For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'കമന്റിലൂടെ തെറിവിളിക്കുന്നവർ തെറിവിളിച്ചോണ്ടിരിക്കും, ഞാൻ എന്റെ കാര്യം ചെയ്യും'; പരിഹസിക്കുന്നവരോട് സൂരജ്!

  |

  ബി​​ഗ് ബോസ് മലയാളം സീസൺ ഫോർ‌ അവസാനിച്ചപ്പോൾ വലിയ പരിഹാസങ്ങൾ കേൾക്കേണ്ടി വന്നിരുന്നു വിജയിയായ ദിൽഷ പ്രസന്നന്. മറ്റുള്ള മത്സരാർഥികളുടെ ആരാധകരാണ് ദിൽഷയെ കുറ്റപ്പെടുത്തിയവരിൽ‌ ഏറെയും. ദിൽ‌ഷ വിജയം അർഹിക്കുന്നില്ലെന്ന് പറഞ്ഞായിരുന്നു കുറ്റപ്പെടുത്തലുകൾ ഏറെയും.

  ദിൽഷ പ്രസന്നൻ ഒന്നാം സ്ഥാനത്ത് എത്തിയപ്പോൾ ബ്ലെസ്ലി രണ്ടാം സ്ഥാനത്തും റിയാസ് സലീം മൂന്നാം സ്ഥാനത്തുമെത്തി. മികച്ച പിന്തുണയോടെയാണ് ദിൽഷ ഒന്നാം സ്ഥാനത്ത് എത്തിയത്. ബി​ഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ലോഡി ബി​ഗ് ബോസ് ടൈറ്റിൽ വിന്നർ കൂടിയാണ് ദിൽഷ.

  Also Read: പതിനെട്ട് വയസിൽ വിവാഹിതയായി; ഇപ്പോൾ 8 വർഷം കഴിഞ്ഞു, ദാമ്പത്യത്തെ കുറിച്ച് സീരിയൽ മരിയ പ്രിൻസ്

  ഇരുപത് മത്സരാർഥികളാണ് ബി​ഗ് ബോസ് മലയാളം സീസൺ ഫോറിൽ മത്സരിച്ചത്. അതിൽ നിന്നുമാണ് ദിൽഷ പ്രസന്നൻ വിജയിയാക്കപ്പെട്ടത്. ഫിനാലെയ്ക്ക് ശേഷം വലിയ രീതിയൽ സൈബർ ആക്രമണം ഉണ്ടായപ്പോൾ ദിൽഷയ്ക്കൊപ്പം താങ്ങായി നിന്നവരിൽ പ്രധാനിയായിരുന്നു കുടുംബ സുഹൃത്തായ സൂരജ്. വർഷങ്ങളായി ദിൽഷയുടെ സുഹൃത്താണ് സൂരജ്.

  ദിൽഷയുടെ പിന്തുണച്ചതിന്റെ പേരിൽ സൂരജിന് നേരെയും സൈബർ ആക്രമണം ഉണ്ടായിരുന്നു. സോഷ്യൽമീ‍ഡിയ അക്കൗണ്ടുകളിൽ വന്ന് സൂരജിനെ ചീത്തവിളിക്കുന്നവരും നിരവധിയാണ്.

  Also Read: 'ഒരുങ്ങിയാലും ഒരുങ്ങിയില്ലെങ്കിലും പണ്ടത്തേക്കാൾ സുന്ദരി'; പഴയ സൗഹൃദങ്ങൾ പൊടിതട്ടിയെടുത്ത് സംവൃത സുനിൽ!

  അത്തരത്തിൽ പെരുമാറുന്നവരോട് തനിക്ക് പറയാനുള്ള മറുപടി പങ്കുവെച്ചിരിക്കുകയാണ് സൂരജ് ഇപ്പോൾ‌. ഫിലിമി ബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് സൂരജ് സോഷ്യൽമീഡി വഴി തെറിവിളിക്കുന്നവർക്കുള്ള മറുപടി പറഞ്ഞത്. 'എയറിൽ തന്നെയാണ്.'

  'എയറിൽ നിന്ന് ഇറങ്ങാൻ സമ്മതിക്കാറില്ല. ഞാൻ പുറം രാജ്യത്തോട് പോകാൻ നിക്കുകയാണ്. അപ്പോൾ എല്ലാവരും സുഹത്തുക്കളടക്കം പറയുന്നത് എന്തിനാ വെറുതെ ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുന്നത് എയറിൽ നിന്നും പോയി അവിടെ ഇറങ്ങിയാൽപ്പോരെ എന്നാണ്.'

  'ബേസിക്കലി എനിക്കെന്ന് പറഞ്ഞാൽ എന്റെ ഒരു ക്യാരക്ടർ വെച്ച് എനിക്കിഷ്ടപ്പെട്ട ഒരാളാണെങ്കിൽ അയാൾ ജെനുവിനാണെങ്കിൽ ഞാൻ അയാളുടെ കൂടെ നിൽക്കും.'

  'ലോകം മൊത്തം എതിര് നിന്നാലും എനിക്കൊരു സീനുമില്ല. അത് ദിലുവെന്ന് മാത്രമല്ല എന്റെ പല ഫ്രണ്ട്സുമുണ്ട്. ദിലുവിനും അറിയാം അത്. ഇൻസ്റ്റ​ഗ്രാമിൽ വന്ന് എന്റെ പോസ്റ്റിന്റെ അടിയിൽ തെറി വിളിക്കുക എന്നെ പേഴ്സണലി മെസേജ് ചെയ്ത് മോശം വാക്കുകൾ ഉപയോ​ഗിക്കുക തുടങ്ങിയവ ചെയ്താൽ അവരത് ചെയ്തോണ്ടിരിക്കും.'

  'ഞാൻ‌ എന്റെ കാര്യം ചെയ്യും അത്രയെയുള്ളു. പേടി എനിക്കൊരിക്കലും തോന്നാറില്ല. പേടിപ്പിക്കാൻ ശ്രമിക്കുന്നവർ പേടിപ്പിക്കാൻ ശ്രമിച്ചോണ്ടിരിക്കും പക്ഷെ എനിക്ക് പേടി തോന്നാറില്ല.'

  'അൺനെസസറിയായി പറയുമ്പോൾ ദിൽ‌ഷയ്ക്ക് എഫക്ട് ചെയ്യുന്നുണ്ടോയെന്ന് മാത്രമാണ് നോക്കാറുള്ളത്. എനിക്ക് വിഷമമൊന്നുമില്ല. ഇതൊക്കെ രണ്ട് ദിവസം അല്ലെങ്കിൽ രണ്ട് മാസം, മൂന്ന് മാസം കഴിയുമ്പോൾ തീരുമെന്ന് എനിക്കറിയാം. ഇവരൊക്കെ ചാടിയാലും എത്രത്തോളം ചാടുമെന്നും എനിക്കറിയാം.'

  'ഇവരൊക്കെ ഇത് ചെയ്യുന്നതുകൊണ്ട് എനിക്ക് പ്രമോഷൻ കിട്ടികൊണ്ടിരിക്കും. നിങ്ങൾ ഇത് ചെയ്യൂ. ഞാനും സ്ട്രോങ്ങായിട്ടുണ്ട്. നമുക്ക് ഏറ്റുമുട്ടാം. ഞാൻ സൈലന്റായി ഇരിക്കുന്നത് വീണ്ടും കുത്തിപൊക്കേണ്ടന്ന് വിചാരിച്ചിട്ടാണ്. അല്ലാതെ പറയാൻ ഇല്ലാത്ത കൊണ്ടല്ല. എന്റെ ഫോണിലേക്ക് ആര് വിളിച്ചാലും ഞാൻ ഫ്രീയാണെങ്കിൽ ഫോൺ എടുക്കും.'

  Recommended Video

  Janaki Sudheer Interview: സ്വന്തം നാട്ടുകാരെ പച്ചയ്ക്കു വെല്ലുവിളിച്ച് ജാനകി സുധീർ | *Interview

  'ബേസിക്കലി ഇതൊരു പ്രമോഷൻ ആണല്ലോ. കോൾ റെക്കോർഡ് ചെയ്യുന്നവർ നല്ല സോഫ്റ്റ് വെയർ ഉപ​യോ​ഗിക്കുക. എന്റെ പല മാസ് ഡയലോ​ഗുകളും വരുന്നില്ല' സൂരജ് പറഞ്ഞു.

  ദിൽഷ ഇപ്പോൾ ഉദ്ഘാടനങ്ങളും ഷോകളുമെല്ലാമായി തിരക്കിലാണ്. തനിക്ക് നേരെ വരുന്ന സൈബർ അറ്റാക്കുകളിൽ പ്രതിഷേധിച്ച് ബി​ഗ് ബോസിൽ നിന്നും പുറത്ത് വന്നശേഷം വിശദീകരണവുമായി പലപ്പോഴും ദിൽഷ എത്തിയിരുന്നു.

  Read more about: bigg boss
  English summary
  bigg boss malayalam season 4: disha's friend Sooraj Nair open up about cyberbullying
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X