നിനക്ക് എന്നോട് എന്തെങ്കിലും പ്രശ്‌നമുണ്ടോ? അഖിലിനോട് തുറന്നുചോദിച്ച് സുചിത്ര

മലയാളികളുടെ പ്രിയപ്പെട്ട ടെലിവിഷന്‍ റിയാലിറ്റി ഷോയായി മാറിയിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4. നൂറു ദിവസങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ മത്സരാര്‍ത്ഥികളിലൊരാള്‍ ഷോയുടെ വിജയിയാകും. അത് ആരാണെന്നറിയാനുള്ള ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ബിഗ് ബോസ് ആരാധകരെല്ലാം.

ഹൗസിനുള്ളിലെത്തിയ മത്സരാര്‍ത്ഥികള്‍ അവരുടെ പകുതി സമയം പിന്നിട്ടു കഴിഞ്ഞു. വളരെ ഊര്‍ജ്ജസ്വലരായി, സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ മത്സരവീര്യം കാഴ്ചവെക്കുന്ന പോരാളികളായി മാറിക്കഴിഞ്ഞു അക്ഷരാര്‍ത്ഥത്തില്‍ എല്ലാവരും. സെയ്ഫ് ഗെയിമിന്റെയും സ്ട്രാറ്റജിയുടെയും കാലം കഴിഞ്ഞുവെന്ന് വ്യക്തമാക്കുകയാണ് അടുത്തിടെ ഹൗസിനുള്ളില്‍ നടന്ന പല സംഭവങ്ങളും.

ഇണക്കങ്ങളും പിണക്കങ്ങളും

മത്സരം മാത്രമല്ല നല്ല സൗഹൃദങ്ങളും ഇണക്കങ്ങളും പിണക്കങ്ങളുമാണ് ഹൗസിനെ ലൈവാക്കി നിര്‍ത്തുന്നത്. സീരിയല്‍ രംഗത്തു നിന്നും വന്ന് കൂട്ടുകാരായവരാണ് അഖിലും സുചിത്രയും. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവര്‍ തമ്മില്‍ ചില അഭിപ്രായ വ്യത്യാസങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. അതേക്കുറിച്ച് സുചിത്രയാണ് അഖിലിനോട് സംസാരിച്ചതും.

തനിക്കൊരു പ്രശ്‌നം വന്നപ്പോള്‍ അതില്‍ ഇടപെടാതെ മാറി നിന്ന അഖിലിനോട് സുചിത്ര അതേക്കുറിച്ച് ചോദിച്ചിരുന്നു. 'ഫ്രണ്ട്ഷിപ്പ് എന്നു പറഞ്ഞാല്‍ ഇങ്ങനെയാണോ? ദില്‍ഷ പോലും ന്യായമല്ലാത്ത കാര്യങ്ങള്‍ക്കു വേണ്ടി സുഹൃത്തുക്കള്‍ക്കായി വാദിക്കാറുണ്ട്. അതൊക്കെ കാണുമ്പോള്‍ എനിക്ക് ശരിക്കും സങ്കടമുണ്ട്.

ദില്‍ഷ ഒരു പെണ്‍കുട്ടിയായിട്ട് പോലും പലപ്പോഴും അവളുടെ വ്യക്തിത്വം തന്നെ മറന്ന് ഹൗസിനുള്ളിലെ തന്റെ സുഹൃത്തുക്കള്‍ക്ക് വേണ്ടി തര്‍ക്കിക്കാറുണ്ട്. അവര്‍ ചെയ്യുന്നത് തെറ്റോ ശരിയോ എന്നുപോലും പലപ്പോഴും ദില്‍ഷ വിലയിരുത്താറില്ല.' അതാണ് തന്റെ കാഴ്ചപ്പാടില്‍ നല്ല സുഹൃത് ബന്ധം എന്ന് പറയുകയാണ് സുചിത്ര.

സുഹൃത്തുക്കള്‍ കാഴ്ചക്കാരല്ലെന്ന് സുചിത്ര

സുഹൃത്തെന്ന പേര് മാത്രമേയുള്ളൂവെന്നും ഒരു പ്രശ്‌നം വന്നാല്‍ കാഴ്ചക്കാരെ നോക്കിനില്‍ക്കുന്നവരല്ല യഥാര്‍ത്ഥ സുഹൃത്തുക്കളെന്നും കഴിഞ്ഞ ദിവസമാണ് സുചിത്ര അഖിലിനോട് പറഞ്ഞത്. അഖിലിന് ആ പറഞ്ഞത് കുറച്ച് വേദനിപ്പിച്ചുവെന്ന് തോന്നുന്നു. സുചിത്രയോട് നേരത്തെയുള്ള അടുപ്പമോ സംസാരമോ ഇപ്പോള്‍ ഇല്ല.

ഇതു മനസ്സിലാക്കിയാണ് സുചിത്ര അഖിലിനോട് ഇങ്ങനെ ചോദിക്കുന്നത്. നിനക്ക് എന്നോട് എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് തുറന്നു ചോദിക്കുകയാണ് ഇപ്പോള്‍ സുചിത്ര. തനിക്ക് അങ്ങനെ തോന്നിയെന്നും അതുകൊണ്ടാണ് ഇപ്പോള്‍ ചോദിക്കുന്നതെന്നും സുചിത്ര പറയുന്നു. എന്നാല്‍ തനിക്ക് ഒരു പ്രശ്‌നവുമില്ലെന്ന് സുചിത്രയോട് അഖില്‍ തുറന്നുസമ്മതിക്കുന്നു. സുചിത്രയുടേത് വെറും തോന്നല്‍ മാത്രമാണെന്നും അഖില്‍ കൂട്ടിച്ചേര്‍ത്തു.

Recommended Video

റോബിന്റെ പിടിവള്ളി ദിൽഷയുടെ കയ്യിൽ, അവർ കെട്ടണം | Bigg Boss Malayalam Akhil | #Interview | FilmiBeat
സുഖില്‍ കോംബോ

ഇരുവര്‍ക്കുമിടയിലെ മഞ്ഞുരുകിയ സന്തോഷത്തിലാണ് ഇപ്പോള്‍ ബിഗ് ബോസ് ആരാധകരും. ഇരുവരുടെയും പ്രിയപ്പെട്ട സുഖില്‍ കോംബോയുടെ സൗഹൃദം എന്നെന്നും തുടരട്ടെ എന്ന് ആശംസിക്കുകയാണ് പ്രേക്ഷകരെല്ലാം.

മാര്‍ച്ച് 27-ന് ആരംഭിച്ച ബിഗ് ബോസ് സീസണ്‍ 4-ല്‍ ഇപ്പോള്‍ 12 മത്സരാര്‍ത്ഥികളാണുള്ളത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളായി വന്ന വിനയ് മാധവ്, റിയാസ് സലീം എന്നിവരെ കൂടാതെ ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍, ദില്‍ഷ, ബ്ലെസ്‌ലി, സൂരജ്, അഖില്‍, സുചിത്ര, ലക്ഷ്മിപ്രിയ, ധന്യ, ജാസ്മിന്‍ എന്നിവരാണ് ഇപ്പോള്‍ ഹൗസിലുള്ളത്. അപര്‍ണ കഴിഞ്ഞ വാരം എവിക്ട് ആയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X