എന്തൊരു മനഃപൊരുത്തമാണ് ഇരുവരും തമ്മിൽ; റോബിൻ പുറത്ത് ചെയ്യുന്ന കാര്യങ്ങൾ ബിഗ് ബോസ് വീട്ടിലിരുന്ന് പറഞ്ഞ് ദിൽഷ

ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണും അവസാന ഘട്ടത്തിലേക്ക് എത്തി നിൽക്കുകയാണ്. ഏകദേശം ഇരുപത് ദിവസങ്ങള്‍ക്കുള്ളില്‍ ഗ്രാന്‍ഡ് ഫിനാലെ നടത്താനാണ് സാധ്യത. ഈ അവസാന ഘട്ടത്തിൽ ആരൊക്കെ പുറത്താകും ആരൊക്കെ ഫൈനൽ ഫൈവിൽ എത്തും എന്ന കാര്യങ്ങളിൽ പ്രേക്ഷകർ ഏറെ ആകാംക്ഷയിലാണ്.

സീസൺ ഫോർ വിജയി എന്ന് എൺപത് ശതമാനം പ്രേക്ഷകരും പ്രതീക്ഷിച്ചിരുന്ന മത്സരാർഥിയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ഷോയുടെ പതിനൊന്നാം ആഴ്ചയിലെ വീക്കിലി ടാസ്‌ക്കാണ് താരത്തിന് പുറത്തേക്കുള്ള വാതിൽ തുറന്ന് കൊടുത്തത്.

ഗെയിമിന്റെ ഭാഗമായി റിയാസിന്റെ കഴുത്തിൽ കിടന്ന ലോക്കറ്റ് പൊട്ടിക്കുകയും തുടർന്ന് ഉണ്ടായ വഴക്കിൽ ആകസ്മികമായി റിയാസിൻെറ മുഖത്ത് റോബിൻ തള്ളുകയും ചെയ്തു. ഇത് ബിഗ് ബോസ് ഷോയുടെ നിയമത്തിന് എതിരായതുകൊണ്ട് റോബിനെ ഷോയിൽ നിന്നും പുറത്താക്കുകയായിരുന്നു.

റോബിൻ ഇപ്പോൾ ജോലിക്ക് പോകില്ല പലേടത്തും ഉൽഘാടനവും കാര്യങ്ങളുമൊക്കെ ഉണ്ടാവും

എന്നാൽ റോബിൻ പുറത്തായ ശേഷം വീട്ടിനുള്ളിൽ വലിയ കോലാഹലങ്ങളാണ് നടന്നത്. റോബിന് ബിഗ് ബോസ് വീട്ടിലെ സീക്രട്ട് റൂമിൽ ഇരുന്ന സമയത്ത് തന്നെ ദിൽഷയും ബ്ലെസ്ലിയും റോബിനുവേണ്ടി ബിഗ് ബോസ് വീട്ടിൽ വഴക്ക് ഉണ്ടാക്കാൻ തുടങ്ങി.

താരം ബിഗ് ബോസ് വീട് വിട്ട ശേഷവും റോബിനെ കുറിച്ചുള്ള സംസാരം വീട്ടിനുള്ളിൽ നിറയുകയാണ്.

കഴിഞ്ഞ ദിവസം ദിൽഷയും റിയാസും തമ്മിൽ വഴക്ക് ഉണ്ടായതും റോബിന്റെ കാര്യം പറഞ്ഞായിരുന്നു. ഇപ്പോഴിതാ ബ്ലെസ്ലിയും ദിൽഷയും റോബിനെപ്പറ്റി പറയുന്ന കാര്യമാണ് പ്രേക്ഷകശ്രദ്ധ നേടിയിരിക്കുന്നത്.

ഗാർഡൻ ഏരിയയിൽ ഇരിക്കുന്ന ദിൽഷ ബ്ലെസ്ലിയോട് ഡോക്ടർ ഇപ്പൊ എന്ത് ചെയ്യുകയായിരിക്കും എന്ന് ചോദിച്ചു. നൈറ്റ് ഡ്യൂട്ടിക്ക് കയറിക്കാനും എന്നാണ് ബ്ലെസ്ലി പറഞ്ഞത്.

എന്നാൽ റോബിൻ ഇപ്പോൾ ജോലിക്ക് പോകില്ല പലേടത്തും ഉൽഘാടനവും കാര്യങ്ങളുമൊക്കെ ഉണ്ടാവുമെന്നും പറഞ്ഞു.

ടി.വി. എറിഞ്ഞ് പൊട്ടിച്ചിട്ടുണ്ടാവും

എന്നാൽ റോബിൻ ബിഗ് ബോസ് കാണുന്നുണ്ടായിരിക്കുമെന്നും കഴിഞ്ഞ ദിവസത്തെ എപ്പിസോഡ് കാണുന്നുണ്ടായിരിക്കുമെന്നും ബ്ലെസ്ലി പറഞ്ഞു. അപ്പോൾ കഴിഞ്ഞ ദിവസത്തെ 'എച്ചിൽ' വിഷയം ഡോക്ടർ കണ്ട് കാണുമോ എന്ന് ദിൽഷ ചോദിച്ചു. കണ്ടുവെങ്കിൽ റോബിൻ ടി.വി. എറിഞ്ഞ് പൊട്ടിച്ചിട്ടുണ്ടാവുമെന്ന് ബ്ലെസ്ലി ദിൽഷായോട് പറഞ്ഞു.

റിയാസിനോട് വഴക്കിടുന്ന സമയത്ത് റോബിനും ബ്ലെസ്ലിയും തന്റെ നിഴലാണെന്ന് ദിൽഷ പറഞ്ഞിരുന്നു. അത് റോബിന് കണ്ടാൽ എങ്ങനെ പ്രതികരിക്കുമെന്നും ദിൽഷ വ്യക്തമാക്കി. ഷോയിൽ നിന്നും പുറത്തിറങ്ങിയാൽ റോബിനെ കാണാൻ പോകണമെന്നും ദിൽഷ പറയുന്നു.

ദിൽഷയും റോബിനുമായി നല്ല മനഃപൊരുത്തമാണെന്നാണ് ആരാധകർ പറയുന്നത്

റോബിന് ഉൽഘാടനത്തിന് പോകുന്നുണ്ടായിരിക്കും എന്ന് ദിൽഷ വെറുതെ പറഞ്ഞതാണെങ്കിലും കൃത്യം അതേദിവസം റോബിൻ ഉൽഘാടനത്തിന് പോവുകയുണ്ടായി. ദിൽഷയും റോബിനുമായി നല്ല മനഃപൊരുത്തമാണെന്നാണ് ഇതോടെ ആരാധകർ പറയുന്നത്

അതെ സമയം, ബിഗ് ബോസ് സീസൺ ഫോർ അതിന്റെ പന്ത്രണ്ടാം ആഴ്ചയിലേക്ക് കടക്കുമ്പോൾ ബിഗ് ബോസ് വീട്ടിൽ നിന്നും ഒരാൾ കൂടി പടി ഇറങ്ങുകയാണ്. കുട്ടി അഖിൽ ആണ് ഇത്തവണ വീട്ടിൽ നിന്നും പുറത്ത് പോകുന്ന മത്സരാർത്ഥി എന്നാണ് വിവരം.

ഇത്തവണത്തെ എവിക്ഷൻ നോമിനേഷന് ദിൽഷയും ധന്യയും ഒഴികെ മറ്റ് മത്സരാർഥികളുടെ എല്ലാവരുടെയും പേരുകൾ വന്നു. ഇതിൽ ലക്ഷ്മിപ്രിയ സേവ്ഡ് ആയി എന്ന് കഴിഞ്ഞ ദിവസം മോഹൻലാൽ പറയുകയുണ്ടായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X