മകളുടെ പിറന്നാള്‍ ദിവസം ഇക്കാര്യം ചെയ്താല്‍ സമൂഹത്തില്‍ വലിയ മാറ്റമുണ്ടാകും; മാത്യകയാവും,നവീനോട് ഡോക്ടര്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റിഷോയാണ് ബിഗ് ബോസ്. 2018 ല്‍ മലയാളത്തില്‍ ആരംഭിച്ച ഷോ നാലാം സീസണിലേയ്ക്ക് കടന്നിരിക്കുകയാണ്. മാര്‍ച്ച് 27 ന് ആണ്ബിഗ് ബോസ് മലയാളം ആരംഭിച്ചിരിക്കുന്നത്. 17 മത്സരാര്‍ത്ഥിതകളുമായി തുടങ്ങിയ മത്സരം രണ്ട് ആഴ്ചകള്‍ പിന്നിട്ടിരിക്കുകയാണ്. സംഭവ ബഹുലമായിട്ടാണ് മുന്നോട്ട് പോവുകയാണ്.

ബിഗ് ബോസ് സീസണിലെ ശക്തരായ മത്സരാര്‍ത്ഥികളാണ് ഡോക്ടര്‍ റോബിനും നവീന്‍ അറയ്ക്കലും. ഷോയിലെ ന്യൂ ഫേസാണ് ഡോക്ടര്‍. എന്നാല്‍ ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ ഹൗസിന് അകത്തും പുറത്തും ഡോക്ടര്‍ റോബിന്‍ ചര്‍ച്ചയായിട്ടുണ്ട്. 100 ദിവസം നില്‍ക്കണം എന്ന ആഗ്രഹത്തോടെയാണ് ഹൗസില്‍ എത്തിയിരിക്കുന്നത്. ഇത് മോഹന്‍ലാലിനോടും മത്സരാര്‍ത്ഥികളോടും നേരിട്ട് പറയുകയും ചെയ്തിട്ടുണ്ട്.

നവീന്‍ അറയ്ക്കല്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവീന്‍ അറയ്ക്കല്‍. ബിബി സീസണ്‍ 4 ന്റെ ഔദ്യോഗിക പ്രഖ്യാപനം മുതലെ നവീന്റെ പേര് സോഷ്യല്‍ മീഡിയയില്‍ ഇടംപിടിച്ചിരുന്നു. സാധ്യത ലിസ്റ്റുകളിലും ചര്‍ച്ചയായിരുന്നു. ഹൗസില്‍ ആദ്യം എത്തിയതും നവീന്‍ ആയിരുന്നു. ഒപ്പം തന്നെ രണ്ടാഴ്ചക്കുള്ളില്‍ തന്നെ ക്യാപ്റ്റന്‍ ആവാനും നവീന് സാധിച്ചിട്ടുണ്ട്, എന്നാല്‍ ഇതുവരെ തന്റെ ഗെയിം പുറത്ത് എടുത്തിട്ടില്ല. ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് നവീനും ഡേക്ടറും തമ്മിലുള്ള ചര്‍ച്ചയാണ്. നവീനോട് തന്റെയൊരു ദുശീലം അവസാനിപ്പിക്കാന്‍ പറയുകയാണ് ഡോക്ടര്‍. ബിഗ് ബോസിലൂടെ ആ കാര്യം ചെയ്തല്‍ ഒരു വലിയ മാറ്റം പുറത്ത് ഉണ്ടാക്കുമെന്നാണ് ഡോക്ടര്‍ പറയുന്നത്.

പുകവലി ശീലം

നവീന്‌റെ പുകവലി ശീലം അവസാനിപ്പിക്കാനാണ് ഡോക്ടര്‍ പറയുന്നത്. മകളുടെ പിറന്നാളിനെ കുറിച്ച് സംസാരിച്ച് കൊണ്ടിരിക്കുന്ന സമയത്തായിരുന്നു പുകവലിയെ കുറിച്ച് ഡോക്ടര്‍ റോബന്‍ പറയുന്നത്. ഡോക്ടറിന്റെ വാക്കുകള്‍ ഇങ്ങനെ...''മകള്‍ക്ക് മാത്രമല്ല ഒരുപാട് പേര്‍ക്ക് പ്രചോദനമാവുന്ന ഒരു കാര്യം ചേട്ടനെ കൊണ്ട് ചെയ്യാന്‍ സാധിക്കും. മകളുടെ പിറന്നാള്‍ വിഷ് ചെയ്യുന്നതിന്റെ കൂട്ടത്തില്‍ പുകവലി നിര്‍ത്തുകയാണ് എന്ന് കൂടി പറയണം. അത് വലിയൊരു ഇംപാക്ട് ഉണ്ടാക്കുമെന്നും ഡോക്ടര്‍ നവീനോട്'' പറയുന്നു.

നവീന്റെ പ്രതികരണം

എന്നാല്‍ താന്‍ സ്ഥിരമായി സ്‌മോക്ക് ചെയ്യുന്ന ആളല്ലെന്നാണ് നവീന്‍ പറയുന്നത്. പാലിക്കാന്‍പറ്റാത്ത വാഗ്ദാനം ചെയ്യുന്നതിനോട് തനിക്ക് താല്‍പര്യമില്ല. അതിനെ കുറിച്ച് ഇതുവരേയും ചിന്തിച്ചിട്ടില്ല. തന്റെ വെള്ളമടിയിലോ സ്‌മോക്ക് ചെയ്യുന്ന കാര്യത്തിലോ ഫാമിലി ഇടപെടാറില്ല.അതുപോലെ തന്നെ അങ്ങനെ ചെയ്യരുതെന്ന് ഭാര്യയും പറയാറില്ല. ഇവിടെ വന്നിട്ടാണ് ഇത്രയധികം സ്‌മോക്ക് ചെയ്യുന്നത്.വീട്ടില്‍ സിഗിററ്റ് വലിക്കാറ് പോലുമില്ലെന്ന് നവീന്‍ പറയുന്നു. ഒപ്പം പാലിക്കാന്‍ പറ്റാത്ത കാര്യങ്ങള്‍ പ്രൊമിസ് ചെയ്യില്ലെന്നും നവീന്‍ കൂട്ടിച്ചേര്‍ത്തു. എന്റേതായ ഒരുപാട് ഇഷ്ടങ്ങളിലൂടെ ജീവിക്കുന്ന ആളാണ് ഞാന്‍. ഭാര്യയ്ക്ക് അറിയാം ഞാന്‍ അധികം സ്‌മോക്ക് ചെയ്യില്ലെന്നും''; നവീന്‍ പറഞ്ഞ് നിര്‍ത്തുന്നു.

Recommended Video

തന്റെ ആദ്യ പ്രണയം അമ്പലത്തിലെ പൂജാരിയോടായിരുന്നു: ലക്ഷ്മി പ്രിയ | Filmibeat Malayalam
 എവിക്ഷന്‍

ഈ ആഴ്ചയിലെ എവിക്ഷനില്‍ നവീനും ഇടംപിടിച്ചിട്ടുണ്ട്. അതേസമയം ഡോക്ടര്‍ ഇത്തവണ രക്ഷപ്പെട്ടിട്ടുണ്ട്. ഇതാദ്യമായിട്ടാണ് ഡോക്ടര്‍ എവിക്ഷനില്‍ നിന്ന് ഒഴിവാവുന്നത്. നവീനോടൊപ്പം ലക്ഷ്മി പ്രിയ, ജാസ്മിന്‍, ഡെയ്‌സി, ശാലിനി, അഖില്‍ എന്നിവരാണ് ഇത്തവണ എവിക്ഷനില്‍ എത്തിയിരിക്കുന്നത്. മാര്‍ച്ച് 27 ന് ആരംഭിച്ച ബിഗ് ബോസ് സീസണ്‍ 4 സംഭവബഹുലമായി മൂന്നാം ആഴ്ചയിലേയ്ക്ക് കടക്കുകയാണ്. 17 പേരില്‍ ഒരാള്‍ മാത്രമാണ് എവിക്ഷനിലൂടെ പുറത്ത് പോയിരിക്കുന്നത്. ജാനകിയാണ് ആദ്യത്തെ എവിക്ഷനില്‍ പുറത്ത് പോയത്. രണ്ടാം ആഴ്ചയില്‍ നിമിഷയെ പുറത്തായി എന്ന വ്യാജേനെ രഹസ്യമുറിയിലേയ്ക്ക് മാറ്റുകയായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X