ഒരു കുട്ടിയുടെ അമ്മയായാല്‍ മാറ്റം വരുമോ? കല്യാണം വേണ്ടെന്ന് പറഞ്ഞ ദില്‍ഷയുടെ ചോദ്യങ്ങള്‍ ഇങ്ങനെ

ബിഗ് ബോസിലെ ലവ് ട്രാക്ക് പ്രതീക്ഷിച്ചിരുന്നവര്‍ക്ക് മുന്നില്‍ ദില്‍ഷയും റോബിനും തമ്മിലുള്ള സൗഹൃദം വലിയ രീതിയില്‍ ചര്‍ച്ചയായി. എന്നാല്‍ റോബിനെ പുറത്താക്കിയതിനാല്‍ ആ കൂട്ടുകെട്ട് മുന്നോട്ട് ഉണ്ടാവുമോ എന്ന കാര്യത്തിലാണ് സംശയം. എന്നാല്‍ ദില്‍ഷയുടെയും മറ്റുള്ളവരുടെയും പ്രകടനം വലിയ രീതിയിലാണ് ചര്‍ച്ചയാവുന്നത്.

ഇപ്പോഴിതാ ദില്‍ഷയ്ക്ക് ശരിക്കും പ്രണയമുണ്ടോ എന്ന ചില സംശയങ്ങളാണ് ആരാധകര്‍ മുന്നോട്ട് വെക്കുന്നത്. വിവാഹശേഷമുള്ള കുടുംബ ജീവിതത്തെ കുറിച്ച് ധന്യയോട് ചോദിക്കുന്ന ദില്‍ഷയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. ഇതിലൂടെയാണ് ചില സംശയങ്ങളുന്നയിച്ച് ആരാധകരെത്തിയത്.

റോബിന്‍ ഉള്ളപ്പോഴും ഊഞ്ഞാലില്‍ ഇരുന്ന് സംസാരിക്കുന്നതാണ് ദില്‍ഷയുടെ ഇഷ്ടം

റോബിന്‍ ഉള്ളപ്പോഴും ഊഞ്ഞാലില്‍ ഇരുന്ന് സംസാരിക്കുന്നതാണ് ദില്‍ഷയുടെ ഇഷ്ടം. ഇത്തവണ ബ്ലെസ്ലിയുടെയും സൂരജിന്റെയും കൂടെ ഇരുന്ന് പാട്ട് പാടി കൊണ്ടിരിക്കുകയാണ് ദില്‍ഷ. ഇവര്‍ക്കിടയിലേക്ക് പെട്ടെന്ന് ധന്യയും വന്നിരുന്നു. ചേച്ചി എന്തൊക്കെയോ ജോലി കഴിഞ്ഞ് വരികയാണെന്ന് പറഞ്ഞ ദില്‍ഷ പെട്ടെന്ന് ധന്യയോട് വിവാഹത്തെ കുറിച്ചുള്ള ഒരു സംശയം ചോദിച്ചു.

രു കുട്ടിയുടെ അമ്മയൊക്കെ ആയി കഴിഞ്ഞാല്‍ അറിയാതെ തന്നെ പക്വത വരുമോ?

നമ്മള്‍ വിവാഹം കഴിഞ്ഞ് മറ്റൊരു വീട്ടില്‍ ചെന്ന്, ഒരു കുട്ടിയുടെ അമ്മയൊക്കെ ആയി കഴിഞ്ഞാല്‍ അറിയാതെ തന്നെ പക്വത വരുമോ? ഒരു കുടുംബത്തെ ഒറ്റയ്ക്ക് നോക്കാനൊക്കെ സാധിക്കുമോ എന്നാണ് ദില്‍ഷയുടെ ചോദ്യം. 'എന്നെ കണ്ടാല്‍ ഭയങ്കര പക്വത ഉള്ളതായി തോന്നുമോന്ന് ധന്യ തിരിച്ച് ചോദിക്കുന്നു'. എന്നാല്‍ എനിക്ക് ആ ചിന്തകളൊന്നും വന്നിട്ടില്ല. പക്ഷേ ചേച്ചിയ്ക്ക് ആ ചിന്തകളൊക്കെ ഉണ്ടെന്ന് ദില്‍ഷ പറയുന്നു.

ധന്യ മൂത്ത് കിളവിയായി എന്ന് സൂരജും ബ്ലെസ്ലിയും പറഞ്ഞു

എല്ലാവര്‍ക്കും ഭക്ഷണം കൊടുക്കണം എന്നതൊക്കെ ചേച്ചിയ്ക്ക് അറിയാമെന്ന് കൂടി ദില്‍ഷ പറയുമ്പോള്‍ ധന്യ മൂത്ത് കിളവിയായി എന്ന് സൂരജും ബ്ലെസ്ലിയും പറഞ്ഞു. എന്നാല്‍ ഒരിക്കലും ധന്യയെ കണ്ടാല്‍ അങ്ങനെ പറയില്ലെന്ന് ദില്‍ഷ സൂചിപ്പിച്ചു. ചേച്ചി ഓരോ ചോദ്യങ്ങളും ഏറ്റെടുത്ത് ചെയ്യുമ്പോള്‍ കാണുന്ന ഉത്തരവാദിത്തം ഉണ്ട്. അത് ഞാന്‍ ശ്രദ്ധിച്ചിരുന്നെന്നും ദില്‍ഷ പറഞ്ഞു.

വിവാഹം കഴിക്കണമെന്ന് ഇതുവരെ തോന്നാത്ത ആളാണ്. ഇപ്പോള്‍ കുട്ടി ആവുന്നത് വരെ ചിന്തിക്കാന്‍ തുടങ്ങി

ദില്‍ഷയുടെ ഈ വാക്കുകളെ ഏറ്റെടുക്കുകയാണ് ആരാധകര്‍. വിവാഹം കഴിക്കണമെന്ന് ഇതുവരെ തോന്നാത്ത ആളാണ്. ഇപ്പോള്‍ കുട്ടി ആവുന്നത് വരെ ചിന്തിക്കാന്‍ തുടങ്ങി. ദില്‍ഷ ഇപ്പോള്‍ കല്യാണത്തെ കുറിച്ച് ചിന്തിച്ച് തുടങ്ങി. അതിനര്‍ഥം മനസില്‍ പ്രണയത്തിന്റെ ഒരു തരി വീണു എന്നാണ്. എന്തായാലും പുറത്ത് നിന്ന് റോബിന്‍ അകത്തേക്ക് വരികയാണെങ്കില്‍ ആ ബന്ധം ഒന്നും കൂടി ശക്തമാവുന്നത് കാണാന്‍ സാധിച്ചേക്കും എന്നാണ് ആരാധകര്‍ കമന്റിലൂടെ പറയുന്നത്.

Recommended Video

പ്രണയം കാരണം ദിൽഷയെ തിരിച്ചുവിളിച്ചോ? സത്യം അനിയത്തി പറയുന്നു | Dilsha's Sister Reveals | #Interview
സൗഹൃദത്തിലെ ആത്മാര്‍ഥ തെളിയിക്കാന്‍ ഇരുവര്‍ക്കും സാധിച്ചെന്നാണ് ആരാധകര്‍ പറയുന്നത്

മാത്രമല്ല ജാസ്മിനും റിയാസും ചേര്‍ന്ന് റോബിനെ പുറത്താക്കിയത് ഉള്‍കൊള്ളാന്‍ കൂട്ടുകാരായ ബ്ലെസ്ലിയ്ക്കും ദില്‍ഷയ്ക്കും സാധിച്ചിട്ടില്ല. രണ്ട് പേരും അതിനെ മറികടക്കാന്‍ വേണ്ടിയുള്ള പല ശ്രമങ്ങളും വീടിനകത്ത് നടത്തിയത് കാണാന്‍ സാധിച്ചിരുന്നു. എന്തായാലും സൗഹൃദത്തിലെ ആത്മാര്‍ഥ തെളിയിക്കാന്‍ ഇരുവര്‍ക്കും സാധിച്ചെന്നാണ് ആരാധകര്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X