'റോബിന് തിരികെ വരാനുള്ള വഴികളെല്ലാം ദിൽഷയും ബ്ലെസ്ലിയും ചേർന്ന് അടച്ചു'; വൈറലായി കുറിപ്പ്!

ബി​ഗ് ബോസ് മലയാളം സീസൺ ഫോറിലെ പത്താം ആഴ്ച വീട്ടിലെ പതിനൊന്ന് മത്സരാർഥികളുടെ ജീവിതത്തിലും വലിയ വ്യത്യാസമാണ് ഉണ്ടാക്കിയത്. ചെറിയ വഴക്കുകൾ വലിയ തർക്കത്തിലേക്കും പിടിവലിയിലേക്കും നീങ്ങിയപ്പോൾ ഒരാൾക്ക് മത്സരത്തിൽ നിന്ന് പിന്മാറേണ്ട സ്ഥിതിയുമുണ്ടായി.

അതെ റിയാസിന് തല്ലിയ പേരിൽ പുറത്താക്കപ്പെട്ട റോബിൻ ഇപ്പോൾ സീക്രട്ട് റൂമിലാണ്. തിരികെ വീട്ടിലേക്ക് വരുമോ എന്നതറിയാൻ ശനിയാഴ്ചവരെ കാത്തിരുന്നെ മതിയാകൂ.

സഹമത്സരാർഥിയെ പരിക്കേൽപ്പിച്ചുള്ള കളികൾ ബി​ഗ് ബോസ് വീടിന് ചേർന്നതല്ലെന്ന് വീട്ടിലേക്ക് കടക്കും മുമ്പ് പലവട്ടം എല്ലാ മത്സരാർഥികളോടുമായി ബി​ഗ് ബോസ് പറഞ്ഞിരുന്നതാണ്. പക്ഷെ റോബിൻ അത് തെറ്റിച്ചതാണ് പുറത്താക്കലിന് കാരണമായത്.

അതേസമയം ഇനി റോബിന് ബി​ഗ് ബോസ് വീട്ടിലേക്ക് തിരികെ വരണമെങ്കിൽ റിയാസിന്റെ കനിവ് കിട്ടണം. കാരണം പരിക്കേറ്റത് റിയാസിനാണ്. റിയാസ് ക്ഷമിക്കാൻ തയ്യാറായാൽ മാത്രമെ റോബിന് തിരികെ ​ഗെയിമിലേക്ക് വരാൻ സാധിക്കൂ.

സീസൺ 2വിലെ മത്സരാർഥിയായിരുന്ന രജിത്ത് പുറത്തായതും റോബിനെപ്പോലെ സഹമത്സരാർഥിയെ ഉപദ്രവിച്ചതിനാലാണ്.

റോബിൻ തിരിച്ച് വരില്ല

ആ സീസണിലും ഏറ്റവും കൂടുതൽ ജനപിന്തുണ രജിത്തിനായിരുന്നു. നാലാം സീസണിലെ ജനപിന്തുണ കൂടുതലുള്ള മത്സരാർഥിയെ ബി​ഗ് ബോസ് തിരികെ കൊണ്ടുവരുമോ എന്നതും ചോദ്യമായി തുടരുകയാണ്.

അതേസമയം റോബിൻ ഇനി തിരിച്ച് വരില്ലെന്നും അതിന് ചില കാരണങ്ങളുണ്ടെന്നും ചൂണ്ടി കാണിച്ച് സോഷ്യൽമീഡിയയിൽ ഒരു കുറിപ്പ് വൈറലാവുകയാണ്.

റോബിന് തിരിച്ച് വരവ് അസാധ്യമാണെന്നും അതിനുള്ള വഴികൾ ദിൽഷയും ബ്ലെസ്ലിയും ചേർന്ന് നേരത്തെ തന്നെ അടച്ചുവെന്നുമാണ് കുറിപ്പിൽ പറയുന്നത്.

ബ്ലെസ്ലിയും ദിൽഷയും ലൂപ് ഹോളുകൾ അടച്ചു

'റോബിൻ തിരിച്ച് വരാതിരിക്കാനുള്ള എല്ലാ വഴികളും ദിൽഷയും ബ്ലെസ്ലിയും അടച്ചു. ശനിയാഴ്ച ലാലേട്ടൻ വന്ന് റിയാസിനോട് ചോദിക്കും റോബിനെ പുറത്താക്കണോ വേണ്ടയോയെന്ന്.'

'ജാസ്മിൻ റിയാസിന്റെ മനസുമാറ്റി ഷോയിൽ റോബിനെ തിരിച്ചുകൊണ്ടുവരാൻ പറഞ്ഞാലോയെന്ന് ഭയന്ന് അവരെയും ആ വീട്ടിലുള്ള മറ്റുള്ളവരെയും മാക്സിമം ചൊറിഞ്ഞ് റോബിനോടുള്ള വെറുപ്പ് കൂട്ടി പുറത്താക്കാനുള്ള തീരുമാനത്തിൽ എത്തിക്കാനാണ് ബ്ലെസ്ലിയും ദിൽഷയും ലക്ഷ്മിപ്രിയയും ശ്രമിക്കുന്നത്.'

റിയാസ് കനിയണം

'രജിത്ത് കുമാർ എങ്ങനെ പുറത്തായെന്ന് ഈ മൂന്നുപേർക്കും അറിയാം. അന്തിമ തീരുമാനം റിയാസിന്റേതാണ്. അതുകൊണ്ട് റിയാസിനെ മാക്സിമം ചൊറിഞ്ഞ് വാശി കേറ്റുക. ഒപ്പം റിയാസിന്റെ മനസുമാറ്റാൻ മറ്റുള്ളവരെ അനുവദിക്കാതിരിക്കുക.'

'അതിന് ശനിയാഴ്ച വരെ റിയാസിനെയും മറ്റുള്ളവരെയും മാക്സിമം ചൊറിയുക. ഇതാണ് കഴിഞ്ഞ ദിവസം മുതൽ വീട്ടിൽ നടക്കുന്നത്. നല്ലരു സുഹൃത്തായിരുന്നു ദിൽഷയെങ്കിൽ ഈ അവസരത്തിൽ റിയാസിനെ പറഞ്ഞ് മനസിലാക്കി റോബിനെ തിരിച്ച് കൊണ്ടുവരാനാണ് ശ്രമിക്കേണ്ടത്.'

'ഇനി റോബിനുവേണ്ടി ചലഞ്ചാണെങ്കിൽ അത് ലാലേട്ടന്റെ എപ്പിസോഡ് കഴിഞ്ഞ് റോബിൻ പുറത്തായതിന് ശേഷം മാത്രമെ ബുദ്ധിയുള്ള ആരും ചെയ്യുകയുള്ളൂ.'

Recommended Video

ദിൽഷയ്ക്ക് റോബിനോട് അങ്ങനെ പെട്ടെന്നൊന്നും പ്രേമം വരില്ല | Bigg Boss Malayalam Akhil | #Interview
പത്താം ആഴ്ച നിർണായകം

'ബുദ്ധിജീവിയെന്ന് പ്രേക്ഷകർ വിലയിരുത്തിയ ബ്ലെസ്ലി ഇങ്ങനെ ഒരു മണ്ടത്തരം ചെയ്യുമോ? ഈ മൂന്നുപേരുടെയും യഥാർഥ മുഖം മനസിലാകണമെങ്കിൽ തിങ്കളാഴ്ചയാകണം' എന്നായിരുന്നു കുറിപ്പ്.

റോബിന് റിയാസ് മാപ്പ് നൽകാനുള്ള സാധ്യത വളരെ കുറവാണ്. റോബിൻ കപ്പ് നേടരുത് എന്നത് റിയാസിന്റെ ലക്ഷ്യമാണ്. പിആർ ടീമിനെ ഏർപ്പാടാക്കി മത്സരിക്കാൻ എത്തിയ വ്യക്തിയാണ് റോബിനെന്ന് വീട്ടിൽ വന്നപ്പോൾ മുതൽ റിയാസ് പറയുന്നുണ്ട്.

ജാസ്മിനും റോബിൻ തിരികെ വരുന്നതിനോട് യോജിപ്പില്ല. നിലവിലെ സ്ഥിതിയിൽ റോബിൻ കഴിഞ്ഞാൽ വീട്ടിൽ ഏറ്റവും കൂടുതൽ ഫാൻസുള്ള മത്സരാർഥി ബ്ലെസ്ലിയാണ്. ശേഷം ദിൽഷ.

റോബിൻ‌ തിരിച്ച് വന്നില്ലെങ്കിൽ കപ്പ് ഇവരിലൊരാൾ നേടാനും സാധ്യതയുണ്ട്. ഇനി വീട്ടിൽ സംഭവിക്കാൻ പോകുന്ന ട്വിസ്റ്റുകൾ കണ്ടുതന്നെ അറിയണം.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X