'നിങ്ങൾക്ക് ഇഷ്ടമല്ലാത്തത് എന്നെയാണ്, എന്നെ ചീത്ത പറഞ്ഞോളൂ, അച്ഛനേയും അമ്മയേയും മോശമായി പറയരുത്'; ദിൽഷ
ബിഗ് ബോസ് മലയാളം സീസൺ ഫോൺ അവസാനിച്ചതോടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ആളാണ് ദിൽഷ പ്രസന്നൻ. ഷോയുടെ ഒന്നാം സ്ഥാനം സ്വന്തമാക്കിയ ദിൽഷ അറിയപ്പെടുന്ന ഒരു നർത്തകിയും അഭിനേത്രിയുമാണ്.
Recommended Video
ബിഗ് ബോസ് മലയാളം ചരിത്രത്തിലെ ആദ്യ വനിത ടൈറ്റിൽ വിന്നർ കൂടിയാണ് ദില്‍ഷ. ബിബിയിൽ നിന്നും വന്നതിന് പിന്നാലെ ഫോട്ടോഷൂട്ടുകളും മറ്റുമായി സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ആറ് മത്സരാര്‍ഥികളാണ് സീസൺ ഫോർ ഗ്രാന്റ് ഫിനാലെയിൽ മാറ്റുരച്ചത്.
സൂരജ്, ധന്യ, ലക്ഷ്മിപ്രിയ, റിയാസ്, ദിൽഷ ബ്ലെസ്ലി എന്നിവരായിരുന്നു അത്. അവരിൽ നിന്നുമാണ് ദിൽഷ ഒന്നാമതും ബ്ലെസ്ലി രണ്ടാമതുമെത്തിയത്. സോഷ്യൽമീഡിയയിൽ അടക്കം സജീവമായി നിൽക്കുന്ന ദിൽഷ ബിഗ് ബോസിന് ശേഷമുള്ള വിശേഷങ്ങൾ ഫിലിമി ബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ.
ബിഗ് ബോസിലെ സംഭവങ്ങളുടെ പേരിൽ തന്റെ അച്ഛനയേും അമ്മയേയും ഫാമിലിയേയും ആളുകൾ ചീത്ത പറയുന്നുവെന്നും അത് ചെയ്യരുതെന്നും ദിൽഷ ആവശ്യപ്പെട്ടു. 'ഞാൻ ഹാപ്പിയാണ്. കുറച്ച് വിഷമം ഉണ്ടായിരുന്നു. ഇപ്പോൾ ഞാൻ അത് ഒഴിവാക്കി തുടങ്ങി.'

'കരിയറിൽ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണ്. പ്രോഗ്രാമുകളുണ്ട്. അതൊക്കെയായിട്ടാണ് മുന്നോട്ട് പോകുന്നത്. ഞാൻ ഹാപ്പിയാണോയെന്ന് എല്ലവരും ചോദിക്കാറുണ്ട്. ഞാൻ ഹാപ്പിയാണ്. ഞാൻ ഒരുപാട് ഉദ്ഘാടനങ്ങൾക്കൊന്നും പോകുന്നില്ല.'
'അപ്പോൾ ആളുകൾ പറയും എനിക്ക് ഉദ്ഘാടനങ്ങൾ ഒന്നും വരുന്നില്ലായെന്ന്. പക്ഷെ അങ്ങനെയല്ല ഒരുപാട് വരുന്നില്ലന്നേയുള്ളു. വരുന്നതെല്ലാം ചെയ്യാറുമുണ്ട്.'
'ബിഗ് ബോസ് കഴിഞ്ഞ ശേഷം കുറച്ച് കൂടി ബോൾഡായി. കുറേ കാര്യങ്ങൾ ഫെയ്സ് ചെയ്യേണ്ടി വരുന്നുണ്ട്. എന്നെ ഞാൻ സ്ട്രോങാക്കി കൊണ്ടിരിക്കുകയാണ്. എല്ലാം ഫെയ്സ് ചെയ്ത് മുന്നോട്ട് പോയികൊണ്ടിരിക്കുകയാണ്.'

'ഒരുപാട് സങ്കടം തോന്നാറുണ്ട്. എന്നെ കുറിച്ച് മാത്രമല്ല ആളുകൾ പറയുന്നത്. എന്റെ ഫാമിലിയേയും അച്ഛനേയും അമ്മയേയും ആളുകൾ ചീത്ത പറയുന്നുണ്ട്. അച്ഛനേയും അമ്മയേയുമൊക്കെ പറയുന്നത് കേൾക്കുമ്പോൾ എനിക്ക് ഒരുപാട് വിഷമം തോന്നാറുണ്ട്.'
'നിങ്ങൾ തെറ്റുകാരിയെന്ന് പറയുന്നതും നിങ്ങൾക്ക് ഇഷ്ടമില്ലാത്തതും എന്നെയാണ്. അപ്പോൾ എന്നെ കുറിച്ച് ചീത്ത വാക്കുകളോ എന്ത് വേണമെങ്കിലും പറഞ്ഞോളൂ ഫാമിലിയെ പറയരുത്.'
'അവരെ വെറുതെ വിടണം. എനിക്ക് ദേഷ്യം വരുന്നതിനേക്കാൾ സങ്കടമാണ് വരാറുള്ളത്. എനിക്ക് വരുന്ന മെസേജുകളും കമന്റുകളും കോളുകളും നമ്മൾ കേൾക്കാൻ പോലും ആഗ്രഹിക്കാത്ത രീതിയിലുള്ളതായിരുന്നു.'

'അതുകൊണ്ടാണ് അന്ന് അങ്ങനൊരു വീഡിയോ ഇട്ടത്. എനിക്ക് വേണ്ടി സംസാരിക്കാൻ വേറാരുമില്ല ഞാൻ മാത്രമേയുള്ളു. ഞാൻ എന്ത് അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് മനസിലായ ആളുകൾക്ക് മനസിലായി.'
'അല്ലാത്തവർ ഇപ്പോഴും എന്റെ വീഡിയോയെ വേറെ രീതിയിൽ കാണുന്നുണ്ട്. ഞാൻ ബിഗ് ബോസിൽ കയറിയപ്പോൾ എനിക്ക് 13000 ഫോളോവേഴ്സ് മാത്രമാണ് ഉണ്ടായിരുന്നത്.'
'അന്ന് ഞാൻ സമാധാനത്തിലായിരുന്നു. ഫോളോവേഴ്സ് ഉണ്ടാകുന്നതിൽ എനിക്ക് സന്തോഷമേയുള്ളു. അല്ലാതെ വൺ മില്യൺ വേണം 2 മില്യൺ വേണം അതിനുവേണ്ടി ഞാൻ എന്തെങ്കിലുമൊക്കെ ചെയ്ത് കൂട്ടണം എന്ന ചിന്ത എനിക്കില്ല.'

'എന്നെ ഫോളോ ചെയ്യണമെന്ന് ആഗ്രഹമുള്ളവർ എന്നെ ഫോളോ ചെയ്തോട്ടെ. ഒരുപാട് ഫോളോവേഴ്സ് ഉണ്ടായിട്ട് ഞാൻ എന്തോ വലിയ സംഭവമായി എന്ന ഒരു ചിന്തകളും എനിക്കില്ല. ഞാൻ ഫേക്കല്ലെന്നും എന്നെയുള്ളിലുള്ള റിയലായിട്ടുള്ള വ്യക്തിയേയും കണ്ട് ഇഷ്ടപ്പെട്ട് കൂടെ നിൽക്കുന്നവരാണ് എന്റെ ആർമിയിൽ ഉള്ളവർ.'
'അവർക്കിപ്പോഴും എന്നിൽ വിശ്വസമുണ്ട്. ആളുകളെ കാണിക്കാൻ വേണ്ടി എന്തെങ്കിലും പോസ്റ്റ് ചെയ്യുന്നതിനോട് എനിക്ക് താൽപര്യമില്ല. ഞാൻ ഒതുങ്ങി കൂടിയിട്ടുമില്ല. വലിച്ച് വാരി പ്രോഗ്രാമുകൾ ഞാൻ ചെയ്യുന്നില്ലെന്ന് മാത്രം' ദിൽഷ പറയുന്നു.


Click it and Unblock the Notifications