വിഷമിക്കില്ല, ഇതിലും വലിയ ചതികള്‍ ജീവിതത്തില്‍ പറ്റിയതാണ്; ഡോ. റോബിനോട് ലക്ഷ്മി പ്രിയ

ബിഗ് ബോസ് ഷോ ആരംഭിച്ചിട്ട് നാല് ദിവസം മാത്രമേ ആയിട്ടുള്ളൂവെങ്കിലും മത്സരാര്‍ത്ഥികളുടെ ഇടയില്‍ പ്രശ്നങ്ങള്‍ രൂക്ഷമാവുകയാണ്. നടി ലക്ഷ്മി പ്രിയയെ ചുറ്റിപ്പറ്റിയാണ് വിമര്‍ശനങ്ങളും പരാതികളും തല പൊക്കുന്നത്. ലക്ഷ്മി ഹൗസില്‍ അമിതമായി സ്വാതന്ത്ര്യം എടുക്കുന്നു എന്നാണ് സഹമത്സരാര്‍ത്ഥികളുടെ ആരോപണം. സുചിത്രയും ധന്യയും പേരെടുത്ത് പറയാതെ ലക്ഷ്മിയ്ക്കെതിരെ പരാതി ഉന്നയിച്ചിരുന്നു. ഒരു വശത്ത് പ്രശ്നങ്ങള്‍ ഹൗസില്‍ അസ്വസ്തകള്‍ സൃഷ്ടിക്കുമ്പോള്‍ വാശിയേറിയ മത്സരവുമായി മത്സരാര്‍ത്ഥികള്‍ മുന്നോട്ട് പോവുകയാണ്.

ബിഗ് ബോസ് ഹൗസില്‍ പാവ ടാസ്‌ക്ക് വലിയ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. ടാസ്‌ക്കിനിടെ ഡെയ്‌സിയ്ക്ക് ഭക്ഷണം കഴിക്കാന്‍ വേണ്ടി ബ്ലെസ്ലി തന്റെ പാവ അല്‍പ സമയത്തേയ്ക്ക് നല്‍കിയിരുന്നു. എന്നാല്‍ അവസനം ബ്ലെസ്ലി പുറത്തും ഡെയ്‌സി അകത്തുമായി. ഈ സംഭവം ബിഗ് ബോസ് ഹൗസില്‍ വലിയ ചര്‍ച്ചയായിരുന്നു. ബ്ലെസ്ലിയുടെ നല്ല മനസ്സിനെ എല്ലാവരും അഭിനന്ദിച്ചുവെങ്കിലും മത്സരത്തില്‍ ഇത്തരത്തിലുള്ള വികാരം പാടില്ലെന്നാണ് സഹമത്സരാര്‍ത്ഥികള്‍ പറയുന്നത്. ആ സംഭവത്തെ കുറിച്ച് ചര്‍ച്ച ചെയ്യുകയാണ് ഡോക്ടറും ലക്ഷമി പ്രിയയും. പാവ കൊടുക്കാനുള്ള ബ്ലെസ്ലിയുടെ തീരുമാനത്തെ ഇരുവരും എതിര്‍ത്തിരുന്നു.

ലക്ഷ്മി പ്രിയ

'ഭഗവത് ഗീതയില്‍ തന്നെ പറഞ്ഞിട്ടുണ്ടല്ലോ പാത്രമറിഞ്ഞ് ഭിക്ഷ കൊടുക്കണമെന്ന്. ആ പാത്രം ഏതെന്ന് ഈ കലിയുഗത്തില്‍ നമ്മളെങ്ങനെ കണ്ടുപിടിക്കും. യഥാര്‍ത്ഥത്തില്‍ ട്രാപ്പിലൊക്കെ വീഴുന്നത് ഞാനാണ്. നമ്മളെല്ലാവരും പറഞ്ഞതല്ലേ അവനോട് പോകണ്ടാന്ന് എന്നായിരുന്നു ഡോക്ടറോട് ലക്ഷ്മി പറഞ്ഞത്.

ആരെയും ജഡ്ജ് ചെയ്യരുത്

പിന്നാലെ മറുപടിയുമായി റോബിനും എത്തി. 'എല്ലാവര്‍ക്കും മനുഷ്യത്വമുണ്ട്. പക്ഷേ ഇത് കളിയാണ്. ആരുടെ മനസ്സും എപ്പോള്‍ വേണമെങ്കിലും മാറാം. ഞാന്‍ ഇങ്ങനെ പറയുന്നതില്‍ വിഷമമൊന്നും തോന്നരുത്. ഈ ഒരു ഗെയിമിന്റെ അടിസ്ഥാനത്തില്‍ നമ്മള്‍ ആരെയും ജഡ്ജ് ചെയ്യരുതെന്നുമായിരുന്നു' റോബിന്‍ പറഞ്ഞത്. ഇതിലും വലിയ ചതികള്‍ ജീവിതത്തില്‍ പറ്റിയതുകൊണ്ട് എനിക്കിതിലൊന്നും ഒരു വിഷമമൊന്നുമില്ലെന്നായിരുന്നു ലക്ഷ്മി പ്രിയയുടെ മറുപടി.

വീക്കിലി ടാസ്ക്ക്

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ആദ്യത്തെ വീക്കിലി ടാസ്‌ക്കായിരുന്നു 'അകത്തോ പുറത്തോ'. നാലാം ദിവസം ദിവസം രാവിലെ തന്നെ ബിഗ് ബോസ് അഞ്ച് പാവകള്‍ മത്സരാര്‍ത്ഥികള്‍ക്കായി നല്‍കിയിരുന്നു. ഹൗസില്‍ പ്രത്യേകം അധികാരം ലഭിക്കുന്ന പാവകളായിരുന്നു ഇത്.ഷോയുടെ ആദ്യം തന്നെ പാവകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കാണ് ടാസ്‌ക്കില്‍ അധികാരം കൂടുതല്‍. അവര്‍ക്കായിരിക്കും വീടിനുള്ളിലെ അഢംബര പൂര്‍ണ്ണമായ ജീവിതം അനുഭവിക്കാന്‍ അവകാശം ഉള്ളവരും. പാവകള്‍ കൈവശം ഇല്ലാത്തവര്‍ക്ക് വീടിനുള്ളില്‍ കയറാനോ അതിനുള്ളിലെ സൗകര്യങ്ങള്‍ അനുഭവിക്കാനോ സാധിക്കുകയില്ല എന്നതായിരുന്നു ബിഗ് ബോസിന്റെ നിര്‍ദ്ദേശം

Recommended Video

അഖിലും സൂരജും വേറെ ലെവലാണ് മക്കളെ | Bigg Boss Malayalam Season 4
ബ്ലെസ്ലിയ്ക്ക് അഭിനന്ദനം

നവീന്‍, നിമിഷ,ഡെയ്‌സി, ജാനകി, ബ്ലെസ്ലി എന്നിവര്‍ക്കായിരുന്നു ആദ്യം പാവകള്‍ ലഭിച്ചത്. പിന്നീട് ഡെയിസിയുടേയും നിമിഷയുടേയും പാവകള്‍ റോണ്‍സണും ഡോക്ടര്‍ റോബിനും സ്വന്തമാക്കി. ജാനകിയുടെ പാവ ലക്ഷ്മിപ്രിയയുടെ കൈകളില്‍ എത്തുകയും ചെയ്തു. പിന്നീട്
പാവകള്‍ കൈവശം വച്ചിരുന്ന റോണ്‍സണ്‍, നവീന്‍, ഡോ. റോബിന്‍, ബ്ലെസ്ലി, ലക്ഷ്മി പ്രിയ എന്നിവര്‍ ഒഴികെ ബാക്കിയെല്ലാവരും വീടിന് പുറത്തേക്ക് പോയി. ക്യാപ്റ്റനായ അശ്വിനും വീടിനകത്തുണ്ടായിരുന്നു. എന്നാല്‍ ആഹാരം കഴിക്കുന്നതിന് വേണ്ടി മാത്രം വലിയ പാവ ബ്ലെസ്ലി ഡെയ്‌സിക്ക് കൈമാറി. എന്നാല്‍ ഗെയിം ഗെയിമായി എടുത്ത ഡെയ്‌സി പാവ തിരികെ കൊടുക്കില്ലെന്നും അറിയിച്ചു. പിന്നാലെ അതിന്റെ അവകാശം ഡെയ്‌സിക്ക് ആയിരിക്കുമെന്ന് ബിഗ് ബോസും അറിയിച്ചു. പിന്നീട് ബ്ലെസ്ലിയുടെ നല്ല മനസ്സ് മനസ്സിലാക്കിയ റോണ്‍സണ്‍ ബ്ലെസ്ലിക്ക് തന്റെ പാവ കൊടുക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X