീക്ഷിച്ചിരുന്നു.'

Recommended Video

Dilsha Prasanna: ദിൽഷയുടെ വിജയത്തിന് പിന്നിൽ,മണികണ്ഠൻ പറയുന്നു | *BiggBoss
ഡീ​ഗ്രേഡിങ് വിഷയമാക്കുന്നില്ല

'ഇത്ര വലിയ ഷോയാകുമ്പോൾ ഇതെല്ലാം സാ​ധാരണമാണ്. ഞാൻ അതെല്ലാം അതിന്റേതായ രീതിയിൽ മാത്രമെ എടുത്തിട്ടുള്ളൂ. പലരും പറയുന്നത് കേട്ടു ഞാൻ ഈ വിജയം അർഹിക്കുന്നില്ലെന്ന്.'

'പക്ഷെ ഞാൻ ഇപ്പോഴും വിശ്വസിക്കുന്നുണ്ട് ഈ വിജയം ഞാൻ അർഹിക്കുന്നതാണെന്ന്. ഞാൻ നൂറ് ദിവസവും എന്റെ നൂറ് ശതമാനവും കൊടുത്താണ് കളിച്ചത്.'

'എല്ലാവരുടെ ചോദ്യങ്ങൾക്കും ഞാൻ ഉത്തരം നൽകാൻ ഉടൻ വരും. പിന്തുണച്ച എല്ലാവരോടും നന്ദി പറയുന്നു' എന്നാണ് വിജയിയായ ശേഷം ആദ്യമായി സോഷ്യൽമീഡ‍ിയയിൽ പങ്കുവെച്ച വീഡിയോയിൽ ദിൽഷ പറഞ്ഞത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X