ജാസ്മിന്റെ തെറി വിളി മൂലം പ്രേക്ഷകര്‍ കൈവിടുന്നു; ഫൈനല്‍ 5 മത്സരാര്‍ഥികള്‍ ഇവരായിരിക്കും, കാരണമിത്

മത്സരങ്ങളും തന്ത്രങ്ങളുമൊക്കെ കൂടിചേര്‍ന്നതോടെ ബിഗ് ബോസ് വീട്ടില്‍ നാടകീയ സംഭവങ്ങളാണ് അരങ്ങേറി കൊണ്ടിരിക്കുന്നത്. തുടക്കം മുതലുണ്ടായിരുന്ന പ്രതീക്ഷകളൊക്കെ തെറ്റിച്ച് കൊണ്ടാണ് ചില മത്സരാര്‍ഥികള്‍ പുറത്ത് പോയത്. ശക്തരായി ഗെയിം കളിച്ച നവീനും ഡെയ്‌സിയും പുറത്തേക്ക് പോയി. എലിമിനേഷന്‍ സാധ്യതയുള്ളവരൊന്നും നോമിനേഷനില്‍ പോലും വരുന്നില്ല. അതുവരെ ഉണ്ടായിരുന്ന ഇമേജ് തകര്‍ത്ത് പിന്നിലേക്ക് പോയവരുമൊക്കെ ഉണ്ട്.

ബിഗ് ബോസില്‍ നടക്കുന്നതൊന്നും പ്രവചിക്കാന്‍ കഴിയാത്ത കാര്യങ്ങളാണെന്ന് ഇതിലൂടെ പ്രേക്ഷകര്‍ക്കും വ്യക്തമായി. ഇക്കാര്യങ്ങള്‍ സൂചിപ്പിച്ച് കൊണ്ടാണ് ഒരു ആരാധകന്‍ എത്തിയിരിക്കുന്നത്. ഈ ആഴ്ച പുറത്ത് പോവാന്‍ സാധ്യതയുള്ളത് ആരാണെന്നും കഴിഞ്ഞ ആഴ്ചകളില്‍ മുന്നേറ്റം നടത്തിയവരെ കുറിച്ചുമൊക്കെ ഇദ്ദേഹം പറഞ്ഞു. ഒപ്പം ഫൈനല്‍ ഫൈവിലേക്ക് വരാനായി ഗെയിം കളിക്കുന്നവരെയും ചൂണ്ടി കാണിച്ചിരിക്കുകയാണ്.

ബിഗ് ബോസ് സീസണ്‍ 4 ല്‍ നിന്ന് ഈയാഴ്ച പുറത്താകാന്‍ സാധ്യതയുള്ള മത്സരാര്‍ത്ഥി

ബിഗ് ബോസ് സീസണ്‍ 4 ല്‍ നിന്ന് ഈയാഴ്ച പുറത്താകാന്‍ സാധ്യതയുള്ള മത്സരാര്‍ത്ഥി ആരാണ്? കഴിഞ്ഞ ആഴ്ചകളില്‍ മുന്നോട്ടും പിന്നോട്ടും കുതിച്ചവര്‍ ആരൊക്കെയാണ്? ഈ ആഴ്ച പുറത്താകാന്‍ സാധ്യതയുള്ള മത്സരാര്‍ത്ഥി റോണ്‌സണ്‍, നിമിഷ എന്നിവരില്‍ ഒരാള്‍ ആകാനാണ് സാധ്യത കൂടുതല്‍ എന്നു കാണുന്നു.

കഴിഞ്ഞ 5 ആഴ്ചകള്‍ കൊണ്ട് വന്‍ മുന്നേറ്റം നടത്തിയവര്‍

കഴിഞ്ഞ 5 ആഴ്ചകള്‍ കൊണ്ട് വന്‍ മുന്നേറ്റം നടത്തിയവര്‍

1..അഖില്‍ ഫൈനല്‍ 5 ല്‍ ഒരാളാകാന്‍ സാധ്യത നേടി

2..ലക്ഷ്മിപ്രിയ തന്റേതായ മികച്ച അഭിപ്രായ പ്രകടനത്തിലൂടെ ബിഗ് ബോസിന്റെയും മോഹന്‍ ലാലിന്റെയും അഭിനന്ദനം നേടി.

 മുമ്പുണ്ടായിരുന്ന സ്ഥാനത്തുനിന്നും  വീണവര്‍

മുമ്പുണ്ടായിരുന്ന സ്ഥാനത്തുനിന്നും വീണവര്‍

1 ദില്‍ഷ- നന്മമരം ചമഞ്ഞ് രണ്ടു വള്ളങ്ങളില്‍ കാലുകള്‍ വെച്ച് മുന്നോട്ടു പോകാമെന്ന് കരുതി കാലിടറി വീണതിനാല്‍ ഫൈനല്‍ 5 ല്‍ കടക്കാമായിരുന്ന സാധ്യത നഷ്ടമാക്കി.

2- ജാസ്മിന്റെ തെറി വിളി മൂലം പ്രേക്ഷകര്‍ കൈവിടുന്നതായി കാണുന്നു. വോട്ടിങില്‍ വന്‍വീഴ്ചയാണ് അവള്‍ക്ക് സംഭവിച്ചിരിക്കുന്നത്.

 വരുന്ന ആഴ്ചകളില്‍  പുറത്താക്കപ്പെടേണ്ടവര്‍

വരുന്ന ആഴ്ചകളില്‍ പുറത്താക്കപ്പെടേണ്ടവര്‍

1-സുചിത്ര
2-സൂരജ്
3-ധന്യ മേരി
4-ദില്‍ഷ
5-ലക്ഷ്മിപ്രിയ

 ഫൈനല്‍ 5 ല്‍ വരാനുള്ള ഗെയിം ഇപ്പോള്‍ കളിക്കുന്നവര്‍

ഫൈനല്‍ 5 ല്‍ വരാനുള്ള ഗെയിം ഇപ്പോള്‍ കളിക്കുന്നവര്‍

1 -റോബിന്‍
2-ജാസ്മിന്‍
3-ബ്ലെസ്ലി
4-അഖില്‍
5-അപര്‍ണ (ബിഗ് ബോസ് ഗെയിമ്മില്‍ മത്സരിക്കുന്ന ആദ്യ വിദേശ വനിത എന്ന നിലയില്‍ കിട്ടുന്ന പ്രത്യേക പരിഗണന കാരണം)

Recommended Video

പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു | Ronson's Wife Dr Neeraja Interview
ഫൈനല്‍ ഫൈവ് സാധ്യതയുള്ളവര്‍ പോലും മത്സരത്തില്‍ നിന്നും പുറത്തായി

കുറിപ്പ്: ഡെയ്‌സി മടങ്ങി വരുമെന്ന് കരുതുന്നുണ്ട്. അങ്ങനെ വന്നാല്‍ അവള്‍ ബിഗ് ബോസ് ഷോയുടെ ഗതിതന്നെ മാറ്റാനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്. എന്നുമാണ് ജീ വര്‍ഗീസ് പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

ഫൈനല്‍ ഫൈവ് സാധ്യതയുള്ളവര്‍ പോലും മത്സരത്തില്‍ നിന്നും പുറത്താവുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. ആദ്യ എവിക്ഷനിലൂടെ ശാലിനിയും പിന്നാലെ ഡെയ്‌സിയും നവീനുമൊക്കെ പോയത് ഉള്‍കൊള്ളാന്‍ സാധിക്കില്ലെന്നാണ് ആരാധകരുടെ അഭിപ്രായം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X