'നെഗറ്റീവായാലും പോസിറ്റീവായാലും എന്റെ പേര് എപ്പോഴും ഇവിടെ മുഴങ്ങികൊണ്ടിരിക്കണം'; വിനയിയോട് റോബിൻ!
ബിഗ് ബോസ് മലയാളം സീസൺ 4 ആരംഭിച്ച ശേഷം അകത്തും പുറത്തും ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന പേര് അത് ഡോ.റോബിൻ രാധാകൃഷ്ണന്റേതാണ്. ബിഗ് ബോസ് ഷോയിൽ ഒരുപക്ഷെ ആദ്യമായി പങ്കെടുക്കുന്ന ഒരു ഡോക്ടറും റോബിനായിരിക്കും.
മലയാളത്തിൽ ഇതേവരെ ഡോക്ടർ പദവി അലങ്കരിക്കുന്ന ഒരാൾ മത്സരാർഥിയായി ബിഗ് ബോസിൽ വന്നിട്ടില്ല. വന്ന അന്ന് മുതൽ ഇന്ന് വരെ വീട്ടിൽ ഏറ്റവും കൂടുതൽ കണ്ടന്റ് സൃഷ്ടിച്ചിട്ടുള്ള വ്യക്തി റോബിനാണ്. എല്ലാ പ്രശ്നങ്ങളും ആരംഭിക്കുന്നതും റോബിനിൽ നിന്നാണ് അവസാനിക്കുന്നതും റോബിനിലാണ്.
പുതിയ വൈൽഡ് കാർഡുകൾ വന്നശേഷം റോബിന് പുറത്ത് ജനപിന്തുണ കൂടുതലാണെന്ന് വീട്ടിലെ ചില മത്സരാർഥികളെങ്കിലും മനസിലാക്കിയിട്ടുണ്ട്.
പുതിയ വൈൽഡ് കാർഡുകളായ വിനയിയും റിയാസുമടക്കം എല്ലാവരും അതിനാൽ തന്നെ റോബിനെ പുറത്ത് കളയാനുള്ള വഴിയാണ് ആലോചിക്കുന്നത്. അതിന് വേണ്ടി വന്ന ആദ്യത്തെ രണ്ട് ദിവസത്തിനുള്ളിൽ ലവ് സ്ട്രാറ്റജി ചർച്ചയാക്കുകയും പുറത്ത് അതൊരു മോശം കാര്യമായാണ് ചർച്ച ചെയ്യപ്പെടുന്നതെന്ന് വീട്ടിലുള്ളവരെ ധരിപ്പിക്കാനും വിനയിയും റിയാസും ശ്രമിച്ചിട്ടുണ്ട്.
ദിൽഷയെ പോലും റോബിനിൽ നിന്നും അകറ്റാൻ ഇതിന്റെ പേരിൽ വീട്ടിലെ പലരും ശ്രമിച്ചിട്ടുണ്ട്. വീട്ടിലേക്ക് പ്രവേശിക്കും മുമ്പ് എലിമിനേഷൻ പട്ടികയിൽ നിന്ന് രക്ഷിക്കാനുള്ള പേര് തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി റിയാസും വിനയിയും നടത്തിയ ചർച്ച റോബിനടക്കമുള്ളവർ കേട്ടിരുന്നു.

അന്ന് അവർ ചർച്ച ചെയ്തപ്പോൾ തനിക്ക് പുറത്ത് നല്ല പിന്തുണയാണെന്ന് റോബിനും തിരിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം റോബിന് പുറത്തുള്ള പിന്തുണ വീട്ടിലേക്ക് കയറും മുമ്പ് അയാൾ പണം കൊടുത്ത് വാങ്ങിയതാണെന്ന ആരോപണം ചില പ്രേക്ഷകർക്കെങ്കിലുമുണ്ട്.
റോബിൻ എന്ത് തെറ്റ് ചെയ്താലും അതിനെ അനുകൂലിച്ചും ന്യായീകരിച്ചും സോഷ്യൽമീഡിയയിൽ കുറിപ്പുകൾ പ്രത്യക്ഷപ്പെടുന്നുവെന്നതാണ് കാരണം.
റോബിൻ ഫേക്കായിട്ടാണ് വീട്ടിൽ പെരുമാറുന്നതെന്ന് വിനയ് പലപ്പോഴും പറഞ്ഞിട്ടുള്ളതാണ്. യഥാർഥത്തിൽ എന്താണ് തന്റെ ഗെയിം പ്ലാനെന്ന് വിനയിയോട് വെളിപ്പെടുത്തിയിരിക്കുകയാണ് റോബിൻ.

'നെഗറ്റീവായാലും പോസറ്റീവായാലും എന്റെ പേര് എപ്പോഴും ഇവിടെ മുഴങ്ങികൊണ്ടിരിക്കണം' എന്നതാണ് തന്റെ ലക്ഷ്യമെന്നാണ് റോബിൻ വിനയിയോട് പറയുന്നത്.
'നെഗറ്റീവായാലും പോസറ്റീവായാലും എന്റെ പേര് എപ്പോഴും ഇവിടെ മുഴങ്ങികൊണ്ടിരിക്കണം. ഇപ്രാവശ്യത്തെ നോമിനേഷനിൽ പോലും ഏറ്റവും കൂടുതൽ തവണ മുഴങ്ങി കേട്ട പേര് എന്റേതായിരുന്നു.'
'നെഗറ്റീവായാലും പോസറ്റീവായാലും അത് നമ്മൾ ചിന്തിക്കേണ്ട ആവശ്യമില്ല. കളിക്കാൻ തന്നെയാണ് ഞാൻ വന്നതെന്നും. ഈ ഷോയിലെ പെരുമാറ്റത്തിന്റെ പേരിൽ എന്ത് വന്നാലും ഫെയ്സ് ചെയ്യാൻ തയ്യാറാണെന്നും ഷോയുടെ അണിയറപ്രവർത്തകരോട് ഞാൻ പറഞ്ഞിരുന്നു.'
'ഇവിടുന്ന് ഇറങ്ങിയിട്ട് ഒരു ജോലിയും കിട്ടിയില്ലെങ്കിലും എന്റേതായ രീതിയിൽ ജീവിക്കാനുള്ളത് ഞാൻ ചെയ്ത് വെച്ചിട്ടുണ്ട്.'

'എപ്പോഴും എന്റെ പേര് എല്ലാവരും പറഞ്ഞുകൊണ്ടേയിരിക്കണം. അപ്പോൾ ഡോ.റോബിൻ രാധാകൃഷ്ണനെന്ന് കേൾക്കുമ്പോൾ തന്നെ എല്ലാവരുടേയും മനസിൽ എന്റെ മുഖം വരും.'
'ഇവിടെ ഇപ്പോൾ ഞാൻ ഒന്നും ചെയ്തില്ലേലും മറ്റുള്ളവർ വഴി എന്റെ പേര് ചർച്ച ചെയ്തുകൊണ്ടേയിരിക്കുകയാണ്. ഞാൻ കൈയ്യടി മേടിക്കാനല്ല ഇരിക്കുന്നത്.'
'എനിക്ക് ഫെയിം വേണം. ഗെയിമല്ലല്ലോ ലൈഫ് തീരുമാനിക്കുന്നത്' റോബിൻ വിനയിയോട് വിശദീകരിച്ചു.
Recommended Video

അതേസമയം ഇന്നത്തെ എലിമിനേഷനിൽ ആര് പുറത്താകുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ലക്ഷ്മിപ്രിയ മാത്രമാണ് അടുത്ത ആഴ്ചയിലേക്ക സേഫായിരിക്കുന്നത്.
നിമിഷയും റോൺസണും പുറത്താകാനുള്ള സാധ്യതയാണ് കൂടുതൽ. നിലവാരമില്ലാത്ത പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മോഹൻലാൽ എല്ലാവരേയും ഇന്ന് നിർത്തിപൊരിക്കുന്നുണ്ടെന്നാണ് പുതിയ പ്രമോയിൽ നിന്നും മനസിലാകുന്നത്.


Click it and Unblock the Notifications