'അവളുടെ കാഴ്ചപ്പാടിലുളള വ്യക്തിയല്ല റോബിൻ, സുചിത്ര പറഞ്ഞത് ചീപ്പായിപോയി, ബ്ലസ്ലിയെ ഇഷ്ടമാണ്'; ദിൽഷയുടെ ചേച്ചി

ബി​ഗ് ബോസ് മലയാളം സീസൺ‌ ഫോറിൽ നന്നായി കളിച്ച് മുന്നേറുന്ന മത്സരാർഥികളിൽ‌ ഒരാളാണ് ദിൽഷ പ്രസന്നൻ. ബി​ഗ് ബോസിൽ മത്സരാർഥിയാകും മുമ്പ് ഡാൻസ് റിയാലിറ്റി ഷോക‌ളിലൂടെയാണ് ദിൽഷയെ പ്രേക്ഷകർക്ക് പരിചയം.

മുമ്പ് ദിൽഷയുടെ ഡാൻസിനായിരുന്നു ആരാധകർ കൂടുതൽ എങ്കിൽ ഇപ്പോൾ ദിൽഷയെന്ന മത്സരാർഥിക്കാണ് പ്രേക്ഷകർ കൂടുതൽ. ​ആരേയും കുത്തി വേദനിപ്പിക്കാതെയും മാന്യമായി ​ഗെയിം കളിച്ചും മുന്നേറുന്ന ദിൽഷ ടോപ്പ് ഫൈവിൽ ഇടം നേടുമെന്നാണ് പ്രേക്ഷകർ വിലയിരുത്തുന്നത്.

ദിൽഷ-റോബിൻ പ്രണയം വന്ന ആദ്യ ആഴ്ച മുതൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ്. ഡോക്ടർ റോബിൻ ദിൽഷയോട് പ്രണയം തുറന്ന് പറഞ്ഞിരുന്നുവെങ്കിലും, അത്തരമൊരു ബന്ധം താൽപര്യമില്ലെന്നും സുഹൃത്തുക്കളായി തുടരാനാണ് ആ​​ഗ്രഹിക്കുന്നതെന്നും ദിൽഷ വ്യക്തിമാക്കിയിരുന്നു.

ബ്ലസ്ലിയും ദിൽഷയോട് ഇഷ്ടം പറഞ്ഞപ്പോൾ‌ ത്രികോണ പ്രണയത്തിൽ തലവെച്ച് കളിക്കാൻ സമയമില്ലെന്നാണ് റോബിൻ ദിൽഷയെ കുറ്റപ്പെടുത്തി പറഞ്ഞത്.

ആദ്യത്തെ ആഴ്ചകളിൽ വീക്കായിരുന്നു

ബി​ഗ് ബോസ് വീട്ടിലെ ദിൽഷയുടെ പ്രകടനത്തെ വിലയിരുത്തി താരത്തിന്റെ സഹോദരി ഡോ.ഷിംന അബീഷ് ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖമാണ് ഇപ്പോൾ വൈറലാകുന്നത്.

ആദ്യത്തെ ആഴ്ചകളിൽ വീക്കായിരുന്ന ദിൽഷ ഇപ്പോൾ നന്നായി കളിച്ച് മുന്നേറുന്നുണ്ടെന്നും ഇതേ രീതിയിൽ മുന്നോട്ട് പോയാൽ ജയിക്കാൻ സാധിക്കുമെന്നുമാണ് ദിൽഷയുടെ സഹോദരി പറയുന്നത്. ​

ഹൗസിൽ അരങ്ങേറുന്ന ലവ് ട്രാക്കിനെ എങ്ങനെ വിലയിരുത്തുന്നുവെന്നും ദിൽഷയുടെ മുൻകാല പ്രണയങ്ങളെ കുറിച്ചും സഹോദരി ഷിംന വെളിപ്പെടുത്തി.

അവൾ കരയുന്നത് കാണുമ്പോൾ നുണ പറഞ്ഞ് ദിൽഷയെ വീട്ടിൽ നിന്നും തിരികെ വിളിച്ചാലോ എന്ന് ആലോചിച്ചിരുന്നുവെന്നും സഹോദരി പറയുന്നു.

ദിൽഷ ഫേക്കാണോ?

'ഹൗസിലുള്ളവരും പ്രേക്ഷകരും ദിൽഷ ഫേക്കാണെന്ന് പലപ്പോഴായി പറഞ്ഞ് കേട്ടിട്ടുണ്ട്. അത് സത്യമല്ല. അവൾ എല്ലാവരോടും നല്ല കെയറിങോടെയും സ്നേഹത്തോടയും പെരുമാറുന്ന കൂട്ടത്തിലാണ്.'

'വീട്ടിൽ ഏറ്റവും പാവവും അവളാണ്. ഞാനും അനിയത്തിയും ചട്ടിമ്പിമാരെപ്പോലെ നടക്കുമ്പോൾ ഞങ്ങളെ സംരക്ഷിച്ച് നടക്കുന്നത് ദിൽഷയാണ്. അവളെ ഞങ്ങൾ‌ ഓമനിച്ചാണ് വളർത്തുന്നത്. ഇമോഷണലി വീക്കുമാണ്. ആരും കുറ്റപ്പെടുത്തുന്നതെന്നും ഉൾക്കൊണ്ട് നിൽക്കാൻ കഴിയില്ല.'

'അവൾ കരയുന്നത് കാണുമ്പോൾ ഞങ്ങൾക്കും സങ്കടം വരും. അതുകൊണ്ട് 24 മണിക്കൂറും കാണാറില്ല. കഴിഞ്ഞ ദിവസം ദിൽഷയെ റോബിൻ കരയിച്ചപ്പോൾ റോബിനോട് ദേഷ്യം തോന്നി. ആരേയും വേദനിപ്പിച്ച് ​ഗെയിം കളിക്കാൻ ദിൽഷയ്ക്ക് ആ​ഗ്രഹമില്ല. പുറകിൽ നിന്ന് കുത്തുന്നതും ദിൽഷ പ്രോത്സാഹിപ്പിക്കില്ല.'

ദിൽഷയുടെ കാഴ്ചപ്പാടിലുള്ള വ്യക്തിയല്ല റോബിൻ

'ദിൽഷയുടെ കാഴ്ചപ്പാടിലുള്ള വ്യക്തിയല്ല റോബിൻ. പക്ഷെ റോബിനോട് സംസാരിക്കുമ്പോഴും ഇടപഴകുമ്പോഴും അവൾ കംഫർട്ടാണ് എന്നാണ് എപ്പിസോഡുകൾ കണ്ടതിൽ നിന്നും ഞങ്ങൾക്ക് മനസിലായത്. ജാസ്മിനോടും വലിയൊരു ഇഷ്ടം ദിൽഷയ്ക്കുണ്ട്.'

'കാരണം ജാസ്മിൻ കാര്യങ്ങൾ വെട്ടിത്തുറന്ന് പറയുന്നുവെന്നത് തന്നെയാണ്. ആരോടെങ്കിലും പ്രണയം തോന്നിയാൽ അച്ഛന്റേയും അമ്മയുടേയും അടുത്ത് തുറന്ന് പറയാനുള്ള സ്വാതന്ത്ര്യം ഞങ്ങൾക്ക് തന്നിട്ടുണ്ട്.'

'അവൾക്ക് ഇതുവരെ പ്രണയങ്ങളുണ്ടായിട്ടില്ല. റോബിനോട് ദിൽഷയ്ക്ക് പ്രണയമുള്ളതായി ഇതുവരെ ഞങ്ങൾക്ക് തോന്നിയിട്ടില്ല. ദിൽഷയോട് റോബിൻ ലവ് സ്ട്രാറ്റജി പരീക്ഷിക്കുമെന്ന് തോന്നുന്നില്ല.'

'കഴിഞ്ഞ ദിവസം ദിൽഷ കാര്യങ്ങൾ പറഞ്ഞപ്പോൾ റോബിൻ മനസിലാക്കാൻ ശ്രമിക്കാതെ കുറ്റപ്പെടുത്തുന്നത് കണ്ടപ്പോൾ ദേഷ്യം തോന്നിയിരുന്നു.'

ദിൽഷയെ തിരികെ വിളിച്ചാലോയെന്ന് ആലോചിച്ചിരുന്നു

'ദിൽഷ മൂഡ് ഓഫായി ഇരിക്കുന്നത് കാണുമ്പോൾ നുണ പറഞ്ഞ് ദിൽഷയെ തിരികെ വിളിച്ചാലോയെന്ന് ഞാനും സഹോദരിയും ആലോചിച്ചിരുന്നു. സുചിത്രയോട് തുടക്കത്തിൽ ദിൽഷയ്ക്ക് അടുപ്പമുണ്ടായിരുന്നുവെന്നാണ് പെരുമാറ്റത്തിൽ നിന്നും മനസിലായത്.'

'എന്നാൽ ധന്യ, റോൺസൺ, സുചിത്ര എന്നിവർ അവൾക്ക് പീരിയഡ്സ് വൈകുന്നുവെന്ന് കേട്ടപ്പോൾ പറഞ്ഞ കമന്റ് വളരെ ചീപ്പായിപ്പോയി. ദിൽഷ എന്തുകൊണ്ട് ആ സംഭവത്തിൽ പ്രതികരിച്ചില്ലായെന്ന് ഞങ്ങൾ ചിന്തിച്ചിരുന്നു. ക്യാപ്റ്റനായപ്പോഴെല്ലാമുള്ള ദിൽഷയുടെ പ്രകടനം നന്നായിരുന്നു.'

'അങ്ങനൊരു ദിൽഷയെ ഞങ്ങളും ആദ്യമായാണ് കാണുന്നത്. വീടിന് പുറത്തുവരുമ്പോൾ പുതിയൊരു ദിൽഷയാകുമായിരിക്കും. അടുത്തിടെ ദിൽഷയുടേയും റോബിന്റേയും ഒരു വീഡിയോ കണ്ടപ്പോൾ ദിലുവിന്റെ കണ്ണിൽ ചെറുതായി പ്രണയം കാണുന്നതായി അച്ഛനും അമ്മയും സംശയം പറഞ്ഞി‍രുന്നു.'

അവൾ ഒരിക്കലും ബ്ലസ്ലിയെ വിവാഹം ചെയ്യില്ല

'ബ്ലസ്ലിയെ ദിൽഷയ്ക്ക് ഒരു സഹോദരനോട് എന്നപ്പോലോയുള്ള സ്നേഹമാണ്. അവൾ ഒരിക്കലും അവനെ വിവാഹം ചെയ്യില്ല. കാരണം വയസിൽ മുതിർന്ന ആളെ മാത്രമെ വിവാഹം ചെയ്യൂവെന്ന് അവൾ ഇടയ്ക്കിടെ പറയാറുണ്ട്.'

'ദിൽഷയ്ക്ക് നിരവധി ആലോചനകൾ വന്നിരുന്നു. പക്ഷെ അവൾക്ക് താൽപര്യമില്ലായിരുന്നു. ആരോടും സ്പാർക്ക് തോന്നിയില്ലെന്നാണ് പറയുന്നത്. വലിയ കൃഷ്ണ ഭക്തയാണ്. കണ്ണൻ തനിക്ക് പറ്റിയ ആളെ കൊണ്ടുത്തരുമെന്നാണ് അവൾ പറയാറുള്ളത്.'

'​ഗോവിന്ദ് പത്മസൂര്യയുമായി ചേർത്ത് വരുന്ന ​ഗോസിപ്പുകളിൽ സത്യമില്ല. അവർ അന്നും ഇന്നും നല്ല സുഹൃത്തുക്കൾ മാത്രമാണ്. ജിപിക്കും അങ്ങനൊരു ഇഷ്ടം തോന്നിയിട്ടില്ല. ദിൽഷയ്ക്കും തോന്നിയിട്ടില്ല.'

'ജാസ്മിനാണ് ഏറ്റവും ഇഷ്ടമുള്ള മറ്റൊരു മത്സരാർഥി. ഭാഷ ഉപയോ​ഗിക്കുമ്പോൾ ശ്രദ്ധിച്ചാൽ ടോപ്പ് ഫൈവിൽ വരാനും നന്നായി മുന്നേറാനും സാധിക്കും.'

Recommended Video

എന്റെ കളി ഇങ്ങനെയാണ്.. അശ്വിന്റെ ആദ്യ പ്രതികരണം | Filmibeat Malayalam
ദിൽഷയും ടോപ്പ് ഫൈവിൽ വരും

'കപ്പ് കൊണ്ടുപോകാൻ സാധ്യത റോബിനാണ്. കാരണം അദ്ദേഹത്തിന് അത്രത്തോളം ഫാൻബേസുണ്ട്. അതേപോലെ ബ്ലസ്ലിയും മികച്ച മത്സരാർഥിയാണ്. കൂടാതെ ജാസ്മിനും ദിൽഷയും ടോപ്പ് ഫൈവിൽ വരുമെന്നാണ് തോന്നുന്നത്.'

'ഒരു ​ഗ്രൂപ്പിലും ദിൽഷ ഉൾപ്പെടരുതെന്നാണ് ആ​ഗ്രഹം. ഇപ്പോഴുള്ള രീതി അവൾ തുടർന്നാൽ മതിയാകും. പക്ഷെ അവൾക്ക് ഇതൊന്നും പറഞ്ഞ് കൊടുക്കാൻ മാർ​ഗമില്ലല്ലോ.... ഡി ഫോർ ഡാൻസിന് ശേഷം അവൾ പല്ലിന് ക്ലിപ്പിട്ടു.'

'അതുകൊണ്ടാണ് ലൈംലൈറ്റിൽ നിന്നും വിട്ടുനിന്നത്. ശേഷം ബാം​ഗ്ലൂരിൽ ജോലിക്ക് കയറി. നിരവധി ആ​ഗ്രഹങ്ങളുള്ള കുട്ടിയാണ് ദിൽഷ. ബി​ഗ് ബോസിലേക്ക് ക്ഷണിക്കുമെന്ന് കരുതിയിരുന്നില്ല. എല്ലാം പെട്ടന്ന് സംഭവിച്ചതാണ്. പല തവണ അഭിമുഖങ്ങളുണ്ടായിരുന്നു. ആദ്യത്തെ ഇന്റർവ്യൂ കഴിഞ്ഞ് യാതൊരു വിവരവും ഉണ്ടായിരുന്നില്ല.'

'ശേഷം മാസങ്ങൾ കഴിഞ്ഞു അടുത്ത ഓഡീഷൻ നടക്കാൻ. മുംബൈയ്ക്ക് പോകാനുള്ള തിയ്യതിയുടെ രണ്ട് ദിവസം മുമ്പാണ് സെലക്ടായി എന്ന് അറിയിച്ചത്. പിന്നെ ഒരുക്കങ്ങളെല്ലാം പെട്ടന്ന് നടത്തി.' ദിൽഷയുടെ ചേച്ചി ഡോ.ഷിംന അബീഷ് വിവരിച്ചു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X