'ഇനി മുതൽ റോബിന്റെ കപ്പിൽ ചായ തന്നാൽ മതി', പൊരുതാനൊരുങ്ങി ദിൽഷ, പ്രേക്ഷക പിന്തുണ ദിൽഷയ്ക്ക് കൂടുന്നു!

റിസ്ക്ക് എടുക്കാതെ ജയിക്കാൻ‌ പറ്റാത്തൊരു ​ഗെയിമാണ് ബി​ഗ് ബോസ്. ഇതുവരെ ഹൗസിനുള്ളിൽ കയറി മത്സരിച്ച‌വർക്കെല്ലാം അത് മനസിലായ കാര്യവുമാണ്. സീസൺ ഫോർ വിജയകരമായി മുന്നോട്ട് പോവുകയാണ്.

കഴിഞ്ഞ ദിവസത്തെ വീക്കിലി ടാസ്ക്കോടെ കളി മൊത്തത്തിൽ മാറി സം​ഗതി കളറായിരിക്കുകയാണ്.

അറുപത്താറാമത്തെ എപ്പിസോ‍ഡിൽ നടന്ന ചില അപ്രതീക്ഷിത സംഭവങ്ങളാൽ വീട്ടിലെ ഏറ്റവും ശക്തനായ മത്സരാർഥി റോബിൻ രാധാകൃഷ്ണൻ പുറത്തായിരിക്കുകയാണ്.

ഇപ്പോൾ സീക്രട്ട് റൂമിൽ താമസിപ്പിച്ചിരിക്കുന്ന റോബിൻ വീക്കെൻഡ് എപ്പിസോഡിൽ പുറത്താകാനാണ് സാധ്യത. റോബിൻ പോയതോടെ ഉറ്റ സുഹൃത്തുക്കളായ ദിൽഷയും ബ്ലെസ്ലിയും റോബിന് വേണ്ടി ജാസ്മിനോടും റിയാസിനോടും പകരം ചോ​ദിക്കുന്നുണ്ട്.

റോബിൻ പോയപ്പോൾ ഉടമസ്ഥനില്ലാതെ കിടന്ന ചെങ്കോൽ ബ്ലെസ്ലി കൈക്കലാക്കി രാജാവായിരുന്നു. പിന്നാലെ ദിൽഷയും ധന്യയും രാജ്ഞിമാരുമായി. പക്ഷെ മറ്റുള്ളവർ അതൊന്നും അം​ഗീകരിക്കാൻ തയ്യാറായിരുന്നില്ല.

അതേസമയം പ്രജയായ വിനയ് ചായയുമായി എത്തിയപ്പോൾ‌ ദിൽഷ പറഞ്ഞ മറുപടിയാണ് വൈറലാകുന്നത്.

റോബിന്റെ കപ്പിൽ ചായ തന്നാൽ മതി

തനിക്ക് ഇനി മുതൽ റോബിന്റെ കപ്പിൽ ചായ തന്നാൽ മതിയെന്നാണ് ദിൽഷ വിനയിയോട് പറഞ്ഞത്. റോബിൻ പ്രണയം വെളിപ്പെടുത്തിയപ്പോഴൊന്നും ദിൽഷ മറുപടി നൽകിയിരുന്നില്ല.

തനിക്ക് സുഹൃത്തായി മാത്രമെ കാണാൻ സാധിക്കൂവെന്നാണ് പറഞ്ഞാണ്. പക്ഷെ അപ്രതീക്ഷിതമായി റോബിൻ പോയതോടെ ദിൽഷയ്ക്ക് മിസ്സിങ് അനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ട്.

അക്കാര്യം ബ്ലെസ്ലിയോട് ദിൽഷ പറയുകയും ചെയ്തിരുന്നു. ​ഗെയിമിന്റെ തുടക്കത്തിൽ രാജാവായിരുന്ന റിയാസിന്റെ കഴുത്തിൽ കിടന്ന മാന്ത്രിക ലോക്കറ്റ് റോബിൻ മോഷ്ടിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമായത്.

റോബിൻ സീക്രട്ട് റൂമിൽ

അത് തിരികെ ചോദിക്കുന്നതിനിടയിലാണ് റിയാസിന് റോബിന്റെ തല്ല് കിട്ടിയത്. ഇതോടെയാണ് നിയമലംഘനത്തിന് റോബിൻ പുറത്തായത്. റോബിനെ പുറത്താക്കിയ ജാസ്മിനേയും റിയാസിനേയും അതേ രീതിയിൽ പുറത്താക്കുക എന്നതാണ് ബ്ലെസ്ലിയും ദിൽഷയും ലക്ഷ്യം വെക്കുന്നത്.

മോണിങ് ടാസ്ക്കിനിടെ ദിൽഷയേയും ധന്യയേയും മോശം വാക്കുകൾ പറഞ്ഞ് അപമാനിച്ചതിനും ബ്ലെസ്ലി ബി​ഗ് ബോസിനോട് പരാതിപ്പെട്ടിരുന്നു.

വീട്ടിലെ മറ്റുള്ള മത്സരാർഥികൾ ചെയ്യുന്ന ഓരോ തെറ്റും കണ്ടുപിടിച്ച് അപ്പോൾ തന്നെ ദിൽഷയും ബ്ലെസ്ലിയും പരാതിപ്പെടുന്നുണ്ട്. തന്റെ യഥാർഥ സ്വഭാവം ഇനി മുതൽ വീട്ടിൽ കാണിക്കാൻ പോവുകയാണെന്നാണ് ബ്ലെസ്ലി പറഞ്ഞത്.

റോബിനെ മിസ് ചെയ്യുന്നുവെന്ന് ദിൽഷ

റോബിൻ പുറത്തായതോടെ ദിൽഷയ്ക്ക് ജനപിന്തുണ കൂടിയിട്ടുണ്ട്. വീക്കിലി ടാസ്ക്കിലെ സംഭവത്തിന് ശേഷം റോബിന് വേണ്ടി ഏറ്റവും കൂടുതൽ സംസാരിച്ചത് ദിൽഷയായിരുന്നു. ഫൈനൽ ഫൈവിൽ എത്താനും പിന്തുണ കൂടിയതോടെ ദിൽഷയ്ക്ക് സാധിച്ചേക്കും.

റോബിന് ശേഷം വീട്ടിൽ ഏറ്റവും കൂടുതൽ ഫാൻസുള്ളത് ബ്ലെസ്ലിക്കാണ്. ഇരുവരും ഇത്തവണ നോമിനേഷനിൽ വന്നിട്ടുണ്ട്. പ​ക്ഷെ ഇപ്പോഴത്തെ സാഹചര്യത്തിൽ റിയാസ് ഈ ആഴ്ച പുറത്താകാനാണ് സാധ്യത.

വിനയിയും റോൺസണുമാണ് പിന്തുണ കുറവുള്ള മറ്റ് രണ്ടുപേർ. ഇപ്രാവശ്യത്തെ വീക്കെൻഡ് എപ്പിസോഡിന് വേണ്ടിയാണ് പ്രേക്ഷകരെല്ലാം കാത്തിരിക്കുന്നത്.

റോബിൻ വിഷയത്തിലെ അന്തിമ തീരുമാനവും ഈ ആഴ്ച പുറത്ത് പോകാൻ സാധ്യതയുള്ള മത്സരാർഥിയേയും വീക്കെൻഡ് എപ്പിസോഡിലാണ് അറിയാൻ കഴിയുക.

Recommended Video

പ്രണയം കാരണം ദിൽഷയെ തിരിച്ചുവിളിച്ചോ? സത്യം അനിയത്തി പറയുന്നു | Dilsha's Sister Reveals | #Interview
ദിൽഷയ്ക്ക് ആരാധക പിന്തുണ കൂടുന്നു

അതേസമയം ഇപ്പോൾ വീക്കിലി ടാസ്ക്കിൽ ​രാജാവായിരിക്കുന്നത് ലക്ഷ്മിപ്രിയയാണ്. ബി​ഗ് ബോസ് നൽകിയ സീക്രട്ട് ടാസ്ക്ക് വഴിയാണ് ബ്ലെസ്ലിയുടെ കൈയ്യിലിരുന്ന ചെങ്കോൽ ലക്ഷ്മിപ്രിയ തന്ത്രപൂർവം കൈക്കലാക്കിയത്.

അതേസമയം റോബിനെ പുറത്തിറക്കാൻ കീടങ്ങൾക്ക് ഉപയോ​ഗിക്കുന്ന സ്പ്രേ ഉപ​യോ​ഗിച്ച ജാസ്മിന് ബി​ഗ് ബോസ് താക്കീത് മാത്രം നൽകിയത് പ്രേക്ഷകരിൽ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്.

ഒരാളുടെ ജീവൻ അപകടത്തിലാവുന്ന പ്രവൃത്തിയാണ് ജാസ്മിൻ നടത്തിയത് എന്നതിനാൽ റോബിനൊപ്പം ജാസ്മിനേയും പുറത്താക്കണമെന്നാണ് പ്രേക്ഷകർ ആവശ്യപ്പെടുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X