കൂടെ കിടന്നപ്പോൾ ഞാൻ അറിഞ്ഞില്ല അവൾ ഇത്തരക്കാരി ആണെന്ന്; പിന്നീട് കെട്ടിപിടിച്ച് കിടന്നു

ഒരുകാലത്ത് സമൂഹം മോശം എന്ന് കരുതിയിരുന്ന പല കാര്യങ്ങളെയും ഇന്ന് നാം അങ്ങനെയല്ല കാണുന്നത്ത്. ആളുകൾ തമ്മിലുള്ള ഇടുങ്ങിയ ചിന്താഗതികൾ മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് ബിഗ് ബോസ് സീസൺ ഫോറിലും അത്തരം ഒരു മാറ്റം കൊണ്ടുവരാൻ സാധിച്ചത് ഷോയുടെ സംഘാടകരുടെ കഴിവ് തന്നെയാണ്.

സമൂഹത്തിന്റെ കണ്ണിൽ പണ്ട് വലിയ കുറ്റമായും പാപമായും കണക്കാക്കപ്പെട്ടിരുന്ന ചില കാര്യങ്ങൾ ഉണ്ടായിരുന്നു അതിൽ ഒന്നാണ് സ്വവർഗ്ഗ അനുരാഗം. സ്വവർഗ്ഗ അനുരാഗികളെ പലയിടത്തും ഒറ്റപെടുത്തിയിരുന്ന ഒരു സമൂഹമാണ് നമുക്ക് ചുറ്റും ഉള്ളത്.

ജാസ്മിൻ ഒരു സ്വവർഗ്ഗ അനുരാഗി ആണെന്ന്  അറിയില്ലായിരുന്നു

എന്നാൽ അത്തരക്കാരും മനുഷ്യനാണെന്നും മറ്റുള്ളവരെപ്പോലെ ജീവിക്കാൻ അവകാശം ഉള്ളവരാണെന്നുമുള്ള ബോധമാണ് ബിഗ് ബോസ് മലയാളം സീസൺ ഫോറിൽ അത്തരത്തിലുള്ള മൂന്ന് മത്സരാർത്ഥികളെ ഉൾപെടുത്താൻ അധികൃതർക്ക് ഉണ്ടായ പ്രചോദനം.

പുറത്തെ സമൂഹത്തിന്റെ ഒരു ചെറിയ പതിപ്പാണ് ബിഗ് ബോസ് വീട് അതുകൊണ്ട് തന്നെ വീട്ടിനുള്ളിൽ എല്ലാ തരത്തിലുള്ള മനുഷ്യർക്കും സ്ഥാനം ഉണ്ട്.

ബിഗ് ബോസ് വീട്ടിൽ ദിൽഷയും ബ്ലെസ്ലിയും തമ്മിൽ നടന്ന ചർച്ചയാണ് ഇപ്പോൾ പ്രേക്ഷകശ്രദ്ധ നേടുന്നത്.

ദിൽഷ ബിഗ് ബോസ് വീട്ടിൽ വന്ന സമയം ആദ്യം കിടന്നത് ജാസ്മിനൊപ്പം ആണെന്നും ജാസ്മിൻ ഒരു സ്വവർഗ്ഗ അനുരാഗി ആണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും ദിൽഷ വ്യക്തമാക്കി.

ജാസ്മിൻ സ്വവർഗ്ഗ അനുരാഗി ആണെന്ന കാര്യം തനിക്ക് അറിയില്ലേ

അന്ന് വീട്ടിൽ ഉണ്ടായിരുന്ന പലരും എന്ന് ചോദിച്ചിരുന്നതായി ദിൽഷ പറഞ്ഞു. ആ ചോദ്യത്തിന് ശേഷം താൻ ജാസ്മിനെ കെട്ടിപിടിച്ചാണ് കിടന്നിരുന്നതെന്നും ദിൽഷ വ്യക്തമാക്കി.

"നമ്മൾ അവരെ കൂടെയാണ് നിർത്തേണ്ടത് അകറ്റി അല്ല നിർത്തേണ്ടത് അവരെ കംഫർട്ടബിൾ ആകുകയാണ് ചെയ്യേണ്ടത്" ബ്ലെസ്ലിയോട് ദിൽഷ പറഞ്ഞു.

ഇന്നത്തെ കാൾ സെന്റർ ടാസ്ക്കിൽ ലക്ഷ്മി പ്രിയയും റിയാസും തമ്മിലുള്ള സംഭാഷണത്തിൽ ഇതേകുറിച്ചെല്ലാം പ്രതിപാദിക്കുകയുണ്ടായി.

റിയാസ് ബിഗ് ബോസ് വീട്ടിൽ വന്ന സമയം തന്റെ ജെൻഡർ വ്യക്തമാക്കാൻ തയാറായിരുന്നില്ല

"കുലസ്ത്രീ"എന്ന വാക്കിൽ നിന്നുമാണ് തുടങ്ങിയതെങ്കിലും അത് പിന്നെ റിയാസിന്റെയും ലക്ഷ്മിപ്രിയയുടെയും വ്യക്തിപരമായ കാര്യങ്ങളിലേക്കും കടക്കുകയായിരുന്നു. റിയാസ് ബിഗ് ബോസ് വീട്ടിൽ വന്ന സമയം തന്റെ ജെൻഡർ വ്യക്തമാക്കാൻ തയാറായിരുന്നില്ല.

തന്നെ പലരും പലപ്പോഴും കളിയാക്കിയിട്ടുണ്ടെന്നും അപ്പോഴെല്ലാം തനിക്കും തന്റെ മാതാപിതാക്കൾക്കും വിഷമം തോന്നിയിട്ടുണ്ടെന്നുമെല്ലാം റിയാസ് ബിഗ് ബോസ് വീട്ടിൽ വെളിപ്പെടുത്തിയിരുന്നു. ഇതേ കുറിച്ചെല്ലാം ലക്ഷ്മിപ്രിയ ടാസ്കിനിടെ സംസാരിച്ചു. റിയാസിനെ പ്രകോപിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം.

എന്ത് തന്നെ ആയാലും ദിൽഷ പറഞ്ഞ വാക്കുകൾക്ക് പ്രേക്ഷകരിൽ നിന്നും നല്ല കയ്യടിയാണ് ലഭിക്കുന്നത്. എല്ലാവരെയും ഒരു പോലെ സ്നേഹിക്കാൻ കാണിക്കുന്ന ദിൽഷയുടെ മനസാണ് തങ്ങൾക്ക് ഇഷ്ട്ടപെട്ടതെന്ന് ആരാധകർ പറയുന്നു.

Read more about: bigg boss malayalam season 4
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X