ബിഗ് ബോസില്‍ നില്‍ക്കാന്‍ ലവ് സ്ട്രാറ്റജി വേണോ? ജയിലിനുള്ളില്‍ നിന്നും റോബിനും റിയാസും പറഞ്ഞത്
ബിഗ് ബോസ് മലയാളം മൂന്നാം സീസണ്‍ അമ്പത് ദിവസം പിന്നിട്ട് കഴിഞ്ഞു. മുന്നോട്ടുള്ള യാത്ര രസകരമായി മാറി കൊണ്ടിരിക്കുകയാണ്. ഇതുവരെ അവതാരകനായ മോഹന്‍ലാല്‍ വളരെ നിശബ്ദനായിരുന്നു. അതുകൊണ്ട് മത്സരാര്‍ഥികള്‍ എന്തും ചെയ്യാം, എന്തും പറയാം എന്ന മട്ടിലേക്ക് കാര്യങ്ങളെത്തിച്ചു. റോബിന്‍ രാധകൃഷ്ണനാണ് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നത്. എല്ലാവരെയും പ്രകോപിപ്പിച്ച് കൊണ്ട് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായിരുന്നു റോബിന്റെ സ്‌റ്റൈല്‍.
പക്ഷേ, വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി റിയാസ് കൂടി എത്തിയതോടെ കാര്യങ്ങള്‍ മാറി. റോബിനെ ലക്ഷ്യം വെച്ചിട്ടുള്ള മത്സരമാണ് റിയാസ് മുന്നോട്ട് വെക്കുന്നത്. രണ്ടാളും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുന്നതും വഴക്കിലേക്ക് എത്തിയതുമൊക്കെ കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടു. ഇപ്പോഴത് ഗെയിം തന്ത്രങ്ങള്‍ മെനയുന്നതിലേക്ക് എത്തിയെന്നുള്ളതാണ് ശ്രദ്ധേയം.

കഴിഞ്ഞ ആഴ്ചയിലെ മോശം പ്രകടനം വിലയിരുത്തി റിയാസും റോബിനുമാണ് ജയിലിലേക്ക് പോയത്. ജയിലിലുള്ളവര്‍ക്ക് സ്ഥിരമായി കൊടുക്കുന്നത് പോലെ ഒരു ടാസ്‌കും ബിഗ് ബോസ് കൊടുത്തു. രണ്ട് നിറങ്ങളിലുള്ള മുത്ത് ഒരു നൂലില്‍ കോര്‍ക്കുകയാണ് വേണ്ടത്. ഇത് ചെയ്യാന്‍ ഇരുവരും തയ്യാറായില്ല.
മാത്രമല്ല ചെയ്തുവെച്ച അത്രയും പൊട്ടിച്ച് കളയുകയും ചെയ്തു. ഇതോടെ മൂന്ന് ദിവസം ജയിലില്‍ കിടക്കാന്‍ മോഹന്‍ലാല്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. അങ്ങനെ ഒരു ദിവസത്തിന് പകരം നാല് രാത്രി റിയാസും റോബിനും ജയിലിലായി.

ജയിലിലുള്ള ദിവസങ്ങളില്‍ പുറത്തേ കാര്യങ്ങള്‍ റിയാസില്‍ നിന്നും അറിയാന്‍ ശ്രമിക്കുകയാണ് റോബിന്‍. ആദ്യ ദിവസം മനസിലാക്കിയ കാര്യങ്ങള്‍ റോബിന്‍ ദില്‍ഷയുമായി പങ്കുവെക്കുകയും ചെയ്തു. ഇപ്പോഴിതാ ബിഗ് ബോസിലെ ലവ് സ്ട്രാറ്റജിയെ കുറിച്ചും മറ്റുമൊക്കെ താരങ്ങള്‍ സംസാരിച്ചു. ഈ വീഡിയോ വൈറലാവുകയാണ്.

ശക്തമായ നിലപാടുകള്‍ ഉണ്ടെന്ന് തോന്നിയത് ആരൊക്കെയാണെന്ന് റോബിന്‍ റിയാസിനോട് ചോദിച്ചു. തീര്‍ച്ചയായും അത് റിയാസ് എന്ന ഞാനാണ്. പിന്നെ ജാസ്മിനും. ഡോക്ടര്‍ പറയാനുള്ളത് പറയുന്നുണ്ട്. പക്ഷേ അതില്‍ നിലപാട് കാണുന്നില്ല. കാരണം നിങ്ങള്‍ സംസാരിക്കുമ്പോള്‍ ആകെ കേള്‍ക്കുന്നത് കുറച്ച് ഒച്ചയും ബഹളവും മാത്രമാണ്. ഇപ്പോള്‍ രണ്ട് ദിവസമായി ഒന്നും കേള്‍ക്കുന്നില്ല.

ഞാന്‍ വന്നതിന് ശേഷമുണ്ടായ വഴക്കിലാണെങ്കിലും നിങ്ങള്‍ എന്നോട് സംസാരിച്ചിട്ടില്ല. നിങ്ങള്‍ വെറുതേ വഴക്കുണ്ടാക്കുകയാണ്. ശേഷം മറ്റാരോടെങ്കിലും അതിന് വിശദീകരണം നല്‍കുന്നുണ്ടാവാം. ഇതുവരെ പ്രത്യേകിച്ച് ഒന്നും കേട്ടില്ല. ഇനി കേള്‍ക്കാമെന്നും പറഞ്ഞു.
ഇനി ദില്‍ഷയെ കുറിച്ച് പറയുകയാണെങ്കില്‍ 'ദില്‍ഷയ്ക്ക് നിലപാടുണ്ട്. വ്യക്തിയെന്ന നിലയില്‍ എനിക്കവളെ ഇഷ്ടമാണ്. ചെയ്യുന്ന എല്ലാ കാര്യങ്ങളും ശരിയാണോന്ന് അറിയില്ല'.

ദില്‍ഷ എന്റെ സുഹൃത്തായിരിക്കുന്നതിനെ പറ്റിയുള്ള അഭിപ്രായവും റോബിന്‍ ചോദിച്ചു.
ദില്‍ഷ, റോബിനുമായി ഫ്രണ്ട് ആയിരിക്കുന്നത് അവളുടെ തീരുമാനമാണ്. അതില്‍ അഭിപ്രായപ്പെടേണ്ട കാര്യം എനിക്കില്ല. എന്റെ കാഴ്ചപാടില്‍ ദില്‍ഷയ്്ക്ക് ഫ്രണ്ട്ഷിപ്പാണെന്നും റോബിന് അങ്ങനെയല്ലെന്നും അറിയാമെന്നായി റിയാസ്.
Recommended Video

റോബിന് അടുത്തതായി ചോദിച്ചത് ബ്ലെസ്ലിയും ഞാനും ദില്‍ഷയുടെ കാര്യത്തില്‍ ഒരുപോലെയാണോ എന്നാണ്..
അല്ലെന്ന് റിയാസ് പറഞ്ഞു.. അതിര്‍വരമ്പുകളുടെ കാര്യത്തില്‍ രണ്ടാളും വ്യത്യാസമുണ്ട്. റോബിന്‍ പറഞ്ഞത് യഥാര്‍ഥ ക്യാരക്ടര്‍ ഇതല്ലെന്ന് പറഞ്ഞിട്ടുണ്ട്. അതിനര്‍ഥം ദില്‍ഷയോടുള്ളത് ഒരു സ്ട്രാറ്റജിയും ആവാമെന്നാണല്ലോ.. തുടങ്ങി ഒരുപാട് കാര്യങ്ങള്‍ റിയാസ് വെളിപ്പെടുത്തിയിരിക്കുകയാണ്.


Click it and Unblock the Notifications