'കഷ്ടപ്പെട്ട് നേടിയ കോയിനുകൾ കളവുപോയി'; ഒടുവിൽ കള്ളനെ കയ്യോടെ പൊക്കി ദിൽഷ!

ബിഗ് ബോസ് സീസൺ ഫോർ പ്രേക്ഷകരുടെ നിറഞ്ഞ പിന്തുണയോടെ മുന്നോട്ട് കുതിക്കുകയാണ്. കഴിഞ്ഞ സീസണുകളിൽ കണ്ടതുപോലെതന്നെ നൂറാം ദിവസത്തിലേക്ക് അടുക്കുമ്പോൾ കളികളും മത്സരാർഥികൾ തമ്മിലുള്ള വഴക്കുകളും മുറുകുന്ന കാഴ്ചയാണ് ഇത്തവണയും കാണാൻ സാധിക്കുന്നത്.

ഈ ആഴ്ചത്തെ വീക്കിലി ടാസ്ക്ക് കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. പൊതുവേ ബിഗ് ബോസ് വീക്കിലി ടാസ്ക് കാണാൻ ആരാധകർക്ക് ഏറെ ഇഷ്ടമാണ്. പല സംഭവബഹുലമായ കാര്യങ്ങളും പൊട്ടിത്തെറികളും ബിഗ് ബോസ് വീട്ടിൽ അരങ്ങേറുന്നത് വീക്കിലി ടാസ്ക്ക് നടക്കുമ്പോഴാണ്. ഈ ആഴ്ചത്തെ വീക്കിലി ടാസ്ക്കിലും ഇതൊക്കെ തന്നെയാണ് സംഭവിക്കുന്നത്. നാണയവേട്ട എന്നാണ് ഈ ആഴ്ചയിലെ വീക്കിലി ടാസ്കിന്റെ പേര്.

ഗാർഡൻ ഏരിയയിൽ നിന്ന് നാണയങ്ങൾ കിട്ടും. പല നിറത്തിലുള്ള നാണയങ്ങൾക്ക് പോയിന്റുമുണ്ട്. ചുവപ്പ്- 1, പച്ച- 10, നീല- 20, ഗ്രേ- 50, കറുപ്പ്- 100 എന്നിങ്ങനെയാണ് പോയിന്റ്. എങ്ങനെ വേണമെങ്കിലും നാണയങ്ങൾ മത്സരാർഥികൾക്ക് സ്വന്തമാക്കാം.

ഓരോ കളറുകളിലുള്ള നാണയം സ്വന്തമാക്കി ഏറ്റവും കൂടുതൽ പോയിന്റുകൾ സ്വന്തമാക്കുക എന്നതാണ് ടാസ്ക്. ഓരോ ഘട്ടത്തിലും ഏറ്റവും കൂടുതൽ പോയിന്റുകൾ സ്വന്തമാക്കുന്ന ആളെ തെരഞ്ഞെടുക്കും.

അറിയിപ്പ് കിട്ടുമ്പോൾ ഏറ്റവും പോയിന്റുകൾ കൈവശമുള്ളയാളാകും വിജയി. അയാൾക്ക് മത്സരത്തിൽ നിന്ന് ഒരാളെ പുറത്താക്കാം. പുറത്തായ ആൾക്ക് തന്റെ കോയിനുകൾ മറ്റാർക്കെങ്കിലും നൽകാം. ആ ആളെ അല്ലാതെ മറ്റൊരാളെ പിന്തുണയ്ക്കുകയും ചെയാം എന്നതാണ് ടാസ്ക്കിന്റെ നിയമം.

ജാസ്മിൻ റോബിനെ ടാസ്കിൽ നിന്ന് പുറത്താക്കി

ആദ്യഘട്ടത്തിലും രണ്ടാമതും ടാസ്കിൽ വിജയിച്ചത് ജാസ്മിൻ ആയിരുന്നു. ബ്ലെസ്‌ലിയെ ടാസ്കിൽ നിന്ന് പുറത്താക്കുന്നതായി ജാസ്മിൻ പ്രഖ്യാപിക്കുകയും ചെയ്തു. ബ്ലെ‌സ്‌ലി പ്രതികാരം കാട്ടുന്നു. ക്യാപ്റ്റന്റെ അധികാരം ദുർവിനിയോഗം ചെയ്തു. അതിനാൽ അടുത്ത ക്യാപ്റ്റനായി വരാൻ യോഗ്യനല്ല എന്നായിരുന്നു ജാസ്മിൻ പറഞ്ഞത്.

അതേസമയം ബ്ലെസ്ലി തനിക്ക് കിട്ടിയ പോയിന്റുകൾ റോൺസന് നൽകുകയും റോബിനെ പിന്തുണക്കുകയും ചെയ്തു. രണ്ടാമത്തെ ഘട്ടത്തിൽ ജാസ്മിൻ റോബിനെ ടാസ്കിൽ നിന്ന് പുറത്താക്കി. അതോടെ റോബിനെ പിന്തുണച്ച ബ്ലെസ്ലി ടാസ്കിൽ നിന്ന് പൂർണമായി പുറത്തായി.

റോബിൻ തനിക്ക് കിട്ടിയ പോയിന്റുകൾ ദിൽഷയ്ക്കാണ് കൈമാറിയത്. തുടർന്ന് സൂരജിനെ പിന്തുണക്കുകയും ചെയ്തു. അതിനു ശേഷം ഇന്നത്തെ ടാസ്ക്ക് കഴിഞ്ഞതായി ബിഗ് ബോസ് പറയുകയായിരുന്നു. തുടർന്ന് എല്ലാവരോടും അവരവർക്ക് കിട്ടിയ കോയിനുകൾ സൂക്ഷിച്ചുവെക്കാനും ബിഗ് ബോസ് ആവശ്യപ്പെട്ടു.

മുക്കാൽ ഭാഗം കോയിനുകളും കളവ് പോയി

എന്നാൽ അൻപത്തി ഒൻപതാം ദിവസമായ ഇന്ന്, രാവിലെ മുതൽ സംഭവ ബഹുലമായ കാര്യങ്ങൾ ആണ് ബിഗ് ബോസ് വീട്ടിൽ നടക്കുന്നത്. ദിൽഷ സൂക്ഷിച്ചു വച്ചിരുന്ന കോയിനുകൾ കളവ് പോയതായി ദിൽഷ ബ്ലെസ്ലിയോട് പറഞ്ഞു.

തുടർന്ന് റോബിനോട് തന്റെ കോയിനുകൾ മാറ്റി വച്ചോ എന്ന് ദിൽഷ ചോദിച്ചു. തുടർന്ന് ഈ വിഷയത്തിൽ ഒരു പ്രശ്നം ഉണ്ടാക്കരുതെന്നും ദിൽഷ റോബിനോട് പറഞ്ഞു.

താൻ എടുത്ത മുക്കാൽ ഭാഗം കോയിനുകളും കളവ് പോയെന്നും കട്ട കോയിനുകൾ വെച്ച് ആർക്കെങ്കിലും ക്യാപ്റ്റൻ ആവണം എന്ന് ആഗ്രഹം ഉണ്ടെങ്കിൽ അവർ ആയിക്കോട്ടെ എന്നും ദിൽഷ പറഞ്ഞു. 910 കോയിനുകൾ തനിക്ക് ഉണ്ടായിരുന്നുവെന്നും ഇപ്പോൾ വെറും 285ന്റെ കോയിനുകൾ മാത്രമേ ഉള്ളുവെന്നും ദിൽഷ പറഞ്ഞു.തുടർന്ന് കളി ആരംഭിച്ചപ്പോൾ ദിൽഷ വീണ്ടും 515 കോയിനുകൾ ശേഖരിച്ചു.

കഴിഞ്ഞ ദിവസം റിയാസ് തന്റെ കോയിൻ മോഷ്ടിക്കപ്പെട്ടു എന്ന് പറഞ്ഞപ്പോൾ അത് റിയാസ് തന്നെ സംരക്ഷിക്കണമായിരുന്നുവെന്നു ദിൽഷ പറഞ്ഞു. ഇതേ നാണയത്തിൽ തന്നെ റിയാസ് തിരിച്ചടിക്കുന്നതാണ് ഇന്ന് കാണാൻ സാധിച്ചത്.

ഭാഗ്യപന്ത് ദിൽഷക്ക് ലഭിച്ചതോടെ കാര്യങ്ങൾ മാറി

എന്നാൽ . പന്തിനുള്ളിലെ കടലാസിൽ ദിൽഷ തിരഞ്ഞെടുക്കുന്ന വ്യക്തിയുടെ കോയിനുകളിലെ അൻപത് ശതമാനം കുറക്കാം എന്നായിരുന്നു എഴുതിയിരുന്നത്.

തുടർന്ന് റിയാസിന്റെ അടുത്തേക്ക് പോയ ദിൽഷ റിയാസിന്റെ കോയിനുകളിൽ നിന്നും അൻപത് ശതമാനംകുറക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർന്നാണ് കളിയുടെ ഗതി മാറിയത്. 700 കോയിനുകൾ തനിക്ക് ഉണ്ടെന്നു പറഞ്ഞ റിയാസിന്റെ കൈവശം ആകെ 344 കോയിനുകൾ മാത്രമാണ് ഉണ്ടായിരുന്നത്.

എന്നാൽ താൻ എണ്ണം എടുത്തപ്പോൾ തെറ്റിപ്പോയി എന്നാണ് റിയാസ് ഇതിനു വിശദീകരണം നൽകിയത്. 344 എങ്ങനെ കൂട്ടിയാലും 700 ആവില്ലെന്നും റിയാസ് കള്ളകളി കളിക്കുകയാണെന്നും മത്സരാർഥികൾ ഒന്നടങ്കം പറയുകയും ജാസ്മിൻ പോലും റിയാസിനെ സപ്പോർട്ട് ചെയ്യാതിരിക്കുകയും ചെയ്തപ്പോൾ റിയാസ് ഉടൻ തന്നെ തന്റെ കോയിനുകൾ എല്ലാം താൻ എടുത്തിട്ടില്ലെന്നും ചിലത് അകത്തുണ്ടെന്നും പറയുകയായിരുന്നു.

Recommended Video

റോബിന്റെ പിടിവള്ളി ദിൽഷയുടെ കയ്യിൽ, അവർ കെട്ടണം | Bigg Boss Malayalam Akhil | #Interview | FilmiBeat
റിയാസിന്റെ കള്ളത്തരം ദിൽഷ കയ്യോടെ പൊക്കി

തുടർന്ന് റിയാസിന്റെ എല്ലാ കോയിനുകളും കൊണ്ടുവന്നിട്ട് കളി തുടരാമെന്ന് മത്സരാർഥികൾ പറഞ്ഞു. അകത്ത് റിയാസ് ഒളിപ്പിച്ചിരുന്ന കോയിനുകൾ തന്റേതാണെന്ന് ദിൽഷ ഉറപ്പിച്ചു. തന്റെ കയ്യിൽ നിന്നും റിയാസ് എടുത്ത കോയിനുകൾ മാത്രം 600 ൽ അധികം ഉണ്ടെന്നും ദിൽഷ പറഞ്ഞു.

താൻ കോയിനുകൾ എടുത്തില്ല എന്ന് ആദ്യം പറഞ്ഞ റിയാസ്, ദിൽഷ കോയിനുകൾ സൂക്ഷിക്കണമായിരുന്നു എന്നാണ് തുടർന്ന് വ്യക്തമാക്കിയത്. തലേ ദിവസം റോബിൻ തന്റെ കോയിൻ എടുത്തു എന്ന് പറഞ്ഞപ്പോൾ ദിൽഷ തന്നോട് റോബിൻ എടുത്തത് റിയാസ് കണ്ടോ എന്നാണ് ചോദിച്ചത്.

ഇതേ ചോദ്യം റിയാസ് ദിൽഷായോട് തിരിച്ച് ചോദിക്കുകയായിരുന്നു. റിയാസിന്റെ കള്ളത്തരം ദിൽഷ കയ്യോടെ പൊക്കിയതോടെ മത്സരാർഥികൾ എല്ലാം റിയാസിനെതിരെ തിരിയുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X