ബിഗ് ബോസ് ഫിനാലെയിലേക്ക് ആദ്യം പോവുന്നത് ദില്‍ഷയോ?നല്ലൊരു ഗെയിമറാണെന്ന് അവള്‍ തെളിയിച്ചെന്ന് ആരാധകരും
റോബിന്‍ രാധകൃഷ്ണന്‍, ബ്ലെസ്ലി, ദില്‍ഷ മൂന്ന് പേരും ബിഗ് ബോസിലൂടെ വലിയൊരു സൗഹൃദമാണ് ഉണ്ടാക്കിയത്. രണ്ട് പേര്‍ക്കും ദില്‍ഷയോട് ഇഷ്ടമാണെങ്കിലും പരസ്പര ശത്രുത കാണിച്ചിട്ടില്ല. എന്നാല്‍ ദില്‍ഷ അവരെ ഉപയോഗിക്കുകയാണെന്ന ആരോപണം ഉയര്‍ന്ന് വന്നു. ദില്‍ഷ നല്ലൊരു ഗെയിമര്‍ അല്ലെന്ന് പോലും സഹമത്സരാര്‍ഥികള്‍ ആരോപിച്ചിരുന്നു.
എല്ലാ വിമര്‍ശനങ്ങളും കാറ്റില്‍ പറത്തി കൊണ്ടാണ് ദില്‍ഷയിപ്പോള്‍ മുന്നേറുന്നത്. ഈ ആഴ്ച നടക്കുന്ന വീക്ക്‌ലി ടാസ്‌കില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ആള്‍ക്ക് നേരെ ഫിനാലെയിലേക്ക് പോവാം. ഈ അവസരം ദില്‍ഷ തന്നെ നേടി എടുക്കുമെന്നാണ് പ്രേക്ഷകരും ഉറപ്പിച്ച് പറയുന്നത്. വിശദമായി വായിക്കാം..

'ടിക്കറ്റ് ടു ഫിനാലെ ടാസ്‌കില്‍ നിലവില്‍ 6 ടാസ്‌കുകള്‍ കഴിഞ്ഞപ്പോള്‍ 37 പോയിന്റുമായി 'ദില്‍ഷ' ഒന്നാം സ്ഥാനത്തു മുന്നേറുകയാണ്. ഓരോ ടാസ്‌കുകളിലും ഗംഭീരപ്രകടനം കാഴ്ച വെച്ച് ടാസ്‌കുകള്‍ വിജയിക്കാന്‍ തനിക്ക് പറ്റുമെന്ന് ഇതിനകം ദില്‍ഷ തെളിയിച്ച് കഴിഞ്ഞു. ഫിസിക്കല്‍ ടാസ്‌കുകള്‍ മാത്രമല്ല മറ്റു ടാസ്‌കുകളും വിജയിച്ച താന്‍ മികച്ച ഗെയിമര്‍ തന്നെയാണ് എന്ന് ദില്‍ഷ പ്രസന്നന്‍ തെളിയിച്ചിരിക്കുന്നു'.

റിയാസ് അടക്കം പലരും ദില്‍ഷ റോബിനെയും ബ്ലെസ്ലിയെയും പറ്റിച്ച് നില്‍ക്കുന്നതാണെന്ന ആരോപണത്തിന് ഇതോടെ ഒരു അറുതി വന്നു. ശാരീരികമായി വളരെ പ്രയാസമുള്ള ഗെയിമുകള്‍ പോലും അനായാസം കൈകാര്യം ചെയ്യാന്‍ സാധിച്ച ദില്‍ഷയ്ക്ക് സോഷ്യല്‍ മീഡിയയിലും വലിയ കൈയ്യടിയാണ് ലഭിക്കുന്നത്. ദില്‍ഷയ്‌ക്കൊപ്പം മുന്നേറ്റം നടത്തുന്ന മറ്റ് താരങ്ങളെ കുറിച്ചുള്ള അഭിപ്രായവും ഉയര്‍ന്ന് വരുന്നുണ്ട്.

ദില്‍ഷയ്ക്ക് 37 പോയിന്റ് ആണെങ്കില്‍ 32 പോയിന്റുമായി റോന്‍സന്‍ രണ്ടാം സ്ഥാനത്തും 30 പോയിന്റുമായി ധന്യ മൂന്നാം സ്ഥാത്തും 28 പോയിന്റുമായി ബ്ലെസ്ലി നാലാം സ്ഥാനത്തും 23 പോയിന്റുമായി സൂരജ് അഞ്ചാം സ്ഥാനത്തും നിലയുറപ്പിച്ചു. നിലവിലെ സാധ്യത വെച്ച് ദില്‍ഷ ടിക്കറ്റ് ടു ഫിനാലെ നേടും എന്ന് കരുതുന്നതായിട്ടാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്.

എന്നാല്‍ ഇന്നും കൂടി നടക്കാന്‍ പോവുന്ന മത്സരങ്ങളിലെ ഫലം അനുസരിച്ച് ആയിരിക്കും ഫിനാലെയിലേക്ക് പോവുന്ന മത്സരാര്‍ഥി ആരാണെന്ന് അറിയുക. അതേ സമയം ബ്ലെസ്ലിയുടെ ഇന്നത്തെ പ്രകടനം വച്ചു നോക്കുമ്പോള്‍ ബ്ലെസ്ലി പെട്ടെന്ന് കേറി വരാനും ചാന്‍സുണ്ട്. റോണ്‍സനോ ധന്യയോ ഒന്നാം സ്ഥാനത്തേക്ക് വരാനുള്ള സാധ്യതകളും തള്ളി കളയാന്‍ പറ്റില്ല. ധന്യയും റോണ്‍സനും നോമിനേഷനില്‍ ഉള്ളതിനാല്‍ മത്സരത്തില്‍ തുടരാനുള്ള വലിയൊരു അവസരം കൂടി ഇതിലൂടെ ലഭിക്കും.
Recommended Video

എന്തായാലും മികച്ച രീതിയില്‍ ടാസ്‌കുകള്‍ വിന്‍ ചെയ്ത എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ നിറയുകയാണ്. ദില്‍ഷയെ പോലെ സൂരജിനും വലിയ കൈയ്യടിയാണ്. ശാരീരിക വൈകല്യങ്ങള്‍ ഏറെയുള്ള സൂരജിന് പല ഫിസിക്കല്‍ ടാസ്‌കുകളും ബുദ്ധിമുട്ടാണ്. എന്നാല്‍ പ്രേക്ഷകരെ പോലും അമ്പരിപ്പിക്കുന്ന പ്രകടനമാണ് സൂരജ് കാഴ്ച വെച്ച് കൊണ്ടിരിക്കുന്നത്. ആദ്യ അഞ്ച് പേരില്‍ ഒരാളായി സൂരജുള്ളത് തന്നെ വലിയ കാര്യമാണെന്നും പ്രേക്ഷകര്‍ പറയുന്നു.


Click it and Unblock the Notifications