For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജിപി വിവാഹം കഴിക്കാത്തതിന് കാരണം ദില്‍ഷയുമായിട്ടുള്ള പ്രണയം? ഒടുവില്‍ സത്യമെന്തെന്ന് പറഞ്ഞ് സഹോദരി

  |

  ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണില്‍ ലവ് ട്രാക്ക് ഉണ്ടാവും എന്നാണ് പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നത്. റോബിനും ദില്‍ഷയും തമ്മിലുള്ള സൗഹൃദവും ദില്‍ഷയോട് പ്രണയാഭ്യര്‍ഥന നടത്തിയ ബ്ലെസ്ലിയുമൊക്കെ ചേര്‍ന്ന് ബിഗ് ബോസ് വീട്ടില്‍ പ്രണയത്തിന് തുടക്കം കുറിച്ചു. എന്നാല്‍ രണ്ടാളോടും പ്രണയമല്ല, സൗഹൃദമാണെന്ന ഉറച്ച നിലപാടിലായിരുന്നു ദില്‍ഷ. എന്നാല്‍ പുറത്ത് മറ്റ് ചില ഗോസിപ്പുകളാണ് പ്രചരിച്ചത്.

  ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോ യിലൂടെയാണ് ദില്‍ഷ ശ്രദ്ധിക്കപ്പെടുന്നത്. അതിലെ അവതാരകനായ ഗോവിന്ദ് പത്മസൂര്യയും ദില്‍ഷയും തമ്മില്‍ ഇഷ്ടത്തിലായിരുന്നു എന്ന തരത്തിലൊരു കിംവദന്തി പ്രചരിക്കുന്നുണ്ട്. സത്യത്തില്‍ അങ്ങനൊരു ബന്ധം അവള്‍ക്കില്ലെന്നാണ് ദില്‍ഷയുടെ സഹോദരി വെളിപ്പെടുത്തുന്നത്.

  ദില്‍ഷയുടെ വിവാഹത്തെ കുറിച്ചുള്ള സ്വപ്‌നമിതാണെന്ന് സഹോദരി..

  'ദില്‍ഷയ്ക്ക് കുറച്ച് ലക്ഷ്യങ്ങളുണ്ട്. ഉടനെ കല്യാണമൊന്നും നോക്കണ്ട, അടുത്ത വര്‍ഷം നോക്കാമെന്നാണ് അവള്‍ പറഞ്ഞത്. കുറേ ആലോചനകളൊക്കെ വന്നിരുന്നു. ഒരു കാര്യത്തിനും അവളെ ഞങ്ങള്‍ ഫോഴ്‌സ് ചെയ്യാറില്ല. അവളുടെ ജീവിതമാണ്. ഭാവിയില്‍ എന്തെങ്കിലും വന്നാല്‍ അത് അനുഭവിക്കേണ്ടി വരിക അവരാണല്ലോ' എന്ന് ദില്‍ഷയുടെ ചേച്ചി മഴവില്‍ കേരളം എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ പറയുന്നു.

  എനിക്കൊരു സ്പാര്‍ക്ക് വരണം. എന്നാലേ പ്രണയിക്കൂ എന്ന് ദിലു എപ്പോഴും പറഞ്ഞിരുന്നു. ഇതെന്റെ ആളാണെന്ന് പറയാന്‍ പറ്റുന്ന ഒരാളായിരിക്കണമെന്നും സഹോദരി പറഞ്ഞിട്ടുണ്ട്. ഇതുവരെ അങ്ങനെ തോന്നിയിട്ടില്ലെന്നാണ് അവള്‍ പറഞ്ഞിട്ടുള്ളത്. കൃഷ്ണഭക്തയായ ദില്‍ഷ തന്റെ ചെക്കനെ കണ്ണന്‍ കൊണ്ട് വരുമെന്നാണ് പറയാറുള്ളത്.

  നിമിഷയ്ക്കിട്ട് കൊടുത്തത് ജാസ്മിനും കൊടുത്തിരുന്നേൽ വേറെ വെലൽ ആയേനെ; അശ്വതി പറയുന്നു

  കല്യാണാലോചന വന്നതിനെ കുറിച്ച് ബിഗ് ബോസില്‍ അവള്‍ പറഞ്ഞ കഥ സത്യമാണെന്ന് ചേച്ചി വ്യക്തമാക്കുന്നു. ഭയങ്കര ഇഷ്ടമുള്ള ഒരാള്‍ പ്രൊപ്പോസലുമായി വീട്ടില്‍ വന്നിരുന്നു. പറയുമ്പോള്‍ കുറച്ച് കൂട്ടിയങ്ങ് പറഞ്ഞു എന്നേയുള്ളൂ. ഞങ്ങള്‍ മൂന്നു പേരില്‍ ഏറ്റവും പാവം ദില്‍ഷ ആണെന്നായിരുന്നു ചേച്ചിയുടെ കമന്റ്.

  പെണ്ണ് വേണ്ടെന്ന് പറഞ്ഞാൽ തകരാൻ ഉള്ളതാകരുത് ഒരു ഗെയിമർ; ബിഗ് ബോസിലെ പുലിയായിരുന്ന റോബിൻ ആടായി മാറിയ കഥ

  ഡി ഫോര്‍ ഡാന്‍സില്‍ ഉണ്ടായിരുന്നപ്പോള്‍ ഗോവിന്ദ് പത്മസൂര്യയുടെയും ദില്‍ഷയുടെയും പേരില്‍ വന്ന ഗോസിപ്പിനെ കുറിച്ച് സഹോദരി പറയുന്നതിങ്ങനെ..

  'ജിപിയുമായി ദില്‍ഷയ്ക്ക് നല്ല സൗഹൃദമുണ്ട്. അവര്‍ ഇപ്പോഴും നല്ല ഫ്രണ്ട്സാണ്. വേറൊന്നും അവര്‍ക്കിടയില്‍ ഇല്ല. ഇരുവരും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകളൊക്കെ കണ്ടിരുന്നു. ഡി ഫോര്‍ ഡാന്‍സിലുള്ള സമയത്തൊന്നും അതത്ര വലിയ സംഭവമായിരുന്നില്ല. ഇപ്പോഴാണ് അതൊക്കെ പൊങ്ങി വരുന്നത്. ഒട്ടും അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് അതൊക്കെയെന്ന്' ചേച്ചി പറയുന്നു.

  ശത്രുത കാണിക്കുന്നെന്ന് റോണ്‍സണ്‍! വിക്രമനും മുത്തുവും അടിച്ച് പിരിയുമോ? ബിബി ഹൗസില്‍ വീണ ബോംബ്!

  ഈ സീസണില്‍ വിജയസാധ്യത റോബിനാണെന്നാണ് ദില്‍ഷയുടെ സഹോദരിയുടെ അഭിപ്രായം. പിന്നെ ബ്ലെസ്ലി കയറി വരാനും സാധ്യതയുണ്ട്. ദിലു ഇങ്ങനെ തന്നെ സ്വന്തമായ നിലപാടുമായി മുന്നേറുകയാണെങ്കില്‍ ടോപ് 5 ല്‍ വരും. ബ്ലെസ്ലി, റോബിന്‍, ജാസ്മിന്‍ എന്നിവരായിരിക്കും ടോപ് ഫൈവിലേക്ക് എത്തുമെന്ന് കരുതുന്നവര്‍. ദിലു തുടക്കത്തിലെ പോലെ പോവുകയാണെങ്കില്‍ എത്തില്ല. ഇമോഷണലി വീക്ക് ആയാള്‍ പിന്നെ സാധ്യത വളരെ കുറഞ്ഞേക്കുമെന്നാണ് താരസഹോദരി വ്യക്തമാക്കുന്നത്.

  Recommended Video

  എന്റെ കളി ഇങ്ങനെയാണ്.. അശ്വിന്റെ ആദ്യ പ്രതികരണം | Filmibeat Malayalam

  അഭിമുഖത്തിൻ്റെ പൂർണരൂപം കാണാം

  English summary
  Bigg Boss Malayalam Season 4: Dilsha's Sister About GP And Dilsha's Relationship Rumour
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X