'എന്നെ സഹിക്കാൻ ആർക്കും പറ്റില്ല...' ബ്രദറായി കാണാൻ പറഞ്ഞ് ഡോക്ടർ, പബ്ലിക്കായി പറ്റില്ലെന്ന് ദിൽഷ!

ബി​ഗ് ബോസ് എന്നത് പലവിധ ​ഗെയിമുകളുള്ള ഒരു ഷോ എന്നതിലുപരി മൈൻ‌ഡ് ​ഗെയിം കൂടിയാണ്. ജീവിതത്തിൽ കേട്ടിട്ടില്ലത്ത കാര്യങ്ങൾ ബി​ഗ് ബോസിൽ ചെല്ലുമ്പോൾ കാണുകയും അനുഭവിക്കുകയും ചെയ്യും. എല്ലാം തരണം ചെയ്യാനും അതിന്റേതായ രീതിയിൽ ഉൾക്കൊള്ളാനും കഴിയുന്നവർ മാത്രമാണ് നൂറാം ദിവസം വരെ വീട്ടിൽ നിൽക്കുന്നത്. എല്ലാം തരണം ചെയ്യാനുള്ള കെൽപ്പോടെയാണ് വന്നിരിക്കുന്നതെന്ന് പലരും പറയുമെങ്കിലും പലപ്പോഴും കൈവിട്ട് പോകും.

വീട്ടിനുള്ളിൽ പിടിച്ച് നിൽക്കാൻ ​ഗ്രൂപ്പിസം, ലവ് സ്ട്രാറ്റജി തുടങ്ങിയവയെല്ലാം ആളുകൾ പരീക്ഷിക്കാറുണ്ട്. ആദ്യ ദിവസം മുതൽ എല്ലാവരും നിരീക്ഷിക്കുന്നത് ഓരോ മത്സരാർഥിയും ഏത് തരത്തിലുള്ള സ്ട്രാറ്റജിയായിരിക്കും പരീക്ഷിക്കുക എന്നറിയാനാണ്. ലവ് സ്ട്രാറ്റജിയും ​ഗ്രൂപ്പിസവുമാണ് കൂടുതലും ആളുകൾ പരീക്ഷിക്കുന്നത്. കഴിഞ്ഞ മൂന്ന് സീസണുകളിലും ഇത് കാണാമായിരുന്നു. മറ്റ് ഭാഷകളിലെ ബി​ഗ് ബോസ് സീസണുകൾ പഠിച്ച് അത്തരം രീതികൾ പരീക്ഷിക്കാൻ ശ്രമിക്കുന്നവരുമുണ്ട്.

ലവ് സ്ട്രാറ്റജി

പലരും ലവ് സ്ട്രാറ്റജിയാണെന്ന് പറഞ്ഞ് കളിയാക്കിയ ഒരു പ്രണയം മാത്രമാണ് വീടിന് പുറത്ത് ഇപ്പോഴും വിജയകരമായി മുന്നോട്ട് പോകുന്നത്. അത് പേർളിയും ശ്രീനിഷും തമ്മിലുള്ളതായിരുന്നു. ഒന്നാം സീസണിൽ സഹമത്സരാർഥികളടക്കം പേർളി-ശ്രീനിഷ് ബന്ധം ലവ് സ്ട്രാറ്റജി ആണെന്നാണ് പറഞ്ഞിരുന്നത്. അത് അങ്ങനെയല്ലെന്ന് ഇരുവരും പിന്നീട് വിവാഹത്തിലൂടെ തെളിയിച്ചു. ഇപ്പോൾ ബി​ഗ് ബോസ് നാലാം സീസണിൽ ചർച്ച ചെയ്യപ്പെടുന്നത് ദിൽഷയോട് ഡോക്ടർക്കുള്ള പ്രണയമാണ്. ഷോയിൽ വന്ന് കുറച്ച് ​ദിവസങ്ങൾ പിന്നിട്ടപ്പോഴേക്കും ചെറിയ രീതിയിൽ ഡോക്ടർ ദിൽഷയോട് തന്റെ പ്രണയം പറയാൻ ശ്രമിച്ചിരുന്നു.

ബ്ലസ്ലിയും ദിൽഷയോട് പ്രണയം പറഞ്ഞിരുന്നു

വീട്ടിലുള്ളവർ സംഭവം മനസിലാക്കുകയും ദിൽഷയോട് ‍ഡോക്ടർ ഉദ്ദേശിക്കുന്നത് ലവ് സ്ട്രാറ്റജിയാണ് അതിൽ വീഴരുതെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. മറ്റൊരു മത്സരാർഥിയായ ബ്ലസ്ലിയും ദിൽഷയോട് പ്രണയം പറഞ്ഞിരുന്നു. പക്ഷെ പ്രായത്തിൽ ഇളയകുട്ടിയായതിനാൽ അത് സാധ്യമാകില്ലെന്നും സഹോദരിയായി കാണണമെന്നുമാണ് ദിൽഷ പറഞ്ഞത്. ​റോബിൻ‌-​ദിൽഷ-ബ്ലസ്ലി എന്നിവർ തമ്മിൽ‌ ഒരു ത്രികോണ പ്രണയകഥയാണ് നടക്കുന്നതെന്ന തരത്തിൽ മോഹൻലാൽ വരെ അവസാനത്തെ വീക്കെൻഡ് എപ്പിസോഡിൽ സംസാരിച്ചിരുന്നു.

ഇരുവരും തമ്മിൽ ശീതസമരമായിരുന്നു

സംഭവം വിചാരിക്കുന്നത് പോലെയല്ല പുറത്ത് പ്രേക്ഷകരിലേക്ക് എത്തുന്നതെന്ന് മനസിലാക്കിയ റോബിൻ ആ എപ്പിസോഡിന് ശേഷം ദിൽഷയോട് തനിക്ക് അങ്ങനെയുള്ള താൽപര്യമില്ലെന്നും ഇനി അധികം ആത്മബന്ധമുണ്ടാകില്ലെന്നും പറഞ്ഞിരുന്നു. പിന്നീട് രണ്ട് ​ദിവസം ഇരുവരും തമ്മിൽ ശീതസമരമായിരുന്നു. ശേഷം കഴിഞ്ഞ ദിവസമാണ് ദിൽഷയും റോബിനും പരസ്പരം സംസാരിച്ച് തുടങ്ങിയത്. ഇപ്പോൾ വീണ്ടും ദിൽഷയുടേയും റോബിന്റേയും ഒരു വീഡിയോ വൈറലാവുകയാണ്. തന്നെ സഹോദരനായി കാണണമെന്നും ചേട്ടാ എന്ന് വിളിക്കണമെന്നും ആവശ്യപ്പെട്ട് ദിൽഷയോട് സംസാരിക്കുന്ന റോബിനാണ് വീഡിയോയിലുള്ളത്. ശേഷം റോബിന്റെ നിർദേശ പ്രകാരം ചേട്ടാ എന്ന് ദിൽഷ വിളിക്കുന്നതും വീഡിയോയിൽ കാണാം.

എനിക്ക് ലവ് ട്രാക്ക് പിടിക്കാൻ താൽപര്യമില്ല

'ഞാൻ ഇവിടെ വന്നിരിക്കുന്നത് ​ഗെയിം കളിക്കാനാണ്. ഇവിടെ പ്രണയം കൊണ്ടുവരേണ്ട ആവശ്യമില്ല. എനിക്ക് ലവ് ട്രാക്ക് പിടിക്കാൻ താൽപര്യമില്ല. ഫൈറ്റ് ചെയ്ത് ജയിക്കണം. നമ്മൾ ഫ്രണ്ട്സാണ്. നമ്മുടെ ഇടയിൽ അങ്ങനൊരു സംഭവം ഉണ്ടാകാൻ പാടില്ല. എന്നെ നീ ഫ്രണ്ടായിട്ടും കാണണമെന്നില്ല... ബ്രദറായിട്ട് കണ്ടാൽ മതി. മറ്റുള്ളവരുടെ മുന്നിൽ വെച്ചും ബ്രദറെന്ന് വിളിച്ചാൽ മതി. അവർ ഇപ്പോഴും നമ്മളെ തെറ്റിദ്ധരിച്ചിരിക്കുകയാണ്. നിന്റെ മനസിൽ കല്യാണത്തിന്റെ ഒരു ചിന്തയും പാടില്ല. ഞാൻ ഭയ​ങ്കര സാധനമാണ്. എന്നെയൊന്നും ആർ‌ക്കും സഹിക്കാൻ പറ്റില്ല' റോബിൻ ദിൽഷയോട് പറഞ്ഞു.

Recommended Video

എന്റെ കളി ഇങ്ങനെയാണ്.. അശ്വിന്റെ ആദ്യ പ്രതികരണം | Filmibeat Malayalam
ബ്രദറായി കാണുന്നതിൽ സന്തോഷമേയുള്ളൂ

'ബ്രദറായി കാണുന്നതിൽ സന്തോഷമേയുള്ളൂ. എനിക്ക് ചേച്ചിയും അനിയത്തിയും മാത്രമാണുള്ളത്. ചേട്ടനില്ല. ഡോക്ടർ എന്നും എന്റെ നല്ല സഹോദരനായിരിക്കും. എല്ലാ വിഷമങ്ങളും ഞാൻ ഡോക്ടറോടായിരിക്കും ആദ്യം പറയുക. ഇവിടെയുള്ളവരെ കാണിക്കാനും ബോധിപ്പിക്കാനും ബ്രദറെന്ന് വിളിക്കാൻ എനിക്ക് പറ്റില്ല. മറ്റുള്ളവരെ അതൊന്നും കാണിക്കേണ്ട ആവശ്യമില്ലെന്നാണ് എനിക്ക് തോന്നുന്നത്' റോബിനുള്ള മറുപടിയായി ദിൽഷ പറഞ്ഞു. വോട്ടുകൾ സ്പ്ലിറ്റായി പോകുമോയെന്ന് ഭയന്നിട്ടാണ് പുതിയ തന്ത്രം ഡോക്ടർ പയറ്റുന്നതെന്നാണ് വീഡിയോ കണ്ട് പ്രേക്ഷകരിൽ ചിലർ കുറിച്ചത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X