twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ഞാൻ പുറത്തായപോലെ റോബിനും ഒരു നിയോ​ഗം പോലെ പുറത്തായി, എന്റെ അനിയനെപ്പോലെയാണ്'; രജിത്ത് കുമാർ!

    |

    ബി​ഗ് ബോസ് മലയാളം സീസൺ ഫോർ അവസാനിച്ചു. പ്രേക്ഷക പിന്തുണ ഏറ്റവും കൂടുതലുണ്ടായിരുന്ന സീസണുകളിൽ ഒന്നായിരുന്നു നാലാം സീസൺ. പതിനേഴ് മത്സരാർഥികളുമായിട്ടാണ് നാലാം സീസൺ തുടങ്ങിയത്.

    ഉദ്ഘാടന എപ്പിസോഡുകൾ കഴിഞ്ഞപ്പോൾ പരിചിത മുഖങ്ങൾ വളരെ കുറവായിരുന്നുവെന്നതിനാൽ പ്രേക്ഷകരെല്ലാം നിരാശയിലായിരുന്നു. പിന്നീട് ഓരോ എപ്പിസോഡുകൾ കഴിയുമ്പോഴും പ്രേക്ഷകർ നാലാം സീസണിന്റെ ആരാധകരായി തുടങ്ങി.

    ഫിനാലെയോട് അടുത്തപ്പോൾ വളരെപെട്ടന്ന് തീർന്നുപോയല്ലോയെന്ന വിഷമമായിരുന്നു പ്രേക്ഷകർക്ക്.

    'ഒരുമിച്ച് പഠിച്ചു... ഒരുമിച്ച് വളരും... കുറെ അടികൂടി... ഇനി സ്നേഹിക്കട്ടെ'; ഡെയ്സിയെ കുറിച്ച് ബ്ലെസ്ലി!'ഒരുമിച്ച് പഠിച്ചു... ഒരുമിച്ച് വളരും... കുറെ അടികൂടി... ഇനി സ്നേഹിക്കട്ടെ'; ഡെയ്സിയെ കുറിച്ച് ബ്ലെസ്ലി!

    അപ്രതീക്ഷിതമായ നിരവധി സംഭവങ്ങൾക്കും സീസൺ ഫോർ സാക്ഷിയായിരുന്നു. ​ഗ്രാന്റ് ഫിനാലെയിൽ വിജയിയെ പ്രഖ്യാപിക്കാനുള്ള നിമിഷങ്ങളായപ്പോൾ പ്രേക്ഷകരെല്ലാം നെഞ്ചിടിപ്പോടെയാണ് ഇരുന്നത്.

    കാരണം അത്ര കടുത്ത മത്സരമായിരുന്നു ഫൈനലിസ്റ്റുകൾ തമ്മിൽ നടന്നത്. ഒന്നാം സ്ഥാനം നേടിയത് ദിൽഷ പ്രസന്നനായിരുന്നു. ആദ്യമായാണ് മലയാളം ബി​ഗ് ബോസിൽ ഒരു പെൺകുട്ടി ബി​ഗ് ബോസ് ടൈറ്റിൽ നേടുന്നത്. രണ്ടാം സ്ഥാനം ബ്ലെസ്ലിക്കായിരുന്നു.

    'തനിക്ക് പറ്റിയ തെറ്റുകൾ മക്കൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലോ?'; ശ്രീദേവി ജാൻവിയോട് പറഞ്ഞത്!'തനിക്ക് പറ്റിയ തെറ്റുകൾ മക്കൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലോ?'; ശ്രീദേവി ജാൻവിയോട് പറഞ്ഞത്!

    സീസൺ ഫോറും സമാപിച്ചു

    മൂന്നാം സ്ഥാനത്ത് റിയാസ് സലീമായിരുന്നു എത്തിയിരുന്നത്. ഇത്തവണ പതിവിൽ നിന്നും വ്യത്യസ്തമായി ആറുപേരാണ് ഫൈനലിസ്റ്റുകളായി മത്സരിച്ചത്. കൂടാതെ അച്ചടക്ക ലംഘനത്തിന് ഒരു മത്സരാർഥി പുറത്ത് പോവുകയും ചെയ്തിരുന്നു.

    ഇതുവരെയുള്ള ബി​ഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ വാക്ക് ഔട്ട് നടന്നതും സീസൺ നാലിലായിരുന്നു. ഈ സീസണിൽ ഏറ്റവും കൂടുതൽ ജനപിന്തുണയുണ്ടായിരുന്ന മത്സരാർഥി റോബിൻ രാധാകൃഷ്ണനാണ് അച്ചടക്ക ലംഘനത്തിന്റെ പേരിൽ ഷോയിൽ നിന്നും പുറത്താക്കപ്പെട്ടത്.

    സഹമത്സരാർഥി റിയാസ് സലീമിനെ ടാസ്ക്കിനിടെ കൈയ്യേറ്റം ചെയ്തതിന്റെ പേരിലായിരുന്നു റോബിനെ പുറത്താക്കിയത്.

    ഞാൻ പുറത്തായപോലെ റോബിനും

    ഇതുവരെയുള്ള ബി​ഗ് ബോസ് ചിത്രത്തിൽ രണ്ടുപേരെ മാത്രമാണ് സഹമത്സരാർഥിയെ കൈയ്യേറ്റം ചെയ്തതിന്റെ പേരിൽ പുറത്താക്കിയിട്ടുള്ളത്. ആദ്യത്തെ സംഭവം സീസൺ രണ്ടിലായിരുന്നു നടന്നത്.

    സഹമത്സരാർഥി രേഷ്മയുടെ കണ്ണിൽ മുളക് തേച്ചതിനാണ് മറ്റൊരു മത്സരാർഥി രജിത്ത് കുമാറിനെ ഷോയിൽ നിന്നും പുറത്താക്കിയത്. റോബിനെ പുറത്താക്കിയതുപോലെ അതും ഷോയുടെ എഴുപതാം ദിവസമായിരുന്നു നടന്നത്.

    റോബിനെപ്പോലെ രജിത്ത് കുമാറും വലിയ ജനപിന്തുണയുള്ള മത്സരാർഥിയായിരുന്നു. സീസൺ ഫോർ അവസാനിച്ച് ദിവസങ്ങൾ പിന്നിടുമ്പോൾ റോബിനെ കുറിച്ച് രജിത്ത് കുമാർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.

    എന്റെ അനിയനെപ്പോലെയാണ്

    താൻ പുറത്തായപോലെ റോബിനും ഒരു നിയോ​ഗം പോലെ പുറത്തായി എന്നാണ് രജിത്ത് കുമാർ പറയുന്നത്. 'ബി​ഗ് ബോസ് സീസൺ ഫോർ ലൈവ് സ്ട്രീമിങ് കണ്ടിരുന്നില്ല. എപ്പിസോഡുകൾ കണ്ടിരുന്നു.'

    'റോബിൻ മാത്രമല്ല ഈ സീസണിലെ എല്ലാ മത്സരാർഥികളും നന്നായി കളിച്ചിരുന്നു. അതിൽ റോബിൻ ഒരുപടി മെച്ചപ്പെട്ടാണ് കളിച്ചിരുന്നത്. ഞാൻ എഴുപതാം ദിവസം പുറത്തായപ്പോലെ റോബിനും ഒരു നിയോ​ഗംപോലെ പുറത്തായി.'

    'പുറത്താക്കിയത് കണ്ടപ്പോൾ വിഷമം തോന്നി. ആ വീടിനകത്ത് ഒരു തരം​ഗമുണ്ടാക്കാൻ റോബിന് കഴി‍ഞ്ഞിരുന്നു. എന്റെ അനിയനെപ്പോലെയാണ്. സീസൺ ഫോറിലുള്ളവരെല്ലാം അനിയന്മാരും അനിയത്തിമാരുമായിരുന്നു.'

    Recommended Video

    Shalini Nair On Dilsha | ദിൽഷ കപ്പടിച്ചപ്പോൾ മിണ്ടാതിരുന്നത് എന്തുകൊണ്ട്? | *Interview
    റോബിനെ കുറിച്ച് രജിത്ത് കുമാർ

    'പുറത്താക്കലിന് ശേഷം ഞാൻ രാത്രി കൊച്ചിയിൽ വിമാനമിറങ്ങി. അന്ന് അവിടെ ഒരുപാട് പേർ സ്വീകരിക്കാനെത്തിയിരുന്നു. എന്നെ സ്നേഹിക്കുന്ന ധാരാളം പേർ എത്തിച്ചേർന്നിരുന്നു. റോബിൻ തിരുവനന്തപുരത്താണ് വിമാനമിറങ്ങിയത്.'

    'റോബിനെ സ്വീകരിക്കാനും ധാരാളം പേർ എത്തിയിരുന്നു. രണ്ടും തമ്മിലുള്ള വ്യത്യാസം ഞാൻ രാത്രി വന്നു റോബിൻ പകൽ സമയത്ത് വന്നുവെന്നതാണ്. എഴുപതാം ദിവസം അസ്ഥാനത്തായിട്ട് റോബിൻ പുറത്തായി വന്നതിന്റെ വേദനയാണ് അന്ന് വിമാനത്താവളത്തിൽ റോബിനെ സ്വീകരിക്കാനെത്തിയ ജനക്കൂട്ടം.

    'റോബിന് ഇപ്പോൾ കേരളത്തിലൊട്ടാകെ സ്വീകരണം കിട്ടുന്നത് കൊതിയോടെയാണ് ഞാൻ കാണുന്നത്' രജിത്ത് കുമാർ‌ തന്റെ യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.

    Read more about: bigg boss
    English summary
    bigg boss malayalam season 4: Dr Rajith Kumar finally open up about Dr Robin ejection
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X