'തുറക്കുമ്പോഴെല്ലാം പച്ചില പാമ്പുകളായിരുന്നു, ഒപ്പം വിഷം തീർന്നോയെന്നുള്ള ചോദ്യവും'; ആര്യ

മറ്റെല്ലാ ഭാഷകളിലും ബി​ഗ് ബോസ് ആരംഭിച്ച് വർഷങ്ങൾ കഴിഞ്ഞ ശേഷമാണ് മലയാളത്തിൽ ബി​ഗ് ബോസ് തുടങ്ങുന്നത്. ഇതുവരെ നാല് സീസണുകളാണ് മലയാളത്തിൽ ഉണ്ടായിട്ടുള്ളത്. അതിൽ നാലം സീസൺ ഫിനാലെയ്ക്ക് അരികിൽ എത്തി കഴിഞ്ഞു. ​

ഗ്രാന്റ് ഫിനാലെ ജൂലൈ മൂന്നിന് ഞായറാഴ്ചയാണ് നടക്കുക. വിന്നർ ട്രോഫിക്ക് വേണ്ടി ആറുപേരാണ് വീട്ടിൽ മത്സരിക്കുന്നത്. ആര് വിജയിയാകുമെന്നത് പ്രവചനാതീതമാണ്. കാരണം ഓരോ ദിവസം കഴിയുന്തോറും ആളുകളുടെ ഇഷ്ടങ്ങൾ മാറി മാറിഞ്ഞുകൊണ്ടിരിക്കുകയാണ്.

ദിൽഷ, ബ്ലെസ്ലി, റിയാസ്, സൂരജ്, ധന്യ, ലക്ഷ്മിപ്രിയ എന്നിവ​രാണ് ഫൈനലിസ്റ്റുകളായി മത്സരിക്കുന്നത്.

കഴിഞ്ഞ മൂന്ന് സീസണുകളിൽ രണ്ടെണ്ണത്തിന്റെ ഫിനാലെ മാത്രമാണ് പ്രേക്ഷകർക്ക് കാണാൻ കഴിഞ്ഞത്. രണ്ടാം സീസൺ പകുതി പിന്നിട്ടപ്പോൾ കൊവിഡ് പ്രതിസന്ധി മൂലം പെടുന്നനെ അവസാനിപ്പിക്കുകയായിരുന്നു.

അതിനാൽ തന്നെ ഫിനാലെയോ ഫൈനലിസ്റ്റുകളോ ഉണ്ടായിരുന്നില്ല. രണ്ടാം സീസണിൽ ഏറ്റവും കൂടുതൽ പൊതുജന ശ്രദ്ധനേടിയ മത്സരാർഥികളിൽ ഒരാളായിരുന്നു നിടയും മോഡസും അവതാരികയുമെല്ലാമായ ആര്യ ബാബു.

ബഡായി ബം​ഗ്ലാവിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ ആര്യയെ പ്രേക്ഷകർ അടുത്തറിഞ്ഞതും ബി​ഗ് ബോസിലേക്ക് താരം എത്തിയ ശേഷമാണ്.

പേരിനൊപ്പം ബഡായി ചേർത്തതിന് പിന്നിൽ

നാലാം സീസണിലും ആര്യ പങ്കാളിയായിരുന്നു. മത്സരാർഥിയായിട്ടല്ല. ബി​ഗ് ബോസ് അവതാരകൻ മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ പരിപാടി മത്സരാർഥികൾക്കൊപ്പം അവതരിപ്പിച്ചത് ആര്യയായിരുന്നു. അത്തരത്തിൽ ചെറുതായെങ്കിലും ഹൗസിനുള്ളിലെ മത്സരാർഥികളോട് നേരിട്ട് സംവദിക്കാൻ ആര്യയ്ക്ക് സാധിച്ചു.

സീസൺ ഫോർ പരിസമാപ്തിയിൽ എത്തിനിൽക്കുമ്പോൾ മുൻ ബി​ഗ് ബോസ് മത്സരാർഥിയെന്ന നിലയിൽ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടി ശിൽ‌പ ബാലയുമായുള്ള സംഭാഷണത്തിനിടെ ആര്യ ബാബു.

'ബഡായി ബം​ഗ്ലാവിന്റെ ഭാ​ഗമായ ശേഷമാണ് ഇൻസ്റ്റ​​ഗ്രാം തുടങ്ങിയത്. അന്ന് ആര്യ ബാബുവെന്ന് അക്കൗണ്ടിന് പേര് നൽകിയപ്പോൾ ആർക്കും എന്നെ മനസിലായിരുന്നില്ല.'

ബി​ഗ് ബോസ് അരച്ച് കലക്കി കുടിച്ചിരുന്നു

'അതുകൊണ്ട് പലരും അക്കൗണ്ട് തുറന്ന് പരിശോധിച്ച് കഴിയുമ്പോൾ എന്റെ ഫോട്ടോകൾ കണ്ട് ബഡായിയിലെ ആര്യയാണല്ലേ? എന്ന് ചോദിക്കാൻ തുടങ്ങി. അങ്ങനെയാാണ് ബഡായി എന്ന് കൂടി പേരിനൊപ്പം ചേർക്കാമെന്ന് തീരുമാനിച്ചത്. അത് ക്ലിക്കായി.'

'ബഡായിയായണ് എനിക്ക് ജീവിതത്തിൽ വഴിത്തിരിവായതും. അതുകൊണ്ട് ബഡായി ആര്യയെന്ന് ആളുകൾ വിളിക്കുന്നതിൽ സന്തോഷമെയുള്ളൂ. ബി​ഗ് ബോസിലേക്ക് ഏറെ ആ​ഗ്രഹിച്ചാണ് പോയത്.'

'തമിഴ്, ഹിന്ദി തുടങ്ങി എല്ലാ ഭാഷകളിലേയും ബി​ഗ് ബോസ് കണ്ട് വലിയ ഫാനായി മാറിയ ആളാണ് ഞാൻ. ഇപ്പോഴും ആളുകൾ ബി​ഗ് ബോസിലെ സംഭവങ്ങളുമായി ബന്ധപ്പെടുത്തി കമന്റുകളിലൂടെ കളിയാക്കാറുണ്ട്.'

വൃത്തികെട്ട ഫാൻ ഫൈറ്റാണ്

'ഒരു കമന്റെങ്കിലും അത് സംബന്ധിച്ച് എന്റെ ഫോട്ടോകൾക്കുണ്ടാകും. മലയാളം ബി​ഗ് ബോസിൽ മാത്രമെ ഇത്രയും ടോക്സിക്കായ ഫാൻ ഫൈറ്റുള്ളു. മറ്റ് ഭാഷകളിലെ ബി​ഗ് ബോസിലില്ല.'

'മാത്രമല്ല മറ്റ് മത്സരാർഥികളെ ഡീ​ഗ്രേഡ് ചെയ്യുന്ന പരിപാടിയും അവിടെയുള്ള പ്രേക്ഷകർ ചെയ്യാറില്ല. വൃത്തികെട്ട ആർമി ഫൈറ്റ് കാരണം പലതും അനുഭവിച്ചവരാണ് ഞാനും എനിക്കൊപ്പം അന്ന് വീട്ടിലുണ്ടായിരുന്നവരിൽ ചിലരും. എനിക്ക് പരിചയമുള്ള നിരവധിപേർക്ക് മലയാളം ബി​ഗ് ബോസിലേക്ക് ക്ഷണം വന്നിരുന്നു.'

Recommended Video

മുംബൈ തെരുവിൽ കറങ്ങി അടിച്ച് ബിഗ്ഗ്‌ബോസ് താരങ്ങൾ | *BiggBoss
പരിചയക്കാരെ പോകാൻ അനുവദിക്കാറില്ല

'അവരെല്ലാം എന്നെ വിളിച്ച് അഭിപ്രായം ചോദിക്കുമ്പോൾ ഞാൻ പോകരുതെന്ന് പറഞ്ഞാണ് അവരെ വിലക്കിയിട്ടുള്ളത്. കൂടാതെ എന്തൊക്കെയാണ് വരാനിരിക്കുന്ന ബുദ്ധിമുട്ടുകളെന്നും പറ‍ഞ്ഞ് മനസിലാക്കും. ഹിന്ദി, തമിഴ് തുടങ്ങി മറ്റ് ബി​ഗ് ബോസ് പ്രേക്ഷകരെല്ലാം കുറച്ച് കൂടി ചിന്തിച്ച് കാര്യങ്ങൾ ചെയ്യുന്നവരാണ്.'

'അന്തമായ ഫാൻ ഫൈറ്റില്ല, ഡീ​ഗ്രേ‍ഡിങ് ഇല്ല. നാലാം സീസൺ തുടങ്ങി മത്സരാർഥികൾ വീടിനുള്ളിൽ കയറിയപ്പോൾ തന്നെ ആർമികൾ രൂപപ്പെട്ടിരുന്നു. അതെങ്ങനെയാണെന്ന് ഇപ്പോഴും മനസിലാകുന്നില്ല.'

'എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സീസൺ ഒന്നാം സീസണായിരുന്നു. ഇനി ഹിന്ദി ബി​ഗ് ബോസിലേക്ക് അവസരം കിട്ടിയാൽ മറിച്ചൊന്ന് ആലോചിക്കാതെ ഞാൻ തീർച്ചയായും പോകും' ആര്യ പറയുന്നു.

More from Filmibeat

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X