ഡോക്ടര്‍ ഹൗസിലേയ്ക്ക് തിരികെ എത്തുന്നു, സൂചന നല്‍കി ബിഗ് ബോസ് ടീം, പുതിയ വീഡിയോ ചര്‍ച്ചയാവുന്നു
ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്ന ഷോയാണ് ബിഗ് ബോസ് തുടക്കത്തില്‍ ബിഗ് ബോസിന്റെ പ്രമേയം പ്രേക്ഷകര്‍ക്ക് അംഗീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇന്ന് ഏറ്റവു കൂടുതല്‍ ആളുകള്‍ കാണുന്ന റിയാലിറ്റി ഷോയാണ്. യൂത്തിനിടയില്‍ മാത്രമല്ല കുടുംബ പ്രേക്ഷകര്‍ക്കിടയിലും ബിഗ് ബോസിന് ആരാധകരുണ്ട്. നിലവില്‍ ബിഗ് ബോസ് സീസണ്‍ 4 ആണ് മലയാളത്തില്‍ നടക്കുന്നത്.
മാര്‍ച്ച് 27 ന് ആരംഭിച്ച ഷോയ്ക്ക് തുടക്കത്തില്‍ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു കഴിഞ്ഞു പോയ മൂന്ന് സീസണില്‍ നിന്ന് വ്യത്യസ്തമായിട്ടായിരുന്നു ബിഗ് ബോസ് നാലാം സീസണ്‍ തുടങ്ങിയത്. കൂടാതെ കഴിഞ്ഞ സീസണുകളിലെ പോരായ്മകള്‍ ഉള്‍ക്കൊള്ളാനും അത് പരിഹരിക്കാനും ബിഗ് ബോസ് ടീം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മികച്ച പ്രേക്ഷ സ്വീകാര്യത നേടി ഷോ മുന്നോട്ട് പോവുകയാണ്.

ബിഗ് ബോസ് സീസണ്‍ നാല് 10ാം ആഴ്ചയിലേയ്ക്ക് എത്തിയിരിക്കുകയാണ്. 17 പേരുമായി തുടങ്ങിയ ഷോയില്‍ ഇപ്പോള്‍ 11 പേരാണുള്ളത്. ഇവരുടെ എല്ലാവരുടേയും ആഗ്രഹം ഹൗസില്‍ 100 ദിവസം പൂര്‍ത്തിയാക്കണമെന്നാണ്. ഇതിനായി സകല അടവും പയറ്റുന്നുണ്ട്. മത്സരത്തില്‍ പിടിച്ച് നില്‍ക്കുന്നതിനോടൊപ്പം തന്നെ കൃത്യമായ ഇടവേളകളില്‍ സ്‌ക്രീന്‍ സ്‌പെയിസ് നേടാനും ഇവര്‍ ശ്രമിക്കുന്നുണ്ട്.

നിരവധി നാടകീയ സംഭവങ്ങളാണ് 10ാംവാരം ഹൗസില്‍ നടന്നത്. തിങ്കളാഴ്ചത്തെ ഓപ്പണ്‍ നോമിനേഷന്‍ മുതല്‍ ഡോക്ടര്‍ റോബിന് ഹൗസില്‍ നിന്ന് മാറ്റിയത് വരെ ഞെട്ടലോടെയാണ് മത്സരാര്‍ത്ഥികളും പ്രേക്ഷകരും വീക്ഷിച്ചത്. ഇത്തരം സംഭവങ്ങള്‍ ബിഗ് ബേസ് ഹൗസില്‍ സാധാരണമാണെങ്കിലും ഒട്ടും പ്രതീക്ഷിക്കാത്ത നേരത്തായിരുന്നു സംഭവിച്ചത്. ഇതുവ െഡോക്ടറിനെ വീട്ടിലേയ്ക്ക് തിരികെ കയറ്റി വിട്ടിട്ടില്ല.

സീക്രട്ട് റൂമിലാണ് ഇപ്പോള്‍ ഡോക്ടര്‍ റോബിനുളളത്. വൈകാതെ തന്നെ ഷോയിലേയ്ക്ക് മടങ്ങി വരുമെന്നാണ് ഇപ്പോള്‍ ലഭിക്കുന് സൂചന. ഡോക്ടര്‍ മടങ്ങി എത്തുന്നതുമായി ബന്ധപ്പെട്ടുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്. ഏഷ്യാനെറ്റ് തന്നെയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. വീക്കിലി ടാസ്ക്കുമായി ബന്ധപ്പെട്ട് നിര്‍മ്മിച്ച് വീഡിയോയിലാണ് തിരികെ മാസ് എന്‍ട്രി നടത്തുന്ന ഡോ്ക്ടറിനെ കാണിക്കുന്നത് ബിഗ് ബോസിനോട് നന്ദി പറയുന്ന റോബിനെയാണ് വീഡിയോയില്‍ കാണിക്കുന്നത്.
രസകരമായ വീഡിയോ പുറത്ത് വന്നതോടെ ഡോക്ടര്‍ ഫാന്‍സ് വളരെ സന്തോഷത്തിലാണ്. റോബിന്റെ വരവിനായി കാത്തിരിക്കുകയാണ് ജനങ്ങള്‍.

രസകരമായ വീഡിയോ പുറത്ത് വന്നതോടെ ഡോക്ടര്‍ ഫാന്‍സ് വളരെ സന്തോഷത്തിലാണ്. റോബിന്റെ വരവിനായി കാത്തിരിക്കുകയാണ് ജനങ്ങള്‍.
ഡോക്ടറിന് താരങ്ങള്‍ ഇടയില്‍ പോലും ആരാധകരുണ്ട്. വീട്ടില്‍ നിന്ന് മാറ്റിയ റോബിനെ തിരികെ കൊണ്ടുവരണമെന്ന ആവശ്യപ്പെട്ട് നടി ഉമ നായ രംഗത്ത് എത്തിയിരുന്നു. ഡോക്ടറിനോട് കാണിച്ചത് ശരിയല്ലെന്നാണ് ഉമ പറഞ്ഞത്. അത് പോലെ അശ്വതിയും പിന്തുണച്ച് കൊണ്ട് രംഗത്ത് എത്തിയിരുന്നു. കൃത്യമായ തീരുമാനമെടുക്കണമെന്നാണ താരം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത് . മോഹന്‍ലാല്‍ എത്തുന്ന എപ്പിസോഡില്‍ മാത്രമേ കൃത്യമായ തീരുമാനം അറിയാന്‍ സാധിക്കുകയുള്ളൂ. ഡോക്ടര്‍ രജിത് കുമാറിനേയും ഫിറോസ് സജിനയേയും പുറത്താക്കിയത് പോലെ ഡോക്ടറിനെ എവിക്റ്റ ചെയ്യില്ലെന്നാണ് പ്രതീക്ഷ.

ഡോക്ടര്‍ റോബിന്‍ ഇത്തവണത്തെ എവിക്ഷനിലുണ്ട്. ഡോക്ടറിനോടൊപ്പം ബ്ലെസ്ലി, റിയാസ്, ദില്‍ഷ റോണ്‍സണ്‍, വിനയ്, അഖില്‍ എന്നിവരുമുണ്ട്. റിയാസ് ഇതാദ്യമായിട്ടാണ് എവിക്ഷനില്‍ എത്തന്നത് ബാക്കിയെല്ലാവരും സ്ഥിരം സാന്നിധ്യമാണ് റിയാസുള്ളത് കൊണ്ട് ജാസ്മി ഇത്തവണയും രക്ഷപ്പെട്ടിട്ടുണ്ട് ഓപ്പണ്‍ നോമിനേഷനായിരുന്നു.


Click it and Unblock the Notifications