For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'പെണ്ണെന്ന നിലയിൽ എന്നെ സൂക്ഷിക്കാൻ എനിക്ക് അറിയാം, എന്റെ ഭാവി തകർന്ന് വീഴാനൊന്നും പോകുന്നില്ല'; ദിൽഷ

  |

  ബി​ഗ് ബോസ് മലയാളം സീസൺ ഫോർ അവസാനിക്കാൻ പോവുകയാണ്. ഇനി വളരെ കുറച്ച് ദിവസങ്ങൾ മാത്രമാണുള്ളത്. വീട്ടിൽ ശേഷിക്കുന്നതാകട്ടെ ആറ് മത്സരാർഥികളിലും. പതിവായി അഞ്ച് പേരാണ് ഫൈനൽ ഫൈവായി ​ഗ്രാന്റ് ഫിനാലെയിലേക്ക് പോകാറുള്ളത്.

  എന്നാൽ ഇത്തവണ അത് ആറുപേരായി മാറിയിരിക്കുകയാണ്. അതേസമയം ചിലപ്പോൾ ഒരു മി‍ഡ് വീക്ക് എവിക്ഷനും സംഭവിച്ചേക്കാം. അതേകുറിച്ചുള്ള കൂടുതൽ വിശദാംശങ്ങളൊന്നും ബി​ഗ് ബോസ് പുറത്തുവിട്ടിട്ടില്ല.

  Also Read: 'നാടകം കണ്ടവർ ലേഡി മോഹൻലാലെന്ന് എന്നെ വിശേഷിപ്പിക്കാറുണ്ട്'; അനുഭവം പറഞ്ഞ് ലക്ഷ്മിപ്രിയ!

  ധന്യ, സൂരജ്, ലക്ഷ്മിപ്രിയ, റിയാസ്, ദിൽഷ, ബ്ലെസ്ലി എന്നിവരാണ് ഇപ്പോൾ മത്സരിക്കുന്നത്. ഇപ്പോൾ വീക്കിലി ടാസ്ക്കാണ് വീട്ടിൽ നടന്നുകൊണ്ടിരിക്കുന്നത്. എല്ലാ ബി​ഗ് ബോസ് സീസണിലും കാണുന്നത് പോലെ ഈ സീസണിലും പ്രണയം ഒരു വലിയ വിഷയമായി ഉണ്ടായിരുന്നത്.

  ഇത്തവണത്തെ സീസണിൽ ചർച്ചയായത് റോബിൻ, ദിൽഷ, ബ്ലെസ്ലി എന്നിവർ തമ്മിലുള്ള ത്രികോണ പ്രണയകഥയായിരുന്നു. റോബിനും ബ്ലെസ്ലിയും ദിൽഷയോട് പ്രണയം പറഞ്ഞപ്പോൾ തന്നെ ദിൽഷ നിരസിച്ചിരുന്നു.

  റോബിനെ സുഹൃത്തായി മാത്രമെ കാണാൻ സാധിക്കൂവെന്നും ബ്ലെസ്ലി തനിക്ക് സഹോദര തുല്യനാണെന്നുമാണ് ദിൽഷ പറഞ്ഞത്.

  Also Read: 'ഞാനും ലക്ഷ്മിപ്രിയയും തമ്മിൽ ചില സാമ്യതകളുണ്ട്, എല്ലാം വെട്ടിത്തുറന്ന് പറയുന്ന കൂട്ടത്തിലാണ്'; പൊന്നമ്മ ബാബു!

  പക്ഷെ ഇവർ മൂന്നുപേരും ഉറ്റ സുഹൃത്തുക്കളെപ്പോലെയായിരുന്നു. റോബിനൊപ്പം ദിൽഷ സമയം ചെലവഴിക്കുമ്പോൾ‌ പലരും ദിൽഷയെ വിമർശിച്ചിരുന്നു. വൈൽഡ് കാർഡായി വിനയിയും റിയസും വന്ന ശേഷമാണ് ദിൽഷയ്ക്കെതിരെയുള്ള പ്രശ്നങ്ങൾ കൂടിയതും.

  ത്രികോണ പ്രണയകഥ എന്ന രീതിയിലാണ് പുറത്ത് ബ്ലെസ്ലി-ദിൽഷ-റോബിൻ പ്രണയം ചർച്ച ചെയ്യുന്നതെന്നും റിയാസ് കുറ്റപ്പെടുത്തിയിരുന്നു.

  വിനയ് അടക്കമുള്ളവർ ദിൽഷയുടെ ഭാവിപോലും പ്രതിസന്ധിയിലാകുമെന്നുള്ള തരത്തിലും സംസാരിച്ചിരുന്നു. ഇപ്പോൾ ഇതെല്ലാം സംബന്ധിച്ച് വീട്ടുകാർക്ക് കൃത്യമായ മറുപടി നൽകിയിരിക്കുകയാണ് ദിൽഷ.

  ഹൗസിൽ വന്ന ശേഷം ഏറ്റവും സങ്കടം തോന്നിയ സംഭവത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇപ്പോൾ‌. 'റിയാസും വിനയി ചേട്ടനും വന്ന ശേഷം ത്രികോണ പ്രണയത്തെ കുറിച്ച് പറഞ്ഞ് പ്രശ്നങ്ങൾ‌ സൃഷ്ടിച്ചു.'

  'ശേഷം രണ്ടുദിവസം കഴിഞ്ഞ് ബാത്ത് റൂം ഏരിയയിൽ വെച്ച് പലരും ഈ സംഭവം വീണ്ടും ചർച്ച ചെയ്‌തു. അപ്പോൾ‌ ചിലർ പറ‍ഞ്ഞ സംഭവം എന്നെ വല്ലാതെ വിഷമിപ്പിച്ചു.'

  'നമ്മളിങ്ങനെ ഇടയ്ക്കിടെ ഈ വിഷയം ചർച്ച ചെയ്തുകൊണ്ടിരുന്നാൽ ആ പെൺകുട്ടിയുടെ ഭാവിയെയാണ് ബാധിക്കുന്നത്, അവൾക്ക് പുറത്ത് ഒരു ജീവിതമുണ്ട്, ആ കുട്ടിക്ക് അതുണ്ടാകുമോ? ആ കുട്ടിക്ക് ഇതുണ്ടാകുമോ? എന്നെല്ലാം പലരും സംസാരിക്കുന്നത് കേട്ടു.'

  'അത്രത്തോളം എന്റെ ഭാവിയെ കുറിച്ച് ആശങ്കപ്പെടാൻ രണ്ട് ആൺകുട്ടികൾക്കൊപ്പം ചേർന്ന് മോശമായതൊന്നും ഞാൻ‌ ചെയ്തിട്ടില്ല. പുറംലോകം കാണാൻ പറ്റാത്തതായി ഒന്നും ചെയ്തിട്ടില്ല. ഒരു ആൺകുട്ടിയും പെൺകുട്ടിയും ഒരുമിച്ചിരുന്നാൽ എന്തോ തെറ്റ് സംഭവിക്കുന്നുവെന്ന എല്ലാവരുടേയും ചിന്താ​ഗതിയാണ് മാറ്റേണ്ടത്.'

  'അന്ന് അവർ സംസാരിക്കുന്ന കേട്ടപ്പോൾ എനിക്ക് തോന്നിയത് ഞാൻ വളരെ മോശമായ രീതിയിൽ പോകുന്നുവെന്ന് പറയുന്നത് പോലെയാണ്. ഒരു പെൺകുട്ടായാണ് ഞാനെന്ന ചിന്താ​ഗതിയിൽ നിന്നും നിങ്ങളിൽ വന്ന ആകുലതയാണ് അതെങ്കിൽ‌ പെണ്ണെന്ന നിലയിൽ എന്നെ സൂക്ഷിക്കാൻ എനിക്ക് അറിയാം.'

  Recommended Video

  സീസൺ 4 വിന്നർ റിയാസെന്ന് കിടിലം ഫിറോസ് | *BiggBoss

  'എന്റെ ഭാവിക്ക് ഒരു മോശവും സംഭവിക്കില്ല. പുറത്തിറങ്ങിയാൽ എന്റെ ഭാവി തകരാൻ മാത്രം ഞാനൊന്നും ചെയ്തിട്ടുമില്ല' ദിൽഷ പറഞ്ഞു. ദിൽഷയെ പലപ്പോഴും വീട്ടിലുള്ളവർ കുറ്റപ്പെടുത്തുന്നതും ത്രികോണ പ്രണയകഥയുടെ പേരിലാണ്.

  മാത്രമല്ല ദിൽഷയ്ക്ക് ​ഗെയിം കളിക്കാൻ അറിയില്ലെന്നും അവൾ റോബിന്റേയും ബ്ലെസ്ലിയുടേയും തണലിലാണ് മത്സരിക്കുന്നതെന്നും വിമർശനമുണ്ടായിരുന്നു. റോബിൻ പുറത്തായ ശേഷം റോബിന്റെ വോട്ട് കൂടി സമ്പാദിക്കാൻ ദിൽഷ ശ്രമിക്കുന്നതായും വിമർശനമുണ്ട്.

  Read more about: bigg boss
  English summary
  Bigg Boss Malayalam Season 4: Dilsha Slam Other Contestants In Morning Task For This Reason
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X