'ഡെയ്സി ലിമിറ്റ് കടക്കുന്നു, മരിച്ച് പോയ അച്ഛന് വരെ വിളിക്കുന്നു, അവളെ പുറത്താക്കണം'; വീഡിയോയുമായി ഡിംപൽ ഭാൽ!
മറ്റ് സീസണുകളെ അപേക്ഷിച്ച് മത്സാർഥികൾ, ഗെയിമുകൾ തുടങ്ങി എല്ലാ കാര്യങ്ങളിലും ബിഗ് ബോസ് മലയാളം സീസൺ ഫോർ പ്രത്യേകത നിറഞ്ഞതാണ്. കഴിഞ്ഞ സീസണുകളിലെല്ലാം വെറുതെ വീട്ടിൽ വന്ന് ഗ്രൂപ്പിസം സൃഷ്ടിച്ചും നന്മമരം കളിച്ചും നൂറ് ദിവസം വരെ തട്ടിയും മുട്ടിയും എത്തിയ മത്സരാർഥികൾ ഉണ്ടായിരുന്നു.
ഇപ്രാവശ്യം എല്ലാവരും ഇറങ്ങി കളിക്കുന്നുണ്ട്. മുൻ സീസണുകളിലേത് പോലെ കലോത്സവ മൂഡിലുള്ള ഗെയിമുകൾ പ്രതീക്ഷിച്ച് വന്നവർക്കെല്ലാം എട്ടിന്റെ പണിയാണ് കിട്ടികൊണ്ടിരിക്കുന്നത്.
കായികാധ്വാനവും ബുദ്ധിയും പ്രയോഗിക്കാതെ ഒരു സ്റ്റെപ്പ് പോലും വീട്ടിൽ തുടർന്നുള്ള ദിവസങ്ങളിൽ വെക്കാൻ കഴിയില്ലെന്നാണ് ഓരോ ദിവസവും ബിഗ് ബോസ് ഗെയിമുകളിലൂടെ മത്സരാർഥികളെ ഓർമിപ്പിച്ചുകൊണ്ടിരിക്കുന്നത്.
പല ജീവിത ചുറ്റുപാടിൽ നിന്നും സാഹചര്യങ്ങളിൽ നിന്നും വന്നവരായാതിനാൽ ചിലർ പെട്ടന്ന് പ്രകോപിതരാവുകയും മോശം വാക്കുകളടക്കം ഉപോയഗിച്ച് തിരിച്ച് പ്രതികരിക്കുകയും ചെയ്യാറുണ്ട്. മറ്റ് സീസണുകളുമായി താരതമ്യം ചെയ്യുമ്പോൾ ഈ സീസണിലെ മത്സരാർഥികളാണ് സഭ്യമല്ലാത്ത ഭാഷ കൂടുതലായും ഉപയോഗിക്കുന്നത്.

ജാസ്മിൻ, റോബിൻ, ഡെയ്സി, നവീൻ എന്നിവരാണ് ഇത്തരത്തിലുള്ള അസഭ്യവാക്കുകൾ നിരന്തരമായി വഴക്കുകൾ ഉണ്ടാകുമ്പോൾ ഉപയോഗിക്കുന്നത്.
കഴിഞ്ഞ വീക്കെൻഡ് എപ്പിസോഡ് വന്നപ്പോൾ അത്തരത്തിലുള്ള ഭാഷാപ്രയോഗങ്ങൾ അനുവദിക്കുന്നില്ലെന്ന് മോഹൻലാൽ അറിയിക്കുകയും ചെയ്തിരുന്നു. അസഭ്യമായ വാക്കുകൾ പ്രയോഗിക്കുന്നതിന് പുറമെ വീട്ടിലുള്ള അച്ഛൻ, അമ്മ, സഹോദരങ്ങൾ എന്നിവർക്ക് വിളിക്കുകയും ചെയ്യുന്ന രീതിയും മത്സരാർഥികൾക്കിടയിലുണ്ട്.
അത്തരം പ്രയോഗങ്ങൾ ഏറ്റവും കൂടുതൽ വരുന്നത് മത്സരാർഥികളിൽ ഒരാളായ ഡെയ്സിയുടെ ഭാഗത്ത് നിന്നാണ്.

താക്കീത് ലഭിച്ച ശേഷം കഴിഞ്ഞ ദിവസവും ബ്ലസ്ലിയുമായുള്ള തർക്കത്തിനിടെ ഡെയ്സി ബ്ലസ്ലിയുടെ വീട്ടുകാരെ പറഞ്ഞിരുന്നു. എന്നാൽ ബ്ലസ്ലി പ്രതികരിക്കാതെ മൗനം പാലിക്കുകയാണ് ചെയ്തത്.
ഏറ്റവും കൂടുതൽ തവണ ബ്ലസ്ലിയുടെ വീട്ടുകാരെ പറഞ്ഞിട്ടുള്ളത് ഡെയ്സിയാണ്. മുമ്പും ബ്ലസ്ലിയുടെ വീട്ടുകാരെ പറയുന്ന ഡെയ്സിയുട വീഡിയോ വൈറലായിരുന്നു. ഇപ്പോൾ പഴയ തെറ്റ് വീണ്ടും ഡെയ്സി ആവർത്തിച്ചതോടെ പ്രേക്ഷകർ ഡെയ്സിക്കെതിരെ രംഗത്തെത്തി.
അക്കൂട്ടത്തിൽ മുൻ ബിഗ് ബോസ് താരം ഡിംപൽ ഭാലും ഡെയ്സിക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

വീഡിയോയിൽ ഡിംപൽ പറയുന്നത് ഇങ്ങനെയാണ്.... 'കഴിഞ്ഞ ദിവസം ഡെയ്സി ഡേവിഡ് അവളുടെ പരിതി ലംഘിച്ചിരിക്കുന്നു. ബ്ലസ്ലിയുെട മരിച്ചുപോയ അച്ഛൻ, അമ്മ, പെങ്ങൾ എന്നിവരെയെല്ലാം ഡെയ്സി മോശമായി പരാമർശിച്ചു.'
'മരിച്ചുപോയ അച്ഛനെ വലിച്ചിഴച്ചത് ഒട്ടും ശരിയായ ഒന്നായിരുന്നില്ല. ഡെയ്സി ഇതിന് മറുപടി പ്രേക്ഷകരോട് പറയണം. വാ തുറന്നാൽ ഡെയ്സിയുടെ നാവിൽ നിന്നും വരുന്നത് ഇത്തരം വാക്കുകളാണ്. ഇത്തരം പ്രവണത ചാനലും ചോദ്യം ചെയ്യണം.'
'ഡെയ്സിക്ക് കൃത്യമായ താക്കീത് പോലും നൽക്കാത്തത് വേദന ജനിപ്പിക്കുന്നുണ്ട്' എന്നാണ് സോഷ്യൽമീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ ഡിംപൽ ഡെയ്സിക്കെതിരെ പറഞ്ഞത്.
Recommended Video

സപ്പോർട്ട് ബ്ലസ്ലി, ബിഗ് ബോസ് ഡെയ്സിയെ പുറത്താക്കണം, സ്റ്റോപ്പ് പാരന്റ്സ് ഷെയ്മിങ് തുടങ്ങിയ ഹാഷ്ടാഗുകൾക്കൊപ്പമാണ് ഡിംപൽ ഭാൽ വീഡിയോ പങ്കുവെച്ചത്. ഡിംപലിന്റെ വീഡിയോയെ അനുകൂലിച്ച് നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്.
സോഷ്യൽമീഡിയ പേജിൽ ഡെയ്സിക്കെതിരെ പ്രത്യക്ഷപ്പെട്ട കുറിപ്പിൽ ഒന്ന് ഇങ്ങനെയായിരുന്നു... 'ഇതൊരു ഗെയിം ഷോ അല്ലെ...? ഇതിൽ എന്തെങ്കിലും പ്രകോപനം ഉണ്ടായാൽ വീട്ടിൽ ഇരിക്കുന്ന അമ്മയും പെങ്ങളും അച്ഛനും അമ്മൂമ്മയും വരെ ഇവിടെ കഥാപാത്രങ്ങളാകുന്നുണ്ട്.'
'ബ്ലസ്ലിയുടെ ഭാഗത്ത് നിന്നും യാതൊരു മോശം സംസാരവും ഉണ്ടാകാത്ത സമയത്താണ് ഡെയ്സി ബ്ലസ്ലിയുടെ വീട്ടിൽ ഇരിക്കുന്നവരെ വിളിച്ച് സംസാരിച്ചത്. ഡെയ്‌സി ഇത്തരം വില കുറഞ്ഞ വാക്കുകൾ ഇനി ആവർത്തിക്കില്ല എന്നത് ലാലേട്ടൻ ഉറപ്പ് വരുത്തണം' എന്നായിരുന്നു കുറിപ്പ്.


Click it and Unblock the Notifications











