For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അവർ നല്ല ജോഡിയാണ്, ദിൽഷ പറഞ്ഞാൽ വിവാഹം നടത്തി കൊടുക്കും'; ലവ് ട്രാക്കിനെ കുറിച്ച് ദിൽഷയുടെ ചേട്ടൻ!

  |

  ബി​ഗ് ബോസ് മലയാളം സീസൺ 4 ​ഗംഭീരമായി മുന്നോട്ട് പോവുകയാണ്. പുതിയ വൈൽഡ് കാർഡുകൾ കൂടി വീട്ടിലേക്ക് വന്നതോടെ ​ഗംഭീരമായിട്ടാണ് ഷോ മുന്നോട്ട് പോകുന്നത്. തൊടുന്നതെല്ലാം അടിയിൽ അവസാനിക്കുന്ന സ്ഥിതിയാണ് ഹൗസിനുള്ളിൽ.

  നാലാം സീസണിന്റെ തുടക്കം മുതൽ കേൾക്കുന്ന ഒന്നാണ് റോബിൻ-ദിൽഷ ലവ് ട്രാക്കും, റോബിൻ-ദിൽഷ-ബ്ലസ്ലി ട്രയാങ്കിൽ ലവ് ട്രാക്കും. രണ്ടും വീട്ടിൽ പലതവണ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്.

  Also Read: 'അച്ഛന് അലോപ്പതിയോട് താൽപര്യമില്ല, ഞാൻ മരുന്ന് വായിൽ കുത്തി കയറ്റുകയാണ്, അദ്ദേഹം തുപ്പും'; ധ്യാൻ ശ്രീനിവസാൻ!

  വൈൽഡ് കാർഡുകൾ വീട്ടിലേക്ക് വന്നപ്പോൾ ദിൽഷയേയും റോബിനേയും ബ്ലസ്ലിയേയും ചോദ്യം ചെയ്തതും ഇതിന്റെ പേരിലായിരുന്നു. റോബിൻ‌ തന്റെ ലവ് സ്ട്രാറ്റർജി നടപ്പിലാക്കുന്നത് ദിൽഷയിലൂടെയാണെന്നും വൈൽഡ് കാർഡായ റിയാസ് മുഖത്ത് നോക്കി പറയുകയും ചെയ്തിരുന്നു.

  വീട്ടിൽ നടക്കുന്ന സംഭവങ്ങളിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ദിൽഷയുടെ സഹോദരി ഭർത്താവ്. റോബിൻ-ദിൽഷ പ്രണയം വിവാഹത്തിലേക്ക് എത്തുമോ എന്ന ചോദ്യത്തിലും സഹോദരൻ പ്രതികരിച്ചു. 'ദിൽഷ പുറത്തുള്ളുപോലെ തന്നെയാണ് അകത്തും നിൽക്കുന്നത്.'

  Also Read: ഒരേ സമയം എട്ട് സീരിയലുകളിൽ അഭിനയിച്ചിരുന്ന നടി, അഭിനയം നിർത്തിയതിനെ കുറിച്ച് മായ മൗഷ്മി!

  'അവൾ അഭിനയിക്കുകയാണെന്ന് പറയുന്നതിനോട് യോജിപ്പില്ല. ദിൽഷയ്ക്ക് വീട്ടിൽ ഉണ്ടാകുന്ന സങ്കടങ്ങൾ ഷോയുടെ ഭാ​ഗമാണല്ലോ.... അതിനാൽ‌ ഞങ്ങൾ അതിനെ സീരിയസായി കാണുന്നില്ല.'

  'വീട്ടിൽ‌ വളരെ സൈലന്റായിട്ടുള്ള വ്യക്തിയാണ് ദിൽഷ. ബി​ഗ് ബോസ് വീട്ടിൽ എത്തിയ ശേഷമാണ് അവൾ ഇത്രത്തോളം ശബ്ദത്തിലും മറ്റും സംസാരിച്ച് കേൾക്കുന്നത്. വളരെ പാവം ക്യാരക്ടറാണ് ദിൽഷയുടേത്.'

  'എനിക്ക് പതിനഞ്ച് വർഷത്തിന് മുകളിലായി ദിൽഷയെ പരിചയമുണ്ട്. അവൾ ഇന്നേവരെ എന്റെ അറിവിൽ ആരെയും പ്രണയിച്ച് കണ്ടിട്ടില്ല. അങ്ങനൊരു ചിന്ത അവൾക്കുള്ളതായും തോന്നിയിട്ടില്ല. ലവ് ട്രാക്കിനെ കുറിച്ച് കേട്ടപ്പോൾ മുതൽ ഞങ്ങൾ ചിരിക്കുകയായിരുന്നു.'

  'ലവ് ട്രാക്ക് ചർച്ചയായപ്പോൾ‌ അച്ഛനും അമ്മയ്ക്കും ടെൻഷനുണ്ടായിരുന്നു. അവളുടെ സഹോദരിമാരും ഞാനുമൊക്കെ അതിനെ കാര്യമായി കണ്ടിട്ടില്ല. ലവ് ട്രാക്ക് സീരിയസായി അവൾ വിവാഹം ചെയ്യാൻ ആ​ഗ്രഹമുണ്ടെന്ന് പറഞ്ഞാൽ നടത്തികൊടുക്കും.'

  'അവർ നല്ല ജോഡിയൊക്കെയാണ്. റോബിനേയും ഇഷ്ടമാണ്. റോബിൻ നല്ലൊരു പ്ലയറാണ്. ദിൽഷ ജയിക്കണമെന്നാണ് ആ​ഗ്രഹം. റോബിൻ ​ഗെയിമിനെ കുറിച്ച് പഠിച്ചിട്ടാണ് വന്നതെന്ന് തോന്നിയിട്ടുണ്ട്. ജാസ്മിൻ റിയൽ ​ഗെയിമറാണ്.'

  'ബ്ലസ്ലിയെ ദിൽഷ ഒരിക്കലും വിവാഹം ചെയ്യില്ല. എല്ലാമൊരു ​ഗെയിമാണല്ലോ. അവളുടേത് പ്രണയ വിവാഹമായിരിക്കുമെന്ന് തോന്നുന്നില്ല.'

  'അവളുടെ താൽപര്യമായിരുന്നു ബി​ഗ് ബോസിൽ പോവുകയെന്നത്. അവൾക്ക് തീരുമാനമെടുക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും ഞങ്ങൾ നൽകിയിട്ടുണ്ട്' സഹോദരൻ വിശദീകരിച്ചു.

  അതേസമയം വീട്ടിലുള്ളവർ ദിൽഷയെ കുറിച്ച് പറയുന്ന പ്രധാന ആരോപണമാണ് റോബിൻ, ബ്ലസ്ലി എന്നിവരുടെ തണലുപറ്റിയാണ് ദിൽഷ ​ഗെയിം കളിക്കുന്നതെന്ന്.

  റോബിനേയും ബ്ലസ്ലിയേയും ദിൽഷ മുതലാക്കുന്നുവെന്നും ഹൗസ്മേറ്റ്സിന് ആരോപണമുണ്ട്. വൈൽഡ് കാർഡ് റിയാസ് സലീം ഇതേ കുറിച്ച് ചോദിച്ച ശേഷം ദിൽഷ റോബിനോടുള്ള സൗഹൃദത്തിലും അകലം പാലിച്ചിട്ടുണ്ട്.

  സംഘർഷഭരിതമായിരുന്നു ഈ ആഴ്ചയിലെ ബി​ഗ് ബോസ് വീട്. അതിനാൽ തന്നെ വീക്കെൻഡ് എപ്പിസോഡിൽ എന്തായിരിക്കും സംഭവിക്കുന്നതെന്ന് അറിയാനും മോഹൻലാലെന്താണ് നടപടി സ്വീകരിക്കുന്നതെന്ന് അറിയാനുമാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

  പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു | Ronson's Wife Dr Neeraja Interview

  റോബിനും റിയാസുമാണ് ഈ ആഴ്ച ബി​ഗ് ബോസ് നിയമങ്ങളെല്ലാം കാറ്റിൽ പറത്തി വീട്ടിൽ മോശം പ്രകടനം കാഴ്ചവെച്ചവർ.

  അതിനാൽ തന്നെ റോബിൻ ഇത്തവണ വീടിന് പുറത്തേക്ക് റെഡ് കാർഡ് ലഭിച്ച് പോകാൻ സാധ്യതയുള്ളതായും പ്രേക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്.

  വീട്ടിൽ നിന്ന് പുറത്താകാൻ സാധ്യതയുള്ള മറ്റ് മത്സരാർഥികൾ റോൺസണും നിമിഷയുമാണ്.

  Read more about: bigg boss
  English summary
  bigg boss malayalam season 4: Dilsha's brother revealed family opinion about robin love track
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X