For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രിയ സുഹൃത്ത് പിരിഞ്ഞ് പോയത് സഹിക്കാനാവുന്നില്ല:റോബിനോട് പൊട്ടിക്കരഞ്ഞ് ദിൽഷ

  |

  ബിഗ് ബോസ് വീട്ടിലെ ഏറ്റവും നിർണായകമായ ഒരു ആഴ്ചയാണ് കടന്ന്പോയത്. വീട്ടിനുള്ളിലെ മത്സരാർഥികളുടെയും പ്രേക്ഷകരുടെയും കണക്കുകൂട്ടലുകൾ അപ്പാടെ തിരുത്തിയ ആഴ്ച. ഒരൊറ്റ വീക്കിലി ടാസ്ക്ക് കാരണം ഷോയിലെ രണ്ട മത്സരാർഥികൾ പുറത്ത് പോകുന്ന കാഴ്ചയാണ് നമുക്ക് കഴിഞ്ഞ ആഴ്ച കാണാൻ സാധിച്ചത്.

  ബിഗ് ബോസ് സീസൺ ഫോറിൽ വരുന്ന ഓരോ മത്സരാർഥികളും മനസ്സ് നിറയെ സ്വപ്നങ്ങളുമായാണ് ഷോയിൽ കയറുന്നത്. അവരിൽ ഓരോരുത്തരും ഷോയുടെ പാതിയിൽ പിരിഞ്ഞു പോകുമ്പോൾ വീട്ടിലെ സഹ മത്സരാർഥികൾക്കും പ്രേക്ഷകർക്കും ഒരുപോലെതന്നെ വിഷമം തോന്നാറുണ്ട്.

  Also Read: സിംഗപ്പൂരിൽ നിന്നും ഡോക്ടർ റോബിനെ കാണാനെത്തി കുഞ്ഞ് ആരാധിക

  എന്നാൽ ഈ സീസണിൽ മത്സരത്തിൽ നിന്നും പുറത്താക്കപ്പെട്ട മത്സരാർഥിയാണ് റോബിൻ രാധാകൃഷ്ണൻ. ഷോയെക്കുറിച്ച് നല്ലപോലെ പേടിച്ചെത്തിര റോബിൻ ബിഗ് ബോസ് വീട്ടിനുള്ളിലെ നല്ലൊരു മത്സരാർഥിയായിരുന്നു. അതുകൊണ്ട് തന്നെ റോബിന് ബിഗ് ബോസ് വീടിനു പുറത്ത് വലിയൊരു ആരാധക വൃന്ദം തന്നെ വളർന്നുവന്നു.

  ബിഗ് ബോസ് വീട്ടിനുള്ളിൽ ഒട്ടുമിക്ക മത്സരാർഥികളുമായും റോബിൻ വഴക്ക് കൂടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മിക്ക മത്സരാർഥികളും റോബിന് എതിരെ നോമിനേഷനിലും മറ്റും സംസാരിച്ചിട്ടുമുണ്ട് എന്നാൽ ഷോ തുടങ്ങിയത് മുതൽ റോബിനൊപ്പം നിഴൽ പോലെ നിന്ന ആളാണ് ദിൽഷ.

  അതുകൊണ്ട് തന്നെ റോബിൻ പുറത്തായത് ദിൽഷയെ മാനസികമായി തളർത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ ദിൽഷ റോബിൻ പറ്റി ബ്ലെസ്ലിയോട് സംസാരിച്ചിരുന്നു.

  Also Read:ബിഗ് ബോസ് വീട്ടിന് പുറത്തുള്ള മൂന്നരക്കോടി ജനങ്ങളും എന്നെ മനസിലാക്കി; ആരാധകരെ നെഞ്ചോട് ചേർത്ത് റോബിൻ

  ഒത്തിരി മോഹവുമായി എത്തിയ ആളാണ് റോബിനെന്നും ഏറെ വേദന സഹിച്ചാണ് ഹൗസില്‍ അയാൾ നിന്നതെന്നും അതിനു ഒരു കാരണമുണ്ടെന്നും ദിൽഷ പറഞ്ഞു. എന്നാൽ അത് എന്താണെന്ന് ദിൽഷ ബ്ലെസ്ലിയോട് വെളിപ്പെടുത്തിയില്ല.

  തുടർന്ന് ദിൽഷ റോബിനോടായി ഒറ്റക്ക് ഒരു ക്യാമറ നോക്കി സംസാരിക്കുന്നുണ്ടായിരുന്നു. റോബിൻ പോകുമ്പോൾ തനിക്ക് ഒന്നും സംസാരിക്കാൻ പറ്റിയില്ലെന്നും ഭയങ്കര വിഷമം തോന്നിയെന്നും ദിൽഷ പറഞ്ഞു.

  റോബിൻ പോയതിൽ തനിക്ക് ഇപ്പോഴും സങ്കടം ഉണ്ടെന്നും അത് തന്റെ സുഹൃത്ത് പോയതുകൊണ്ട് മാത്രമല്ല ഫൈനൽ വരെ എത്തൻ ഒരുപാട് ആഗ്രഹിച്ച വ്യക്തിയാണെന്നും റോബിൻ ഒരുപാട് കഷ്ട്ടപെട്ടുവെന്നും തനിക്ക് അറിയാവുന്നതുകൊണ്ടും ആണെന്ന് ദിൽഷ പറഞ്ഞു.

  Also Read:റോബിന്‍ പോയതില്‍ ഏറെ വേദനിക്കുന്ന ഒരാളായി റിയാസ്; ആ ചിന്ത റിയാസിനെ വല്ലാതെ പിടിച്ചുലച്ചെന്ന് ആരാധകര്‍

  റോബിൻ പോയതോടെ ദിൽഷ ആകെ മാറിയിരിക്കുകയാണ്. റോബിൻ സീക്രെട്ട് റൂമിൽ ആയപ്പോൾ തന്നെ അതിനു കാരണക്കാരായവരെ വിടാതെ വേട്ടയാടിയവരാണ് ദിൽഷയും ബ്ലെസ്ലിയും. റിയാസിനെയും ജാസ്മിനെയും കഴിയാവുന്ന രീതിയിലെല്ലാം ഇരുവരും പ്രകോപിപ്പിച്ചിരുന്നു.

  Recommended Video

  Dr. Robin Dilsha Romance: റോബിനെ കുറിച്ചുള്ള ഒരു കാര്യം എനിക്കറിയാം | #BiggBoss | FilmiBeat

  അതെ സമയം റിയാസിനും റോബിൻ പുറത്താക്കിയതിൽ കുറ്റബോധം ഉണ്ട്. റൊൺസനോട് ഇതേപ്പറ്റി റിയാസ് തുറന്ന് പറയുകയും ചെയ്തു. 'ഒരാള്‍ എവിക്ട് ആയിപ്പോയാല്‍ അത്രയെ ഉള്ളൂ. ഇതിപ്പോള്‍ ജീവിതകാലം മുഴുവനും ഒരു നിരാശ ഉണ്ടാകില്ലേ അവനെ പോലൊരാള്‍ക്ക്. അതിന് കാരണം ഞാനാണ്.

  ജനങ്ങള്‍ വോട്ട് നല്‍കി പുറത്താക്കുകയാണെങ്കില്‍ വിഷയമില്ല. അവന് ജീവിത കാലം മുഴുവനും എന്നോട് ദേഷ്യം തോന്നില്ലേ', എന്നാണ് റോബിനെ കുറിച്ച് റിയാസ് പറയുന്നത്. എന്നാൽ ഇതെല്ലാം ഗെയിമിന്റെ ഭാഗമാണെന്ന് പറഞ്ഞാണ് റോൻസോൺ റിയാസിനെ ആശ്വസിപ്പിച്ചത്.

  എന്നാൽ ബിഗ് ബോസ് വീട്ടിൽ നിന്നും ഇറങ്ങിയ ശേഷം പ്രേക്ഷകരുടെ പിന്തുണ മനസിലാക്കിയ താരം വളരെ സന്തോഷവാനാണ്. ഗെയിമിൽ വിജയിക്കാൻ കഴിഞ്ഞില്ലെങ്കിലും പ്രേക്ഷകരുടെ ഹൃദയത്തിൽ കയറിപ്പറ്റാൻ സാദിച്ചല്ലോ അത് തന്നെ വലിയ അംഗീകാരമാണെന്നാണ് റോബിൻ പറയുന്നത്.

  English summary
  Bigg Boss Malayalam Season 4: Dilsha speaks to robin after he gets ejected and says she feels sorry
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X