twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബ്ലെസ്ലിയോട് ദിലുവിന് ഇഷ്ടമുണ്ട്, അത് സഹോദരനെ പോലയൊണ്; ദില്‍ഷയുടെ കുടുംബത്തിന്റെ ആദ്യ പ്രതികരണമിങ്ങനെ

    |

    ബിഗ് ബോസ് ടൈറ്റില്‍ വിന്നറായി കീരിടം ചൂടിയിരിക്കുകയാണ് ദില്‍ഷ പ്രസന്നന്‍. ഗെയിമുകളിലും ടാസ്‌കുകളിലുമൊക്കെ ഗംഭീര പ്രകടനം നടത്തി ആദ്യം ഫിനാലെയിലേക്ക് പ്രവേശിച്ച വ്യക്തിയാണ് ദില്‍ഷ. ഒടുവില്‍ ഏറ്റവും കൂടുതല്‍ വോട്ടുകളുമായി വിജയിച്ചു. അതേ സമയം ബ്ലെസ്ലിയും റോബിനും തനിക്കേറ്റവും പ്രിയപ്പെട്ടവരാണെന്ന് ഫിനാലെ വേദിയില്‍ വെച്ച് താരം പറഞ്ഞിരുന്നു.

    പ്രണയമെന്ന് പലരും കളിയാക്കുന്നുണ്ടെങ്കിലും ബ്ലെസ്ലി സഹോദരനെ പോലെയും റോബിന്‍ കൂട്ടുകാരനെയും പോലെയാണ് ദില്‍ഷയ്ക്ക്. ബ്ലെസ്ലിയോട് സഹോദരനെ പോലൊരു സ്‌നേഹം ദിലുവിന്റെ ഉള്ളിലുണ്ടെന്നാണ് സഹോദരി പറയുന്നത്. മവഴില്‍ കേരളം എന്ന ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു താരസഹോദരി.

     ബ്ലെസ്ലിയെ ദിലുവിന് വലിയ ഇഷ്ടമാണ്

    ബ്ലെസ്ലിയുടെ വിവാഹാഭ്യര്‍ഥന കേട്ടപ്പോള്‍ കാര്യമായി ഒന്നും തോന്നിയില്ല. ദില്‍ഷയുടെ അച്ഛനും അമ്മയും ചിരിക്കുകയാണ് ചെയ്തത്. ഒരു കുസൃതിപോലെയാണ് അവന്റെ വര്‍ത്തമാനം കേട്ടിരുന്നത്. അത് നടക്കാത്ത കാര്യമാണ്. ദിലു എന്തായാലും കെട്ടില്ല. ഒന്നാമത്തെ കാര്യം കല്യാണം കഴിക്കുന്ന ആള്‍ക്ക് അവളെക്കാളും പ്രായം ഉണ്ടാവണം എന്നുള്ളതാണ്.

    പക്ഷേ ബ്ലെസ്ലിയെ ദിലുവിന് വലിയ ഇഷ്ടമാണ്. അതവളുടെ സ്വഭാവമാണ്. ഇഷ്ടപ്പെട്ടാല്‍ അവള്‍ കൂടെയുണ്ടാവും. ഇല്ലെങ്കില്‍ മൈന്‍ഡ് ചെയ്യില്ല. അപര്‍ണ, ബ്ലെസ്ലി, സൂരജ്, റോബിന്‍ ഇവരൊക്കെയാണ് അവിടെ അവള്‍ക്ക് കംഫര്‍ട്ടായി തോന്നിയിട്ടുള്ളത്.

    ദില്‍ഷയുടെ വീട്ടില്‍ കല്യാണം ആലോചിച്ച് പോവുന്നുണ്ടോ? ആദ്യമായി വിവാഹത്തെ കുറിച്ച് പ്രതികരിച്ച് റോബിന്‍ദില്‍ഷയുടെ വീട്ടില്‍ കല്യാണം ആലോചിച്ച് പോവുന്നുണ്ടോ? ആദ്യമായി വിവാഹത്തെ കുറിച്ച് പ്രതികരിച്ച് റോബിന്‍

     ബ്ലെസ്ലിയുടെ പ്രണയത്തില്‍ ജെനുവിനിറ്റി ഉള്ളതായി തോന്നിയിട്ടുണ്ടോ?

    ബ്ലെസ്ലിയുടെ പ്രണയത്തില്‍ ജെനുവിനിറ്റി ഉള്ളതായി തോന്നിയിട്ടുണ്ടോ?

    അതിനെ കുറിച്ച് വ്യക്തമായി അറിയില്ല. പക്ഷേ എവിടെയോ ഒരു ജെനുവിനിറ്റി ഉള്ളതായി തോന്നുന്നുണ്ട്. അതല്ലെങ്കില്‍ ഇങ്ങനെ വിളിച്ച് പറയുമോ? ഒരു ഗെയിമിന് വേണ്ടി സംസാരിക്കുന്നവനാണ് ബ്ലെസ്ലി എന്ന് തനിക്ക് തോന്നുന്നില്ലെന്ന് ദില്‍ഷയുടെ സഹോദരി പറയുന്നു.

     ബിഗ് ബോസില്‍ വിന്നറാവാന്‍ എന്തു കൊണ്ടും അര്‍ഹയാണ് ദില്‍ഷ; വിമര്‍ശനങ്ങളോട് പ്രതികരിച്ച് ആരാധകരും ബിഗ് ബോസില്‍ വിന്നറാവാന്‍ എന്തു കൊണ്ടും അര്‍ഹയാണ് ദില്‍ഷ; വിമര്‍ശനങ്ങളോട് പ്രതികരിച്ച് ആരാധകരും

    എല്ലായിടത്തും ക്യാമറയുണ്ട്. ദിലു എന്താണ് ചെയ്യുന്നതെന്ന് പുറംലോകം കാണുന്നുണ്ട്.

    ഇതിനിടെ സുചിത്ര ഒരു വിവാദവുമായി വന്നിരുന്നു. അവര്‍ക്കത് വിഷമം ആവേണ്ടെന്ന് കരുതിയാണ് ദില്‍ഷ മിണ്ടാതെ ഇരുന്നത്. പക്ഷേ അവിടെ ദിലു പ്രതികരിക്കണമായിരുന്നു എന്നാണ് എന്റെ അഭിപ്രായം. എല്ലായിടത്തും ക്യാമറയുണ്ട്. ദിലു എന്താണ് ചെയ്യുന്നതെന്ന് പുറംലോകം കാണുന്നുണ്ട്.

    ബാക്കിയുള്ളവര്‍ വളരെ മോശം കമന്റുകള്‍ പറയും. അത് ഒരു ചെവിയിലൂടെ കേട്ട് മറുചെവിയിലൂടെ കളയുകയാണ് ചെയ്തത്. പക്ഷേ ദിലുവിനെ കുറിച്ച് ചിലര്‍ പറഞ്ഞത് എനിക്ക് വിഷമമായിട്ടുണ്ട്-സഹോദരി പറയുന്നു.

    ദിൽഷ ടൈറ്റിൽ വിന്നർ; പ്രേക്ഷകർ കാത്തിരുന്ന ബിഗ് ബോസ് നാലാം സീസണിലെ വിന്നറായി ദിൽഷ പ്രസന്നൻദിൽഷ ടൈറ്റിൽ വിന്നർ; പ്രേക്ഷകർ കാത്തിരുന്ന ബിഗ് ബോസ് നാലാം സീസണിലെ വിന്നറായി ദിൽഷ പ്രസന്നൻ

    Recommended Video

    Dilsha Prasanna: ദിൽഷയുടെ വിജയത്തിന് പിന്നിൽ,മണികണ്ഠൻ പറയുന്നു | *BiggBoss
    ദിലു തന്നെക്കാളും പ്രായം കുറഞ്ഞ ഒരാളെ വിവാഹം കഴിക്കില്ലെന്നാണ് പിതാവിനും പറയാനുള്ളത്

    അതേ സമയം ദിലു തന്നെക്കാളും പ്രായം കുറഞ്ഞ ഒരാളെ വിവാഹം കഴിക്കില്ലെന്നാണ് പിതാവിനും പറയാനുള്ളത്. അതിനെന്തായാലും നില്‍ക്കില്ല. അതുകൊണ്ട് ഞങ്ങളത് ചിന്തിക്കുന്നേയില്ല. കുറേ പേര്‍ ദിലു അഭിനയിക്കുകയാണെന്ന് പറയുന്നുണ്ട്. ദില്‍ഷ എന്ന വ്യക്തി എങ്ങനെയാണോ അത് തന്നെയാണ് ബിഗ് ബോസിനുള്ളിലും കാണിച്ച് കൊണ്ടിരിക്കുന്നതെന്നും കുടുംബം പറഞ്ഞു.

    English summary
    Bigg Boss Malayalam Season 4: Dilsha's Family About Dilsha And Blesslee's Relationship
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X