'ഭാര്യയും ഭർത്താവുമായി ദിൽഷയും റോബിനും'; ചിരിച്ച് മടുത്ത്... ടാസ്ക് വിവരിക്കാനാവാതെ ബി​ഗ് ബോസ്!

മറ്റ് ഭാഷകളിലെന്നപോലെ തന്നെ ബി​ഗ് ബോസ് മലയാളത്തിനും കേരളത്തിൽ വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. ബോളിവുഡ്, തമിഴ്, കന്നട, തെലുങ്ക് ഭാഷകളിൽ വിജയം നേടിയ ശേഷമാണ് ബി​ഗ് ബോസിന്റെ മലയാളം സീസണും ആരംഭിച്ചത്. ഇതുവരെ മൂന്ന് സീസണുകളാണ് പൂർത്തിയായത്. നാലാമത്തെ സീസൺ ആരംഭിച്ചിട്ട് ഇത് അഞ്ചാം ആഴ്ചയാണ്. പതിവിൽ നിന്നെല്ലാം വിപരീതമായി വ്യത്യസ്ത ടാസ്ക്കുകളും മറ്റുമാണ് ഇത്തവണ വീട്ടിൽ ഒരുക്കിയിട്ടുള്ളത്.

ഓരോ ആഴ്ച കഴിയുന്തോറും ബി​ഗ് ബോസ് നാലാം സീസണിനുള്ള പ്രേക്ഷകരുടെ എണ്ണവും വർധിച്ചുകൊണ്ടിരിക്കുകയാണ്. നാലാം ആഴ്ചയിലെ എലിമിനേഷനിൽ അശ്വിൻ പുറത്തായതോടെ വീട്ടിൽ അവശേഷിക്കുന്നത് പതിനാല് മത്സരാർഥികളാണ്. കഴിഞ്ഞ ദിവസത്തെ നോമിനേഷന് ശേഷം അഞ്ചാം ആഴ്ചയിലെ വീക്ക്ലി ടാസ്ക് ആരംഭിച്ചിരിക്കുകയാണ്. ഹൗ സ് ഓഫ് ഹൈജീൻ റിസോർട്ടിലേക്ക് എത്തുന്ന കുറച്ച് അതിഥികളും റിസോർട്ടിലെ ജീവിനക്കാരുമെല്ലാമായി മത്സരാർഥികൾ ലൈവിൽ‌ തകർത്ത് കൊണ്ടിരിക്കുകയാണ്.

പ്രതിഭ തെളിയിക്കാൻ ഒരു അവസരം

പ്രമോ പുറത്തിറങ്ങിയപ്പോൾ മുതൽ എല്ലാവരും ആവേശത്തിലായിരുന്നു. അഭിനയത്തിൽ കഴിവുള്ള മത്സരാർഥികൾ ഉള്ളതിനാൽ രസകരമായ നർമ്മ മുഹൂർത്തങ്ങൾ കാണാൻ സാധിക്കും എന്നത് തന്നെയാണ് കാരണം. വീട്ടിലെ മത്സാരാർഥികളായ ദിൽഷയും റോബിനും ഭാര്യാഭർത്താക്കന്മാരായിട്ടാണ് ടാസ്കിൽ അഭിനയിക്കുന്നത്. ഇരുവർക്കും വീക്ക്ലി ടാസ്കിൽ തങ്ങളുടെ ജോലി എന്താണെന്ന് വിവരിച്ച് കൊടുക്കുന്ന ബി​ഗ് ബോസിന്റെ ഒരു വീഡിയോയാണ് ഇപ്പോൾ‌ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. കൺഫഷൻ റൂമിലേക്ക് വിളിച്ചാണ് ബി​ഗ് ബോസ് ദിൽഷയ്ക്കും റോബിനും നിർദേശങ്ങൾ നൽകുന്നത്.

നർമ്മം കലർന്ന വീക്കിലി ടാസ്ക്

വീക്കിലി ടാസ്ക്കിൽ പുതുമോടികളായ ഭാര്യ ഭർത്താക്കന്മാരായിട്ടാണ് ദിൽഷയും റോബിനും അഭിനയിക്കേണ്ടത്. ഹൗ സ് ഓഫ് ഹൈജീൻ റിസോർട്ടിലേക്ക് ഹണിമൂൺ ആഘോഷിക്കാൻ വരുന്ന രീതിയിൽ വേണം കാര്യങ്ങൾ കൊണ്ടുപോകാനും റിസോർട്ടിലെ മറ്റുള്ളവർക്ക് മുമ്പിൽ പെരുമാറാനും പാടുള്ളു. പൊങ്ങച്ചവും അഹങ്കാരവും നിറഞ്ഞ ഭാര്യയായിട്ട് വേണം ദിൽഷ അവതരിപ്പിക്കുന്ന കഥാപാത്രം പെരുമാറാൻ. സംശയരോ​ഗിയും ഭാര്യയുടെ അടിമയെപ്പോലെ പെരുമാറുന്നതുമായ ഭർത്താവായി പെരുമാറാനാണ് റോബിന് ബി​​ഗ് ബോസ് നിർദേശം നൽകിയിരിക്കുന്നത്. ഇരുവരേയും ഒരുമിച്ച് കൺഫഷൻ റൂമിലേക്ക് വിളിച്ചാണ് ബി​ഗ് ബോസ് കാര്യങ്ങൾ വിവരിച്ച് കൊടുത്തത്.

ഭാര്യയും ഭർത്താവുമായി റോബിനും ദിൽഷയും

എന്നാൽ നിർദേശങ്ങൾ വായിക്കാൻ തുടങ്ങിയപ്പോൾ മുതൽ ബി​ഗ് ബോസിന് പോലും ചിരി അടക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല. പതിവിൽ നിന്നും വിപരീതമായി ഒരോ വാക്കുകൾ പറഞ്ഞശേഷം വലിയൊരു ഇടവേള ബി​ഗ് ബോസ് സംസാരിക്കുമ്പോൾ ഉണ്ടായിരുന്നു. ബി​ഗ് ബോസ് നിർദേശങ്ങൾ നൽകുമ്പോൾ ദിൽഷയും റോബിനും ചിരിക്കുന്നുണ്ടായിരുന്നു. വീഡിയോ വൈറലായതോടെ ടാസ്ക് വായിക്കുമ്പോൾ ബി​ഗ് ബോസിന് പോലും ചിരിയടക്കാൻ സാധിക്കുന്നില്ലെന്നത് വീഡിയോയിൽ വ്യക്തമാണെന്നും അതിനാൽ ടാസ്ക്ക് കാണാൻ കാത്തിരിക്കുകയാണെന്നും പ്രേക്ഷകർ കമന്റായി കുറിച്ചു. ലക്ഷ്മിപ്രിയ, സുചിത്ര, റോൺസൺ തുടങ്ങി എല്ലാവരും കഴിവിന്റെ പരമാവധി നൽകിയാണ് ടാസ്ക്കിൽ‌ പങ്കെടുക്കുന്നതെന്ന് പ്രമോയിൽ നിന്ന് തന്നെ വ്യക്തമാണ്.

Recommended Video

എന്റെ കളി ഇങ്ങനെയാണ്.. അശ്വിന്റെ ആദ്യ പ്രതികരണം | Filmibeat Malayalam
ലൈവിൽ ആറാടി ലക്ഷ്മിപ്രിയയും സുചിത്രയും

ലൈവ് സ്ട്രീമിങ് കാണുന്ന പ്രേക്ഷകരെല്ലാം വീക്കിലി ടാസ്ക്കിനെ കുറിച്ചും മത്സരാർഥികളുടെ പ്രകടനത്തെ കുറിച്ചും നല്ല അഭിപ്രായങ്ങളാണ് സോഷ്യൽമീഡിയയിൽ പങ്കുവെക്കുന്നത്. അതേസമയം റോബിൻ, ബ്ലെസ്‍ലി, ലക്ഷ്മിപ്രിയ, അപർണ, ദിൽഷ, ജാസ്മിൻ, ഡെയ്സി, റോൺസൺ, നവീൻ എന്നിവരാണ് ഇത്തവണ നോമിനേഷൻ ലിസ്റ്റിൽ ഇടംപിടിച്ചത്. ഏറ്റവും അടുപ്പം സൂക്ഷിക്കുന്ന ചിലരെ മത്സരാർഥികൾ നേമിനേറ്റ് ചെയ്യുന്നതിനും കഴിഞ്ഞ എപ്പിസോഡ് സാക്ഷ്യം വഹിച്ചു. ലക്ഷ്മിപ്രിയയെ ധന്യയും സുചിത്രയും നോമിനേറ്റ് ചെയ്തപ്പോൾ ബ്ലെസ്‍ലിയെ റോൺസണും നോമിനേറ്റ് ചെയ്‍തു. ധന്യ മേരി വർഗീസ്, അഖിൽ, സൂരജ്, സുചിത്ര എന്നിവർക്കൊപ്പം ക്യാപ്റ്റൻ നിമിഷയും ഇത്തവണ നോമിനേഷനിൽ നിന്നും മുക്തി നേടി.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X