'ദിൽഷയുടെ കംഫർട്ട് സോണാണ് ബ്ലെസ്ലിയും റോബിനും'; ദിൽഷയെ കുറിച്ച് സഹോദരി!

ബി​ഗ് ബോസ് വീട്ടിൽ വേറിട്ട അനുഭവങ്ങളെ അറിഞ്ഞും ആസ്വദിച്ചും അനുഭവിച്ചും ഫിനാലെ വീക്കിലെ പാതിവഴിയിൽ മത്സരാർത്ഥികൾ എത്തി നിൽക്കുകയാണ്. ഫിനാലെക്ക് ഇനി കേവലം മൂന്ന് ദിനങ്ങൾ മാത്രം. ആര് വിജയിക്കുമെന്ന് ആകാംക്ഷാപൂർവം ഉറ്റ് നോക്കിക്കൊണ്ടിരിക്കുകയാണ് ലോകമെമ്പാടുമുള്ള പ്രേക്ഷക സമൂഹം.

50 ലക്ഷം രൂപയാണ് വിജയിയെ കാത്തിരിക്കുന്നത്. ഇപ്പോൾ ആറുപേരാണ് വീട്ടിൽ ട്രോഫിക്കായി മത്സരിക്കുന്നത്. അതിൽ നിന്നും ഒരാൾ കൂടി മിഡ് വീക്ക് എവിക്ഷനിൽ പുറത്താകും.

കാരണം ബി​ഗ് ബോസിൽ അവശേഷിക്കുന്നവർക്ക് വേണ്ടി ബി​ഗ് ബോസ് മലയാളം സീസണുകളുടെ ചരിത്രത്തിൽ ആദ്യമായി പണം വെച്ചൊരു ടാസ്ക് നൽകിയിരുന്നു ബി​ഗ് ബോസ്.

Bigg Boss Malayalam Season 4, Bigg Boss Malayalam, Bigg Boss Malayalam news, Bigg Boss Malayalam video, Bigg Boss contestents, dhanya Blesslee, Blesslee bigg boss, Blesslee  robin,  robin dilsha, robin riyas bigg boss, dr.robin bigg boss, ധന്യ ബ്ലെസ്ലി, ബ്ലെസ്ലി ബിഗ് ബോസ്, ബ്ലെസ്ലി റോബിൻ, റോബിൻ ദിൽഷ, ബിഗ് ബോസ് മലയാളം സീസൺ 4, ബിഗ് ബോസ് മലയാളം, ബിഗ് ബോസ് മലയാളം വാർത്തകൾ, ബിഗ് ബോസ് മലയാളം വീഡിയോ, ബിഗ് ബോസ് മത്സരാർത്ഥികൾ, റിയാസ് റോബിൻ, ബി​ഗ് ബോസ് റോബിൻ, ബി​ഗ് ബോസ് റിയാസ്

വിജയിക്ക് ലഭിക്കുന്ന തുകയിൽ നിന്നും പത്ത് ലക്ഷം രൂപ മത്സരാർത്ഥികളുടെ മുന്നിൽ വെച്ചാണ് ടാസ്ക്ക് ബി​ഗ് ബോസ് നടത്തിയത്. പക്ഷെ ആരും പണം സ്വീകരിച്ച് പുറത്ത് പോകാൻ തയ്യാറായില്ല.

അതിനാൽ ടോപ്പ് ഫൈവായി മത്സരാർഥികളെ ചുരുക്കുന്നതിന് വേണ്ടി ഒരാളെ കൂടി ബി​ഗ് ബോസ് എവിക്ടാക്കും. ഇപ്പോഴുള്ള മത്സരാർഥികളിൽ ഏറ്റവും ശക്തയായി മുന്നോട്ട് പോകുന്ന മത്സരാർത്ഥിയാണ് ദിൽഷ. വോട്ടിങിലും ദിൽഷയും ബ്ലെസ്ലിയും ഒപ്പത്തിനൊപ്പമണ് നിൽക്കുന്നത്.

​ഗ്രാന്റ് ഫിനാലെയ്ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ ദിൽഷയെ കുറിച്ച് സംസാരിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് താരത്തിന്റെ സഹോദരി. 'നിരവധി തവണ ഓഡീഷനുണ്ടായിരുന്നു. മുംബൈയിലേക്ക് പോകേണ്ടതിന്റെ രണ്ട് ദിവസം മുമ്പാണ് പോകാനുള്ള കൺഫർമേഷൻ ലഭിച്ചത്. അതിനാൽ തന്നെ എല്ലാം പെട്ടന്നാണ് ഒരുക്കിയത്.'

'ഇപ്പോൾ അവൾ ഫിനാലെ മത്സരാർഥിയായി നിൽക്കുന്നതിൽ ഞങ്ങൾ സന്തോഷത്തിലാണ്. അവൾ ഇത്ര സ്മാർട്ടായി സംസാരിച്ച് പിടിച്ച് നിൽക്കുമെന്ന് ഞങ്ങൾ ഇപ്പോഴാണ് മനസിലാക്കുന്നത്. അവൾ ഒരു അമ്മക്കുട്ടിയാണ്. ബ്ലെസ്ലിയും റോബിനും ദിൽഷയുടെ കംഫർട്ട് സോണാണ്. റിയാസിന്റെ ​ഗെയിമും ഞങ്ങൾക്ക് വളരെ ഇഷ്ടമാണ്.'

Bigg Boss Malayalam Season 4, Bigg Boss Malayalam, Bigg Boss Malayalam news, Bigg Boss Malayalam video, Bigg Boss contestents, dhanya Blesslee, Blesslee bigg boss, Blesslee  robin,  robin dilsha, robin riyas bigg boss, dr.robin bigg boss, ധന്യ ബ്ലെസ്ലി, ബ്ലെസ്ലി ബിഗ് ബോസ്, ബ്ലെസ്ലി റോബിൻ, റോബിൻ ദിൽഷ, ബിഗ് ബോസ് മലയാളം സീസൺ 4, ബിഗ് ബോസ് മലയാളം, ബിഗ് ബോസ് മലയാളം വാർത്തകൾ, ബിഗ് ബോസ് മലയാളം വീഡിയോ, ബിഗ് ബോസ് മത്സരാർത്ഥികൾ, റിയാസ് റോബിൻ, ബി​ഗ് ബോസ് റോബിൻ, ബി​ഗ് ബോസ് റിയാസ്

'പിറന്നാളിന് സമ്മാനം അവൾക്ക് ഞങ്ങൾ എപ്പോഴും കൊടുക്കുന്നതാണ്. ദിൽഷ തിരിച്ച് വന്നിട്ട് വേണം പിറന്നാൾ ആഘോഷമാക്കാൻ. അവൾ ജയിച്ച് കാണാൻ ആ​ഗ്രഹമുണ്ട്.'

'കാരണം ഏത് മത്സരത്തിൽ പങ്കെടുത്താലും എന്തെങ്കിലും പഠിക്കാൻ വേണ്ടി പോവുകയാണെങ്കിലും അവൾ നൂറ് ശതമാനവും കൊടുക്കാറുണ്ട്. ബി​ഗ് ബോസിലും ദിൽഷ അങ്ങനെയാണ് നിൽക്കുന്നത്' ദിൽഷയുടെ സഹോ​ദരി പറഞ്ഞു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X