For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ക്യൂട്ടായിട്ടുള്ള കുഞ്ഞുങ്ങൾ വേണം സുന്ദരിയായ പെണ്ണിനെ ആ​ഗ്രഹിക്കുന്നു'; സങ്കൽപ്പത്തിലെ ഭാര്യയെ കുറിച്ച് റോബിൻ

  |

  ബി​ഗ് ബോസ് മലയാളം സീസൺ ഫോറിലെ ഏറ്റവും ശക്തരായ മത്സരാർഥികളിൽ ഒരാളാണ് ഡോ.റോബിൻ. കളം നിറഞ്ഞ് കളിക്കുന്ന റോബിന് ആരാധകരുടെ എണ്ണം ഏറി വരികയാണ്.

  ബി​ഗ് ബോസിനെ കുറിച്ച് എട്ട് മാസത്തോളം പഠിച്ച ശേഷമാണ് താൻ മത്സരിക്കാനെത്തിയതെന്ന് ഇടയ്ക്കിടെ പറയാറുള്ള റോബിന് പക്ഷെ പലയിടങ്ങളിലും എങ്ങനെയാണ് കളിക്കേണ്ടത് പെരുമാറേണ്ടത് എന്ന് പോലും അറിയാത്ത സ്ഥിതിയായിരുന്നു. ഓരോ ആഴ്ച പിന്നിടുന്തോറും അവയെല്ലാം തിരുത്തിയാണ് റോബിൻ മുന്നോട്ട് കുതിക്കുന്നത്.

  'ഡെയ്സിക്ക് എത്തിക്സ് ഇല്ല, പുറത്തിറങ്ങിയാലും മോഷ്ടിക്കും' ഡെയ്സിക്കെതിരെ അമ്പെയ്ത് ബ്ലസ്ലി!

  ബി​ഗ് ബോസ് വീട്ടിൽ റോബിൻ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നതും സംസാരിക്കുന്നതും ദിൽഷയോടാണ്. ആദ്യത്തെ ആഴ്ചയിൽ തന്നെ ഒരു പ്രണയം റോബിന് ദിൽഷയോട് തോന്നി തുടങ്ങിയിരുന്നു.

  ഇത് പിന്നീട് ചർച്ചയാവുകയും റോബിൻ ദിൽഷയോട് പ്രണയം തുറന്ന് പറയുകയും ചെയ്തിരുന്നു. എന്നാൽ അനുകൂലമായ മറുപടിയല്ല ദിൽഷയിൽ നിന്നും റോബിന് ലഭിച്ചത്.

  തനിക്ക് അത്തരത്തിൽ ഒരു സ്നേഹം റോബിനോട് തോന്നുന്നില്ലെന്നും ദിൽഷ വ്യക്തമാക്കിയിരുന്നു. ശേഷം ഇരുവരും പരസ്പരം അകലം പാലിച്ചാണ് കഴിഞ്ഞിരുന്നത്.

  'ഡെയ്സി ലിമിറ്റ് കടക്കുന്നു, മരിച്ച് പോയ അച്ഛന് വരെ വിളിക്കുന്നു, അവളെ പുറത്താക്കണം'; വീഡിയോയുമായി ഡിംപൽ ഭാൽ!

  കഴിഞ്ഞ ദിവസമാണ് വഴക്കും പിണക്കവും മാറ്റി വീണ്ടും ദിൽഷയും റോബിനും പഴയ സൗഹൃദം കൂടുതൽ മനോഹരമായി കൊണ്ടുപോകാൻ തുടങ്ങിയത്. കൂട്ടിന് ബ്ലസ്ലിയും ഇരുവർക്കും ഒപ്പമുണ്ട്.

  റോബിന് ബി​ഗ് ബോസ് വീട്ടിലെത്തിയതോടെ നിരവധി ആരാധികമാരെ ലഭിച്ചിട്ടുണ്ട്. ഇപ്പോൾ വിശ്രമവേളയിൽ തന്റെ സങ്കൽപ്പത്തിലെ ഭാര്യയ്ക്ക് വേണ്ട ​ഗുണങ്ങളെ കുറിച്ച് റോബിൻ വിവരിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്.

  റോൺസൺ, സുചിത്ര, അഖിൽ എന്നിവരോടാണ് തന്റെ സൽപ്പത്തിലെ ജീവിത പങ്കാളിയെ കുറിച്ച് റോബിൻ മനസ് തുറന്നത്. റോബിൻ ഒരോ ​ഗുണങ്ങൾ വിവരിക്കുമ്പോഴും റോൺസൺ ദിൽഷയെ മനസിൽ കണ്ട് കുറിക്കുകൊള്ളുന്ന കൗണ്ടറുകൾ പറയുന്നതും വീഡിയോയിൽ കാണാമായിരുന്നു.

  'ക്യൂട്ടായിട്ടുള്ള കുഞ്ഞുങ്ങൾ വേണമെന്ന് ആ​​ഗ്രഹമുള്ളതിനാൽ‌ സൗന്ദര്യമുള്ള ജീവിത പങ്കാളിയെ ആ​ഗ്രഹിക്കുന്നു. എപ്പോഴും ഭം​ഗിയായി ഒരുങ്ങി നടക്കാൻ ഇഷ്ടപ്പെടുന്ന പെൺകുട്ടിയായിരിക്കണം.'

  'ട്രെഡീഷണലാകേണ്ട സമയത്ത് ട്രെഡീഷണലായും മോഡേണാകേണ്ട സമയത്ത് അത്യാവശ്യം മോഡേണായും നടക്കുന്ന പെൺകുട്ടിയായിരിക്കണം. എപ്പോഴും പോസിറ്റീവ് വൈബ് വിതറുന്ന പെൺകുട്ടിയായിരിക്കണം. ഹാപ്പിയായി... ചിരിച്ച് നടക്കണം. അതേസമയം കരയേണ്ട സമയത്ത് കരയുകയും വേണം.'

  'അത്യാവശ്യം പൊക്കമുള്ള പെൺകുട്ടിയായിരിക്കണം. കുറച്ച് വണ്ണം വേണം. ഞാൻ പെട്ടന്ന് ക്ഷമിക്കുന്ന വ്യക്തിയാണ്. എന്റെ പങ്കാളിയുടെ ഭാ​ഗത്ത് തെറ്റ് വന്നാലും ആദ്യം സോറി പറയാൻ തയ്യാറായിട്ടുള്ള വ്യക്തിയാണ് ഞാൻ' റോബിൻ വിവരിച്ചു.

  നാള് ഉത്രാടമല്ലേയെന്ന് സുചിത്ര ചോദിക്കുമ്പോൾ അതേയെന്ന് മറുപടിയും നൽകുന്നുണ്ട് റോബിൻ. വീഡിയോ വൈറലായതോടെ നിരവധി സംശയങ്ങളും ചോദ്യങ്ങളുമാണ് പ്രേക്ഷകർ കമന്റായി കുറിക്കുന്നത്.

  റോബിന്റെ ഭാര്യാ സങ്കൽപ്പം അത്രയേറെ താൽപര്യത്തോടെ കേട്ടിരിക്കുന്ന സുചിത്രയ്ക്ക് റോബിനോട് താൽപര്യമുള്ളപോലെ തോന്നുന്നുണ്ടെന്നാണ് ചിലർ കമന്റായി കുറിച്ചത്. പ്രതീക്ഷിക്കുന്നപ്പോലെ നല്ലൊരു ജീവിത പങ്കാളിയെ കിട്ടട്ടെയെന്നാണ് ചില പ്രേക്ഷകർ കമന്റിലൂടെ ആശംസിച്ചത്.

  മോട്ടിവേഷനൽ സ്‍പീക്കറെന്ന നിലയിൽ ആയിരക്കണക്കിന് ആരാധകരുള്ള ഡോ.റോബിൻ രാധാകൃഷ്‍ണൻ സോഷ്യൽ മീഡിയയിൽ ബി​ഗ് ബോസിലെത്തുന്നതിന് മുമ്പ് തന്നെ താരമാണ്.

  Recommended Video

  എന്റെ കളി ഇങ്ങനെയാണ്.. അശ്വിന്റെ ആദ്യ പ്രതികരണം | Filmibeat Malayalam

  ഡോ. മച്ചാൻ എന്ന പേരിൽ പ്രശസ്‍തനായ അദ്ദേഹം ഇൻസ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്യുന്ന വീഡിയോകൾ ആയിരങ്ങളാണ് കാണുന്നവത്. അരലക്ഷത്തിലധികം ഫോളോവർമാരുണ്ട് അദ്ദേഹത്തിന് ഇൻസ്റ്റഗ്രാമിൽ.

  തിരുവനന്തപുരം ജി.ജി ആശുപത്രിയിൽ എമർജൻസി മെഡിസിൻ വിഭാഗത്തിൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസറായി ജോലി ചെയ്യുന്ന റോബിൻ രാധാകൃഷ്‍ണൻ‍‍ സോഷ്യൽ മീഡിയയിലൂടെയാണ് ഡോക്ടർ മച്ചാൻ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്.

  Read more about: bigg boss
  English summary
  bigg boss malayalam season 4: Dr. Robin described about his future wife concept, video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X