ബ്ലെസ്‌ലി പുറത്തുപോകണം എന്ന് തന്നെയാണ് ആഗ്രഹിക്കുന്നത്; ദില്‍ഷയുടെ ഇരട്ടത്താപ്പ് പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

ബിഗ് ബോസ് മലയാളം സീസണ്‍ 4 അതിന്റെ അവസാനഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. ഒന്‍പത് മത്സരാര്‍ത്ഥികളില്‍ നിന്ന് അഖില്‍ ഈയാഴ്ച എവിക്ട് ആയതോടെ മത്സരാര്‍ത്ഥികളുടെ എണ്ണം എട്ടായി ചുരുങ്ങിയിരിക്കുകയാണ്. ഇനി ഫൈനല്‍ ഫൈവിലേക്ക് അധികം ദൂരമില്ല. ആ തട്ടകത്തിലേക്ക് ആരൊക്കെ കയറും എന്ന് കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

റോബിന്‍ പോയതോടെ ദില്‍ഷയും ബ്ലെസ്‌ലിയും തമ്മിലുള്ള സൗഹൃദം ഇപ്പോള്‍ വേറെ ലെവലാണ്. ഇരുവരും ഒന്നിച്ചാണ് മെയ്ന്‍ പോരാളിയായ റിയാസിനോട് ഏറ്റുമുട്ടുന്നത്. തന്റെ സഹോദരനെന്ന് വിളിച്ചാണ് ദില്‍ഷ എപ്പോഴും ബ്ലെസ്‌ലിയെ കൂടെക്കൂട്ടി നടക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന കാന്‍ഡില്‍ ലൈറ്റ് ഡിന്നറിലും ഇരുവരും ഒന്നിച്ചാണ് പങ്കെടുത്തത്.

dilsha

പക്ഷെ, ഇന്നലെ ലാലേട്ടന്‍ നോമിനേഷന്‍ ലിസ്റ്റില്‍ നിന്ന് ആരെയെങ്കിലും രക്ഷപ്പെടുത്താന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവരുടെ പേര് പറയാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ദില്‍ഷ ലക്ഷ്മിപ്രിയയുടെ പേരാണ് പറഞ്ഞത്. ലക്ഷ്മിപ്രിയ ഹൗസില്‍ തുടര്‍ന്നും നില്‍ക്കണമെന്ന ആഗ്രഹമാണ് ദില്‍ഷ പ്രകടിപ്പിച്ചത്. എന്നാല്‍ ഇതുകേട്ട് എല്ലാവരും ഞെട്ടിപ്പോവുകയാണ് ചെയ്തത്. കാരണം റോബിന്‍ പോയതിനു ശേഷം സര്‍വ്വസമയവും ദില്‍ഷ ബ്ലെസ്‌ലിയ്‌ക്കൊപ്പമാണ്. എന്തുകൊണ്ട് ബ്ലെസ്‌ലിയെ പിന്തുണച്ചില്ല എന്നാണ് പലരും ചോദിക്കുന്നത്.

അതേസമയം ലാലേട്ടന്‍ വരുന്നതിന് അല്പസമയം മുന്‍പ് എവിക്ഷനെക്കുറിച്ച് ഇരുവരും സംസാരിക്കുന്നത് പ്രേക്ഷകര്‍ ശ്രദ്ധിച്ചിരുന്നു. അപ്പോള്‍ ദില്‍ഷയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു: 'നീ പോകേണ്ട, നീ പോയാല്‍ ഞാനിവിടെ ഒറ്റയ്ക്കാകും. എനിക്ക് എന്റെ വിഷമം പറയാന്‍ പോലും ഇവിടെ ആരുമുണ്ടാകില്ല' എന്നായിരുന്നു സങ്കടഭാവത്തോടെയുള്ള ദില്‍ഷയുടെ പറച്ചില്‍. എന്നാല്‍ ബ്ലെസ്‌ലി അതിനെ വളരെ നിസ്സാരമായി തള്ളിക്കളയുന്നു. വിഷമങ്ങള്‍ കേള്‍ക്കാന്‍ ആരും ഇല്ലാതെയിരുന്ന അവസ്ഥയില്‍ നിന്നാണ് ഞാന്‍ ഇവിടെ വരെയെത്തിയതെന്ന് ബ്ലെസ്‌ലി പറയുന്നു. ഇനി ദില്‍ഷ വിഷമങ്ങള്‍ പുറത്തുപറയാതെ സഹിക്കാന്‍ പഠിക്കണമെന്നും ബ്ലെസ്‌ലി പറയുന്നുണ്ട്.

ഇവിടെയാണ് ബിഗ് ബോസ് പ്രേക്ഷകരില്‍ പലരും ദില്‍ഷയുടെ ഈ ഇരട്ടത്താപ്പിനെ ചോദ്യം ചെയ്യുന്നത്. ബ്ലെസ്‌ലിയോട് അത്ര താത്പര്യമാണെങ്കില്‍ എന്തുകൊണ്ട് എലിമിനേഷന്‍ റൗണ്ടില്‍ അവന്റെ പേര് പറയാതെ, പകരം ലക്ഷ്മിപ്രിയയുടെ പേര് പറഞ്ഞത് എന്തിനെന്ന് ചോദിക്കുകയാണ്. ഇതിന്റെ അര്‍ത്ഥം ബ്ലെസ്‌ലി മത്സരത്തില്‍ നിന്ന് പോകണം എന്ന് തന്നെയാണ് ദില്‍ഷയുടെ മനസ്സിലിരിപ്പ് എന്നു വ്യക്തമാവുകയാണ്.

dilsha

യഥാര്‍ത്ഥത്തില്‍ ദില്‍ഷ ബ്ലെസ്‌ലിയുടെ എവിക്ഷന്‍ ആഗ്രഹിക്കുന്നുണ്ട്. അതിനായുള്ള എല്ലാ ശ്രമങ്ങളും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദില്‍ഷ നടത്തുന്നുമുണ്ട്. ഇവിടെ ദില്‍ഷ നാടകം കളിക്കുകയാണെന്നാണ് പലരും പറയുന്നത്. ദില്‍ഷയുടെ ഭാവപ്രകടനം അസ്സലായിട്ടുണ്ടെന്നും എല്ലാവര്‍ക്കും എല്ലാം മനസ്സിലായെന്നുമാണ് പ്രേക്ഷകരുടെ കമന്റുകള്‍.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X