'ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും നല്ല മനുഷ്യൻ, നീയാണ് ഈ വീട്ടിൽ എന്നെ സംരക്ഷിച്ചിട്ടുളളത്'; ബ്ലെസ്ലിയോട് ദിൽഷ!

സൗഹൃദം, പ്രണയം, പിണക്കം, വഴക്ക് തുടങ്ങി എല്ലാ ഘടകങ്ങളും ബി​ഗ് ബോസിന്റെ എല്ലാ സീസണിലും കാണാൻ സാധിക്കും. സമൂഹത്തിന്റെ ഒരു പരിച്ഛേദമായി ചിലപ്പോഴൊക്കെ ബി​ഗ് ബോസ് വീട് മാറുണ്ട്. ഇതുവരെ മൂന്ന് ബി​ഗ് ബോസ് സീസണുകളാണ് മലയാളത്തിൽ പൂർത്തിയായത്.

നാലാം സീസൺ അവസാനത്തിലേക്ക് എത്തികൊണ്ടിരിക്കുകയാണ്. ഇനി വെറും മൂന്ന് ദിവസങ്ങൾ കൂടി കഴിഞ്ഞാൽ വിജയി ആരാണെന്ന് അറിയാൻ സാധിക്കും. പ്രേക്ഷകരെല്ലാം തങ്ങളുടെ പ്രിയപ്പെട്ട മത്സരാർഥി കപ്പുയർത്തുമോയെന്ന് അറിയാനുള്ള ആകാംഷയിലാണ്.

ആറ് പേരാണ് ഫൈനൽ പോരാട്ടത്തിന് തയ്യാറായി കൊണ്ടിരിക്കുന്നത്. ചിലപ്പോൾ ഒരു മിഡ് വീക്ക് എവിക്ഷൻ കൂടി വീട്ടിൽ സംഭവിച്ചേക്കും. ഇതുവരെ ഹൗസിൽ നിന്നും പുറത്തായ മത്സരാർഥികൾ തിരികെ വീട്ടിലേക്ക് കയറുന്നതിന് മുമ്പായിരിക്കും ആ എവിക്ഷൻ നടക്കുക.

ഇപ്പോൾ നടക്കുന്ന പണപ്പെട്ടി ടാസ്ക്കിൽ ആരെങ്കിലും സ്വമേധയ ബി​ഗ് ബോസ് വാ​ഗ്ദാനം ചെയ്യുന്ന പണവും സ്വീകരിച്ച് പിന്മാറിയാൽ മിഡ് വീക്ക് എവിക്ഷൻ ഉണ്ടായിരിക്കില്ല.

ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും നല്ല മനുഷ്യൻ

അല്ലാത്തപക്ഷം തീർച്ചയായും മിഡ് വീക്ക് എവിക്ഷൻ ഉണ്ടാകും. കാരണം ഫൈനൽ ഫൈവ് എന്നതാണ് ബി​ഗ് ബോസിന്റെ ലക്ഷ്യം. അതിനാൽ തന്നെ ഒരാൾ പുറത്തുപോകേണ്ടത് ആവശ്യമാണ്.

ഇപ്പോൾ വീട്ടിലുള്ളവരിൽ ഏറ്റവും നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്ന രണ്ടുപേരാണ് ദിൽഷയും ബ്ലെസ്ലിയും. ഇവരുടെ സൗഹൃദത്തെ ചൊല്ലി വീട്ടിൽ പലപ്പോഴും വലിയ വഴക്കുകൾ ഉണ്ടായിട്ടുണ്ട്.

ബ്ലെസ്ലി വന്ന് ഒരാഴ്ചയ്ക്കുള്ളിൽ ദിൽഷയോട് പ്രണയമുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. ശേഷമാണ് ഇരുവരും സൗഹൃദത്തിലായത്. ഇവരുടെ രണ്ടുപേരുടേയും സൗഹൃദം വോട്ട് നേടാൻ വേണ്ടിയുള്ളതാണെന്ന് റിയാസ് അടക്കമുള്ളവർ പലപ്പോഴും കുറ്റപ്പെടുത്തിയിരുന്നു.

നീയാണ് ഈ വീട്ടിൽ എന്നെ സംരക്ഷിച്ചിട്ടുളളത്

മാത്രമല്ല പ്രണയം സ്വീകരിക്കാൻ കഴിയില്ലെന്ന് ദിൽഷ പറഞ്ഞിട്ടും ബ്ലെസ്ലി പുറകെ നടക്കുന്നതിനെ ലക്ഷ്മിപ്രിയയും വിമർശിച്ചിരുന്നു. താൻ പരമാവധി ബ്ലെസ്ലിയെ പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും പക്ഷെ ബ്ലെസ്ലി ചെവിക്കൊള്ളാൻ തയ്യാറാവാത്തതാണെന്നും ദിൽഷ പറഞ്ഞിരുന്നു.

ഇതോടെ ഹൗസിലെ മറ്റ് അം​ഗങ്ങളെല്ലാം ബ്ലെസ്ലിയെ വളഞ്ഞിട്ട് ആക്രമിച്ചിരുന്നു. ദിൽഷയോട് ഉള്ളിൽ തട്ടിയുള്ള സ്നേഹമോ ബഹുമാനമോ ബ്ലെസ്ലിക്കില്ലെന്നും ഉണ്ടായിരുന്നെങ്കിൽ ദിൽഷയെ പുറകെ നടന്ന് ശല്യം ചെയ്യില്ലായിരുന്നുവെന്നുമാണ് മറ്റുള്ള മത്സരാർഥികൾ പറഞ്ഞത്.

അതേസമയം താൻ എന്തുകൊണ്ടാണ് ബ്ലെസ്ലിയെ അകറ്റി നിർത്താത്തതെന്ന് ദിൽഷ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ.

ബ്ലെസ്ലിയോട് ദിൽഷയുടെ തുറന്ന് പറച്ചിൽ

ബ്ലെസ്ലിയുമായുള്ള സംഭാഷണത്തിനിടെയായിരുന്നു ദിൽഷയുടെ തുറന്ന് പറച്ചിൽ. 'ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും നല്ല മനുഷ്യൻ നീയാണ്. നീ എന്നെ പ്രൊടക്ട് ചെയ്തത് പോലെ ഈ വീട്ടിൽ ആരും എന്നെ പ്രൊടക്ട് ചെയ്തിട്ടില്ല.'

'നിന്നെ മാറ്റി നിർത്തി പോകുമ്പോൾ ഒരു സങ്കടം തോന്നാറുണ്ട്' എന്നാണ് ദിൽഷ ബ്ലെസ്ലിയോട് പറയുന്നത്. പ്രണയത്തിന്റെ പേരിൽ ഇരുവരും തമ്മിൽ തർക്കങ്ങളുണ്ടെങ്കിലും ഇരുവരുടേയും സൗഹൃദത്തിന് നിരവധി ആരാധകരുണ്ട്. ആ വീട്ടിൽ ​ഗെയിം ജയിക്കാൻ പരസ്പരം കുത്താത്ത രണ്ടുപേർ ഇവർ തന്നെയായിരിക്കും.

Recommended Video

ദില്‍ഷക്ക് കപ്പ് ഉറപ്പ്, കേരള ജനത പ്രതികരിക്കുന്നു | Bigg Boss Finale Audience Prediction | *VOX
മിഡ് വീക്ക് എവിക്ഷൻ ഉണ്ടാവുമോ?

അതേസമയം ഹൗസിൽ നിന്നും പുറത്തായവരെല്ലാം വീട്ടിലേക്ക് തിരികെ കയറിയിട്ടുണ്ട്. അത് ഉടൻ തന്നെ പ്രേക്ഷകരിലേക്ക് ബി​ഗ് ബോസ് എത്തിക്കും. ഇപ്പോൾ‌ വീട്ടിലുള്ളവരിൽ വിജയ സാധ്യത ഏറ്റവും കൂടുതൽ ബ്ലെസ്ലിക്കും ദിൽഷയ്ക്കുമാണ്.

ഇവരിൽ ഒരാൾ വിജയിയാകും. ടോപ്പ് ത്രിയിലേക്ക് റിയാസ് കൂടി വരാനുള്ള സാധ്യതയും കൂടുതലാണ്.

ആരും പണപ്പെട്ടിയെടുക്കാൻ തയ്യാറായില്ലെങ്കിൽ ധന്യ, ലക്ഷ്മിപ്രിയ, സൂരജ് എന്നിവരിൽ ഒരാളായിരിക്കും പുറത്താവുക. അതേസമയം മറ്റൊരു ബി​ഗ് ബോസ് സീസൺ അവസാനിക്കാൻ പോകുന്നതിന്റെ സങ്കടത്തിലാണ് പ്രേക്ഷകർ.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X